ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകളും ഓൺലൈനാകുന്നു

10.11 PM 10/01/2017 തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രമോഷനു വേണ്ടി നടത്തുന്ന ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകൾ ഇനി മുതൽ ഓൺ ലൈനായി നടത്തും. ചൊവ്വാഴ്ച ചേർന്ന പിഎസ് സി യോഗത്തിലാണ് തീരുമാനം. നിലവിൽ ഒഎംആർ രീതിയിലുള്ള പരീക്ഷയായിരുന്നു ഡിപ്പാർട്ട്മെന്റ് ടെസ്റ്റിനു നടത്തിയിരുന്നത്. ഈ രീതിയ്ക്കാണ് മാറ്റം വരുന്നത്. ഡിപ്പാർട്ട്മെന്റ് ടെസ്റ്റിനുള്ള ഫീസ് നിരക്ക് വർധിപ്പിക്കാനും തീരുമാനമായി. അപേക്ഷിക്കുമ്പോൾ ഇരട്ടിക്കൽ വരികയാണെങ്കിൽ അവരിൽ നിന്നും രണ്ടു തവണ ഫീസ് ഈടാക്കുന്ന സ്‌ഥിതി ഉണ്ടായിരുന്നു. ഇത്തരത്തിൽ രണ്ടു തവണ ഫീസ് ഈടാക്കിയാൽ Read more about ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകളും ഓൺലൈനാകുന്നു[…]

ജർമൻ മുൻ പ്രസിഡന്റ് റോമൻ ഹെർസോഗ് അന്തരിച്ചു

10.10 PM 10/01/2017 ബെർലിൻ: ജർമനിയുടെ മുൻ പ്രസിഡന്റ് റോമൻ ഹെർസോഗ് (82) അന്തരിച്ചു. ജർമനിയിലെ സൗത്ത് വെസ്റ്റ് സംസ്‌ഥാനമായ ബാഡൻ വ്യുർട്ടംബർഗിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹോളോകോസ്റ്റ് സ്മരണ ജർമനിയിൽ ഉയർത്തിപ്പിടിച്ച നേതാവാണ് ഹെർസോഗ്. 1994ൽ ചാൻസലർ ഹെൽമുട്ട് കോളിന്റെ കാലത്തും, 1999ൽ ചാൻസലർ ഗേഹാർഡ് ഷ്രൊയ്ഡറുടെ കാലത്തും പ്രസിഡന്റായിരുന്ന ഹെർസോഗ് ഭരണഘടനാ കോടതി ജഡ്ജിയായി മുമ്പ് സ്‌ഥാനം വഹിച്ചിരുന്നു. നാസി ഭരണ കാലത്ത് പോളണ്ടിലുടനീളം സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്നു ഇദ്ദേഹം. ജർമനിയുടെ ഏഴാമത്തെ പ്രസിഡന്റായിരുന്നു ഹെർസോഗ്. Read more about ജർമൻ മുൻ പ്രസിഡന്റ് റോമൻ ഹെർസോഗ് അന്തരിച്ചു[…]

ഐആർസിടിസി നവീകരിച്ച ആപ്ലിക്കേഷൻ പുറത്തിറക്കി

10.07 PM 10/01/2017 ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിലൂടെ റെയിൽവേ സേവനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി റെയിൽ മന്ത്രാലയം നവീകരിച്ച ആപ്ലിക്കേഷൻ പുറത്തിറക്കി. ഐആർസിടിസി റെയിൽ കണക്ട് ആപ്പ് എന്ന ആപ്ലിക്കേഷൻ ഡൽഹിയിൽനടന്ന ചടങ്ങിൽ റെയിൽവേ മന്ത്രി സുരേഷ് പ്രഭു പുറത്തിറക്കി. ദിവസേന പത്തു ലക്ഷം ഇടപാടുകളാണ് ഇ–ടിക്കറ്റിംഗ് സംവിധാനത്തിലൂടെ നടക്കുന്നത്. ഇത് മൊത്തം റിസർവേഷന്റെ 58 ശതമാനം വരും. ഇത് വർധിപ്പിക്കുന്നതിനായാണ് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലുള്ള നവീകരിച്ച ഐആർസിടിസി റെയിൽ കണക്ട് ആപ്ലിക്കേഷൻ പുറത്തിറക്കുന്നത്– സുരേഷ് പ്രഭു പറഞ്ഞു. ആയാസരഹിതമായും Read more about ഐആർസിടിസി നവീകരിച്ച ആപ്ലിക്കേഷൻ പുറത്തിറക്കി[…]

സമ്പദ് വ്യവസ്‌ഥയുടെ നവീകരണവുമായി മുന്നോട്ടുപോകും: മോദി

10.06 PM 10/01/2017 അഹമ്മദാബാദ്: സമ്പദ്വ്യവസ്‌ഥയുടെ നവീകരണവുമായി സർക്കാർ ശക്‌തമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സമ്പദ്വ്യവസ്‌ഥയിൽ ഇന്ത്യക്ക് മികച്ച സ്‌ഥാനമാണുള്ളതെന്നും ലോകത്തിലെ പ്രബലമായ ഡിജിറ്റൽ സമ്പദ്വ്യവസ്‌ഥയാകാനുള്ള പ്രാരംഭ ഘട്ടത്തിലാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് വൈബ്രന്റ് ഗ്ലോബൽ സബ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ശക്‌തി ജനസംഖ്യയിലും ( demography )ജനാധിപത്യത്തിലും (democracy)ചോദനത്തിലുമാണെന്ന് ( demand ) മോദി പറഞ്ഞു. വേഗത്തിലും ഫലപ്രദമായും ഭരണനിർവഹണം നടത്താൻ ജനാധിപത്യ സംവിധാനത്തിലൂടെ സാധിക്കില്ലെന്ന് ചിലർ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ Read more about സമ്പദ് വ്യവസ്‌ഥയുടെ നവീകരണവുമായി മുന്നോട്ടുപോകും: മോദി[…]

ഓംപുരിയുടെ മരണകാരണം ഹൃദയാഘാതമല്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്

10.05 PM 10/01/2017 മുംബൈ: നടൻ ഓംപുരിയുടെ മരണം ഹൃദയാഘാതത്തെത്തുടർന്നല്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കു പിന്നിലേറ്റ മുറിവാണ് മരണത്തിനു കാരണമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. തലയിലെ പരിക്ക് ഓംപുരിയെ മരിച്ചനിയിൽ കണ്ടെത്തിയപ്പോൾത്തനെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും വീഴ്ചയിൽ സംഭവിച്ചതാവാമെന്നായിരുന്നു കരുതിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബൈ അന്ധേരിയിലെ വീട്ടിൽ ഓംപുരിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. മരിക്കുന്നതിന് തലേദിവസം ഓംപുരി മദ്യപിച്ചിരുന്നതായും, മകനെ കാണാൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹത്തിന്റെ ഡ്രൈവർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.

ഫിലിപ്പിൻസിൽ ഭൂചലനം

10.04 PM 10/01/2017 മനില: തെക്കുകിഴക്കൻ ഫിലിപ്പിൻസിൽ ശക്‌തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഹരിവരാസനം പുരസ്കാരം ഗംഗൈ അമരന്

10.03 PM 10/01/2017 തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം പ്രശസ്ത സംഗീതജ്‌ഞൻ ഗംഗൈ അമരന്. മതസൗഹാർദത്തിനും ദേശീയോദ്ഗ്രഥനത്തിനും അദ്ദേഹം നൽകിയ സേവനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരമെന്ന് അവാർഡ് നിർണയ സമിതി അറിയിച്ചു. 14ന് ശബരിമലയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്കാരം സമ്മാനിക്കും. പ്രശസ്ത സംഗീതജ്‌ഞൻ ഇളയരാജയുടെ ഇളയ സഹോദരനാണ് ഗംഗൈ അമരൻ. ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നിർമാതാവ്, സംവിധായകൻ തുടങ്ങി വ്യത്യസ്തമേഖലകളിൽ സജീവസാന്നിധ്യമാണ് ഗംഗൈ അമരൻ. Read more about ഹരിവരാസനം പുരസ്കാരം ഗംഗൈ അമരന്[…]

ഹരീഷ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

10.02 PM 10/01/2017 ഡറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്‌ത സമ്മർദം ഉയർന്നതിനെ തുടർന്നാണ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 69 കാരനായ റാവത്തിനെ ഡറാഡൂണിലെ ഡൂൺ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അഫ്ഗാൻ പാർലമെന്റിനു സമീപം ഇരട്ട സ്ഫോടനം; 21 മരണം

10.00 PM 10/01/2017 കാബൂൾ: അഫ്ഗാനിസ്‌ഥാൻ പാർലമെന്റിനു സമീപമുണ്ടായ ഇരട്ട സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച കാബൂളിലെ ദാരുൾ അമാനിലായിരുന്നു സ്ഫോടനം ഉണ്ടായത്. ഒരു ചാവേർ സ്വയം പൊട്ടിത്തെറിക്കുകയും അൽപ്പസമയത്തിനകം കാർബോംബ് സ്ഫോടനവും ഉണ്ടായി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. 70 പേർക്ക് പരിക്കേറ്റതായും പറയുന്നു. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. മരിച്ചവരിൽ ഭൂരിപക്ഷവും പാർലമെന്റ് Read more about അഫ്ഗാൻ പാർലമെന്റിനു സമീപം ഇരട്ട സ്ഫോടനം; 21 മരണം[…]

കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ എട്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു

09.59 PM 10/01/2017 മനില: ദക്ഷിണ ഫിലിപ്പിൻസിൽ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ എട്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി സംബോൻഗ സിറ്റിക്കടുത്ത് മത്സ്യബന്ധനം നടത്തവെ കൊള്ളക്കാരുടെ സംഘം ബോട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. അഞ്ചുപേരായിരുന്നു കൊള്ളസംഘത്തിലുണ്ടായിരുന്നത്. കൊള്ളക്കാരിൽ എല്ലാവരുടെയും കൈവശം ആയുധങ്ങളുണ്ടായിരുന്നു. കടൽക്കൊള്ളക്കാർ ആക്രമണം തുടരവെ ബോട്ടിലുണ്ടായിരുന്ന ഏഴുപേർ കടലിൽ ചാടി രക്ഷപ്പെട്ടു. ഇവരിൽ രണ്ടുപേരാണ് കരയിലെത്തി നാട്ടുകാരെയും കോസ്റ്റ്ഗാർഡിനെയും വിവരമറിയിച്ചത്. രക്ഷാപ്രവർത്തകർ സ്‌ഥലത്തെത്തിയപ്പോൾ എട്ടുപേരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അബു Read more about കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ എട്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു[…]