രാജ്യത്തെ പൊലീസ് സേനയില്‍ അഞ്ചുലക്ഷത്തോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോര്‍ട്ട്

08:08 am 16/1/201 ന്യൂഡല്‍ഹി: രാജ്യത്തെ പൊലീസ് സേനയില്‍ അഞ്ചുലക്ഷത്തോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍െറ കണക്കാണിത്. ഇന്ത്യയൊട്ടാകെയുള്ള 22,63,222 ഒൗദ്യോഗിക പൊലീസ് തസ്തികകളില്‍ 17,61,200 തസ്തികകളില്‍ ഉദ്യോഗസ്ഥരുണ്ടെങ്കിലും 5,02,022 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ഒഴിവ്. 1.80 ലക്ഷം. 3,64,200 തസ്തികകളിലാണ് ഇവിടെ നിയമനം നല്‍കിയിട്ടുള്ളത്. പശ്ചിമ ബംഗാളില്‍ 35,000വും ബിഹാറില്‍ 30,300ഉം ഒഴിവുകളുണ്ട്. കര്‍ണാടകയില്‍ ആകെയുള്ള 1,07,053 തസ്തികകളില്‍ 25,500 ഒഴിവുകളാണുള്ളത്. ഗുജറാത്തില്‍ 99,423ല്‍ 17,200 ഒഴിവുണ്ട്. അതേസമയം, തമിഴ്നാട്ടില്‍ Read more about രാജ്യത്തെ പൊലീസ് സേനയില്‍ അഞ്ചുലക്ഷത്തോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോര്‍ട്ട്[…]

അനന്ത്നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍.

08:08 am 16/1/2017 ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പല്‍ഗാം മേഖലയിലെ അവൂര ഗ്രാമത്തില്‍ ഭീകരര്‍ ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സുരക്ഷ സേന നടത്തിയ തിരച്ചിലിലാണ് ഇതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തിരച്ചിലിലേര്‍പ്പെട്ട സൈനികര്‍ക്കു നേരെ ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഉമ്മന്‍ ചാണ്ടി തിങ്കളാഴ്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

08:06 am 16/1/2017 തിരുവനന്തപുരം: ഡി.ഡി.സി അധ്യക്ഷ നിയമത്തിലെ അവഗണനയുടെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി തിങ്കളാഴ്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അനുനയിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ഹൈകമാന്‍ഡ് അദ്ദേഹത്തെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. ഡി.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി തന്‍െറ നിലപാട് ഹൈകമാന്‍ഡിനെ അറിയിക്കും. സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യവും അദ്ദേഹം ഉയര്‍ത്തുമെന്നാണ് കരുതുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ആണ് ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എത്താന്‍ Read more about ഉമ്മന്‍ ചാണ്ടി തിങ്കളാഴ്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും[…]

ഗംഗാസാഗർ ഉൽസവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകരായ ആറു സ്​ത്രീകൾ മരിച്ചു

08:05 am 16/1/2017 കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഗംഗാസാഗർ ഉൽസവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകരായ ആറു സ്​ത്രീകൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഗംഗാ നദിക്കരയിലെ ഗംഗാസാഗർ ദ്വീപിൽ ഞായറാഴ്​ച വൈകീട്ട്​ അഞ്ചോടെയാണ്​ അപകടം നടന്നത്​. പുണ്യസ്നാനത്തിനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കാച്ചുബെരിയ ഗട്ടിലേക്ക് പോകാൻ ഭക്തർ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണം. ഗംഗാസാഗര്‍ സ്‌നാനത്തിനായി നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്​. മകര സംക്രമ ദിനത്തില്‍ ഇവിടെ സ്‌നാനം നടത്തുന്നതിനും അടുത്തുള്ള കപില മുനിയുടെ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുന്നതിനുമായാണ് ഭക്തര്‍ Read more about ഗംഗാസാഗർ ഉൽസവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകരായ ആറു സ്​ത്രീകൾ മരിച്ചു[…]

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി.

08:03 am 16/1/2017 ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഞായറാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു. ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനയാണ് ഇന്ധനവില കൂടാന്‍ കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് എണ്ണവില വര്‍ധിപ്പിക്കുന്നത്. ജനുവരി ഒന്നിന് പെട്രോള്‍ ലിറ്ററിന് 1.64 രൂപയും ഡീസലിന് 1.21 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഡിസംബറിലും എണ്ണവില രണ്ടുതവണ വര്‍ധിപ്പിച്ചിട്ടുണ്ട്.ലവിൽ പെ​​ട്രോളിന്​ Read more about പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി.[…]

ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പുതുവത്സര തിരുക്കര്‍മ്മങ്ങളും 2017 യുവജന വര്‍ഷ ഉദ്ഘാടനവും നടത്തപ്പെട്ടു

08:00 am 16/1/2017 – ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഡിസംബര്‍ 31 രാത്രി 11.30 മണിക്ക് ദിവ്യകാരുണ്യാരാധന ആരംഭിച്ചു. 2016 വര്‍ഷാവസാന പ്രാര്‍ത്ഥനയ്ക്കും 2017ന്റെ വര്‍ഷാരംഭപ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വി. കുര്‍ബ്ബാനയും 2017 യുവജനവര്‍ഷ ഉദ്ഘാടനവും നടത്തപ്പെട്ടു. ഇടവകയിലെ യുവജനങ്ങളെ പാരിഷ് കൗണ്‍സിലില്‍ പ്രതിനിധീകരിക്കുന്ന ഇടവകയില്‍ തന്നെ മതബോധന വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇടവകയിലും രൂപതയിലും സഭയിലും സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന ബോണി Read more about ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പുതുവത്സര തിരുക്കര്‍മ്മങ്ങളും 2017 യുവജന വര്‍ഷ ഉദ്ഘാടനവും നടത്തപ്പെട്ടു[…]

വാസ്‌ക്കോഡി ഗാമ പ്രകാശിപ്പിച്ചു

08:00 am 16/1/2017 ഡാലസ്: തമ്പി ആന്റണിയുടെ പ്രഥമ ചെറുകഥാ സമാഹാരം വാസ്‌ക്കോഡി ഗാമയുടെ പ്രകാശനം എഴുത്തുകാരനായ ബിനോയി സെബാസ്റ്റ്യന്‍ തിരുവല്ല അസോസിയേഷന്‍ പ്രസിഡന്റ് സോണി ജേക്കബില്‍ നിന്നും പുസ്തകത്തിന്റെ കോപ്പി സ്വീകരിച്ചകൊണ്ടു നിര്‍വ്വഹിച്ചു. ജീവനോപാധി തേടി അമേരിക്കയിലേക്കു കുടിയേറിയ ഒരു സാധാരണ കേരളീയന്റെ ജീവിത്തിലേക്കു സ്വഭാവികമായി കടന്നു വരുന്ന ആലങ്കാരികമായ ഇന്‍ഡോ അമേരിക്കന്‍ സാംസ്ക്കരിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന നോട്ടങ്ങളും അനുഭവങ്ങളും സംഭീതികളും ഒരു കറുത്ത ഫലിതത്തിന്റെ അകമ്പടിയില്‍ കുറിച്ച പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് വാസ്‌ക്കോഡി ഗാമ. Read more about വാസ്‌ക്കോഡി ഗാമ പ്രകാശിപ്പിച്ചു[…]

കണ്ണൂരില്‍ ട്രെയിന്‍ തട്ടി ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

07:59 am 16/1/2017 കണ്ണൂര്‍ : കണ്ണൂരില്‍ ട്രെയിന്‍ തട്ടി ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. മാഹിക്കും തലശേരിക്കും ഇടയില്‍ പുന്നോലില്‍ വെച്ചാണ് ട്രെയിന്‍ തട്ടിയത്. തലശ്ശേരി റസ്റ്റ് ഹൗസിനു സമീപം മണക്കാദ്വീപില്‍ ഹിദായത്തില്‍ മദ്രസയ്ക്കു സമീപത്തെ ബദരിയ മന്‍സിലില്‍ മഹമൂദിന്റെ ഭാര്യ നസീമ (50), സഹോദരിയും മുബീന മന്‍സിലില്‍ അഷ്‌റഫിന്റെ ഭാര്യയുമായ സുബൈദ (40), സുബൈദയുടെ പേരക്കുട്ടി അയ്ഹാന്‍ (2) എന്നിവരാണു മരിച്ചത്. ബന്ധുവീട്ടില്‍ ഗൃഹപ്രവേശ ചടങ്ങിനെത്തിയ ഇവര്‍, തൊട്ടടുത്തുള്ള മറ്റൊരു ബന്ധുവീട്ടിലേക്കു പോകുമ്പോഴാണു Read more about കണ്ണൂരില്‍ ട്രെയിന്‍ തട്ടി ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു[…]

കൊടുംതണുപ്പില്‍ നായയുടെ സ്‌നേഹം യജമാനന് തുണയായി

07:58 am 16/1/2017 ഷിക്കാഗോ: കൊടുംതണുപ്പില്‍ മഞ്ഞില്‍ വീണ് പരിക്കേറ്റ യജമാനനെ രക്ഷിച്ച നായ താരമായി. പുതുവര്‍ഷപ്പിറവിയുടെ തലേന്നു രാത്രി വിറകു ശേഖരിക്കാനാണ് മിഷിഗനിലെ പെടോസ്കിയിലുള്ള ബോബ് (64) വീടിനു പുറത്തിറങ്ങിയത്. അതിനിടെ താഴെ വീണു കഴുത്തുളുക്കി. അനങ്ങാനാവാതെ മഞ്ഞില്‍ കിടന്ന ബോബിന്റെ പുറത്തു കിടന്നു ശരീരം മരവിക്കാതെ നോക്കിയത് ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍ പെട്ട നായ കെല്‍സിയായിരുന്നു. ദേഹത്തു കിടന്നും മുഖത്തു നക്കിയും ഉരുമ്മിയും കെല്‍സി ബോബിന്റെ ശരീരത്തിലെ ചൂടു നിലനിര്‍ത്താന്‍ പ്രയത്‌നിച്ചുവെങ്കിലും 19 മണിക്കൂര്‍ Read more about കൊടുംതണുപ്പില്‍ നായയുടെ സ്‌നേഹം യജമാനന് തുണയായി[…]

ട്രമ്പിനെതിരേ പ്രതിക്ഷേധം കനത്തു; സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു 18 ഡെമോക്രാറ്റുകള്‍

07:55 am 16/1/2017 വാഷിംഗ്ടണ്‍ഡിസി: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിക്ഷേധം കനത്തു. വാഷിംഗ്ടണിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ മെമ്മോറിയലിനു സമീപം നടന്ന പ്രതിഷേധ റാലിയില്‍ കനത്ത മഴയെ അവഗണിച്ചു രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്തു. പങ്കെടുത്തവരില്‍ ഏറെപ്പേരും കറുത്തവര്‍ഗക്കാരായിരുന്നു. അതിനിടെ ട്രംപിന്‍റെ സ്ഥാനാരോഹണച്ചടങ്ങു ബഹിഷ്കരിക്കുമെന്ന് ഇതിനകം 18 ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. സമത്വവും നീതിയും ട്രംപ് ഭരണത്തിനു കീഴില്‍ അട്ടിമറിക്കപ്പെടുമെന്ന് ആരോപിച്ചാണ് പൗരാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ട്രംപ് ഗവണ്‍മെന്‍റിനു കീഴില്‍ ന്യൂനപക്ഷ Read more about ട്രമ്പിനെതിരേ പ്രതിക്ഷേധം കനത്തു; സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു 18 ഡെമോക്രാറ്റുകള്‍[…]