തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ സ്വദേശി ആത്മഹത്യ ചെയ്തു.

11:02 am 27/1/2017 തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ സ്വദേശി ആത്മഹത്യ ചെയ്തു. മുംബൈയിലേക്ക് പോകാനെത്തിയ ഡാനിയേലാണ് വിമാനത്താവളത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചത്. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബാബു ആന്റണി പത്തില്‍ (67) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി

10:57 am 27/1/2017 ന്യു യോര്‍ക്ക്: ബാബു ആന്റണി പത്തില്‍ (67) റോക്ക് ലാന്‍ഡില്‍ നിര്യാതനായി. കണ്ണാടി പത്തില്‍ കുടുംബാംഗമാണ്. ആലപ്പുഴ കാര്‍മല്‍ പോളിടെക്‌നിക്കിലെ വിദ്യാഭ്യാസത്തിനു ശേഷം ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ (ഡല്‍ഹി) ഉപരി പഠനം നടത്തി. 1983ല്‍ അമേരിക്കയിലെത്തി. മെടോപ്പോളിറ്റന്‍ ട്രാന്‍സിറ്റ് അതോറിട്ടിയില്‍ 31 വര്‍ഷം ജോലി ചെയ്തു വിരമിക്കുകയായിരുന്നു. മേരി അടപ്പൂര്‍ ആണ് ഭാര്യ. മക്കള്‍: ജീന്‍, ടീന, . മരുമക്കള്‍: കവിത, റോണി. കൊച്ചുമക്കള്‍: നസറത്ത്, വേദ, ഒലിവര്‍. പിതാവ് ജീവിച്ചിരിപ്പുണ്ട്. സഹോദരര്‍: Read more about ബാബു ആന്റണി പത്തില്‍ (67) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി[…]

ചെറു വിമാനം നദിയില്‍ തകര്‍ന്നു വീണ് പൈലറ്റും കാമുകിയും മരിച്ചു

10:56 am 27/1/2017 പെര്‍ത്ത്: ആയിരങ്ങള്‍ നോക്കിനില്‍ക്കെ ചെറു വിമാനം നദിയില്‍ തകര്‍ന്നു വീണ് പൈലറ്റും കാമുകിയും മരിച്ചു. ഓസ്ട്രേലിയന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ പെര്‍ത്തിലായിരുന്നു സംഭവം. വ്യാഴാഴ്ച പ്രാദേശിക സമയം അഞ്ചിന് സ്വാന്‍ നദിയിലാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് പീറ്റര്‍ ലിന്‍ച് (52), വനിതാ സുഹൃത്ത് എന്‍ഡ (30) എന്നിവരാണ് മരിച്ചത്. ദേശീയ ആഘോഷങ്ങളുടെ ഭാഗമായി നദീതീരത്ത് തടിച്ചുകൂടിയ 30,000 ഓളം ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ദുരന്തം.

മസാല കോഫി തയ്യാര്‍, വിതരണക്കാരെ തേടുന്നു

10:55 am 27/1/2017 നോര്‍ത്ത് അമേരിക്കയില്‍ പ്രാദേശിക വിതരണക്കാരെ തേടുന്നു.. കേരള്‍ടുഡേ ഡോട്ട് കോമും മീഡിയാ കണക്ടും ഹെഡ്ജ് ഈവന്റ്‌സും ചേര്‍ന്നൊരുക്കുന്ന മസാല കോഫി മ്യൂസിക് ബാന്‍ഡ് അമേരിക്കയിലും കാനഡയിലും അവതരണത്തിനെത്തുകയാണ്. അമേരിക്കയിലെ പ്രമുഖ സംഘാടകരായ ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് മുഖ്യ വിതരണക്കാര്‍. തൈക്കുടംബ്രിഡ്ജിന്റെ അഭൂതപൂര്‍വമായ വിജയത്തിനു ശേഷം മറ്റൊരു മ്യൂസിക് ബാന്‍ഡിനെ കാത്തിരിക്കുന്ന ആസ്വാദകര്‍ക്കു മുന്നിലേക്കാണ് മസാല കോഫിയുമായി ഫ്രീ ഡിയയും ടീമും എത്തുന്നത്.ഏപ്രില്‍, മെയ് മാസങ്ങളിലായാണ് പരിപാടി അരങ്ങേറുക. വിശദ വിവരങ്ങള്‍ക്ക്: ഡയസ് ദാമോദരന്‍ 832 Read more about മസാല കോഫി തയ്യാര്‍, വിതരണക്കാരെ തേടുന്നു[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയര്‍ ഫോറം സമ്മേളനം ജനുവരി 29-ന്

10:55 am 27/1/2017 ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ ഫോറത്തിന്റെ ഒരു സമ്മേളനം ജനുവരി 29-നു ഞായറാഴ്ച രാവിലെ 8 മണിക്കുള്ള വി. കുര്‍ബാനയ്ക്കുശേഷം ചാവറ ഹാളില്‍ വച്ചു കൂടുന്നതാണ്. പ്രസ്തുത സമ്മേളനത്തില്‍ എല്ലാ സീനിയേഴ്‌സും പങ്കെടുത്ത് വിലയേറിയ നിര്‍ദേശങ്ങള്‍ നല്‍കി സമ്മേളനം വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പ്രഭാത ഭക്ഷണം ക്രമീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. മാത്യു കോശി (847 867 7015), ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി (847 636 0936), ഗ്രെയ്‌സ് Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയര്‍ ഫോറം സമ്മേളനം ജനുവരി 29-ന്[…]

സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് ഫെബ്രു- 18-ന്

10:54 am 27/1/2017 ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഓര്‍ത്തഡോക്‌സ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഊര്‍ശലേം ആസ്ഥാന മന്ദിരത്തിനും ചാപ്പലിനും വേണ്ടിയുള്ള റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫെബ്രുവരി 18-ന് ഭദ്രാസന ആസ്ഥാനത്തുവെച്ച് നടത്തും. അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനത്തില്‍ ചാപ്പല്‍, റിട്രീറ്റ് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍, യൂത്ത് കാമ്പസ്, കോണ്‍ഫറന്‍സ് സെന്റര്‍ എന്നിവ ഉണ്ടായിരിക്കും. ഭദ്രാസന ആസ്ഥാന വികസനത്തിനുവേണ്ടിയുള്ള ഫണ്ടിനുവേണ്ടിയാണ് റാഫിള്‍ ടിക്കറ്റ് ഭദ്രാസനം നടത്തുന്നത്. ഒന്നാം സമ്മാനം ബെന്‍സ് Read more about സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് ഫെബ്രു- 18-ന്[…]

നിക്കി ഹെയ്‌ലിക്ക് സെനറ്റിന്റെ അംഗീകാരം

– പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: യുനൈറ്റഡ് നേഷന്‍സ് യുഎസ് അംബാസിഡറായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച ഇന്ത്യന്‍ വംശജയും സൗത്ത് കരോലിനാ ഗവര്‍ണറുമായ നിക്കി ഹെയ്‌ലിക്ക് സെനറ്റ് കമ്മിറ്റിയുടെ അംഗീകാരം. ജനുവരി 24 ന് നടന്ന വോട്ടെടുപ്പില്‍ നൂറംഗ സെനറ്റില്‍ 96 പേര്‍ ഹെയ്‌ലിക്കനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ നാലു പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ട്രംപിന്റെ പതിനാലംഗ കാബിനറ്റില്‍ അംഗമല്ലെങ്കിലും കാബിനറ്റ് പദവിക്ക് തുല്യമാണ് യുഎന്‍ അംബാസിഡര്‍ സ്ഥാനം. അമേരിക്കയുടെ യുഎന്‍ അംബാസിഡറായി നിയമിക്കപ്പെടുന്ന ആദ്യ Read more about നിക്കി ഹെയ്‌ലിക്ക് സെനറ്റിന്റെ അംഗീകാരം[…]

ഷിക്കാഗോയിലേക്ക് ഫെഡറല്‍ സേനയെ അയക്കുമെന്ന് ട്രംപ്

10:51 am 27/1/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഷിക്കാഗോ സിറ്റിയില്‍ വര്‍ധിച്ചു വരുന്ന കൊലപാതകങ്ങളും അക്രമ സംഭവങ്ങളും അമര്‍ച്ച ചെയ്യുന്നതിന് ആവശ്യമെങ്കില്‍ ഫെഡറല്‍ ലൊ എന്‍ഫോഴ്‌സ്‌മെന്റിനെ അയയ്ക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഷിക്കാഗൊ മേയര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 2017 ആരംഭിച്ചതിനുശേഷം ഷിക്കാഗൊ സിറ്റിയില്‍ മാത്രം 42 കൊലപാതകങ്ങളും 228 വെടിവെപ്പു സംഭവങ്ങളും ഉണ്ടായതായി ജനുവരി 24 ചൊവ്വാഴ്ച ട്രംപിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ഷിക്കാഗോ മേയര്‍ റഹം ഇമ്മാനുവേല്‍ തനിക്കെതിരെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുപകരം സ്വന്തം സിറ്റിയില്‍ Read more about ഷിക്കാഗോയിലേക്ക് ഫെഡറല്‍ സേനയെ അയക്കുമെന്ന് ട്രംപ്[…]

ഭൂമിയിലെ ദൈവ ശബ്ദമാണ് താനെന്ന് അവകാശപ്പെട്ട സ്ത്രീക്ക് 6 വര്‍ഷം തടവ്

10:41 am 27/1/2017 – പി.പി. ചെറിയാന്‍ ഡാലസ് : ഭൂമിയിലെ ദൈവ ശബ്ദമാണ് താനെന്ന് അവകാശപ്പെട്ട് രണ്ട് സ്ത്രീകളെ അടിമപ്പണി ചെയ്യിപ്പിച്ച കുറ്റത്തിനു ഡാലസ് ഫോര്‍ട്ട് വര്‍ത്തില്‍ നിന്നുള്ള ഒള്‍ഗ സാന്ദ്ര മുറെയെ ആറു വര്‍ഷത്തെ തടവിന് ഫോര്‍ട്ട് വര്‍ത്ത് കോടതി ശിക്ഷിച്ചു. മെക്‌സിക്കോയില്‍ നിന്നും രണ്ടു യുവതികളെ അനധികൃതമായി ടെക്‌സാ സിലേക്ക് കടത്തിയതിനുശേഷം ക്ലീനിങ്ങ് ബിസിനസ്സില്‍ ശമ്പളമോ, ആവശ്യ മായ രേഖകളോ, പാര്‍പ്പിടമോ നല്‍കാതെ വര്‍ഷങ്ങളോളം പണിയെടുപ്പിച്ച തിനാണ് ഒള്‍ഗയെ ശിക്ഷിച്ചത്. താന്‍ വായിച്ചു Read more about ഭൂമിയിലെ ദൈവ ശബ്ദമാണ് താനെന്ന് അവകാശപ്പെട്ട സ്ത്രീക്ക് 6 വര്‍ഷം തടവ്[…]

ഡാലസ് കേരള അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ജനുവരി 28 ന്

10:49 am 27/1/2017 – പി.പി. ചെറിയാന്‍ ഡാലസ് : കേരളാ അസോസിയേഷന്‍ ഓഫ് ഡാലസ് വാര്‍ഷീക പൊതുയോഗം ജനുവരി 28 ഉച്ചതിരിഞ്ഞ് 3.30 ന് ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും 2017 ലെ ബഡ്ജറ്റും 2017 ലെ അസോസിയേഷന്‍ പരിപാടികളും ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ഡേ ആഘോഷങ്ങളെക്കുറിച്ചും പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ ൈകക്കൊള്ളും. പൊതുയോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി റോയ് കൊടുവത്ത് അഭ്യര്‍ത്ഥിച്ചു. Read more about ഡാലസ് കേരള അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ജനുവരി 28 ന്[…]