17,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയറിച്ച് കമല ഹാരിസ്

08:07 am 15/1/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍: 2012ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിയമപരമായി തുടരുന്നതിന് അര്‍ഹത ലഭിച്ച 17,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളതായി കലിഫോര്‍ണിയയില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്ററും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹോംലാന്റ് സെക്യൂരിറ്റി തലവനായി നിയമിച്ച റിട്ടയേര്‍ഡ് ജനറല്‍ ജോണ്‍ കെല്ലി സെനറ്റ് കമ്മറ്റിക്ക് മുമ്പില്‍ ജനുവരി 10ന് ഹാജരായപ്പോളാണ് സെനറ്റില്‍ നവാഗതയായ Read more about 17,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയറിച്ച് കമല ഹാരിസ്[…]

ബിഷപ്പ് തോമസ് കെ.ഉമ്മന്‍ സിഎസ്‌ഐ സഭാ മോഡറേറ്റര്‍

08:07 am 15/1/2017 കോട്ടയം: സിഎസ്‌ഐ സഭയുടെ തലവനായി സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ. ഉമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം റിട്രീറ്റ് സെന്ററില്‍ നടന്ന 35–ാമത് സിനഡ് സമ്മേളനമാണ് തോമസ് കെ. ഉമ്മനെ മോഡറേറ്ററായി തെരഞ്ഞെടുത്തത്. നിലവില്‍ സിഎസ്‌ഐ ഡപ്യൂട്ടി മോഡറേറ്റര്‍ ആയിരുന്നു അദ്ദേഹം. സഭയുടെ ഭരണഘടനാഭേദഗതിക്കുശേഷം ആദ്യ തെരഞ്ഞെടുപ്പാണ് കോട്ടയത്ത് നടന്നത്. സിഎസ്‌ഐ മധ്യകേരള മഹായിടവകയില്‍നിന്നും ആദ്യമായാണ് ഒരു ബിഷപ് മോഡറേറ്റര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നത്. ബിഷപ്‌സ് കൗണ്‍സില്‍ യോഗം ബിഷപ് തോമസ് കെ. ഉമ്മന്റെ Read more about ബിഷപ്പ് തോമസ് കെ.ഉമ്മന്‍ സിഎസ്‌ഐ സഭാ മോഡറേറ്റര്‍[…]

ഡാന്യൂബ് നദിയില്‍ വീണ കുറുക്കന്‍ ‘ഐസായി’

08:06 am 15/1/2017 ബെര്‍ലിന്‍: ശൈത്യത്തിലെ തണുത്തുറയുന്ന മഞ്ഞു കാലാവസ്ഥയില്‍ ജര്‍മനിയില്‍ ഉലാത്താനിറങ്ങിയ കുറുക്കന്‍ മരവിച്ച് ഐസ് കട്ടയായി. ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗിലെ ഫ്രീഡിംഗന്‍ നിവാസിയായ ഫ്രാന്‍സ് ജോഹാനസ് സ്റ്റീലെ എന്ന വേട്ടക്കാരനാണ് ഡാന്യൂബ് നദിയില്‍ ശീതീകരിച്ച നിലയില്‍ കണ്ടെത്തിയ കുറുക്കന്റെ ഫോട്ടോ പുറംലോകത്തെ അറിയിച്ചത്. തെക്കന്‍ ജര്‍മനിയിലെ ഡാന്യൂബ് നദിയില്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണ കുറുക്കനാണ് നദിയിലെ വെള്ളം തണുത്തുറഞ്ഞ് മഞ്ഞുപാളിക്കുള്ളില്‍ അകപ്പെട്ടു ഐസ് കട്ടയായത്. തണുത്തുറഞ്ഞ നദിയില്‍നിന്നു കുറുക്കന്‍ കുടുങ്ങിയ ഭാഗം ഫ്രാന്‍സ് Read more about ഡാന്യൂബ് നദിയില്‍ വീണ കുറുക്കന്‍ ‘ഐസായി’[…]

ചെരുപ്പില്‍ ഗാന്ധിജിയുടെ ചിത്രം; ആമസോണിന്റെ ഇന്ത്യാവിരുദ്ധത.

08:03 am 15/1/2017 ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമുള്ള ചവുട്ടിക്ക് പിന്നാലെ മഹാത്മാ ഗാന്ധിയുടെ ചിത്രം അച്ചടിച്ച ചെരുപ്പുമായി ആമസോണ്‍ രംഗത്ത്. ഗാന്ധിജിയുടെ ചത്രമുള്ള സ്ലിപ്പറുകളാണ് ആമസോണിന്റെ വെബ്‌സൈറ്റില്‍ ചേര്‍ത്തിരിക്കുന്നത്. ഗാന്ധി ഫ്‌ളിപ് ഫ്‌ളോപ്‌സ് എന്ന പേരിലുള്ള ഇവയക്ക് 16.99 ഡോളറാണ് വില. കഫേപ്രസ് എന്ന കമ്പനിയാണ് ചെരുപ്പ് സൈറ്റില്‍ വില്‍പ്പനയ്ക്കുവച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഈ–കോമേഴ്‌സ് കമ്പനിയും ക്ലൗഡ് കമ്പ്യൂട്ടിങ് സേവനദാതാവുമാണ് ആമസോണ്‍.കോം. വാഷിംഗ്ടണിലെ സിയാറ്റിലാണ് കമ്പനിയുടെ ആസ്ഥാനം. നേരത്തെ ദേശീയ പതാകയുടെ നിറമുള്ള Read more about ചെരുപ്പില്‍ ഗാന്ധിജിയുടെ ചിത്രം; ആമസോണിന്റെ ഇന്ത്യാവിരുദ്ധത.[…]

വ.ഡോ. തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍

08:02 am 15/1/2017 കോട്ടയം: ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ഇടവകാംഗമായ റവ. ഡോ.തോമസ് (ടോമിച്ചന്‍) തറയിലി (44)നെ സീറോ മലബാര്‍ സഭാ സിനഡ് തെരഞ്ഞെടുത്തു. ശനിയാഴ്ച വൈകുന്നേരം 4.30ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. മാര്‍ ജോര്‍ജ് ആലഞ്ചേരിയും ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. ചങ്ങനാശേരി Read more about വ.ഡോ. തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍[…]

ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ സൌത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തുന്നു

08:01 am 15/1/2017 ജോഹനാസ്ബര്‍ഗ്ഗ്: ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍ വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങള്‍ സൌത്ത് ആഫ്രിക്കയിലെ വിവിധ സ്ഥലങ്ങളായ ജോഹനാസ്ബര്‍ഗ്ഗ്, നെല്‍സ്പ്രിറ്റ്, മഫികെന്‍ഗ്, ഉംറ്റാറ്റ, കോക്സ്റ്റഡ് എന്നിവിടങ്ങളില്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ നടത്തപ്പെടുന്നു. വിവിധ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങള്‍, പ്രാര്‍ത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവും ആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ Read more about ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ സൌത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തുന്നു[…]

ആളിപടര്‍ന്ന തീയില്‍ നിന്നും അമ്മയേയും സഹോദരങ്ങളേയും രക്ഷിച്ച് എട്ടുവയസ്സുകാരി

08:00 am 15/1/2017 – പി.പി. ചെറിയാന്‍ ബാള്‍ട്ടിമോര്‍ : വീടിനകത്ത് ആളിപടര്‍ന്ന തീയില്‍ നിന്നും അമ്മയേയും രണ്ടു സഹോദരങ്ങളേയും രക്ഷപ്പെടുത്തി എട്ടു വയസ്സുകാരിയുടെ ധീരത. ഒന്‍പത് കുട്ടികളും അമ്മയും ഉറങ്ങി കിടക്കെയാണ് വീട്ടില്‍ അഗ്‌നി പടര്‍ന്നത്. തുടര്‍ന്ന് എറിന്‍ മലോണ്‍ എന്ന എട്ടുവയസ്സുകാരി അഗ്‌നിക്കുള്ളില്‍ നിന്നും ഇളയ രണ്ടു സഹോദരങ്ങളേയും അമ്മയേയും വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. വീടിനകത്തെ ഇലക്ട്രിക് ഹീറ്ററില്‍ നിന്നാണ് തീ ആളിപടര്‍ന്നു കരുതുന്നു. ആറ് കുരുന്നുകളുടെ ജീവനാണ് തീ അപഹരിച്ചത്. ഒമ്പത് മാസവും രണ്ടു Read more about ആളിപടര്‍ന്ന തീയില്‍ നിന്നും അമ്മയേയും സഹോദരങ്ങളേയും രക്ഷിച്ച് എട്ടുവയസ്സുകാരി[…]

ഹൂസ്റ്റണില്‍ ഒസിഐ വീസ ക്യാമ്പ്

08:58 am 15/1/2017 – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍ : കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ഹൂസ്റ്റണ്‍ ഇന്ത്യ ഹൗസുമായി സഹകരിച്ച് ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 28 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ നടക്കുന്ന ക്യാമ്പില്‍ ഒസിഐ, വീസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്നതിനും പരിശോധിച്ചു അര്‍ഹരായ അപേക്ഷകള്‍ സികെജിഎസിന് അയ്ക്കുന്നതിനുമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനും പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ കോണ്‍സുലര്‍ ക്യാമ്പില്‍ Read more about ഹൂസ്റ്റണില്‍ ഒസിഐ വീസ ക്യാമ്പ്[…]

പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ബോബ് ജോണ്‍ അന്തരിച്ചു

07:58 am 15/1/2017 – പി.പി. ചെറിയാന്‍ ഡാലസ്: ഡാലസില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിന പത്രമായ ഡാലസ് മോണിങ്ങ് ന്യൂസ് സ്‌പോര്‍ട്‌സ് ലേഖകനും കോളമിനിസ്റ്റുമായ ബോബ് സെന്റ് ജോണ്‍ (80) ജനുവരി 12ന് അന്തരിച്ചു. ടെക്‌സസിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് സുപരചിതനായ ബോബ് മുപ്പത്തിയേഴ് വര്‍ഷമാണ് മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്നത്. സ്‌പോര്‍ട്‌സ് വിഷയങ്ങള്‍ സംബന്ധിച്ച് അദ്ദേഹം രചിച്ച നിരവധി പുസ്തകങ്ങള്‍ കായിക താരങ്ങള്‍ക്ക് എന്നും പ്രചോദനം നല്‍കുന്നതായിരുന്നു.യുവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന Read more about പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ബോബ് ജോണ്‍ അന്തരിച്ചു[…]

ഫീനിക്‌സില്‍ വിശുദ്ധ തിരുകുടുംബത്തിന്റെ തിരുനാള്‍ സമാപിച്ചു

07:55 am 15/1/2017 ഫീനിക്‌സ്: ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ഒരാഴ്ചക്കാലം നീണ്ടുനിന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി. പ്രധാന തിരുനാള്‍ ദിവസം ഫാ. ജോസഫ് പുതിയകുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച തിരുനാള്‍ റാസയില്‍ ഫാ. അഗസ്റ്റിന്‍ പുത്തന്‍പുര, ഫാ. സോണി എട്ടുപറയില്‍ എന്നിവര്‍ സഹകാര്‍മികരായി. ഫാ. അഗസ്റ്റിന്‍ പുത്തന്‍പുര തിരുനാള്‍ സന്ദേശം നല്‍കി. തിരുകുടുംബത്തിന്റെ മാതൃകയില്‍ കുടുംബങ്ങളെ രൂപാന്തരപ്പെടുത്താന്‍ കഴിയുമ്പോഴാണ് ക്രൈസ്തവ കുടുംബ ജീവിതം സാര്‍ത്ഥകമാകുന്നതെന്ന് തിരുനാള്‍ സന്ദേശത്തില്‍ ഫാ. അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി. ചെണ്ടയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ Read more about ഫീനിക്‌സില്‍ വിശുദ്ധ തിരുകുടുംബത്തിന്റെ തിരുനാള്‍ സമാപിച്ചു[…]