ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ ചരമവാര്‍ഷികദിനം ഫിലാഡല്‍ഫിയായില്‍

07:39 pm 27/1/2017 ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 27 മുതല്‍ 30 വരെ ഫിലാഡല്‍ഫിയായില്‍ 7.00 am -വി.കുര്‍ബാന, വചന സന്ദേശം മാര്‍ മാത്യൂ മൂലക്കാട്ട് (കോട്ടയം അതിരൂപത മെത്രാപ്പോലീത്ത). തിരുക്കര്‍മ്മങ്ങള്‍ ക്നാനായ വോയിസിലും ഗ ഢ ഠ ഢ യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 103-ാം ചരമവാര്‍ഷികദിനം വ്യാഴാച (26.01.2017) രാവിലെ 7 മണിമുതല്‍ ഇടയ്ക്കാട്ട് ഫൊറോനാ പളളിയില്‍. ചങ്ങനാശ്ശേരി-കോട്ടയം വികാരിയാത്തുകളുടെ തദ്ദേശീയ പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ Read more about ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ ചരമവാര്‍ഷികദിനം ഫിലാഡല്‍ഫിയായില്‍[…]

അന്തര്‍ദ്ദേശീയ വാര്‍ത്താ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ‘കേരളന്യൂസ്’ വിഎം സുധീരന്‍ ഉത്ഘാടനം ചെയ്തു

07:38 pm 27/1/2017 തിരുവനന്തപുരം: അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞ കേരളന്യൂസിന്‍റെ ഉദ്ഘാടന കര്‍മ്മം ഇന്ദിരാഭവനില്‍ വെച്ച് കെ പി സി സി പ്രസിഡന്‍റ് ശ്രീ . വി എം സുധീരന്‍ നിര്‍വ്വഹിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വളച്ചൊടിക്കുന്ന പത്രധര്‍മ്മമായി കാണുന്ന രീതിയില്‍ മാറ്റം വരണമെന്ന് സുധീരന്‍ പറഞ്ഞു. മലയാളികളുടെ ഏറ്റവും പ്രചാരമുള്ള കേരള ന്യൂസിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീരന്‍. വാര്‍ത്തകള്‍ പെരുപ്പിക്കാതെ സത്യത്തിന്റെ Read more about അന്തര്‍ദ്ദേശീയ വാര്‍ത്താ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ‘കേരളന്യൂസ്’ വിഎം സുധീരന്‍ ഉത്ഘാടനം ചെയ്തു[…]

അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

07:35 pm 27/1/2017 തിരുവനന്തപുരം: ഫെബ്രുവരി 2 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രിയുമായി സ്വകാര്യ ബസ് ഉടമകളുടെ സംഘടന പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ബസ് ചാര്‍ജ്ജ് വര്ധനയും,വിദ്യാര്ത്ഥികള്‍ക്കുള്ള കൺസെഷനും അടക്കം ബസ് ഉടമകളുടെ സംഘടന പ്രതിനിധികളുടെ ആവശ്യം പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ നിയോഗിച്ചു.ദേശസാല്‍കൃത റൂട്ടുകളിലെ പെര്‍മിറ്റ് നിലനിര്ത്തുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിച്ച് ഫെബ്രുവരി ഏഴിനകം സര്ക്കാര്‍ അന്തിമ തീരുമാനം എടുക്കുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നല്‍കി.

പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

07:34 PM 27/1/2017 ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പ്രഖ്യാപിച്ചു. മജീദയില്‍ നടന്ന റാലിയില്‍ നവ്ജ്യോത് സിംഗ് സിദ്ദു ഉള്‍പ്പടെയുള്ള നേതാക്കളെ സാക്ഷിയാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പഞ്ചാബില്‍ പഞ്ചാബിയാകണം മുഖ്യമന്ത്രിയെന്ന നിര്‍ദ്ദേശത്തോടെയാണ് നാടകീയമായി അമരീന്ദര്‍ സിംഗ് ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചത്. അധികാരത്തില്‍ വന്നാല്‍ മയക്ക് മരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നിയമമായിരിക്കും കോൺഗ്രസ് സർക്കാർ കൊണ്ടുവരുകയെന്ന് രാഹുല്‍ പറഞ്ഞു. മയക്കുമരുന്ന് മാഫിയ തലവന്‍ ബിക്രം സിംഗ് Read more about പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി[…]

തെരഞ്ഞെടുപ്പ്​ റാലിയിൽ കോൺഗ്രസിനെയും ആം ആദ്​മി പാർട്ടിയെയും കടന്നാക്രമിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി.

07:28 pm 27/1/2017 ജലന്ധർ: പഞ്ചാബിലെ തെരഞ്ഞെടുപ്പ്​ റാലിയിൽ കോൺഗ്രസിനെയും ആം ആദ്​മി പാർട്ടിയെയും കടന്നാക്രമിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം മുഴുവൻ കോൺഗ്രസിന്റെ കഥ കഴിഞ്ഞു. അധികാരമില്ലാത്തതി​െൻറ അസ്വസ്ഥതയാണ്​ ​ഇപ്പോൾ കോൺഗ്രസിന്​. കരയില്‍ പിടിച്ചിട്ട മത്സ്യത്തിന് തുല്യമാണ് കോൺഗ്രസ്​ പാര്‍ട്ടിയുടെ അവസ്ഥ. കുടുംബ പ്രശ്​നങ്ങളുള്ള ഒാരോ സംസ്ഥാനത്തേക്കും അധികാരത്തിന്​ വേണ്ടി ഒാടി നടക്കുകയാണ്​ കോൺഗ്ര​െസന്നും മോദി പറഞ്ഞു. ഫെബ്രുവരി നാലിന്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജനങ്ങൾ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകാശ്​ സിങ്​ Read more about തെരഞ്ഞെടുപ്പ്​ റാലിയിൽ കോൺഗ്രസിനെയും ആം ആദ്​മി പാർട്ടിയെയും കടന്നാക്രമിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി.[…]

ജല്ലിക്കട്ട് പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി .

02:11 pm 27/1/2017 ചെന്നൈ: ജല്ലിക്കട്ട് പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം രംഗത്തെത്തി. ജല്ലിക്കട്ട് പ്രക്ഷോഭത്തില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയിരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നിയമസഭയില്‍ പറഞ്ഞു. ഒസാമ ബിന്‍ലാദന്റെ ചിത്രമുള്ള പ്ലക്കാര്‍ഡുകളുമായി സമരത്തിന് ചിലരെത്തി. വിദ്യാര്‍ഥികളുമായി പൊലീസ് ചര്‍ച്ച നടത്തിയിട്ടും സമരം അവസാനിപ്പിയ്ക്കാതിരുന്നതിനെത്തുടര്‍ന്നാണ് നടപടിയെടുത്തതെന്നും ഒ പനീര്‍ശെല്‍വം വ്യക്തമാക്കി. പനീര്‍ശെല്‍വത്തിന്റെ പ്രസ്താവന വിദ്യാര്‍ഥികളെ അപമാനിയ്ക്കുന്നതാണെന്നും ഇത് പിന്‍വലിയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡിഎംകെ നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

മുഖ്യധാരാ മാധ്യമങ്ങളോട് വായടച്ചട് മിണ്ടാതിരിക്കണമെന്ന് ട്രംപിന്‍റെ ഉപദേശകന്‍.

01:20 pm 27/1/2017 അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളോട് വായടച്ചട് മിണ്ടാതിരിക്കണമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രധാന ഉപദേഷ്ടാവ് സ്റ്റീഫന്‍ ബാനണിന്‍റെ ഭീഷണി. മാധ്യമങ്ങളെ പ്രതിപക്ഷപാര്‍ട്ടികളെന്നു വിശേഷിപ്പിച്ച ബാനണ്‍ അവര്‍ ഭരണകൂടത്തെ അപമാനിക്കുകയാണെന്നും പറഞ്ഞു. മാധ്യമങ്ങള്‍ രാജ്യത്തെ മനസ്സിലാക്കുന്നില്ല. ഡൊണാള്‍ഡ് ട്രംപ് എന്തുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്‍റായതെന്നും അവര്‍ മനസ്സിലാക്കുന്നില്ല. ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ബാനണ്‍ പറഞ്ഞു. ട്രംപിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ബാനണ്‍ കഴിഞ്ഞ നവംബറിലും മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുണ്ടായ ബോംബ് സ്ഫോടനം സി.പി.എമ്മിന്റെ വ്യാജ പ്രചരണമാണ് ബി.ജെ.പി

01:20 pm 27/1/2017 കണ്ണൂര്‍: കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുണ്ടായ ബോംബ് സ്ഫോടനം സി.പി.എമ്മിന്റെ വ്യാജ പ്രചരണമാണ് ബി.ജെ.പി നേതാവ് എം.ടി രമേശ് ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകന്റെ കയ്യിലിരുന്ന ബോംബാണ് പൊട്ടിയതെന്നും സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കാരണമെന്നും രമേശ് ആരോപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ആര്‍.എസ്.എസിന്റെ തലയില്‍ കെട്ടിവെച്ച്‌ നാട്ടില്‍ കലാപമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു. അതേ സമയം ലശേരി നങ്ങാറാത്ത് പീടികയില്‍ കോടിയേരി ബാലകൃഷ്ണന്‍ Read more about കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുണ്ടായ ബോംബ് സ്ഫോടനം സി.പി.എമ്മിന്റെ വ്യാജ പ്രചരണമാണ് ബി.ജെ.പി[…]

പാലസ്തീന് ഒബാമ അനുവദിച്ച 221 മില്യന്‍ സംഭാവന മരവിപ്പിച്ചു

01:18 pm 27/1/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: പ്രസിഡന്റ് പദത്തില്‍ നിന്നും വിരമിക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് പാലസ്തീന്‍ ഭരണകൂടത്തിനു ഖജനാവില്‍ നിന്നും അനുവദിച്ച 221 മില്യന്‍ ഡോളറിന്റെ സംഭാവന യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മരവിപ്പിച്ചതായി ഇന്ന് (ജനു. 25) പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ജനുവരി 20-നു വെള്ളിയാഴ്ച പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതിനു തൊട്ടുമുമ്പ് കോണ്‍ഗ്രസിനെ പോലും അറിയിക്കാതെയാണ് ഒബാമ തുക കൈമാറാന്‍ ഉത്തരവ് നല്‍കിയത്. ഉത്തരവ് നല്‍കിയ ശേഷം കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു നല്‍കിയ കത്തില്‍ വിവരം Read more about പാലസ്തീന് ഒബാമ അനുവദിച്ച 221 മില്യന്‍ സംഭാവന മരവിപ്പിച്ചു[…]

ഭിക്ഷാടനം നടത്തുന്നവര്‍ക്ക് 500 ഡോളര്‍ പിഴ

01:17 pm 27/1/2017 പി.പി. ചെറിയാന്‍ ഡാളസ്: ഫോര്‍ട്ട് വര്‍ത്ത് സിറ്റി കൗണ്‍സില്‍ നിരോധിത മേഖലകളില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ കൊണ്ടുവന്നു. വഴിയാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാക്കുന്നതോ, ഭിക്ഷ നല്‍കാത്തതിന്റെ പേരില്‍ പൊതുജനങ്ങളെ അസഭ്യം പറയുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ടിക്കറ്റ് നല്‍കുകയും, 500 ഡോളര്‍ വരെ പിഴ അടയ്ക്കുന്നതിനുള്ള നിയമനിര്‍മ്മാണം ജനുവരി 24-ന് ചൊവ്വാഴ്ച ചേര്‍ന്ന സിറ്റി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. എ.ടി.എം മെഷീനു 20 അടി അകലത്തും, ബാങ്ക്, ചെക്ക് കാഷിംഗ് എന്നിവയ്ക്കു സമീപം ഭിക്ഷാടനം Read more about ഭിക്ഷാടനം നടത്തുന്നവര്‍ക്ക് 500 ഡോളര്‍ പിഴ[…]