ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരേ വമ്പിച്ച പ്രതിക്ഷേധം

01:16 pm 27/1/2017 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ന് (ജനുവരി 25) ഒപ്പുവെച്ച ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രതിക്ഷേധിച്ച് വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിക്ഷേധ റാലി നടന്നു. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍- ഇസ്ലാമിക് റിലേഷന്‍സ് ന്യൂയോര്‍ക്ക് ചാപ്റ്ററാണ് പ്രതിക്ഷേധ റാലി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. ന്യൂയോര്‍ക്ക് എന്നും കുടിയേറ്റക്കാരുടെ സ്വര്‍ഗ്ഗം തന്നെ ആയിരിക്കുമെന്നു സിറ്റി കൗണ്‍സില്‍ സ്പീക്കര്‍ മെലിസ മാര്‍ക്ക് റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞു. ഇതിനിടെ ട്രമ്പ് തന്റെ Read more about ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരേ വമ്പിച്ച പ്രതിക്ഷേധം[…]

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കാനാവില്ലെന്ന് സുപ്രീംകോടതി

01:13 p 27/1/2017 ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് സമർപ്പിച്ച പൊതു താൽപര്യ ഹരജി സുപ്രീംകോടതി തള്ളി. അനധികൃതമായ കാലി കടത്തിനെതിരെ നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സമരം എന്തിനെന്ന് എസ്.എഫ്.ഐക്ക് അറിയില്ല -കെ. മുരളീധരൻ

11:42 AM 27/01/2017 കൊല്ലം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിൽ എസ്.എഫ്.ഐയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. സമരം എന്തിനാണെന്ന് എസ്.എഫ്.ഐക്ക് പോലും അറിയില്ല. ഇന്‍റേണൽ മാർക്ക് വിഷയത്തിൽ ആദ്യം സമരം തുടങ്ങിയത് കെ.എസ്.യു ആണെന്നും മുരളീധരൻ പറഞ്ഞു. എ.കെ.ജി സെന്‍ററിലെ അറ്റൻഡറെയും പ്യൂണിനെയും വിരട്ടുന്നതു പോലെയാണ് ഐ.എ.എസുകാരെ വിരട്ടി ചൊൽപ്പടിക്ക് നിർത്താമെന്നാണ് ചിലർ കരുതുന്നത്. എന്നാൽ, ഹിറ്റ്ലർ പോയ വഴിയിൽ പുല്ലു മുളച്ചിട്ടില്ലെന്ന ലോക ചരിത്രം അവർമനസിലാക്കണമെന്നും മുരളീധരൻ വ്യക്തമാക്കി. ഇന്‍റേണല്‍ Read more about സമരം എന്തിനെന്ന് എസ്.എഫ്.ഐക്ക് അറിയില്ല -കെ. മുരളീധരൻ[…]

കശ്മീർ മഞ്ഞിടിച്ചിലിനെ തുടര്‍ന്ന്‌ മരണം 14 ആയി

11:37 AM 27/1/2017 കശ്മീർ: കശ്മീരിലുണ്ടായ മഞ്ഞിടിച്ചിലിൽ മരിച്ച സൈനികരുടെ എണ്ണം 14 ആയി. നാലു പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ജമ്മു കശ്​മീരിലെ ഗുർസെ​യിലെ സൈനിക ക്യാമ്പിലാണ് കഴിഞ്ഞദിവസം മഞ്ഞിടിച്ചിലുണ്ടായത്. ​ മോശം കാലാവസ്​ഥയും കനത്ത മഞ്ഞുവീഴ്​ചയും മൂലം രക്ഷാ പ്രവർത്തനം ദുഷ്​കരമാക്കിയിരുന്നു. കഴിഞ്ഞദിവസം നടത്തിയ തെരച്ചിലിൽ 10 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സൈനിക ക്യാമ്പിലേക്ക്​ പോവുകയായിരുന്ന വാഹനം മഞ്ഞിടിച്ചിലിൽ കാണാതായിട്ടുണ്ട്​. കഴിഞ്ഞദിവസം സൊണമാർഗിലുണ്ടായ മഞ്ഞിടിച്ചിലിൽ ഒരു മേജറും നാല്​ സാധാരണക്കാരും മരിച്ചിട്ടുണ്ട്​. രക്ഷാപ്രവർത്തകർ Read more about കശ്മീർ മഞ്ഞിടിച്ചിലിനെ തുടര്‍ന്ന്‌ മരണം 14 ആയി[…]

നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന് രണ്ടു പേര്‍ അറസ്റ്റില്‍.

11:19 am 27/1/2017 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന് രണ്ടു പേര്‍ അറസ്റ്റില്‍. മോദിയുടെ പേരില്‍ കമ്ബ്യൂട്ടര്‍ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ അതുല്‍ കുമാര്‍, ജഗ്മോഹന്‍ സിങ് എന്നീ ഉത്തര്‍പ്രദേശ് സ്വദേശികളാണ് സിബിഐയുടെ പിടിയിലായത്. ‘നരേന്ദ്ര മോദി കമ്ബ്യൂട്ടര്‍ സാക്ഷരതാ മിഷന്‍’ എന്ന പേരിലുള്ള വെബ്സൈറ്റിനെക്കുറിച്ച്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന Read more about നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന് രണ്ടു പേര്‍ അറസ്റ്റില്‍.[…]

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

11:18 am 27/1/2017 ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാകുന്നതോടെ പണം പിന്‍വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് സാധാരണ ഗതിയിലിലാക്കുമെന്നാണ് വിവരം. എസ്.ബിഐയുടെ സാമ്ബത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി അവസാനമാകുമ്ബോഴേക്കും പിന്‍വലിച്ച പണത്തിന്റെ 88 ശതമാനവും വിപണിയിലെത്തും. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റ് പൊതുമേഖലാ ബാങ്കുകളും ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നോട്ടുകളുടെ ലഭ്യത വര്‍ധിക്കുന്നതനുസരിച്ച്‌ നിന്ത്രണങ്ങളില്‍ ആര്‍.ബി.ഐ ഇളവ് വരുത്തിയിരുന്നു. Read more about നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.[…]

സംസ്ഥാനത്ത് പച്ചക്കറി വില കൂടുന്നു

11:12 am 27/1/2017 കൊച്ചി : സംസ്ഥാനത്ത് പച്ചക്കറി വില കൂടുന്നു .തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനം ഉല്‍പാദനത്തില്‍ വരുത്തുന്ന കുറവാണ് വില കൂടാന്‍ കാരണമെന്ന് മൊത്തകച്ചവടക്കാര്‍ പറയുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അരിവിലക്ക് പിന്നാലെ പച്ചക്കറിയ്ക്കും വില കുതിച്ചുയരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയാണ് താളം തെറ്റിക്കുന്നത്. രണ്ടാഴ്ച മുമ്ബ് വരെ ഒരു കിലോ വെണ്ടയ്ക്ക് 40 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ അത് മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ 60 ഉം, ചില്ലറവ്യാപാരകേന്ദ്രങ്ങളില്‍ Read more about സംസ്ഥാനത്ത് പച്ചക്കറി വില കൂടുന്നു[…]

ഇടുക്കിയില്‍ സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച്‌ ഒരു മരണം.

11:12 am 27/1/2017 കട്ടപ്പന: ഇടുക്കിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നാരകത്താനത്ത് സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ചു പേര്‍ക്കു പരിക്കേറ്റു. രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. കണ്ണൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന എട്ടാം മൈല്‍ സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ വിശാല്‍ എത്തുന്നു.

11:05 am 27/1/2017 ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ വിശാല്‍ എത്തുന്നു.മോഹന്‍ലാലും വിശാലും ഒന്നിക്കുന്ന വിവരം മോഹന്‍ലാലും ബി.ഉണ്ണിക്കൃഷ്ണനും ഫെയ്സ് ബുക്കിലൂടെയാണ് അറിയിച്ചത്. വളരെ പ്രധാന്യയുള്ള വേഷമാണ് വിശാലിന് തന്റെ ചിത്രത്തിലെന്ന് ബി.ഉണ്ണിക്കൃഷ്ണന്‍ ട്വീറ്റ് ചെയ്തു. നടനും നിര്‍മാതാവും വിതരണക്കാരനുമായ റോക്കലൈന്‍ വെങ്കടേഷാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.