രാഷ്ട്രം റിപ്പബ്ലിക് ദിനാഘോഷത്തിൽ

12.21 AM 27/01/2017 ന്യൂഡൽഹി: രാജ്യത്തിന്‍റെ 68ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ തലസ്ഥാനത്ത് വർണാഭമായി ആഘോഷിച്ചു. രാഷ്ട്രപതി പ്രണബ് മുഖർജി രാജ്പഥിൽ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണു മുഖ്യാതിഥി. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാവലയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി വിജയ് ചൗക്കിൽ നിന്നു തുടങ്ങി ചെങ്കോട്ട വഴിയുള്ള പരേഡിൽ വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരം ഉൾക്കൊള്ളുന്ന നിശ്ചല ദൃശ്യങ്ങളും കര നാവിക വ്യോമ സേനകളുടെ Read more about രാഷ്ട്രം റിപ്പബ്ലിക് ദിനാഘോഷത്തിൽ[…]

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ വർണാഭം; ഗവർണർ പതാക ഉയർത്തി

12.18 AM 27/01/2017 തിരുവനന്തപുരം: രാജ്യത്തിന്‍റെ 68ാമത് റിപ്പബ്ലിക് ദിനം സംസ്ഥാനത്ത് വർണാഭമായി കൊണ്ടാടി. തലസ്ഥാനത്ത് ഗവർണർ പി.സദാശിവം പതാക ഉയർത്തി. വേനൽ കാലത്ത് ജല സംരക്ഷണത്തിനു പ്രാധാന്യം നൽകണമെന്ന് ഗവർണർ പറഞ്ഞു. വീടുകളിൽ കൃഷി പ്രോത്സാഹിപ്പിക്കണമെന്നും ഓരോ മലയാളിയും ഇതിനായി പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്‍റെ ഹരിത കേരളം പദ്ധതി സംസ്ഥാനത്തെ കൃഷിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ടും അദ്ദേഹം സ്വീകരിച്ചു. കൊച്ചിയിൻ ധനമന്ത്രി തോമസ് ഐസക്കും കോഴിക്കോട്ട് Read more about സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ വർണാഭം; ഗവർണർ പതാക ഉയർത്തി[…]

ബംഗളുരു സർവകലാശാലയുടെ ഹോണററി ബിരുദം ദ്രാവിഡ് നിരസിച്ചു

12.16 AM 27/01/2016 ബംഗളൂരു: ബംഗളുരു സർവകലാശാലയുടെ ഹോണററി ബിരുദം ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും അണ്ടർ 19 ക്രിക്കറ്റ് ടീം പരിശീലകനുമായ രാഹുൽ ദ്രാവിഡ് നിരസിച്ചു. കായികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞാണ് രാഹുൽ ബിരുദം നിരസിച്ചതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് ബിരുദദാന ചടങ്ങ് നടക്കുന്നത്. ദ്രാവിഡ് ഉൾപ്പെടെ മൂന്ന് പേരുകളാണ് ഗവർണറുടെ അംഗീകരത്തിനായി സർവകലാശാല അയച്ചത്. ദ്രാവിഡ് ഒഴികെയുള്ള മറ്റു രണ്ടുപേരുടെ പേരുകൾ സർവകലാശാല അധികൃതർ പുറത്തുവിട്ടിട്ടില്ല.

ടാറ്റ മോട്ടോഴ്സ് ഹൈബ്രിഡ് ഇലക്ട്രിക് ബസ് അവതരിപ്പിച്ചു

12.13 AM 27/01/2017 മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് രാജ്യത്ത് ഹൈബ്രിഡ് ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചു. പരിസ്ഥിതി മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ മോട്ടോഴ്സ് പുതിയ ബസ് അവതരിപ്പിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളെ ലക്ഷ്യംവച്ചാണ് വാഹനം പുറത്തിറക്കിയിരിക്കുന്നതെന്ന് കന്പനി അറിയിച്ചു. ഒന്നര കോടി മുതൽ രണ്ടു കോടി രൂപ വരെയാണ് വാഹനത്തിന്‍റെ വില നിശ്ചയിച്ചിരിക്കുന്നത്. പൂനെ, ധർവാഡ്, പാന്‍റ്നഗർ, ലക്നോ എന്നിവിടങ്ങളിലാണ് ബസിന്‍റെ നിർമാണം, രൂപകൽപ്പന എന്നിവ നടക്കുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തിൽ Read more about ടാറ്റ മോട്ടോഴ്സ് ഹൈബ്രിഡ് ഇലക്ട്രിക് ബസ് അവതരിപ്പിച്ചു[…]

ബോൾട്ടിന്‍റെ സ്വർണംപോയി, ട്രിപ്പിൾ ട്രിപ്പിളും പോയ്പ്പോയി

12.08 AM 27/0/2017 കിംഗ്സറ്റണ്‍: അത്‌ലറ്റിക് ഇതിഹാസം ജമൈക്കയുടെ ഉസൈൻ ബോൾട്ടിന്‍റെ ഒന്പത് ഒളിന്പിക് സ്വർണങ്ങളിൽ ഒന്നു നഷ്ടമായി. 2008 ബെയ്ജിംഗ് ഒളിന്പിക്സിലെ 4 100 റിലേ സ്വർണമാണ് നഷ്ടമായത്. ടീം അംഗങ്ങളിൽ ഒരാളായ നെസ്റ്റ കാർട്ടർ ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടതാണ് സ്വർണം നഷ്ടമാകാൻ കാരണമായത്. കാർട്ടർ, നിരോധിത മരുന്നായ മേഥിൽഹെക്സാനമിൻ ഉപയോഗിച്ചെന്നാണ് ഉത്തേജകമരുന്ന് പരിശോധനാസമിതി കണ്ടെത്തിയത്. ഇതോടെ ബോൾട്ട് ഉൾപ്പെട്ട ജമൈക്കയുടെ റിലേ ടീമിനെ രാജ്യാന്തര ഒളിന്പിക് കമ്മിറ്റി അയോഗ്യരാക്കി. നടപടി ബോൾട്ടിന്‍റെ റിക്കാർഡിനും Read more about ബോൾട്ടിന്‍റെ സ്വർണംപോയി, ട്രിപ്പിൾ ട്രിപ്പിളും പോയ്പ്പോയി[…]

കണ്ണൂര്‍ പരിയാരത്ത് യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചനിലയില്‍

02:55 pm 25/1/2017 കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് യുവാവിനെ മര്‍ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.ബക്കളം സ്വദേശി അബ്ദുള്‍ ഖാദറിനെയാണ് പരിയാരം വായാട് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കൈക്കും കാലിനും മര്‍ദനമേറ്റ പാടുകളുണ്ട്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്നു അബ്ദുള്‍ ഖാദര്‍. ഒന്നിലധികം പേര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും.

കശ്മീരില്‍ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ഒരു സൈനികന്‍ മരിച്ചു.

02:50 pm 25/1/2017 ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോണമാര്‍ഗില്‍ സൈനിക ക്യാമ്പിനു മേല്‍ മഞ്ഞിടിഞ്ഞ്? വീണ് ഒരു സൈനികന്‍ മരിച്ചു. നിയന്ത്രണ രേഖക്ക് സമീപം സുര്‍സെ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മഞ്ഞിനടിയില്‍ പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്?. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തെന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മഞ്ഞിടിച്ചിലിനെ തുടര്‍ന്ന്? 11 സൈനികര്‍ മരിച്ചിരുന്നു.

കേരളത്തിന് പൊലീസ് മെഡൽ ലഭിക്കാത്തത് ആഭ്യന്തര വകുപ്പിന്‍റ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

02:00 pm 25/1/2017 തിരുവനന്തപുരം: കേരളത്തിന് പൊലീസ് മെഡൽ ലഭിക്കാത്തത് ആഭ്യന്തര വകുപ്പിന്‍റ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൃത്യസമയത്ത് ഫയൽ സമർപ്പിക്കാത്തതുകൊണ്ടാണ് കേരളത്തിന് മെഡലുകൾ നഷ്ടമായത്. ഇതിന് ഉത്തരവാദി ആഭ്യന്തരവകുപ്പാണ്. രണ്ട് ആഴ്ചയോളം ഇത് സംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പിന്‍റെ ഓഫിസിൽ കെട്ടിക്കിടന്നു. ഐ.എ.എസ്-ഐ.പി.എസ് പോരാണ് ഫയൽ നീങ്ങാത്തിന് കാരണx. ഈയവസ്ഥ കേരളത്തിന് നാണക്കേടാണെന്നും വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ചെന്നിത്തല പറഞ്ഞു. കേരളത്തില്‍നിന്നുള്ളവർക്ക് പൊലീസ് മെഡൽ ലഭിക്കില്ലെന്ന് ഇന്നലെയാണ് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ Read more about കേരളത്തിന് പൊലീസ് മെഡൽ ലഭിക്കാത്തത് ആഭ്യന്തര വകുപ്പിന്‍റ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല[…]

അബോര്‍ഷന്‍ കൗണ്‍സിലിംഗിനുള്ള വിദേശസഹായ ഫണ്ടിന് നിരോധനം

12:47 pm 25/1/2107 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഫാമിലി പ്ലാനിംഗിന്‍റെ ഭാഗമായി ഗര്‍ഭഛിദ്ര കൗണ്‍സിലിംഗിനുവേണ്ടി നല്‍കിയിരുന്ന വിദേശ സഹായ ധനത്തിന് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ചുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ട്രംപും വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സും തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ നടത്തിയ വാഗ്ദാനമാണ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്. നികുതി ദായകരുടെ പണം അനധികൃത ഗര്‍ഭഛിദ്രത്തിന് ഉപയോഗിക്കുവാന്‍ അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, വികസ്വര രാഷ്ട്രങ്ങളില്‍ ഇത്തരം പ്രവണതകള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.

ബിസിസിഐയുടെ പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം നീളുന്നു.

12:44 pm 25/1/2017 ദില്ലി: ബിസിസിഐയുടെ പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം നീളുന്നു. പുതിയ ഭരണസമിതിയിലേക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രസര്‍ക്കാരിനും ബിസിസിഐക്കും കോടതി അനുമതി നല്‍കി. ജസ്റ്റിസ് ലോധ നിര്‍ദ്ദേശങ്ങള്‍ ബിസിസിഐയുടെ സ്വയംഭരണം തകര്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. ബിസിസിഐയില്‍ പുതിയ ഭരണസമിതിയെ നിയമിക്കുന്നതിനെ സുപ്രീംകോടതിയില്‍ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ഭരണസമിതി പ്രഖ്യാപനം രണ്ടാഴ്ചത്തേക്ക് നീട്ടി വയ്ക്കണമെന്നും ആവശ്യപ്പെട്ടു. ലോധനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് ക്രിക്കറ്റിന്റെ സ്വയംഭരണത്തെ തകര്‍ക്കുമെന്നും അറ്റോണി ജനറല്‍ മുകുള്‍ റോത്തക്കി സുപ്രീംകോടതിയില്‍ വാദിച്ചു. കായിക ഭരണത്തിലെ ശുദ്ധീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ Read more about ബിസിസിഐയുടെ പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം നീളുന്നു.[…]