മികവു തെളിയിച്ച് കാന്‍ജ് – 2017 പ്രവര്‍ത്തന ഉദ്ഘാടനം

09:23 am 28/1/2017 ന്യൂജേഴ്സി : നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായ കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (കാന്‍ജ്) 2017 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം മികവാര്‍ന്ന രീതിയില്‍ നടത്തപ്പെട്ടു. ജനുവരി 22 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എഡിസണ്‍ ഹോട്ടലില്‍ വച്ച് നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ് എല്ലാവരെയും ചടങ്ങിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു, ശേഷം പ്രസിഡന്റ് സ്വപ്‌ന രാജേഷ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് വിളയില്‍ എന്നിവരുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് Read more about മികവു തെളിയിച്ച് കാന്‍ജ് – 2017 പ്രവര്‍ത്തന ഉദ്ഘാടനം[…]

മലമ്പാമ്പുകളെ കണ്ടാല്‍ ഇനി ഫ്ളോറിഡക്കാര്‍ക്ക് വിളിക്കാന്‍ രണ്ട് ഇന്ത്യാക്കാരെ കിട്ടി.

09:22 am 28/1/2017 ചെന്നൈ: മലമ്പാമ്പുകളെ കണ്ടാല്‍ ഇനി ഫ്ളോറിഡക്കാര്‍ക്ക് വിളിക്കാന്‍ രണ്ട് ഇന്ത്യാക്കാരെ കിട്ടി. അമേരിക്കന്‍ സംസ്ഥാനമായ ഫ്ളോറിഡയുടെ ഭയമായ ബര്‍മീസ് മലമ്പാമ്പുകളെ പിടികൂടാന്‍ രണ്ട് തമിഴ് ആദിവാസികളുമായി 46 ലക്ഷംരൂപക്ക് കരാറില്‍ ഒപ്പിട്ടു. സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമായ ഇരുളറില്‍പെട്ട മാസി സാധ്യന്‍, വടിവേല്‍ ഗോപാല്‍ എന്നീ പാമ്പു പിടിത്തക്കാര്‍ രണ്ടുമാസം ഫ്ളോറിഡയില്‍ തങ്ങും. 68,888 യു.എസ് ഡോളര്‍ ഇവര്‍ക്ക് ലഭിക്കും. ഇരുവരും പരിശീലനവും പാരമ്പര്യവുള്ള വിദഗ്ധ പെരുമ്പാമ്പ് പിടിത്തക്കാരാണ്. രണ്ടാഴ്ചക്കുള്ളില്‍ 13 മലമ്പാമ്പുകളെ Read more about മലമ്പാമ്പുകളെ കണ്ടാല്‍ ഇനി ഫ്ളോറിഡക്കാര്‍ക്ക് വിളിക്കാന്‍ രണ്ട് ഇന്ത്യാക്കാരെ കിട്ടി.[…]

ജെറി അമല്‍ദേവിന്റെ ‘ജലരേഖകള്‍’പുറത്തിറങ്ങി

09:22 am 28/1/2017 മലയാളികള്‍ മറക്കാനാകാത്ത നിരവധി പാട്ടുകള്‍ക്ക് ഈണം പകര്‍ന്ന സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് സംഗീത സംവിധാന രംഗത്ത് വീണ്ടും നിറസാന്നിധ്യമാകുകയാണ്. ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്കു ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന ഗാനത്തിലൂടെ വീണ്ടും തിരിച്ചെത്തിയ ജെറി, ജലരേഖകള്‍ എന്ന പുതിയ ആല്‍ബത്തിലൂടെയാണ് വീണ്ടും സജീവമാകുന്നത്. രാധികാ സേതുമാധവനും വിന്‍സന്റ് പിറവും ആണ് കെ ജയകുമാറിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത്. നവാഗതനായ അനൂപ് പിള്ളയാണ് ‘ജലരേഖകള്‍’ എന്ന ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. Read more about ജെറി അമല്‍ദേവിന്റെ ‘ജലരേഖകള്‍’പുറത്തിറങ്ങി[…]

പശ്ചിമഘട്ട പരിസ്ഥിതിലോലം- ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്: ഇന്‍ഫാം

09:20 am 28/1/2017 കോട്ടയം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലം സംബന്ധിച്ച് 2013 നവംബര്‍ 13ന് യുപിഎ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ് നിലവില്‍ നിലനില്‍ക്കുന്നതെന്നും ഇതിനോടകം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരടുവിജ്ഞാപനങ്ങള്‍ക്ക് ഈ ഉത്തരവിനെ മറികടക്കാനാവില്ലെന്നും അതിനുവേണ്ടത് വേണ്ടതിരുത്തലുകള്‍ വരുത്തിയുള്ള അന്തിമവിജ്ഞാപനമാണെന്നും ഇന്‍ഫാം ദേശീയസെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. 2013 നവംബര്‍ 13ലെ ഉത്തരവുപ്രകാരം പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകള്‍ പരിസ്ഥിതിലോലമാണ്. ഇതില്‍ കേരളത്തിലെ 123 വില്ലേജുകളും ഉള്‍പ്പെടുന്നു. ഉത്തരവിലെ 9-ാം ഖണ്ഡിക പ്രകാരം ഈ വില്ലേജുകളില്‍ ക്വാറി, ഖനനങ്ങള്‍ക്ക് Read more about പശ്ചിമഘട്ട പരിസ്ഥിതിലോലം- ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്: ഇന്‍ഫാം[…]

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു

09:16 am 28/1/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഭാരതത്തിന്‍െറ അറുപത്തി എട്ടാമത്് റിപ്പബ്‌ളിക് ദിനം ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷിച്ചു. കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം പ്രസിഡന്‍െറിന്‍െറ റിപ്പബ്‌ളിക് ദിന സന്ദേശം വായിച്ചു. ഈ വര്‍ഷവും കോണ്‍സുലേറ്റിന്റെ മുമ്പിലെ ഗാര്‍ഡനില്‍ വച്ചാണ് ദേശീയ പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് ഇന്‍ഡ്യന്‍ മ}സിക് അക്കാഡമി ശിക്ഷണത്തിലുള്ള ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ മ}സിക് അക്കാഡമിയുടെ ദേശഭക്തി ഗാനം, വന്ദേമാതരം തുടങ്ങിയ ആലപിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ വിവിധ Read more about ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു[…]

മകനെ ചൂലുകൊണ്ട് അടിച്ചു കൊന്ന മാതാവ് അറസ്റ്റില്‍

09:13 am 28/1/2017 – പി.പി. ചെറിയാന്‍ ബ്രൂക്ലിന്‍ (ന്യൂയോര്‍ക്ക്) : നാലു വയസ്സുകാരനായ മകനെ ഓര്‍മ്മ നഷ്ടപ്പെടുന്നതുവരെ ചൂലുകൊണ്ടു തല്ലിയശേഷം ബാത്ത് ടബിനകത്താക്കി കൊലപ്പെടുത്തിയ മാതാവിനെ ബ്രൂക്ക്‌ലിന്‍ പൊലീസ് അറസ്റ്റ് ചെയ്തു.മാതാവ് സ്വയം കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് ഇന്ന് (ജനുവരി 26) വ്യാഴാഴ്ച പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. നാലു വയസ്സുകാരന്റെ കൈയില്‍ നിന്നും മുട്ട നിലത്തു വീണു പൊട്ടിയതാണ് 26 വയസ്സുകാരിയായ മാതാവ് സാറാ കുംബ്‌സിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കൈയ്യില്‍ കിട്ടിയ ചൂലിന്റെ മറുഭാഗം കൊണ്ട് ഓര്‍മ്മ Read more about മകനെ ചൂലുകൊണ്ട് അടിച്ചു കൊന്ന മാതാവ് അറസ്റ്റില്‍[…]

2016ല്‍ നിരോധിച്ച പരസ്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഗൂഗ്ഗ്ൾ

09:12 am 28/1/2017 ന്യൂഡല്‍ഹി: നിയമങ്ങള്‍ ലംഘിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത 170 കോടി പരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം നീക്കംചെയ്തതായി ഇന്‍റര്‍നെറ്റ് രംഗത്തെ അതികായന്മാരായ ഗൂഗ്ള്‍. വര്‍ഷംതോറും ഗൂഗ്ള്‍ പുറത്തിറക്കുന്ന ‘ബെറ്റര്‍ ആഡ്സ് റിപ്പോര്‍ട്ടി’ലാണ് 2016ല്‍ നിരോധിച്ച പരസ്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അമ്പരപ്പിക്കുന്ന ഓഫറുകള്‍ പ്രഖ്യാപിച്ച് നിയമവിരുദ്ധമായ ഉല്‍പന്നങ്ങള്‍ പ്രചരിപ്പിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്ത കമ്പനികളുടെ പരസ്യങ്ങളാണ് ഗൂഗ്ള്‍ നിരോധിച്ചത്. ‘‘ലോകമെങ്ങുമുള്ള ജനങ്ങള്‍ക്കും ബിസിനസുകാര്‍ക്കും പ്രയോജനപ്പെടുന്നതാണ് ഗൂഗ്ളിലെ പരസ്യങ്ങള്‍. കൃത്യവും നിലവാരവുമുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് Read more about 2016ല്‍ നിരോധിച്ച പരസ്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഗൂഗ്ഗ്ൾ[…]

അമേരിക്കയില്‍ മാറ്റത്തിന്റെ അലയടികള്‍ ; ഗര്‍ഭഛിദ്രത്തിനെതിരായ റാലിയില്‍ വൈസ് പ്രസിഡന്റ് അണിചേരും

09:11 am 28/1/2017 – പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ ഡിസി : രാജ്യവ്യാപകമായി ഗര്‍ഭഛിദ്ര പ്രവണതയ്‌ക്കെതിരെ സംഘടിപ്പിക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക്‌ െപന്‍സ് അണിചേരുമെന്ന് ഔദ്യോഗിക അറിയിപ്പ്.ഗര്‍ഭഛിദ്രത്തിന് നിയമ സാധ്യതയുള്ള അമേരിക്കയില്‍ ആദ്യമായാണ് വൈസ് പ്രസിഡന്റ് ഇതിനെതിരായി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതും അഭിസംബോധന ചെയ്തു പ്രസംഗിക്കുന്നതും. തികച്ചും ഈശ്വര വിശ്വാസിയായ വൈസ് പ്രസിഡന്റ് ഗര്‍ഭഛിദ്രത്തിന് നിയമ സാധ്യത നല്‍കുന്നത് ആരംഭത്തില്‍ തന്നെ എതിര്‍ത്തിരുന്ന വ്യക്തിയാണ്. അമേരിക്കന്‍ സുപ്രീം കോടതി ഗര്‍ഭചിദ്രം നിയമവിധേയമാക്കി Read more about അമേരിക്കയില്‍ മാറ്റത്തിന്റെ അലയടികള്‍ ; ഗര്‍ഭഛിദ്രത്തിനെതിരായ റാലിയില്‍ വൈസ് പ്രസിഡന്റ് അണിചേരും[…]

ടെന്നിസ്​ മിക്​സഡ്​ ഡബിൾസിൽ സാനിയ മിർസ-– ഇവാൻ ഡോഡിജ്​ സഖ്യം ഫൈനലിൽ.

07:41 Pm 27/1/2017 മെൽബൺ: ആസ്​ട്രേലിയൻ ഒാപൺ ടെന്നിസ്​ മിക്​സഡ്​ ഡബിൾസിൽ സാനിയ മിർസ-– ഇവാൻ ഡോഡിജ്​ സഖ്യം ഫൈനലിൽ. ആസ്​ട്രേലിയൻ ജോഡികളായ സാമന്ത ​സ്​റ്റോസർ– സാം ഗ്രോത്​ സഖ്യത്തെ സെമിഫൈനലിൽ 6-–4,2–6,10––5 ന്​ കീഴടക്കിയാണ്​ രണ്ടാം സീഡായ ഇന്ത്യ– ക്രൊയേഷ്യ ജോഡികൾ ഫൈനലിൽ കടന്നത്​. രണ്ടാം ​െസമിയിൽ എലീന സ്​വിറ്റോലിന–ക്രിസ്​ ഗൂസിയോൺ, അബിഗൈൽ സ്​പിയേഴ്​സ്​–യുവാൻ സെബാസ്​റ്റ്യൻ കബാൽ സഖ്യങ്ങൾ തമ്മിലുള്ള മത്സരത്തിൽ വിജയിക്കുന്നവരാകും സാനിയ ഡോഡിഗ സഖ്യത്തി​െൻറ എതിരാളികൾ. ഫൈനലിൽ വിജയിച്ചാൽ സാനിയ മിർസയു​െട ഏഴാം Read more about ടെന്നിസ്​ മിക്​സഡ്​ ഡബിൾസിൽ സാനിയ മിർസ-– ഇവാൻ ഡോഡിജ്​ സഖ്യം ഫൈനലിൽ.[…]

ട്രംപിന്റെ ലീഗല്‍ ടീമില്‍ ഉത്തം ധില്ലിനു നിയമനം

O7:40pm 27/1 /2017 – പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ ഡിസി : ഇന്ത്യന്‍ അമേരിക്കന്‍ വംശജനും സുപ്രസിദ്ധ അറ്റോര്‍ണിയുമായ ഉത്തം ധില്ലിനെ വൈറ്റ് ഹൗസ് സുപ്രധാന തസ്തികയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചു. ജനുവരി 25 ന് പുറത്തിറക്കിയ ഉത്തരവിലാണ് വൈറ്റ് ഹൗസ് കോണ്‍സല്‍ ഡോണള്‍ഡ് എഫ് മെഗെയ്ന്‍ തലവനായുള്ള പ്രസിഡന്റിന്റെ ലീഗല്‍ ടീമില്‍ ഉത്തം ധില്ലിനെ അംഗമായി നിയമിച്ച വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഹൗസ് ഓഫ് റപ്രസന്റേറ്റീവ് ഫിനാഷ്യല്‍ സര്‍വീസ് കമ്മിറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്ന ഉത്തം, ഹോംലാന്റ് Read more about ട്രംപിന്റെ ലീഗല്‍ ടീമില്‍ ഉത്തം ധില്ലിനു നിയമനം[…]