സീറ്റുകൾ നൽകാമെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ അഖിലേഷ്​ യാദവ്.

8:24 am 22/1/2017 അലഹാബാദ്​: ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ 99 സീറ്റുകൾ നൽകാമെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ അഖിലേഷ്​ യാദവ്​ . എന്നാൽ എസ്​.പിയുടെ ഒാഫറിനോട്​ കോൺഗ്രസ്​ നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ്​ സൂചന. 110 സീറ്റുകൾ തന്നെ വേണമെന്ന നിലപാടിലാണ്​ കോൺഗ്രസ്​. സീറ്റ്​ സംബന്ധിച്ച് ധാരണയാകുന്നതിനായി ​ഇന്ന്​ നടത്തിയ ചർച്ച വിജയിച്ചില്ല. വെള്ളിയാഴ്​ച 210 സ്ഥാനാർത്ഥികളുടെ പട്ടിക സമാജ്​വാദി പാർട്ടി പുറത്തിറക്കിയിരുന്നു. ഇതിൽ കോൺഗ്രസി​െൻറ പല സിറ്റിംഗ്​ സീറ്റുകളും ഉൾപ്പെടുകയും ചെയ്​തിരുന്നു. ഇതാണ്​ കോൺഗ്രസ്​–എസ്​പി Read more about സീറ്റുകൾ നൽകാമെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ അഖിലേഷ്​ യാദവ്.[…]

സ്ത്രീ പീഡനം; ബിജെപി ദളിത് മോർച്ച നേതാവ് അറസ്റ്റില്‍.

08:24 am 22/1/2017 ബംഗളൂരു: കർണാടകത്തിലെ ഗുൽബർഗയിൽ നടക്കുന്ന ബിജെപി സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിനെത്തിയ ബിജെപി ദളിത് മോർച്ച നേതാവിനെ സ്ത്രീ പീഡനത്തിനും വഞ്ചനനക്കും പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി ദളിത് മോർച്ച നിർവ്വാഹക സമിതി അംഗമായ വെങ്കിടേശ് മൗര്യയെയാണ് ബംഗളുരു ഉപ്പാർപ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.. ബംഗളുരുവിലെ സന്നദ്ധ സംഘടന പ്രവർത്തകയായ മുപ്പത്തിയെട്ടുകാരിയെ സർക്കാരിൽ നിന്ന് ഗ്രാന്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഒക്ടോബറിലാണ് സ്ത്രീ പൊലീസിൽ പരാതി നൽകിയത്. കേന്ദ്രമന്ത്രിമാർ Read more about സ്ത്രീ പീഡനം; ബിജെപി ദളിത് മോർച്ച നേതാവ് അറസ്റ്റില്‍.[…]

പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ച സംഭവത്തില്‍ എസ്.എഫ്.ഐയില്‍ അച്ചടക്ക നടപടി.

08:22 am 22/1/2017 കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ച സംഭവത്തില്‍ എസ്.എഫ്.ഐയില്‍ അച്ചടക്ക നടപടി. മൂന്ന് നേതാക്കളെ സംഘടനയില്‍നിന്ന് പുറത്താക്കാനും മഹാരാജാസ് കോളജ് യൂനിറ്റ് കമ്മിറ്റിയെ താക്കീത് ചെയ്യാനുമാണ് എസ്.എഫ്.ഐ ജില്ല നേതൃത്വത്തിന്‍െറ തീരുമാനം. നേതാക്കളായ വിഷ്ണു സുരേഷ്, കെ.എഫ്. അഫ്രീദി, പ്രജിത് കെ. ബാബു എന്നിവരെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. എസ്.എഫ്.ഐ ജില്ല സെക്രട്ടറി വി.എം. ജുനൈദിന്‍െറ സാന്നിധ്യത്തില്‍ ശനിയാഴ്ച ചേര്‍ന്ന യൂനിറ്റ് കമ്മിറ്റിയില്‍ നടപടി വിശദീകരിച്ചു. അപക്വമായ രീതിയിലുള്ള നടപടികളുണ്ടായപ്പോള്‍ അത് Read more about പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ച സംഭവത്തില്‍ എസ്.എഫ്.ഐയില്‍ അച്ചടക്ക നടപടി.[…]

ഇറ്റലിയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 16 കുട്ടികള്‍ മരിച്ചു.

08:22 am 22/1/1/2017 ഇറ്റലിയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 16 കുട്ടികള്‍ മരിച്ചു. വടക്കന്‍ ഇറ്റലിയിലാണ് സംഭവം. ഹംഗറിയിലെ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസ് വെറോണയിലെ റോഡിനരികിലുള്ള തൂണിലിടിച്ച് കത്തിയമരുകയായിരുന്നു. അപകടത്തില്‍ 39 പേര്‍ക്ക് പരിക്കേറ്റു. 14നും 18നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച കുട്ടികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സില്‍ നിന്ന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് മടങ്ങുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിക്കുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയവരാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന 10 പേരുടെ നില ഗുരുതരമാണ്. Read more about ഇറ്റലിയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 16 കുട്ടികള്‍ മരിച്ചു.[…]

ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രചാരണത്തിനുള്ള പരിൽ നിന്നും പ്രമുഖർ പുറത്തു .

08:11 am 22/1/2017 ന്യൂഡൽഹി ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രചാരണത്തിനുള്ള മുഖ്യ ​​നേതാക്കളുടെ ലിസ്​റ്റിൽ നിന്ന്​ വരുൺ ഗാന്ധി, മുതിർന്ന നേതാക്കളായ എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരും പുറത്തായി​. ഉത്തർപ്രദേശ്​ ബി.ജെ.പി ഘടകത്തിൻെറ മുൻ സംസ്ഥാന പ്രസിഡൻറ്​ വിനയ്​ കട്ട്യാരും പട്ടികയിലില്ല​. പ്രധാനമന്ത്രി നന്ദ്രേമോദി നയിക്കുന്ന പ്രചാരണത്തിന്​ അമിത്​ ഷാ, അഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​ എന്നീ ദേശീയ നേതാക്കളോടൊപ്പം ​യോഗി ആദിത്യനാഥ്​, ഉമഭാരതി, സഞ്​ജീവ്​ ബല്യാൻ തുടങ്ങിയ സംസ്ഥാന നേതാക്കളും ഉണ്ടാവും. അരുൺ ജെയ്​റ്റ്​ലി, വെങ്കയ്യനായിഡു, Read more about ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രചാരണത്തിനുള്ള പരിൽ നിന്നും പ്രമുഖർ പുറത്തു .[…]

ഇന്ന് തമിഴ്നാട്ടിൽ ജല്ലിക്കട്ട് നടക്കും.

08:10 am 22/1/2017 ചെന്നൈ: ജനകീയ പ്രക്ഷോഭത്തിനൊടുവിൽ ഇന്ന് തമിഴ്നാട്ടിൽ ജല്ലിക്കട്ട് നടക്കും. അളങ്കനല്ലൂരിൽ നടക്കുന്ന ജല്ലിക്കട്ട് മുഖ്യമന്ത്രി ഒ പനീർസെൽവം ഉദ്ഘാടനം ചെയ്യും. അതേസമയം ജെല്ലിക്കെട്ടിനായി നിയമനിർമ്മാണം ആവശ്യപ്പെട്ട് മറീന ബീച്ചിൽ ഉൾപ്പെടെ തമിഴ്നാട്ടിൽ പ്രക്ഷോഭം തുടരുകയാണ്. രാത്രി വൈകിയും മുഖ്യമന്ത്രി പനീർസെൽവം അളങ്കനല്ലൂരിൽ സമരക്കാരുമായി അനുനയ ചർച്ച നടത്തി. ലക്ഷക്കണക്കിന് ജനങ്ങള്‍ അണിനിരന്ന വൻ ജനകീയമുന്നേറ്റത്തിനൊടുവിൽ ജല്ലിക്കട്ട് നിരോധനം നീക്കാനുള്ള ഓർഡിനൻസ് സംസ്ഥാനസർക്കാർ പുറത്തിറക്കിയെങ്കിലും ഇന്നലെ സമരത്തിന് അയവുണ്ടായില്ല. ആഹ്ളാദപ്രകടനങ്ങൾ നടന്നെങ്കിലും സ്ഥിരം നിയമനിർമ്മാണം Read more about ഇന്ന് തമിഴ്നാട്ടിൽ ജല്ലിക്കട്ട് നടക്കും.[…]

ആന്ധ്രാപ്രദേശിൽ ട്രെയിൻ പാളം തെറ്റി; 32 മരണം

8;08 am 22/1/2017 ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ട്രെയിൻ പാളം തെറ്റി 32 പേർ മരിച്ചു . ജഗ്ദൽപൂർ-ഭൂവനേശ്വർ ഹിരാഖണ്ഡ് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത് . വിജയനഗരത്തിൽ കുനേരു സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ട്രെയിന്‍റെ എഞ്ചിനും 7 കോച്ചുകളും മറിഞ്ഞു . 100ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ . രണ്ട് ജനറല്‍ കോച്ചുകളും രണ്ട് എസി കോച്ചുകളും രണ്ട് സ്ലീപ്പര്‍ കോച്ചുകളും പാളം തെറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഛത്തീസ് ഗ‍ഡിലെ ജഗദല്‍പൂരില്‍ നിന്നും Read more about ആന്ധ്രാപ്രദേശിൽ ട്രെയിൻ പാളം തെറ്റി; 32 മരണം[…]

പെട്രോൾ പമ്പുടമകൾ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിൻവലിച്ചു.

04:37 pm 21/1/2017 തിരുവനന്തപുരം: പെട്രോൾ പമ്പുടമകൾ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിൻവലിച്ചു. മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് 23ന് 24 മണിക്കൂർ പമ്പുകൾ അടച്ചിട്ടു പ്രതിഷേധിക്കാൻ ഓൾ കേരളാ ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. പുതിയ പമ്പുകൾക്കുള്ള എൻ.ഒ.സി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഏകജാലക സംവിധാനം ഉടൻ സ്യഷ്ടിക്കുക, 28.10.2014ൽ ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഉത്തരവ് Read more about പെട്രോൾ പമ്പുടമകൾ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിൻവലിച്ചു.[…]

ലുധിയാനയിൽ ഒന്‍പത് വയസുകാരനെ കൊന്ന് മാംസം ഭക്ഷിച്ചു,

04:22 pm 21/1/2017 പഞ്ചാബ്: ലുധിയാനയില്‍ ഒമ്പത് വയസ്സുകാരനെ കൊന്ന് മാസം തിന്നുകയും രക്തം കുടിക്കുകയും ചെയ്ത പതിനാറുകാരന്‍ കസ്റ്റഡിയില്‍. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് പഞ്ചാബിലെ ലുധിയാനയില്‍ ദുദ്രിയില്‍ ഒമ്പതുവയസ്സുള്ള ദീപു കുമാറിനെ പട്ടം പറത്താന്‍ നല്‍കാമെന്ന് പറഞ്ഞ് പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊന്നത്. പിടിയിലായ എട്ടാം ക്ലാസ്സുകാരന്റെ മാനസികാരോഗ്യ നില പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് മൃതദേഹം ആറ് കഷ്ണങ്ങളാക്കിയ മാസത്തിന്റെ കുറച്ച് ഭാഗം അകത്താക്കി, രക്തം കുടിച്ചു. ശരീരഭാഗങ്ങള്‍ Read more about ലുധിയാനയിൽ ഒന്‍പത് വയസുകാരനെ കൊന്ന് മാംസം ഭക്ഷിച്ചു,[…]

നഴ്‌സിങ് റിക്രൂട്ട്മെന്റ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

04:21 pm 21/1/2017 കൊച്ചി: ഉതുപ്പ് വര്‍ഗീസ് ഉള്‍പ്പെട്ട കൊച്ചിയിലെ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍ഡ് അഡോള്‍ഫസാണ് ഒന്നാം പ്രതി. ഉതുപ്പ് വര്‍ഗീസും ഭാര്യയും ഉള്‍പ്പെടെ എട്ട് പ്രതികളുണ്ട്. കുവൈറ്റിലെ നഴ്‌സിങ് ജോലികള്‍ക്കായി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍ഡ് അഡോള്‍ഫസിന്റെ സഹായത്തോടെ വന്‍തുക വാങ്ങി നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെ വിദേശത്തേക്ക് അയച്ചെന്നാണ് കേസ്. 19500 രൂപ വാങ്ങേണ്ടിടത്ത് പത്തൊന്‍പത് ലക്ഷത്തി അന്‍പതിനായിരം രൂപ വാങ്ങിയാണ് ഉതുപ്പ് വര്‍ഗീസും കൂട്ടരും ആളെക്കൊണ്ടുപോയത്. Read more about നഴ്‌സിങ് റിക്രൂട്ട്മെന്റ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു[…]