സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

08:22 am 15/1/2017 സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് പാസ്‌പോര്‍ട്ട്‌ വിഭാഗത്തെ ഉദ്ധരിച്ചു കൊണ്ട് അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും പത്രങ്ങള്‍ പറയുന്നു. ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് താമസ നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാം എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട്. നേരത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന വാര്‍ത്തയും ചില അറബ് പത്രങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന വിദേശികള്‍ക്ക് വീണ്ടും സൗദിയില്‍ വരുന്നതിനു വിലക്കുണ്ടാകില്ലെന്ന് ജവാസാത്തിനെ Read more about സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്[…]

ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ മൂന്ന് ഏകദിനങ്ങളടങ്ങിയ പോരാട്ടത്തില്‍ ആദ്യ മത്സരം ഞായറാഴ്ച.

08:21 am 15/1/2017 പുണെ: ഇംഗ്ളീഷ് ടെസ്റ്റ് പരീക്ഷ അനായാസം പാസായ ഇന്ത്യക്ക് ഇനി ഏകദിനത്തിന്‍െറ കടുപ്പമേറിയ പരീക്ഷക്കാലം. ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ മൂന്ന് ഏകദിനങ്ങളടങ്ങിയ പോരാട്ടത്തില്‍ ആദ്യ മത്സരം ഞായറാഴ്ച പുണെ എം.സി.എ സ്റ്റേഡിയത്തില്‍. ഉച്ചക്ക് 1.30 മുതലാണ് കളി. മറ്റു മത്സരങ്ങള്‍ 19ന് കട്ടക്കിലും 22ന് കൊല്‍ക്കത്തയിലുമായി നടക്കും. തുടര്‍ന്ന് മൂന്ന് ട്വന്‍റി20 പോരാട്ടങ്ങളും. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര 4-0ത്തിന് ഇന്ത്യക്കു മുന്നില്‍ അടിയറവുപറഞ്ഞതാണെങ്കിലും ഏകദിനത്തില്‍ ഇംഗ്ളണ്ട് കരുത്തരാണ്. ടെസ്റ്റില്‍നിന്ന് അടിമുടി മാറിയിറങ്ങുന്ന ഇംഗ്ളീഷ് സംഘത്തിനു Read more about ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ മൂന്ന് ഏകദിനങ്ങളടങ്ങിയ പോരാട്ടത്തില്‍ ആദ്യ മത്സരം ഞായറാഴ്ച.[…]

സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും.

08:20 am 15/1/2017 57ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും. കലോത്സവത്തിന്റെ ഊട്ടുപുരയില്‍ ഇന്ന് രാവിലെ പാലുകാച്ചല്‍ നടക്കും. മത്സരാര്‍ത്ഥികളുടെ ആദ്യസംഘവും ഇന്ന് വൈകീട്ടെത്തുന്നതോടെ കണ്ണൂരില്‍ കലോത്സവച്ചൂടേറും. കണ്ണൂരില്‍ ഉത്സവത്തിന് ഒരുനാള്‍ ബാക്കി. വേദികളൊരുങ്ങി, സ്വര്‍ണക്കപ്പെത്തി,തോരണങ്ങള്‍ നിരന്നു. ഇനി ആളെത്തണം. 12,000 മത്സരാര്‍ത്ഥികള്‍ ഇന്ന് മുതല്‍ കണ്ണൂരിലേക്ക് ഒഴുകും. കലാസ്വാദകര്‍ വേറെ. വൈകീട്ട് മൂന്നു മണിക്ക് ആദ്യസംഘം എറണാകുളത്ത് നിന്നെത്തും. കൈത്തറി തൂവാലയും പുസ്തകവും നല്‍കിയാവും കൗമാര പ്രതിഭകളെ സ്വീകരിക്കുന്നത്. ജവഹര്‍ സ്റ്റേഡിയത്തിലെ ഊട്ടുപുരയില്‍ Read more about സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും.[…]

ഇത്രയും വലിയ തോതില്‍ പഴയ നോട്ട് മാറ്റാനും പുതിയതു നല്‍കാനും കഴിയില്ളെന്ന് പറയുമായിരുന്നു വൈ.വി. റെഡ്ഡി

08:16 am 15/1/2017 ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് ഇപ്പോഴും താന്‍ ഉണ്ടായിരുന്നെങ്കില്‍, ഇത്ര വിപുലമായ നോട്ട് അസാധുവാക്കല്‍ പറ്റില്ളെന്ന് സര്‍ക്കാറിനെ അറിയിച്ചേനെ എന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ വൈ.വി. റെഡ്ഡി. നോട്ട് അസാധുവാക്കല്‍ സര്‍ക്കാറിന്‍െറ സവിശേഷാധികാരമാണ്. എന്നാല്‍, ഇത്രയും വലിയ തോതില്‍ പഴയ നോട്ട് മാറ്റാനും പുതിയതു നല്‍കാനും കഴിയില്ളെന്ന് പ്രധാനമന്ത്രിയോട് പറയുമായിരുന്നു. 1,000 രൂപ നോട്ട് മാത്രം പിന്‍വലിച്ച് പ്രയാസങ്ങള്‍ കുറക്കാന്‍ പറഞ്ഞേനെ. എന്നിട്ടും സമ്മതിക്കാതെ 87 ശതമാനം നോട്ടും പിന്‍വലിക്കണമെന്ന് Read more about ഇത്രയും വലിയ തോതില്‍ പഴയ നോട്ട് മാറ്റാനും പുതിയതു നല്‍കാനും കഴിയില്ളെന്ന് പറയുമായിരുന്നു വൈ.വി. റെഡ്ഡി[…]

ഇസ്​​ലാമിക്​ സ്​റ്റേറ്റ്​ തീവ്രവാദികളിൽ നിന്ന്​ മൂസിൽ യൂനിവേഴ്​സിറ്റിയുടെ നിയന്ത്രണം ഇറാബ്​ സേന തിരിച്ച്​ പിടിച്ചു.

08:11 am 15/1/2017 ബാഗ്​ദാദ്​: ഇസ്​​ലാമിക്​ സ്​റ്റേറ്റ്​ തീവ്രവാദികളിൽ നിന്ന്​ മൂസിൽ യൂനിവേഴ്​സിറ്റിയുടെ നിയന്ത്രണം ഇറാബ്​ സേന തിരിച്ച്​ പിടിച്ചു. മൂസിൽ യൂനിവേഴ്​സിറ്റിക്ക്​ സ്വാതന്ത്ര്യം ലഭിച്ചതായി പറയാൻ കഴിയുമെന്ന്​ സേനയിലെ മേജർ ജനറൽ സാദി പ്രതികരിച്ചു. ഇറാഖിലെ പ്രമുഖ യൂനിവേഴ്​സിറ്റികളിലൊന്നാണ്​ മൂസിൽ. യൂണിവേഴ്​സിറ്റിയുടെ നിയ​ന്ത്രണം തിരിച്ച്​ പിടിക്കാൻ കഴിഞ്ഞതോട്​ കൂടി ​െഎ.എസുമായുള്ള പോരാട്ടത്തിൽ നിർണായക ഘട്ടമാണ്​ സേന പിന്നിടുന്നത്​. ഏറ്റവും ബുദ്ധിമു​േട്ടറിയ കാര്യമാണ്​ സേന നടപ്പിലാക്കിയിരിക്കുന്നത്​. അടുത്ത പത്ത്​ ദിവസത്തിനുള്ളിൽ ഇറാഖിലെ കിഴക്കൻ ഭാഗങ്ങൾ മുഴുവൻ ​െഎ.എസിൽ Read more about ഇസ്​​ലാമിക്​ സ്​റ്റേറ്റ്​ തീവ്രവാദികളിൽ നിന്ന്​ മൂസിൽ യൂനിവേഴ്​സിറ്റിയുടെ നിയന്ത്രണം ഇറാബ്​ സേന തിരിച്ച്​ പിടിച്ചു.[…]

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്‍െറ ക്ഷണപ്രകാരം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക്.

8:10 am 15/1/2017 തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്‍െറ ക്ഷണപ്രകാരം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക്. ഞായറാഴ്ച ഡല്‍ഹിക്ക്തിരിക്കുന്ന അദ്ദേഹം തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. 17ന് മടങ്ങും. ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കണമെന്ന രമേശ് ചെന്നിത്തലയുടെയും വി.എം. സുധീരന്‍െറയും ആവശ്യത്തിന്‍െറ അടിസ്ഥാനത്തിലാണ് ഹൈകമാന്‍ഡ് ചര്‍ച്ചക്ക് തയാറായിരിക്കുന്നത്. ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളില്‍ പലതും വസ്തുതാവിരുദ്ധമാണെന്ന് ഡല്‍ഹിയില്‍ പോകുന്നത് അറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഉമ്മന്‍ ചാണ്ടി Read more about ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്‍െറ ക്ഷണപ്രകാരം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക്.[…]

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ കോഴിക്കോട്-തിരുവനന്തപുരം സര്‍വിസിന് ഞായറാഴ്ച തുടക്കമാകും

08:09 am 15/1/2017 കൊണ്ടോട്ടി: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ കോഴിക്കോട്-തിരുവനന്തപുരം സര്‍വിസിന് ഞായറാഴ്ച തുടക്കമാകും. കോഴിക്കോട്-ദോഹ സര്‍വിസാണ് ഞായറാഴ്ച മുതല്‍ തിരുവനന്തപുരത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നത്. തിരുവനന്തപുരം-കോഴിക്കോട് സര്‍വിസ് തിങ്കളാഴ്ചയാണ് ആരംഭിക്കുക. കോഴിക്കോട്-റിയാദ് സര്‍വിസിന്‍െറ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ആഴ്ചയില്‍ നാല് ദിവസമാണ് സര്‍വിസുള്ളത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വിസ് നടത്താന്‍ അധികൃതര്‍ ശ്രമം നടത്തിയെങ്കിലും റിയാദില്‍ സ്ളോട്ട് ലഭിക്കാത്തതിനാല്‍ അഞ്ച് ദിവസമായി ചുരുക്കുകയായിരുന്നു. രാത്രി 10.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11.25ന്് തിരുവനന്തപുരത്ത് എത്തും. Read more about എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ കോഴിക്കോട്-തിരുവനന്തപുരം സര്‍വിസിന് ഞായറാഴ്ച തുടക്കമാകും[…]

ഗംഗ നദിയില്‍ പട്നക്ക് സമീപം ബോട്ട് മറിഞ്ഞ് 20 പേര്‍ മുങ്ങിമരിച്ചു.

08:00 am 15/1/2017 പട്ന: ഗംഗ നദിയില്‍ പട്നക്ക് സമീപം ബോട്ട് മറിഞ്ഞ് 20 പേര്‍ മുങ്ങിമരിച്ചു. മകരസംക്രാന്തിയോടനുബന്ധിച്ച് നടന്ന പട്ടംപറത്തല്‍ ഉത്സവത്തിനുശേഷം സബല്‍പൂരില്‍നിന്ന് പട്നയിലെ റാണിഗട്ടിലേക്ക് പോയവരാണ് അപകടത്തില്‍പെട്ടത്. ഏഴുപേരെ രക്ഷപ്പെടുത്തി പട്ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമിതമായി യാത്രക്കാര്‍ കയറിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 20 പേര്‍ കയറാവുന്ന ബോട്ടില്‍ ഇരട്ടിയോളം യാത്രക്കാരുണ്ടായിരുന്നു. വൈകീട്ട് 5.45നാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഉത്സവത്തോടനുബന്ധിച്ച് സൗജന്യമായി സര്‍വിസ് നടത്തുകയായിരുന്നു. തണുപ്പായതിനാല്‍ രാത്രിക്ക് Read more about ഗംഗ നദിയില്‍ പട്നക്ക് സമീപം ബോട്ട് മറിഞ്ഞ് 20 പേര്‍ മുങ്ങിമരിച്ചു.[…]

പുതിയ നേതൃത്വം, പുതിയ പ്രതീക്ഷകള്‍, കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) 2017 പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 22 ന് .

08:09 am 15/1/2017 ജോസഫ് ഇടിക്കുള ന്യൂജേഴ്സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (കാന്‍ജ്) 2017 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ പ്ലാനുകള്‍ അവതരിപ്പിച്ചു കൊണ്ട് പുതിയ പ്രസിഡന്റ് സ്വപ്ന രാജേഷ് ശ്രദ്ധ നേടുന്നു. ജനുവരി 22 ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ എഡിസണിലുള്ള എഡിസണ്‍ ഹോട്ടല്‍ ബാന്‍ക്വിറ്റ് ഹാളില്‍ വച്ച് 2017 വര്‍ഷത്തേക്കുള്ള സമ്പൂര്‍ണപദ്ധതികളും അവതരിപ്പിച്ചു കൊണ്ട് പ്രവര്‍ത്തന ഉദ്ഘാടനം അരങ്ങേറുന്നത്, പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വര്‍ഷാവര്‍ഷം കാന്‍ജ് Read more about പുതിയ നേതൃത്വം, പുതിയ പ്രതീക്ഷകള്‍, കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) 2017 പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 22 ന് .[…]

അറ്റ്‌ലാന്റാ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ ഗാമയ്ക്കു പുതിയ നേതൃത്വം

08:08 am 15/1/2017 – മിനി നായര്‍ അറ്റ്‌ലാന്റ: ചിട്ടയോടെയും സുതാര്യതയോടെയും പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ മലയാളി സംഘടനകളില്‍ പ്രഥമ സ്ഥാനമാണ് ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്‍ (ഗാമ). ഗാമയുടെ പ്രവര്‍ത്തനങ്ങള്‍ പുതു വര്‍ഷത്തിലേക്കു കുതിക്കുമ്പോള്‍ പുതിയ നേതൃത്വവും അധികാരമേറ്റെടുത്തു പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.വളരെ ചിട്ടയോടെയും സാംസ്കാരിക ബോധത്തോടെയും പ്രവര്‍ത്തിക്കുന്ന ഗാമയുടെ വിജയത്തിന്റെ രഹസ്യം പ്രവര്‍ത്തന ശൈലി തന്നെയാണെന്ന് ഈ വര്‍ഷത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജു തുരുത്തുമാലില്‍ പറഞ്ഞു ഈ മാതൃകയായ പ്രവര്‍ത്തന ശൈലിക്കാധാരം ഗാമയുടെ കഴിഞ്ഞ വര്‍ഷത്തെ Read more about അറ്റ്‌ലാന്റാ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ ഗാമയ്ക്കു പുതിയ നേതൃത്വം[…]