ഭരണങ്ങാനത്ത് ഇന്ത്യയിലെ പ്രഥമ ക്‌നാനായ സിറ്റി ഒരുങ്ങുന്നു

11:24 am 30/1/2017 ഭരണങ്ങാനം: ഭാരതത്തിലെ പ്രഥമ ക്‌നാനായ സിറ്റി ഭരണങ്ങാനത്ത് ഒരുങ്ങുന്നു. പാലായില്‍നിന്നും 2 കിലോമീറ്റര്‍ അകലെ, തൊടുപുഴ ഭരണങ്ങാനം ബൈപ്പാസ് റോഡിന്റെ അരികിലായി ക്‌നാനായ കുടുംബങ്ങള്‍ക്ക് മാത്രമായി ഒരു നഗരം എസ്രാ ക്‌നാനായ സിറ്റി എന്ന സ്വപനം പൂവണിയിക്കുവാനായി ഓസ്‌ട്രേലിയയില്‍ നിന്നുള്ള മൂന്നു യുവ സംരംഭകര്‍ ചേര്‍ന്നാണ് മുന്നോട്ടിറങ്ങിയിരിക്കുന്നത്. ഓസ്‌ട്രേലിയായില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പേരെടുത്ത ഫൈവ് സ്റ്റാര്‍ പ്രോപ്പര്‍ട്ടീസിന് നേതൃത്വം കൊടുക്കുന്ന സച്ചിന്‍ പാട്ടുമാക്കില്‍, സ്റ്റീഫന്‍ വിലങ്ങുകല്ലുങ്കല്‍, സോജന്‍ പണ്ടാരശേരില്‍ എന്നിവരാണ് Read more about ഭരണങ്ങാനത്ത് ഇന്ത്യയിലെ പ്രഥമ ക്‌നാനായ സിറ്റി ഒരുങ്ങുന്നു[…]

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു.

11:20 am 30/1/2017 തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു. വിദ്യാർഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ പേരൂർക്കട പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷഷണർ സി.ഇ ബൈജുവിനാണ് കേസിന്‍റെ അന്വേഷണ ചുമതല. അതേസമയം, ലോ അക്കാദമി സമരം പരിഹരിക്കണമെന്ന് മുഖ്യമന്ത്രി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു. പരിഹാരം കാണാൻ വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രി നിർദേശം നൽകി. പ്രിൻസിപ്പൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരം 19 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് Read more about ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു.[…]

അ‍ഞ്ച് വര്‍ഷം മുന്‍പേ രാജീവ് ഗാന്ധിയുടെ മരണം സിഐഎ പ്രവചിച്ചിരുന്നു.

11:11 am 30/1/2017 ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അമേരിക്കന്‍ ചാരസംഘടന സി.ഐഎ 1986ല്‍തന്നെ പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ട്. രാജീവ് വധത്തിന് പിന്നാലെ ഇന്ത്യയിലെ രാഷ്ട്രീയ ഘടനയിലും യു എസ് ബന്ധത്തിലും ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചും സിഐഎ സര്‍ക്കാറിനെ അറിയിച്ചിരുന്നതായി അടുത്തിടെ സി.ഐ.എ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. 1991 മേയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്ബതൂരില്‍വെച്ച്‌ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ‘ഇന്ത്യ രാജീവിനുശേഷം’ എന്ന തലക്കെട്ടില്‍ 23 പേജ് വരുന്ന റിപ്പോര്‍ട്ടാണ് 1986 മാര്‍ച്ചില്‍ സി.ഐ.എ തയാറാക്കിയത്. Read more about അ‍ഞ്ച് വര്‍ഷം മുന്‍പേ രാജീവ് ഗാന്ധിയുടെ മരണം സിഐഎ പ്രവചിച്ചിരുന്നു.[…]

ലോ അക്കാദമി സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തും

11:10 am 30/1/2017 തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി മാനേജ്മെന്റുമായി ചര്‍ച്ച നടത്തും . ചര്‍ച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രിയെ സിപിഎം ചുമതലപ്പെടുത്തി . എന്നാല്‍ പ്രിന്‍സിപ്പാള്‍ മാറിയാല്‍ സമരക്കാര്‍ മറ്റ് ആവശ്യം ഉന്നയിക്കുമെന്ന് മാനേജ്മെന്റ് പറയുന്നു. കോളേജ് തുറക്കാന്‍ കോടതിയെ സമീപിക്കാനും മാനേജ്മെന്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

11:10 am 30/1/2017 പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലമ്ബുഴ അകമലവാരം ആദിവാസി ഊരിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി സ്കൂളില്‍ വച്ച്‌ തലകറങ്ങി വീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അകമലവാരം ഇടിക്കള വീട്ടില്‍ സിനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു

11:06 am 30/1/2017 ന്യൂയോര്‍ക്ക്: ആല്‍ബനിയില്‍ 25 വര്‍ഷമായി സ്ഥിരതാമസക്കാരനും സാമൂഹിക രംഗങ്ങളില്‍ വര്‍ഷങ്ങളായി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വേണുഗോപാലന്‍ നായര്‍ മൂന്നു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്താല്‍ ക്ലേശിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടു വൃക്കകകളില്‍ ഒരെണ്ണം പ്രവര്‍ത്തനക്ഷമമല്ലാതായതിനാല്‍ എടുത്തു കളയേണ്ടിവന്നു. ശേഷിച്ച വൃക്കയും പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ മുമ്പോട്ടുള്ള പ്രതീക്ഷകള്‍ അസ്തമിക്കുകയാണ്. ഒരു വൃക്കമാറ്റ ശസ്ത്രക്രിയ അത്യന്താപേക്ഷിതമായി വന്നിരിക്കുകയാണ്. ആയതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ താത്പര്യമുള്ള സുമസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ്. Read more about സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു[…]

350 കോടി അനുവദിച്ചത് ഐ.ഡി.ബി.ഐ മേധാവി-വിജയ് മല്യ രഹസ്യ കൂടിക്കാഴ്ചക്ക് പിന്നാലെ

11:01 am 30/1/2017 ന്യൂഡല്‍ഹി: ഐ.ഡി.ബി.ഐ ബാങ്ക് രണ്ടു ഘട്ടങ്ങളിലായി കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് അനുവദിച്ച 350 കോടിയുടെ പിന്നാമ്പുറം വെളിപ്പെടുത്തി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. എയര്‍ലൈന്‍സ് ഉടമ വിജയ് മല്യയും ഐ.ഡി.ബി.ഐ മുന്‍ മേധാവിയും തമ്മില്‍ നടത്തിയ ‘അവധി ദിന’ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഉടനടി ഇത്രയും തുക മല്യക്ക് അനുവദിച്ചതെന്നും ഇരു കമ്പനികളും ഇക്കാര്യത്തില്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയതായും ഇ.ഡി വ്യക്തമാക്കി. മല്യയുടെ സാമ്പത്തിക വെട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇ.ഡിയുടെ വെളിപ്പെടുത്തല്‍. പ്രവര്‍ത്തനം നിലച്ച എയര്‍ലൈന്‍സിന്‍െറ ഉടമയായ മല്യ Read more about 350 കോടി അനുവദിച്ചത് ഐ.ഡി.ബി.ഐ മേധാവി-വിജയ് മല്യ രഹസ്യ കൂടിക്കാഴ്ചക്ക് പിന്നാലെ[…]

അഭയാര്‍ത്ഥികളെ വിലക്കുന്നതിനായി അമേരിക്ക നടപ്പാക്കിയ പദ്ധതി മുസ്ലീം നിരോധനമല്ലെന്ന് ട്രംപ് സര്‍ക്കാര്‍.

11:00 am 30/1/2017 വാഷിംഗ്ടണ്‍: അഭയാര്‍ത്ഥികളെ വിലക്കുന്നതിനായി അമേരിക്ക നടപ്പാക്കിയ പദ്ധതി മുസ്ലീം നിരോധനമല്ലെന്ന് ട്രംപ് സര്‍ക്കാര്‍. നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കൂടുതല്‍ സുരക്ഷാ പരിശോധനയ്ക്ക് ശേഷം വിസ നല്‍കുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു. സിറിയന്‍ അഭയാര്‍ത്ഥികളെ വിലക്കിക്കൊണ്ടും 120 ദിവസത്തേക്ക് മുസ്ലീം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തിയും ഇറക്കിയ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പ്രതികരണം. ട്രംപിന്‍റെ ഉത്തരവ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു.നിരോധനം നിലവില്‍ Read more about അഭയാര്‍ത്ഥികളെ വിലക്കുന്നതിനായി അമേരിക്ക നടപ്പാക്കിയ പദ്ധതി മുസ്ലീം നിരോധനമല്ലെന്ന് ട്രംപ് സര്‍ക്കാര്‍.[…]

ഫിലാഡല്‍ഫിയയിലെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണ്ണാഭമായി

10:59 am 30/1/2017 ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വാനിയ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 68-മത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 28-നു ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ചു സമുചിതമായി കൊണ്ടാടി. പ്രസിഡന്റ് രാജന്‍ കുര്യന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ഫിലാഡല്‍ഫിയ സിറ്റി കണ്‍ട്രോളര്‍ അലന്‍ ബുക്കാവിക്‌സ് മുഖ്യാതിഥിയായിരുന്നു. സാക്കറി സാബു അമേരിക്കന്‍ ദേശീയ ഗാനവും, ശ്രീദേവി അജികുമാറും ജെസ്‌ലിനും ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. കുര്യന്‍ Read more about ഫിലാഡല്‍ഫിയയിലെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണ്ണാഭമായി[…]

മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്ത്

10:58 am 30/1/2017 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പാമ്ബാടി നെഹ്റു കോളേജില്‍ വച്ച്‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ തുറന്ന കത്ത്. മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മൂന്ന് തവണ കത്തയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് മഹിജ കത്തില്‍ പറയുന്നു. മുഖ്യമന്ത്രി നെഹ്റു കോളേജിനെക്കുറിച്ച്‌ പരാമര്‍ശിക്കാത്തതില്‍ ദുഃഖമുണ്ടെന്നും മരണം നടന്ന് ഇത്ര ദിവസമായിട്ടും മുഖ്യമന്ത്രി അന്വേഷിച്ചില്ലെന്നും മഹിജ പറയുന്നു. മരണകിടക്കയില്‍ കിടന്ന തന്നെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി എത്തുമെന്ന് കരുതിയെന്നും കത്തിലുണ്ട്. പിണറായി മുഖ്യമന്ത്രിയാകുന്നതില്‍ അഭിമാനിച്ച Read more about മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്ത്[…]