കലോത്സവം നാലാം ദിനത്തിലേക്ക് കടന്നപ്പോൾ ജില്ലകൾ തമ്മിൽ പോയിന്‍റ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

08:06 am 19/1/2017 കലോത്സവം നാലാം ദിനത്തിലേക്ക് കടന്നപ്പോൾ ജില്ലകൾ തമ്മിൽ പോയിന്‍റ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഹയർ‍സെക്കണ്ടറി , ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ട്, ഹയർ സെക്കന്‍ററി വിഭാഗം പെൺകുട്ടികളുടെ മിമിക്രി, മാർഗ്ഗം കളി ,വട്ടപ്പാട്ട്, ദഫ്മുട്ട് , സംഘഗാനം അടക്കമുള്ള മത്സരങ്ങൾ ഇന്ന് വേദിയിലെത്തും. ഇതുവരെ 861 അപ്പീലുകളാണ് വന്നത്. മുൻ വർഷം 850 അപ്പീലുകളാണ്ടായിരുന്നത്.

കണ്ണൂരിൽ ബി.ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി.

08:00 am 19/1/2017 തലശ്ശേരി: കണ്ണൂരിൽ ബി.ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകീട്ട്​ ആറു വരെയാണ്​ ഹർത്താൽ. കലോത്​സവത്തെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു. എന്നാൽ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന്​ ബി.ജെ.പി ജില്ലാ പ്രസിഡൻറ്​ അറിയിച്ചു. ധര്‍മടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതിനെ തുടർന്നാണ്​ ഹർത്താൽ പ്രഖ്യാപിച്ചത്​. അണ്ടല്ലൂര്‍ മുല്ലപ്രം ക്ഷേത്രത്തിന് സമീപത്തെ ചോമന്‍റവിടെ വീട്ടില്‍ എഴുത്താന്‍ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച Read more about കണ്ണൂരിൽ ബി.ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി.[…]

തന്‍െറ ആരോപണം ധനമന്ത്രാലയം സ്ഥിരീകരിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

08:00 am 19/1/2017 ന്യൂഡല്‍ഹി: സുരക്ഷാനുമതി നിഷേധിച്ച കമ്പനിയാണ് ഡി ലാ റ്യു എന്ന തന്‍െറ ആരോപണം ധനമന്ത്രാലയം സ്ഥിരീകരിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മേക് ഇന്ത്യ പദ്ധതിയിലും ഇന്ത്യ-ബ്രിട്ടന്‍ ടെക് സമ്മേളനത്തിലും ഇതേ കളങ്കിത കമ്പനിയെ എങ്ങനെ പങ്കാളിയാക്കി എന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ ഇനിയും മറുപടി പറഞ്ഞിട്ടില്ളെന്നും എ.ഐ.സി.സി വഴി പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു. കളങ്കിത കമ്പനിയായ ഡി ലാ റ്യുവിനെ കേന്ദ്രസര്‍ക്കാറിന്‍െറ മേക് ഇന്‍ ഇന്ത്യ അടക്കമുള്ള പദ്ധതികളില്‍ കേന്ദ്രസര്‍ക്കാര്‍ Read more about തന്‍െറ ആരോപണം ധനമന്ത്രാലയം സ്ഥിരീകരിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി[…]

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

7:56 am 19/1/2017 ഇന്ത്യ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. കട്ടക്കിൽ ഉച്ചക്ക് 1.30നാണ് മത്സരം. ആദ്യ ഏകദിനത്തിലെ ജയം ആവര്‍ത്തിച്ചാൽ ഇന്ത്യക്ക് പരന്പര സ്വന്തമാക്കാം. രാത്രിയിൽ മ‍ഞ്ഞുവീഴ്ചക്ക് സാധ്യത ഉള്ളതിനാൽ ടോസ് നിര്‍ണായകം ആയേക്കും. ഇന്ത്യന്‍ ടീമിൽ മാറ്റത്തിന് സാധ്യത കുറവാണ്. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി തികച്ച വിരാട് കൊഹ്‌ലിയുടെയും, കേദാര്‍ ജാദവിന്റെയും സെഞ്ചുറികളുടെ മികവിലാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. ഇംഗ്ലണ്ട് Read more about ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്[…]

രാജ്യത്തിന്‍െറ പരമാധികാരം മാനിക്കണമെന്ന് ചൈനയോട് ഇന്ത്യ.

07:55 am 19/1/2017 ന്യൂഡല്‍ഹി: ഭൂപ്രദേശങ്ങളുടെ കാര്യത്തില്‍ രാജ്യത്തിന്‍െറ പരമാധികാരം മാനിക്കണമെന്ന് ചൈനയോട് ഇന്ത്യ. ഇന്ത്യയുടെ വളര്‍ച്ച ചൈനയുടെ ഉയര്‍ച്ചക്ക് വെല്ലുവിളിയായി കാണരുതെന്നും വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച റെയ്സീന ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ഇന്ത്യയുടെ പരമാധികാരം ചൈന ബഹുമാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. സ്വന്തം പരമാധികാരത്തിന്‍െറ കാര്യത്തില്‍ അതിശ്രദ്ധ പുലര്‍ത്തുന്ന ചൈന ഇന്ത്യയോടും അതേ സമീപനം പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരു Read more about രാജ്യത്തിന്‍െറ പരമാധികാരം മാനിക്കണമെന്ന് ചൈനയോട് ഇന്ത്യ.[…]

മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ളെന്ന് ഹൈകോടതി.

7:55 am 19/1/2017 കൊച്ചി: മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ളെന്ന് ഹൈകോടതി. മദ്യ ഉപയോഗം വ്യാപകമായി അപകടങ്ങള്‍ക്കും വിവാഹമോചനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തില്‍ മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാറിന്‍െറ അധികാരത്തെ തടയാനാവില്ളെന്നും ഉപഭോഗം നിയന്ത്രിക്കുന്ന മദ്യനയം മൗലികാവകാശത്തിന്‍െറ ലംഘനമല്ളെന്നും കോടതി വ്യക്തമാക്കി. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശിയായ ടാപ്പിങ് തൊഴിലാളി എം.എസ്. അനൂപ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ്. ജോലിക്കുശേഷം അല്‍പം മദ്യം കഴിക്കുന്നത് തന്‍െറ ഭക്ഷണക്രമത്തിന്‍െറ ഭാഗമാണെന്നും സര്‍ക്കാറിന്‍െറ മദ്യനയം സ്വകാര്യതക്കും മൗലികാവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ഹരജിക്കാരന്‍െറ വാദം. Read more about മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ളെന്ന് ഹൈകോടതി.[…]

മാലിയില്‍ സൈനികരുടെയും മുന്‍ വിമതരുടെയും ക്യാമ്പ് ലക്ഷ്യംവെച്ച് നടന്ന ചാവേറാക്രമണത്തില്‍ 47 പേര്‍ മരിച്ചു

07:53 am 19/1/2017 ബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനികരുടെയും മുന്‍ വിമതരുടെയും ക്യാമ്പ് ലക്ഷ്യംവെച്ച് നടന്ന ചാവേറാക്രമണത്തില്‍ 47 പേര്‍ മരിച്ചു. ആക്രമണത്തെ തുടര്‍ന്ന് പ്രസിഡന്‍റ് ഇബ്രാഹിം ബൗബാകര്‍ രാജ്യത്ത് മൂന്നു ദിവസത്തെ ഒൗദ്യോഗിക ദു$ഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തെ വര്‍ഷങ്ങള്‍ നീണ്ട കലാപത്തിന് അന്ത്യംകുറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ ആക്രമണം. അടുത്തിടെയായി രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 60 പേര്‍ക്ക് പരിക്കേറ്റതായും യു.എന്‍ സമാധാന ദൗത്യസംഘം അറിയിച്ചു. Read more about മാലിയില്‍ സൈനികരുടെയും മുന്‍ വിമതരുടെയും ക്യാമ്പ് ലക്ഷ്യംവെച്ച് നടന്ന ചാവേറാക്രമണത്തില്‍ 47 പേര്‍ മരിച്ചു[…]

അമേരിക്കന്‍ ഭരണ സിരാകേന്ദ്രങ്ങളില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് നിയമനം

07:52 am 19/1/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ നൂറു മണിക്കൂര്‍ മാത്രം ശേഷിക്കെ പ്രസിഡന്റ് ഒബാമ രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെക്കൂടി ഭരണസിരാ കേന്ദ്രങ്ങളില്‍ നിയമിച്ചു. ജനുവരി 16ന് നാഷനല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അഡൈ്വസറി കൗണ്‍സില്‍ അംഗമായി ഡി.ജെ പാട്ടീലിനെയും ജെ. വില്യം ഫുള്‍ ബ്രൈറ്റ് ഫോറിന്‍ സ്‌കോളര്‍ഷിപ്പ് ബോര്‍ഡ് മെമ്പറായി ജനുവരി 17ന് മനീഷ് ഗോയലിനെയുമാണ് നിയമിച്ചത്. 2015 മുതല്‍ വൈറ്റ് ഹൗസ് ഓഫിസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസി Read more about അമേരിക്കന്‍ ഭരണ സിരാകേന്ദ്രങ്ങളില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് നിയമനം[…]

ഒബാമയെക്കാള്‍ മോശം പ്രസിഡന്റാകില്ല ട്രമ്പെന്ന് വെനിസ്വലന്‍ പ്രസിഡന്റ്

07:47 am 19/1/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ഡൊണാള്‍ഡ് ട്രമ്പിന് വെനിസ്യൂലിയന്‍ പ്രസിഡന്റ് നിക്കൊളസ് മധുരൊയുടെ (Nicholas Maduro) അപ്രതീക്ഷിത അഭിനന്ദനം. ജനുവരി 16 തിങ്കളാഴ്ചയാണ് വെനിസ്യൂലിയന്‍ പ്രസിഡന്റ് ട്രമ്പ് ഭരണകൂടത്തെ അഭിനന്ദിച്ചുകൊണ്ട് പ്രസ്താവന നടത്തിയത്.ഇരുരാജ്യങ്ങളുമായുള്ള ബന്ധം ട്രമ്പിന്റെ ഭരണത്തില്‍ ശക്തിപ്പെടുമെന്ന നിക്കൊളസ് പ്രത്യാശ പ്രകടിപ്പിച്ചു.ഒബാമയുടെ ഭരണത്തില്‍ പല തവണ തന്നെ അട്ടിമറിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കിയതായി പ്രസിഡന്റ് കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയ ആദ്യകാല ഘട്ടത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ Read more about ഒബാമയെക്കാള്‍ മോശം പ്രസിഡന്റാകില്ല ട്രമ്പെന്ന് വെനിസ്വലന്‍ പ്രസിഡന്റ്[…]

പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ ആറുവയസ്സുകാരന്‍ കൊല്ലപ്പെട്ടു –

07:45 am 19/1/2017 പി.പി. ചെറിയാന്‍ അറ്റ്‌ലാന്റ: സ്കൂളിലേയ്ക്കു പോകുകയായിരുന്നു മൂന്നു കുട്ടികളെ പിറ്റ്ബുള്ളുകള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് ലോഗന്‍ എന്ന ആറുവയസ്സുകാരന്‍ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന അഞ്ചു വയസ്സുള്ള സയ്‌റി എന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ജനുവരി 17ന് രാവിലെയായിരുന്നു സംഭവം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും മാതാവിനും പരുക്കേറ്റിട്ടുണ്ട്. മൂന്നു കുട്ടികളും വീടുകളില്‍ നിന്നും സ്കൂള്‍ ബസ്സില്‍ കയറുന്നതിന് സ്റ്റോപ്പിലേയ്ക്ക് നടക്കുന്നതിനിടയിലാണ് പിറ്റ്ബുള്ളുകള്‍ അപ്രതീക്ഷിതമായി ആക്രമിച്ചത്. നിലവിളി കേട്ടെത്തിയ സമീപവാസിയാണ് നായകളെ ഓടിച്ചു വിട്ടത്. പിറ്റ്ബുള്ളിന്റെ ഉടമസ്ഥനെ പൊലീസ് Read more about പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ ആറുവയസ്സുകാരന്‍ കൊല്ലപ്പെട്ടു –[…]