പുതുക്കോട്ടയില്‍ ജല്ലിക്കെട്ടിനിടെ രണ്ട് പേര്‍ മരിച്ചു.

04:40 pm 22/1/2017 തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ രണ്ട് പേര്‍ മരിച്ചു. കാളയുടെ കുത്തേറ്റാണ് മരണം. രാജാ,മോഹന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. 83 പേര്‍ക്ക് നിസ്സാര പരുക്കേറ്റു.

സാനിയ മിർസ- ചെക്ക് താരം ബാർബോറ സ്ട്രിക്കോവ സഖ്യത്തിന് തോൽവി.

01:02 pm 22/1/2017 മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ- ചെക്ക് താരം ബാർബോറ സ്ട്രിക്കോവ സഖ്യത്തിന് ഞെട്ടിക്കുന്ന തോൽവി. നിലവിലെ വനിതാ ഡബിൾസ് ജേത്രിയായ സാനിയയെ ജാപ്പനീസ് ജോഡികളായ എം.കാറ്റോ, ഇ.ഹോസുമി സഖ്യമാണ് തോൽപിച്ചത്. നാലാം സീഡായ സാനിയയുടെ സഖ്യത്തെ സീഡൊന്നുമില്ലാത്ത ജപ്പാൻ ജോഡികൾ 3-6, 6-2, 2-6 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

യെരുശലേം മതില്‍ നിര്‍മ്മിച്ച നെഹമ്യ പ്രവാചകനോട് ട്രംപിനെ ഉപമിച്ചു റോബര്‍ട്ട് ജഫറസ .

01:00 pm 22/1/2017 – പി. പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി : തകര്‍ന്ന കിടന്ന യെരുശലേം മതില്‍ നിര്‍മ്മിക്കുന്നതിനും രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയ വിശുദ്ധ ഗ്രന്ഥത്തിലെ നെഹമ്യ പ്രവാചകനോട് ട്രംപിനെ താരതമ്യപ്പെടുത്തി സതേണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ റോബര്‍ട്ട് ജെഫറസ് ഡാലസ് നടത്തിയ പ്രസംഗം ജനശ്രദ്ധ ആകര്‍ഷിച്ചു. പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനു മുമ്പുബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ ആരാധനയ്‌ക്കെത്തിയ ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലായിരുന്നു പാസ്റ്ററന്മാരുടെ കുറിക്കു കൊള്ളുന്ന പ്രസംഗം.വര്‍ഷങ്ങളായി അടിമത്വത്തില്‍ കഴിഞ്ഞിരുന്ന ഇസ്രയേല്‍ ജനതയെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കുന്നതിനും Read more about യെരുശലേം മതില്‍ നിര്‍മ്മിച്ച നെഹമ്യ പ്രവാചകനോട് ട്രംപിനെ ഉപമിച്ചു റോബര്‍ട്ട് ജഫറസ .[…]

ട്രംപിന് അഭിനന്ദനം അറിയിച്ചു മാര്‍പാപ്പയുടെ സന്ദേശം

12:59 pm 22/1/2017 – പി.പി.ചെറിയാന്‍ വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്ത ഡോണാള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം അയച്ചു. അമേരിക്കയുടെ ഭാവി രൂപപ്പെടുത്തുന്നതിന് മൂല്യങ്ങളില്‍ ഊന്നികൊണ്ടുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് പ്രസിഡന്റിന് കഴിയട്ടെ എന്നു സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു. ലോക മാനവ സമൂഹം ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പാവപ്പെട്ടവരുടേയും നിഷ്കാസിതരുടേയും ഉന്നമനത്തിനും കഴിഞ്ഞ കാലങ്ങളില്‍ അമേരിക്കന്‍ ജനത നിര്‍വ്വഹിച്ച ചരിത്രപരമായ കടപ്പാടുകള്‍ തുടര്‍ന്നും നിറവേറ്റി ലോകത്തിന് ഒരു മാതൃകയായി Read more about ട്രംപിന് അഭിനന്ദനം അറിയിച്ചു മാര്‍പാപ്പയുടെ സന്ദേശം[…]

പണം കായ്ക്കുന്ന മാവും ജോയി ചെമ്മാച്ചേലും

12:58 pm 22/1/2017 – ജോസ് കാടാപുറം നടനും കലാകാരനും, എഴുത്തുകാരനും ചിക്കാഗോ മലയാളിയുമായ ജോയി ചെമ്മാച്ചലിന്റെ സ്വന്തം കാര്‍ഷിക സമൃദ്ധിയുടെ നിലവറ കാണാന്‍ ഇടയായത് നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ ഏറ്റവും വലിയ ഭാഗ്യമായി ഈ ലേഖകന്‍ കരുതുന്നു. കോട്ടയം നീണ്ടൂരിലുള്ള ജെയ്‌സ് ഫാം. താന്‍ നാട്ടിലുള്ള സമയത്തിന്റെ മുഴുവന്‍ സമയവും മണ്ണില്‍ അദ്ധ്വാനിച്ചും തന്റെ കൂടെയുള്ള ഫാമിലെ തൊഴിലാളികളും കൂടി 1994ല്‍ തുടങ്ങിയ ഈ ഫാം ഇന്ന് കേരളത്തിലെ അദ്ധ്വാനം കൊണ്ട് വിജയകൊടി പാറിച്ച് കാര്‍ഷികാഭിവൃദ്ധിയുടെ Read more about പണം കായ്ക്കുന്ന മാവും ജോയി ചെമ്മാച്ചേലും[…]

ജീവിതത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങളാകുവാന്‍ യാജ്ഞിക്കുക: എല്‍ദോ മാര്‍ തീത്തോസ് മെത്രോപ്പോലീത്ത .

12:56 pm 22/1/2017 പി.പി.ചെറിയാന്‍ ഡാളസ്: ക്രിസ്തുമസ് രാത്രിയില്‍ മൂന്ന് രാജാക്കന്മാര്‍ക്ക് വെളിച്ചമേകിയ നക്ഷത്രത്തെപ്പോലെ നന്മ ചെയ്തു പ്രകാശം പരത്തി ജീവിക്കുവാന്‍ ആര്‍ച് ബിഷപ് എല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. ഡാളസ് തിരുവല്ല അസോസിയേഷന്‍ പത്താം വാര്‍ഷിക ആഘോഷ സമ്മേളനം ഉല്‍ഘാടനം നിര്‍വഹിക്കുക ആയിരുന്നു അദ്ദേഹം. എറിന്‍ കല്ലൂരിന്റെ പ്രാര്‍ത്ഥന ഗാനത്തോട് കുടി ആരംഭിച്ച മീറ്റിങ്ങില്‍ സംഘടനാ സെക്രട്ടറി ബിജു വറുഗീസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സംഘടനയുടെ മുന്‍ പ്രസിഡന്റ് ജെ. പി. ജോണ്‍, Read more about ജീവിതത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങളാകുവാന്‍ യാജ്ഞിക്കുക: എല്‍ദോ മാര്‍ തീത്തോസ് മെത്രോപ്പോലീത്ത .[…]

റിച്ചാര്‍ഡ് വര്‍മ ഇന്ത്യന്‍ അംബാസഡര്‍ പദവി ഒഴിഞ്ഞു

12:55 pm 22/1/2017 – പി. പി. ചെറിയാന്‍ വാഷിങ്ടന്‍ : ഇന്ത്യന്‍ യുഎസ് അംബാസഡര്‍ പദവിയില്‍ നിന്നും റിച്ചാര്‍ഡ് വര്‍മ വിരമിച്ചു. ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ജനുവരി 20 മുതല്‍ യുഎസ് ഇന്ത്യന്‍ അംബാസഡര്‍ പദവി പുതിയ അംബാസഡറെ നിയമിക്കുന്നതുവരെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മേരിക കെ.എല്‍ ഏറ്റെടുക്കും. 2015 ജനുവരിയിലാണ് ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ മുന്‍പാകെ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചു അംബാസിഡര്‍ പദവിയില്‍ പ്രവേശിച്ചത്. പ്രസിഡന്റ് ബറാക്ക് Read more about റിച്ചാര്‍ഡ് വര്‍മ ഇന്ത്യന്‍ അംബാസഡര്‍ പദവി ഒഴിഞ്ഞു[…]

ഐഎന്‍എഐയുടെ ഹോളിഡേ ആഘോഷം

12:52 pm 22/1/2017 – ജൂബി വള്ളിക്കളം ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ഈ വര്‍ഷത്തെ ഹോളിഡേ ആഘോഷം ജനുവരി 21 ശനിയാഴ്ച ആറു മണിക്ക് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ ഹാളില്‍ നടത്തുന്നു. സിറോ മലബാര്‍ കത്തീഡ്രല്‍ അസി. വികാര്‍ റവ. ഡോ. ജെയിംസ് ജോസഫ് എസ്ഡിബി ഹോളിഡേ മെസേജ് നല്‍കുന്നതായിരിക്കും. പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ഡോ. സാം ജോര്‍ജ് മുഖ്യാതിഥിയായിരിക്കും. പ്രസ്തുത മീറ്റിങ്ങില്‍ ഐഎന്‍എഐയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള Read more about ഐഎന്‍എഐയുടെ ഹോളിഡേ ആഘോഷം[…]

വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതി നിലനില്‍ക്കില്ല: ബോംബെ ഹൈക്കോടതി

12:51 pm 22/1/2017 വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതികള്‍ ഇനി നിലനില്‍ക്കില്ലെന്ന് ബോംബെ ഹൈക്കോടതി. 21കാരനെതിരെ മുന്‍ കാമുകി നല്‍കിയ പരാതിയില്‍ വാദം കേട്ട ശേഷമാണ് കോടതി സുപ്രധാനമായ വിധി പ്രസ്താവിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന തരത്തിലുള്ള പരാതികള്‍ വര്‍ധിച്ചതാണ് കോടതിയെ ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചത്. വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിദ്യാസമ്പന്നരായ യുവതികള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചാണ് പീഡിപ്പിക്കുന്നതെങ്കില്‍ അതിന് ഏതെങ്കിലും തരത്തിലുള്ള തെളിവ് ആവശ്യമാണ്. എന്നാല്‍ വിവാഹ Read more about വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതി നിലനില്‍ക്കില്ല: ബോംബെ ഹൈക്കോടതി[…]

മഞ്ഞിനിക്കര കബറിങ്കലേക്ക് തീര്‍ത്ഥാടനം

12:50 pm 22/1/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട, കലിഫോര്‍ണിയ, ലൊസാഞ്ചല്‍സ്, സെന്റ് മേരീസ് സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മാര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയന്‍ ബാവായുടെ കബറിങ്കലേക്ക് തീര്‍ത്ഥയാത്ര നടത്തുന്നു. ഫെബ്രുവരി 9നു ക്‌നാനായ ഭദ്രാസന ആസ്ഥാനമായ തിരുവല്ല വള്ളംകുളം ബേത്ത് നഹറിന്‍ അരമനയില്‍ നിന്നും വടക്കന്‍ മേഖലാ തീര്‍ത്ഥാടകരോടൊത്ത്, അമേരിക്കന്‍ മലങ്കര അതിഭദ്രാസത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍, ലൊസാഞ്ചല്‍സ് സെന്റ് മേരീസ് പള്ളി വികാരി വെരി. Read more about മഞ്ഞിനിക്കര കബറിങ്കലേക്ക് തീര്‍ത്ഥാടനം[…]