ട്രംപിന്റെ സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍ മാത്രം; യുഎസില്‍ പ്രതിഷേധം കനക്കുന്നു

06:01 pm 19/1/2017 വാഷിംഗ്ടണ്‍: പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കയിലാകെ പ്രതിഷേധം ശക്തമാകുകയാണ്. സ്ഥാനാരോഹണദിവസവും അതിനുശേഷവും പ്രതിഷേധം തുടരാന്‍ അനുമതി നേടിയിരിക്കയാണ് സംഘടനകള്‍. ഡോണ്‍ള്‍ഡ് ട്രംപ് വിജയിച്ചതായി പ്രഖ്യാപിച്ച അന്നുതന്നെ ട്രംപ് ടവറിനുമുന്നില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പിന്നയെും അങ്ങുമിങ്ങും അത് തുടര്‍ന്നു. സംഘടിത പ്രതിഷേധങ്ങള്‍ തുടങ്ങിയത് ജനുവരി 14 നാണ്.മെക്‌സിക്കന്‍-ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളആയിരുന്നു കാരണം.സ്ഥാനാരോഹണ ദിവസം പ്രതിഷേധം തുടരുമെന്ന് ഉറപ്പായതോടെ ചടങ്ങിന്റെ പൊലിമ കെടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. രാഷ്‌ട്രീയ എതിരാളികള്‍ക്ക് Read more about ട്രംപിന്റെ സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍ മാത്രം; യുഎസില്‍ പ്രതിഷേധം കനക്കുന്നു[…]

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു

06:00 pm 19/1/2017 കാസർകോട്​​: കാസർകോട്​​ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ധർമ്മ​ടത്തെ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു​ കരി​െങ്കാടി വീശിയത്​​. ​കാസർകോട്​ ജനറൽ ആശുപത്രിയിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.

യു.പി മഹാസഖ്യമില്ല: സഖ്യം കോൺഗ്രസുമായി മാത്രം

05:55 pm 19/1/2017 ലഖ്​നോ: ഉത്തർപ്രദേശിൽ അജിത്​ സിങ്ങി​​െൻറ രാഷ്​ട്രീയ ലോക്​ ദളുമായി സഖ്യമില്ലെന്ന്​ സമാജ്​വാദി പാർട്ടി. കോൺഗ്രസും രാഷ്​ട്രീയ ലോക്​ ദളുമായി ചേർന്ന്​ വിശാലസഖ്യം രൂപീകരിക്കുമെന്നാണ്​ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നത്​. എന്നാൽ കോൺഗ്രസുമായി മാത്രമേ സഖ്യമുള്ളൂയെന്നും ആർ.എൽ.ഡിയുമായി ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും സമാജ്​വാദി പാർട്ടി അഖിലേന്ത്യ വൈസ്​ പ്രസിഡൻറ്​ ​ കിരൺമോയ്​ നന്ദ അറിയിച്ചു. യു.പിയിൽ 403 സീറ്റിൽ 300 ലധികം സീറ്റുകളിൽ സമാജ്​വാദി പാർട്ടി മത്സരിക്കുമെന്നും ബാക്കി സീറ്റുകളിൽ കോൺഗ്രസ്​ സ്ഥാനാർഥികളുണ്ടാകുമെന്നും നന്ദ വ്യക്തമാക്കി. സീറ്റ്​ Read more about യു.പി മഹാസഖ്യമില്ല: സഖ്യം കോൺഗ്രസുമായി മാത്രം[…]

മഹാരാജാസ് കോളേജില്‍ വിദ്യാർത്ഥികൾ പ്രൻസിപ്പലിന്‍റെ കസേര കത്തിച്ചു

05:52 pm 19/1/2017 കൊച്ചി: ​​മഹാരാജാസ് കോളേജ് പ്രൻസിപ്പലിന്‍റെ കസേര വിദ്യാർത്ഥികൾ കത്തിച്ചു. പ്രിൻസിപ്പൽ സദാചാര പൊലീസ് ചമയുന്നതായി ആരോപിച്ചാണ് വിദ്യാർത്ഥികളുടെ നടപടി. എസ്​എഫ്ഐയുടെ നേതൃത്വത്തിലായിരുന്നു വിദ്യാർഥികളുടെയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പ്രതിഷേധം. പ്രിൻസിപ്പൽ രാജിവെക്കുക, സാദാചാര പൊലീസ്​ കളിക്കുന്നത്​ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമാണ്​ വിദ്യാർഥികൾ ഉന്നയിക്കുന്നത്​. ആൺകുട്ടികളുടെ ചൂട്​ പറ്റാനാണ്​ പെൺകുട്ടികൾ ​വരുന്നതെങ്കിൽ കാമ്പസിലേക്ക്​ വരേണ്ടതില്ലെന്ന ​പ്രിൻസിപ്പലി​െൻറ പരാമർശമാണ്​ പ്രതിഷേധത്തിന്​ വഴിവെച്ചതെന്ന്​ വിദ്യാർഥി നേതാക്കൾ പറയുന്നു. അതേസമയം സംഭവത്തി​​ന്‍റെ പേരിൽ പ്രിൻസിപ്പൽ മാപ്പു പറഞ്ഞ സ്​ഥിതിക്ക്​ Read more about മഹാരാജാസ് കോളേജില്‍ വിദ്യാർത്ഥികൾ പ്രൻസിപ്പലിന്‍റെ കസേര കത്തിച്ചു[…]

കശ്മീരില്‍ ലഷ്കര്‍ തീവ്രവാദിയെ സൈന്യം വധിച്ചു

05:50 pm 19/1/2017 ശ്രീനഗര്‍: ജമ്മുകശ്മീരിൽ ലഷ്കറെ ത്വയ്ബ അംഗമായ തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു. ലഷ്കര്‍ തീവ്രവാദി അബൂ മുസൈബിനെണ് പൊലീസും സുരാക്ഷാ സേനയും സംയുക്ത നീക്കത്തിലൂടെ വധിച്ചത്. ബന്ദിപ്പോര ജില്ലയിലെ ഹാജിനിൽ തീവ്രവാദി ഒളിച്ചിരിപ്പുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഒരു സൈനികന് നിസ്സാര പരിക്കേറ്റു. വെടിയുണ്ടകളും തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം പത്തിന് ഇതേ മേഖലയിൽ ഒരു തീവ്രവാദിയേയും കഴിഞ്ഞദിവസം അനന്ത്നാഗിൽ മൂന്ന് തീവ്രവാദികളേയും സൈന്യം വധിച്ചിരുന്നു.

രണ്ടാം എകദിനത്തിൽ ഇന്ത്യക്ക്​ മോശം തുടക്കം.

05:45 pm 19/1/2017 കട്ടക്​: ഇംഗ്ലണ്ടിന്​ എതിരായ രണ്ടാം എകദിനത്തിൽ ഇന്ത്യക്ക്​ മോശം തുടക്കം. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ 25 റൺസ്​ എടുക്കുന്നതിനിടയിൽ മൂന്ന്​ വിക്കറ്റുകൾ നഷ്​ടപ്പെട്ടു. അഞ്ച്​ റൺസെടുത്ത ലോകേഷ്​ രാഹുലും എട്ട്​ റൺസെടുത്ത വിരാട്​ കോലിയും ശിഖർ ധവാനും പുറത്തായി. ക്രിസ്​ വോക്​സാണ്​ മൂന്ന്​ വിക്കറ്റും വീഴ്​ത്തിയത്​. ഒടുവിൽ വിവരം ലഭിക്കു​േമ്പാൾ 13 ഒാവറിൽ 62ന്​ മൂന്ന്​ ​ എന്ന നിലയിലാണ്​ ഇന്ത്യ. രണ്ടാമത്തെ ഒാവറിലാണ്​ ക്രിസ്​ വോക്​സ്​ ഇന്ത്യക്ക്​ ആദ്യ പ്രഹരമേൽപ്പിച്ചത്​. രാഹുലും കോലിയും Read more about രണ്ടാം എകദിനത്തിൽ ഇന്ത്യക്ക്​ മോശം തുടക്കം.[…]

എസ് എം വിജയാനന്ദ്​ പൂഴ്​ത്തി എന്ന്​ ആരോപിച്ച്​ വിജിലൻസ്​ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ കോടതി ഇന്ന്​ വിധി പറയും.

8:11 am 19/1/2017 തിരുവന്തപുരം: ​ട്രാൻസ്​പോർട്ട്​ കമ്മീഷണറായിരുന്ന ശ്രീലേഖ​ക്കെതിരായി നടപടി ആവശ്യപ്പെട്ട്​ റിപ്പോർട്ട് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്​ പൂഴ്​ത്തി എന്ന്​ ആരോപിച്ച്​ വിജിലൻസ്​ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ കോടതി ഇന്ന്​ വിധി പറയും. കഴിഞ്ഞ ദിവസം വിജിലൻസിന്റെയും ചീഫ് സെക്രട്ടറിയുടെയും വാദം കോടതി കേട്ടിരുന്നു. സംഭവത്തിൽ കേസെടുക്കുന്ന കാര്യത്തിലാണ്​ വിധി ഉണ്ടാവുക. ഗതാഗത കമീഷണറായിരിക്കെ ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമന അഴിമതിയും നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നീട് ചുമതലയേറ്റ എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി Read more about എസ് എം വിജയാനന്ദ്​ പൂഴ്​ത്തി എന്ന്​ ആരോപിച്ച്​ വിജിലൻസ്​ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ കോടതി ഇന്ന്​ വിധി പറയും.[…]

ബാലാജി ശ്രീനിവാസനെ ട്രമ്പ് ഉയര്‍ന്ന തസ്തികയിലേക്ക് പരിഗണിക്കുന്നു

8:09 am 19/1/2017 പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, സ്റ്റാഫോര്‍ഡ് യൂണിവേഴ്സിറ്റി ലക്ച്ചററും, ബിറ്റ്കോയ്ന്‍ സ്റ്റാര്‍ട്ട് അപ് 21 കമ്പനി ചീഫ് എക്സിക്യൂട്ടീവുമായ ബാലാജി ശ്രീനിവാസനെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വകുപ്പിന്റെ ചുമതല നല്‍കുമെന്നറിയുന്നു. ജനുവരി 12ന് ട്രമ്പുമായി നടന്ന കൂടികാഴ്ചക്കുശേഷമാണ് ബാലാജിയുടെ പേര്‍ എഫ്.ഡി.എ. തലപ്പത്തേയ്ക്ക് ഉയര്‍ന്നുവന്നത്.ഒബാമയുടെ കാലഘട്ടത്തില്‍ എഫ്.ഡി.എ.യുടെ പ്രവര്‍ത്തനങ്ങളെ ബാലാജി നിശിതമായി വിമര്‍ശിച്ചിരുന്നു. ഡിജിറ്റല്‍ പെയ്മെന്റ്, കംപ്യൂട്ടേഷ്ണല്‍ ബയോളജി വിഷയങ്ങളില്‍ പ്രാഗല്‍ഭ്യം Read more about ബാലാജി ശ്രീനിവാസനെ ട്രമ്പ് ഉയര്‍ന്ന തസ്തികയിലേക്ക് പരിഗണിക്കുന്നു[…]

ഒമാനില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ നടപടി

08:09 am 19/1/2017 ഒമാനില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു. ജീവനക്കാരുടെ സുരക്ഷയ്ക്ക് തൊഴിലുടമ പൂര്‍ണ ഉത്തരവാദിയാണെന്ന് തൊഴില്മന്ത്രാലയം വ്യക്തമാക്കി. ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന വ്യാപകമാക്കി. ജോലി സമയങ്ങളില്‍ ജീവനക്കാര്‍ക്ക് ആരോഗ്യ സംരക്ഷണം നല്കുന്നതില്‍ വീഴ്ച വരുത്തിയ 19 കമ്പനികള്‍ക്കെതിരെ മാനവവിഭവ ശേഷി മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു.വീഴ്ച വരുത്തിയ കമ്പനികള്‍ക്ക് കനത്ത പിഴയും, ഉടമകള്‍ക്ക് ജയില്‍ശിക്ഷ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. 1,328പരിശോധനകളാണ്, Read more about ഒമാനില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ നടപടി[…]

ഡല്‍ഹിയിലെ കണ്ണായ സ്ഥലങ്ങള്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വീതംവെച്ച് മോദി സര്‍ക്കാര്‍

8:08 am 19/1/2017 ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കണ്ണായ സ്ഥലങ്ങള്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വീതംവെച്ച് മോദി സര്‍ക്കാര്‍. മുന്‍ യു.പി.എ സര്‍ക്കാര്‍ മരവിപ്പിച്ച ഉത്തരവ് പുന$സ്ഥാപിച്ചാണ് ആര്‍.എസ്.എസ്, ബി.ജെ.പി, അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്ത് എന്നിവയുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കും മറ്റ് ആത്മീയ സംഘടനകള്‍ക്കും കോടികള്‍ വിലമതിക്കുന്ന ഭൂമി പതിച്ചുനല്‍കുന്നത്. ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ്, റൗസ് അവന്യൂ, കോട്ല റോഡ്, ആ.കെ പുരം തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘടനകള്‍ക്ക് വഴിവിട്ട് ഭൂമി അനുവദിച്ചത്. വാജ്പേയ് സര്‍ക്കാറിന്‍െറ കാലത്താണ് 225 സംഘടനകള്‍ക്ക് Read more about ഡല്‍ഹിയിലെ കണ്ണായ സ്ഥലങ്ങള്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വീതംവെച്ച് മോദി സര്‍ക്കാര്‍[…]