കെജ്രിവാളിന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ നോട്ടീസ് അയച്ചു.

07:55 am 17/1/2017 ന്യൂഡല്‍ഹി: ഗോവയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുംവിധം പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ നോട്ടീസ് അയച്ചു. ഗോവയിലെ വോട്ടര്‍മാര്‍ ബി.ജെ.പിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും കൈക്കൂലി വാങ്ങി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്നായിരുന്നു കെജ്രിവാളിന്‍െറ പരാമര്‍ശം. ഈ മാസം ആദ്യം ബെനോലിം എന്ന സ്ഥലത്ത് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘‘ബി.ജെ.പിയോ കോണ്‍ഗ്രസോ നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്താല്‍ അത് നിരസിക്കരുത്. പകരം പണം സ്വീകരിച്ച് ‘ആപ്’ സ്ഥാനാര്‍ഥികള്‍ക്ക് Read more about കെജ്രിവാളിന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ നോട്ടീസ് അയച്ചു.[…]

രാജാ കൃഷ്ണമൂര്‍ത്തിക്കു സുപ്രധാന ചുമതലകള്‍

07:53 am 17/1/2017 – പി.പി. ചെറിയാന്‍ വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസില്‍ ഡമോക്രറ്റിക് മെംബറായി സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ രാജാകൃഷ്ണമൂര്‍ത്തിക്ക് രണ്ടു സുപ്രധാന കമ്മിറ്റികളുടെ ചുമതലകള്‍ നല്‍കി. ഡമോക്രറ്റിക് ഹൗസ് പോളിസി ആന്‍ഡ് സ്റ്റിയറിങ് കമ്മിറ്റി, ഹൗസ് എഡ്യുക്കേഷന്‍ ആന്‍ഡ് വര്‍ക്ക്‌ഫോഴ്‌സ് കമ്മിറ്റി എന്നിവയിലാണു നിയമനം നല്‍കിയിരിക്കുന്നതെന്ന് ജനുവരി 12നു പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി ഹൗസ് ലീഡര്‍ നാന്‍സി പെലോസിയാണ് നിയമനം നല്‍കിയത്. ജനുവരി 3നു രാജാകൃഷ്ണമൂര്‍ത്തിയെ കൂടാതെ മൂന്നു Read more about രാജാ കൃഷ്ണമൂര്‍ത്തിക്കു സുപ്രധാന ചുമതലകള്‍[…]

അംഗെലാ മെര്‍ക്കലിനൊപ്പമുള്ള സെല്‍ഫി ദുരുപയോഗം ചെയ്തു

7:51 am 17/1/2017 – ജോര്‍ജ് ജോണ്‍ ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിനൊപ്പം സെല്‍ഫിയെടുത്ത് താരമായ സിറിയന്‍ അഭയാര്‍ഥി അനസ് മൊദമാനി ഫേസ്ബുക്കിനെതിരെ കോടതിയെ സമീപിച്ചു. തന്നെ തീവ്രവാദിയെന്നും കുറ്റവാളിയെന്നും ആരോപിച്ച് പോസ്റ്റിടുന്നവരെ തടയാന്‍ നടപടി സ്വീകരിച്ചില്ല എന്ന് ആരോപിച്ചാണ് ഫേസ്ബുക്കിനെതിരെ അനസ് കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കിയത്. 2015 സെപ്റ്റംബറിലാണ് ബര്‍ലിനിലെ സ്പന്ദാവ് അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച അംഗലാ മെര്‍ക്കലിനൊപ്പം ഈ 19 കാരന്‍ സെല്‍ഫിയെടുത്തത്. സെല്‍ഫിയെടുക്കുമ്പോള്‍ മെര്‍ക്കല്‍ ആരാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ അനസ് Read more about അംഗെലാ മെര്‍ക്കലിനൊപ്പമുള്ള സെല്‍ഫി ദുരുപയോഗം ചെയ്തു[…]

ആല്‍വിന്‍ എബ്രഹാം നിര്യാതനായി

07:48am 17/1/2017 ന്യുയോര്‍ക്ക്: യോങ്കേഴ്സില്‍ താമസിക്കുന്ന എബ്രഹാം മാത്യു -ലാലി ഏബ്രഹാം ദമ്പതികളുടെ മൂത്ത പുത്രന്‍ ആല്‍വിന്‍ എബ്രഹാം (24) നിര്യാതനായി. കെവിന്‍ എബ്രഹാം ഏക സഹോദരനാണ്. പൊതുദര്‍ശനം: ജനുവരി 15 ഞായര്‍, 16 തിങ്കള്‍ ദിനങ്ങളില്‍ 5 മുതല്‍ 8 വരെ: റഗെയ് റൊ ഫ്യൂണറല്‍ ഹോം, 732 യോങ്കേഴ്സ് അവന്യു, യോങ്കേഴ്സ്, ന്യുയോര്‍ക്ക്-10704. സംസ്കാര ശുശ്രൂഷ ജനുവരി 17 ചൊവ്വ രാവിലെ എട്ടു മണി. തുടര്‍ന്ന് സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍, 50 ജാക്സന്‍ Read more about ആല്‍വിന്‍ എബ്രഹാം നിര്യാതനായി[…]

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് ഉത്ഘാടനം ചെയ്യപ്പെട്ടു

07:47 am 17/1/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് സംഘടനയുടെ ഉത്ഘാടനം ജനുവരി 7നു ഹൂസ്റ്റണിലെ ട്രിനിറ്റി മാര്‍ത്തോമാപള്ളി ഹാളില്‍ വെച്ച് നടത്തപ്പെട്ടു. ചടങ്ങില്‍ സുരേഷ് ബാബു , ജോണ്‍ തോമസ് ,എബ്രഹാം സ്കറിയ , ബിജു മുക്കറക്കാട്ട് , രാജേഷ് വര്ഗീസ്, ജോഷി മത്തായി , രാജേഷ് നായര്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു . തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ കാണികള്‍ക്കു നയനവിരുന്നായി . ഹാങ്ക് ടേയ്റ്റ്, Read more about ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് ഉത്ഘാടനം ചെയ്യപ്പെട്ടു[…]

പ്രേംനസീർ ഓര്‍മയായിട്ട് ഇന്ന് 27 വർഷം.

9:29 am 16/1/2017 700 ചിത്രങ്ങളിൽ നായകന്‍. പേരിനെ അനശ്വരമാക്കുംവിധം 85 നായികമാര്‍. എങ്കിലും മലയാളി നസീറിനെ കാണാന്‍ കൊതിച്ചത്, നടി ഷീലയ്‌ക്കൊപ്പമായിരുന്നു. അവരുടെ ഒരുമിക്കലിലെ രസതന്ത്രം മലയാളി ആസ്വദിച്ചു. അതുകൊണ്ടാണ് 130 ചിത്രങ്ങളിൽ അവര്‍ ഒന്നിച്ചഭിനയിച്ചിട്ടും പ്രേക്ഷകർക്ക് മടുക്കാ‍തിരുന്നത്. തിരുവനന്തപുരം ചിറയിന്‍കീഴിൽ ഷാഹുല്‍ ഹമീദിന്റെയും ആസുമ്മ ബീവിയുടെയും മകനായി 1927 ഏപ്രില്‍ ഏഴിനാണ് ജനനം. 1952ൽ പുറത്തിറങ്ങിയ മരുമകളിലൂടെ അരങ്ങേറ്റം. രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയിലെത്തിയപ്പോളാണ് പേര് മാറ്റിയത്. തിക്കുറിശ്ശി സുകുമാരന്‍ നായരാണ്, അബ്ദുൾ ഖാദറിനെ Read more about പ്രേംനസീർ ഓര്‍മയായിട്ട് ഇന്ന് 27 വർഷം.[…]

ഇന്ത്യയ്ക്ക് ജയം.

9:30 am 16/1/2017 പൂനെ: ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി തികച്ച വിരാട് കൊഹ്‌ലിയുടെയും കേദാര്‍ ജാദവിന്റെയും സെഞ്ചുറികളുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 351 റണ്‍സ് വിജയലക്ഷ്യം പുത്തനുടുപ്പുമിട്ട് കളത്തിലിറങ്ങിയ കോഹ്‍ലിയും സംഘവും അനായാസം കീഴടക്കിയപ്പോള്‍ ടീം ഇന്ത്യയ്ക്ക് ജയവും മൂന്നു ഏകദിനങ്ങൾ ഉള്ള പരമ്പരയിൽ 1–0 ത്തിന്റെ മുൻതൂക്കവും. സ്കോർ: ഇന്ത്യ 356–7, ഇംഗ്ലണ്ട് 350/7. കോലിയുഗത്തിന് പൂനെയില്‍ ത്രസിപ്പിക്കുന്ന തുടക്കമായിരുന്നു. നായകന്‍ മുന്നിൽ നിന്ന് Read more about ഇന്ത്യയ്ക്ക് ജയം.[…]

ഇസ്രയേലിനും പലസ്തീനുമിടയില്‍ ഫ്രാന്‍സ് മധ്യസ്ഥനാകുന്നു

9:28 am 16/1/2017 മധ്യേഷ്യയില്‍ ഇസ്രയേലിനും പലസ്തീനുമിടയില്‍ സമാധാനമുറപ്പാക്കാന്‍ ഫ്രാന്‍സിന്‍റെ മധ്യസ്ഥതയില്‍ ശ്രമം തുടങ്ങി. പാരീസില്‍ നടക്കുന്ന ചര്‍ച്ചയില്‍ എഴുപത് രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഫ്രാന്‍സിന്‍റെ മധ്യസ്ത ശ്രമങ്ങളെ പല്സ്തീന്‍ സ്വാഗതം ചെയ്തെങ്കിലും ചര്‍ച്ച അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ദശാബ്ദങ്ങളായി തുടരുന്ന ഇസ്രായേല്‍ പലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യവുമായാണ് ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ലോക നേതാക്കളുടെ സമ്മേളനം ആരംഭിച്ചിരിക്കുന്നത്. ഫ്രാന്‍സിന്‍റെ മധ്യസ്തതയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം ഇസ്രയേല്‍ Read more about ഇസ്രയേലിനും പലസ്തീനുമിടയില്‍ ഫ്രാന്‍സ് മധ്യസ്ഥനാകുന്നു[…]

എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഇംഗ്ളീഷ് പഠനം നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രി .

09:26 am 16/1/2017 ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഇംഗ്ളീഷ് പഠനം നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയോഗിച്ച വിദ്യാഭ്യാസ സെക്രട്ടറിമാരുടെ പാനല്‍ ശിപാര്‍ശ. സ്കൂളുകളില്‍ ഹിന്ദി പഠനമാധ്യമമാക്കണമെന്ന് ആര്‍.എസ്.എസിനു കീഴിലെ രാഷ്ട്രീയ ശിക്ഷ സംഘ് കഴിഞ്ഞ വര്‍ഷം നല്‍കിയ ശിപാര്‍ശക്ക് കടകവിരുദ്ധമാണ് പുതിയ സെക്രട്ടറിതല ശിപാര്‍ശ. ഇംഗ്ളീഷ് നിര്‍ബന്ധമാക്കരുതെന്നും ശിക്ഷ സംഘ് ആവശ്യപ്പെട്ടിരുന്നു. എല്ലാ ബ്ളോക്കുകളിലും സര്‍ക്കാര്‍ മേഖലയില്‍ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എങ്കിലും വേണമെന്നും സെക്രട്ടറിമാരുടെ പാനല്‍ പ്രധാനമന്ത്രിക്ക് നല്‍കിയ ശിപാര്‍ശയില്‍ Read more about എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഇംഗ്ളീഷ് പഠനം നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രി .[…]

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രൂപീകരണത്തിനെതിരെ ഒരു വിഭാഗം സെക്രട്ടറിയേറ്റ് ജീവനക്കാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും

09:24 am 16/1/2017 തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രൂപീകരണത്തിനെതിരെ ഒരു വിഭാഗം സെക്രട്ടറിയേറ്റ് ജീവനക്കാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. കോൺഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം. അവധിയെടുക്കുന്ന ജീവനക്കാർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനവും നടത്തും. കെ.എ.എസ് രൂപീകരണത്തിനെതിരെയുള്ള തുടർസമരങ്ങൾക്കും ഇന്ന് രൂപം നൽകും. കെ.എ.എസ് രൂപീകരിച്ചാൽ സെക്രട്ടറിയേറ്റിൽ നിലവിലുള്ള പല തസ്തികകളും ഇല്ലാതാവുമെന്നും തങ്ങളുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധിക്കുന്നത്.