പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം.

11:01 am 31/1/2017 ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം.ബഹളങ്ങളില്ലാത്ത സഭാ നടത്തിപ്പിന് സഹകരണം തേടി സര്‍ക്കാര്‍ തിങ്കളാഴ്ച വിളിച്ച സര്‍വകക്ഷി യോഗം പൊളിഞ്ഞതോടെ സമ്മേളനം പ്രക്ഷുബ്ധമാവുമെന്ന് ഉറപ്പായി. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ച് ഉന്നയിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. സര്‍വകക്ഷി യോഗം ബഹിഷ്കരിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രപതിയുടെ പ്രസംഗവും ബജറ്റ് അവതരണവും ഉള്‍പ്പെടുന്ന ആദ്യത്തെ രണ്ട് സമ്മേളനദിനങ്ങളും ബഹിഷ്കരിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യസഭ, ലോക്സഭ എം.പിമാരുടെ സംയുക്ത സമ്മേളനത്തെ Read more about പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം.[…]

കിങ്​ഫിഷർ എയർലെൻസിന്​ വായ്​പ​: ധനമന്ത്രാലയത്തിലേക്ക്​ അന്വേഷണം.

10: 59 AM 31/01/2017 ന്യൂഡൽഹി: മദ്യ വ്യവസായി വിജയ്​ മല്യയുടെ കിങ്​ഫിഷർ എയർലെൻസി​ന്​ അനധികൃതമായി വായ്​പ അനുവദിച്ച സംഭവത്തിൽ സി.ബി.​െഎ അന്വേഷണം കേന്ദ്ര ധനമന്ത്രാലയത്തിലേക്ക്​ വ്യാപിപ്പിക്കുന്നു. ഇത്​ സംബന്ധിച്ച രേഖകൾ ധനമന്ത്രാലയത്തോട്​ സി.ബി.​െഎ ആവശ്യപ്പെട്ടുവെന്നാണ്​ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ. വിജയ്​ മല്യക്ക്​ അനധികൃതമായി വായ്​പ അനുവദിക്കുന്നതിന്​ ധനമന്ത്രാലയത്തിലെ ചില വ്യക്​തികളും ഇടപ്പെട്ടിട്ടുണ്ടെന്നാണ്​ സി.ബി.​െഎയുടെ കണ്ടെത്തിൽ. ഇൗ കേസുമായി ബന്ധപ്പെട്ട്​ ബാങ്കി​െൻറ ഉദ്യോഗസ്ഥരെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ അന്വേഷണ എജൻസിയുടെ പുതിയ നീക്കം. യു.പി.എ Read more about കിങ്​ഫിഷർ എയർലെൻസിന്​ വായ്​പ​: ധനമന്ത്രാലയത്തിലേക്ക്​ അന്വേഷണം.[…]

ലോ അക്കാദമി ഭൂമി: റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

11:00 am 31/01/2017 തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് സ്ഥിതി ചെയ്യുന്ന ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇക്കാര്യം പരിശോധിക്കാൻ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉത്തരവിട്ടു. ലോ അക്കാദമി സർക്കാർ ഭൂമിയാണോ, സർക്കാർ ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോ, സ്വകാര്യ ആവശ്യത്തിനായി ഭൂമിയിൽ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് റവന്യൂ മന്ത്രിയുടെ നിർദേശം. ലോ കോളജും അതിനായി Read more about ലോ അക്കാദമി ഭൂമി: റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 22 ന്

10:57 am 31/1/2017 – ജിമ്മി കണിയാലി ചിക്കാഗോ: ചിക്കാഗോ മലയാളി സമൂഹം എല്ലാവര്‍ഷവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ വെച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. അമേരിക്കയില്‍ ഏറ്റവുമധികം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ യുവജനോത്സവത്തിന് നേതൃത്വം കൊടുക്കുവാനുള്ള കമ്മറ്റിക്ക് ജിതേഷ് ചുങ്കത്ത് (ചെയര്‍മാന്‍), സിബിള്‍ ഫിലിപ്പ് Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 22 ന്[…]

നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിക്ക് (എന്‍.എസ്.ഡി) പുതുനേത്യത്വം

10:54 am 31/1/2017 ഡെലവേയര്‍: നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിയുടെ(NSD) 2017ലെ ഭരണസമിതി ജനുവരിയില്‍ അധികാരമേറ്റു. മണ്ഡലകാല ഭജനയോടനുബന്ധിച്ചു നടന്ന പൊതുയോഗത്തില്‍ 2016ലെ പ്രവര്‍ത്തനാവലോകനവും, ബഡ്ജറ്റ് അവതരണവും ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ കുറുപ്പ്, ട്രഷറര്‍ ബിനു നായര്‍ എന്നിവര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ സുജാ പിള്ളയെ പ്രസിഡന്റായും, അനില്‍കുമാര്‍ കുറുപ്പ് (സെക്രട്ടറി), അജിത് നായര്‍ (ട്രഷറര്‍), സിനു നായര്‍ (വൈസ് പ്രസിഡന്റ്), വിമല്‍ വിജയകുമാര്‍(ജോയിന്റ് സെക്രട്ടറി), ബിനു നായര്‍ (ഓഡിറ്റര്‍), എന്നിവരെയും,ഭരണസമിതിഅംഗങ്ങളായി മായാ നായര്‍, രാമചന്ദ്രന്‍ Read more about നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിക്ക് (എന്‍.എസ്.ഡി) പുതുനേത്യത്വം[…]

ന്യൂസിലന്‍ഡ് ആറ് റണ്‍സിന്റെ വിജയം.

03:38 PM 30/1/2017 ഓക്ലന്‍ഡ് : ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ആറ് റണ്‍സിന്റെ അവിസ്മരണീയ വിജയമാണ് ഓസീസിനെതിരേ നേടിയത്.ആദ്യം ബാറ്റ് ചെയ്ത കിവീസ് ഒന്‍പത് വിക്കറ്റിന് 286 റണ്‍സ് നേടി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 147/7 എന്ന നിലയിലേക്ക് ഒരുവേള കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ ഓള്‍റൗണ്ടര്‍ സ്റ്റോയിന്‍സിന്റെ ഒറ്റയാള്‍ പോരാട്ടം അവരെ വിജയത്തിന് ആറ് റണ്‍സ് അകലെ വരെ എത്തിച്ചു. 117 പന്തില്‍ 146 റണ്‍സ് നേടിയ സ്റ്റോയിന്‍സ് ഓസീസ് പരാജയപ്പെടുമ്ബോഴും അപരാജിതനായി Read more about ന്യൂസിലന്‍ഡ് ആറ് റണ്‍സിന്റെ വിജയം.[…]

നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

03:18 PM 30/1/2017 ഹൈദരാബാദ് :തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളുകളായുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു കൊണ്ട് നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദില്‍ ഒരു സ്വകാര്യഹോട്ടലില്‍വച്ചായിരുന്നു ചടങ്ങ്. അടുത്തസുഹൃത്തുക്കളും സിനിമയിലെ സൂപ്പര്‍താരങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണാം

ലോ അക്കാദമി പ്രശ്​നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരം– കെ.മുരളീധരൻ

03:10 PM 30/01/2017 തിരുവനന്തപുരം: ലോ അക്കാദമി പ്രശ്​നത്തിൽ 48 മണിക്കൂറിനകം പ്രശ്​നപരിഹാരമുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് കെ മുരളീധരൻ എം.എൽ.എ. ലോ അക്കാദമി ഉൾപ്പെട്ടുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എംഎല്‍എയാണ്​ മുരളീധരൻ. അക്കാദമിയിലെ പ്രശ്​നത്തില്‍ ഇനി ​കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും പ്രിന്‍സിപ്പൽ ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും ഇനി നടക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ലോ അക്കാദമി: പൊതുപ്രശ്​നമെന്ന്​ വി.എസ്​

03:09 PM 30/01/2017 തിരുവന്തപുരം: ലോ അക്കാദമി പ്രശ്​നത്തിൽ ​സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്​ വി.എസ്​.അച്യുദാനന്ദ​െൻറ മറുപടി. ലോ അക്കാദമി സമരം പൊതു പ്രശ്​നമാണെന്നും വി.എസ്​ ​പറഞ്ഞു. അധികാര ശക്​തികളെ നിയന്ത്രി​ക്കേണ്ടവർ കീഴടങ്ങരുത്​. അങ്ങനെ സംഭവിച്ചാൽ സമരങ്ങൾ വിജയിക്കില്ല. അക്കാദമിയുടെ കൈവശം ഉള്ള അധിക ഭൂമി തിരിച്ച്​ പിടിക്കണമെന്നും വി.എസ്​ ആവശ്യപ്പെട്ടു. നേരത്തെ ലോ അക്കാദമി പ്രശ്​നം വിദ്യാർഥി സമരം മാത്രമാണെന്ന്​ വിദ്യാർഥി സമരപ്പന്തലിലെത്തിയ കോടിയേരി ബാലകൃഷ്​ണൻ സ്വീകരിച്ചിരുന്നത്​.

സംസ്ഥാനത്ത് വിറ്റഴിക്കുന്ന പലവ്യഞ്ജനങ്ങളില്‍ മാരക വിഷ സാന്നിദ്ധ്യമുള്ളതായി കാര്‍ഷിക സര്‍വ്വകലാശാലയുടെ വിദഗ്ധ പഠനം.

03:06 pm 30/1/2017 സംസ്ഥാനത്ത് വിറ്റഴിക്കുന്ന പലവ്യഞ്ജനങ്ങളില്‍ മാരക വിഷ സാന്നിദ്ധ്യമുള്ളതായി കാര്‍ഷിക സര്‍വ്വകലാശാലയുടെ വിദഗ്ധ പഠനം. വറ്റല്‍ മുളകില്‍ തുടങ്ങി ജീരകവും പെരും ജീരകവും ഗരംമസാലയുമടക്കം നിത്യോപയോഗ സാധനങ്ങളിലാണ് ആരോഗ്യത്തിന് ഹാനികരമായ കീടനാശിനികളുടെ അളവ് കൂടുതലുള്ളത്. മാരക വിഷ സാന്നിദ്ധ്യം ഹോര്‍മോണ്‍ വ്യതിയാനം മുതല്‍ ക്യാന്‍സറിന് വരെ കാരണമായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏലയ്ക്കയില്‍ എത്തയോണ്‍ അടക്കം എട്ടിനം കീടനാശിനികളും. വറ്റല്‍ മുളകിലും മുളകു പൊടിയിലും മുളകുപൊടി ചേര്‍ത്ത മസാലക്കൂട്ടുകളിലും എത്തയോണും ക്ലോര്‍പൈറിഫോസും സൈപര്‍മെത്രിനും അടക്കം മാരക Read more about സംസ്ഥാനത്ത് വിറ്റഴിക്കുന്ന പലവ്യഞ്ജനങ്ങളില്‍ മാരക വിഷ സാന്നിദ്ധ്യമുള്ളതായി കാര്‍ഷിക സര്‍വ്വകലാശാലയുടെ വിദഗ്ധ പഠനം.[…]