കേരളാ ക്ലബിന് നവ സാരഥികള്‍; ജെയിന്‍ മാത്യൂസ് പ്രസിഡന്റ്

07.19 PM 10/01/2017 ജോയിച്ചന്‍ പുതുക്കുളം മിഷിഗണ്‍: 1975ല്‍ സ്ഥാപിതമായ മിഷിഗണിലെ ആദ്യത്തെ മലയാളി സംഘടനയായ കേരളാ ക്ലബിന്റെ 42മത്തെ പ്രസിഡന്റായി ജെയിന്‍ മാത്യൂസ് കണ്ണച്ചാംപറമ്പിലിനേയും മറ്റു ഭാരവാഹികളേയും 2016 ഡിസംബര്‍ 16നു നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ തെരഞ്ഞെടുത്തു. ഇലക്ഷന്‍ ഓഫീസറായ ഡോ. സതീഷ് സുന്ദര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി മുരളി നായര്‍, ബാബു കുര്യന്‍ എന്നിവരുടേയും മറ്റ് ഭാരവാഹികളുടേയും മെമ്പര്‍മാരുടേയും നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ബൈജു പണിക്കര്‍, വൈസ് Read more about കേരളാ ക്ലബിന് നവ സാരഥികള്‍; ജെയിന്‍ മാത്യൂസ് പ്രസിഡന്റ്[…]

മാര്‍ക്ക് ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ജനുവരി 14-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

07.15 PM 10/01/2017 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടിയുടെ (മാര്‍ക്ക്) കിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ജനുവരി 14-ന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ സിത്താര്‍ പാലസില്‍ (SITAR PALACE 38 Orangetown Shopping Center, Orangeburg, NY 10962) അരങ്ങേറും. പ്രൗഡഗംഭീരമായ ചടങ്ങില്‍ മലങ്കര ക്‌നാനായ ആര്‍ച്ച് ഡയോസിസ് അമേരിക്ക, കാഡന, യൂറോപ്പ് ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ആയൂബ് മോര്‍ സില്‍വാനോസ് സന്ദേശം നല്‍കുന്നതാണ്. തുടര്‍ന്ന് അന്നേദിവസം റോക്ക്‌ലാന്റിലെ യുവ ഗായകര്‍ അണിനിരക്കുന്ന മ്യൂസിക് അണ്‍പ്ലഗ്ഡ്, Read more about മാര്‍ക്ക് ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ജനുവരി 14-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

മാപ്പ് ക്രിസ്തുമസ് -നവവത്സരാഘോങ്ങള്‍ വര്‍ണ്ണാഭമായി

07.12 PM 10/01/2017 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: സാഹോദര്യ സ്‌നേഹത്തിന്റെ പട്ടണമായ ഫിലാഡല്‍ഫിയയില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് – നവവത്സരാഘോഷങ്ങള്‍ പ്രൗഡഗംഭീരമായി കൊണ്ടാടി. ജനുവരി ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പ്രസിഡന്റ് അനു സ്‌കറിയയുടെ അധ്യക്ഷതയില്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് വികാരിയും നോര്‍ത്ത് ഈസ്റ്റ് ഓര്‍ത്തഡോക്‌സ് ഡയോസിഷന്‍ സെക്രട്ടറിയുമായ റവ.ഫാ. എം.കെ. കുര്യാക്കോസ്, ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസ്, മാപ്പ് ട്രസ്റ്റി ബോര്‍ഡ് മെമ്പറും, Read more about മാപ്പ് ക്രിസ്തുമസ് -നവവത്സരാഘോങ്ങള്‍ വര്‍ണ്ണാഭമായി[…]

തന്റെ ചിന്തകളിൽപോലും വർഗീയതയില്ല: കമൽ

07.06 PM 10/01/2017 തിരുവനന്തപുരം: ഏതുതരം വർഗീയതയും നാടിനാപത്താണെന്നും തന്റെ ചിന്തകളിൽപോലും വർഗീയത എന്നതില്ലെന്നും സംവിധായകൻ കമൽ. വർഗീയത, അത് ഏതുതരത്തിലുള്ളതാണെങ്കിലും നാടിനാപത്താണെന്ന് വിശ്വസിക്കുന്ന ഇടതുപക്ഷ അനുഭാവിയാണ് താൻ. ഇത് തന്നെ അടുത്തറിയാവുന്ന എല്ലാർക്കും തന്റെ കുടുംബാംഗങ്ങൾക്കും ഇതറിയാമെന്നും കമൽ പറഞ്ഞു. താൻ ദേശ സ്നേഹിയല്ലെന്ന പ്രചരണം ഉണ്ടായപ്പോൾ വിഷമം തോന്നിയെന്നും തന്നെ ലക്ഷ്യമാക്കി വിവാദങ്ങൾ സൃഷ്ടിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ സിനിമയിൽ എത്തിയിട്ട് 37 വർഷവും സംവിധായകനായിട്ടു മുപ്പതു കൊല്ലവുമായി. ഇതുവരെ തന്നെക്കുറിച്ച് Read more about തന്റെ ചിന്തകളിൽപോലും വർഗീയതയില്ല: കമൽ[…]

കുറ്റ്യാടിപ്പുഴയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

07.02 PM 10/01/2017 കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. കുറ്റ്യാടി എംഐയുപി സ്കൂൾ വിദ്യാർഥി കുറ്റിയിൽ സയിദ്(13), ബന്ധുവായ സുബൈർ(14) എന്നിവരാണ് മരിച്ചത്. ഇവർ വയനാട് വെള്ളമുണ്ട സ്വദേശികളാണ്.

വിവാദ ‘തോക്കുസ്വാമി’ ഹിമവൽ ഭദ്രാനന്ദ അറസ്റ്റിൽ

06.55 PM 10/01/2017 കൊച്ചി: വിവാദ തോക്കുസ്വാമി ഹിമവൽ ഭദ്രാനന്ദ അറസ്റ്റിൽ. ഫേസ്ബുക്കിലൂടെ മതവിദ്വേഷം പടർത്താൻ ശ്രമിച്ച കുറ്റത്തിനാണ് ഭദ്രാനന്ദയെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പ്രിൻസിപ്പൽ എസ്.ഐ വി.വിപിൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹിമവൽ ഭദ്രാനന്ദയെ അറസ്റ്റ് ചെയ്തത്. ആലുവയിൽ മാധ്യമപ്രവർത്തകർക്കുനേരെ തോക്കുചൂണ്ടി വെടിവച്ച കേസിൽ പറവൂർ കോടതിയിൽ ഹാജരാകവെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്. ഈ കേസ് ഈ മാസം 12ന് വിധി പറയാൻ മാറ്റിവച്ചു. ഫേസ്ബുക്കിൽ മുസ്ലിംവിരുദ്ധ പ്രചരണങ്ങൾ ഇട്ടതിനെ തുടർന്നാണ് പോലീസ് സ്വമേധയാ കേസെടുത്തത്. Read more about വിവാദ ‘തോക്കുസ്വാമി’ ഹിമവൽ ഭദ്രാനന്ദ അറസ്റ്റിൽ[…]

തീയറ്റർ ഉടമകളും പിന്നോട്ടില്ല; വ്യാഴാഴ്ച മുതൽ തീയറ്ററുകൾ അടച്ചിടും

06.52 PM 10/01/2017 കൊച്ചി: തീയറ്റർ വിവിഹത്തെ ചൊല്ലിയുള്ള സിനിമ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സ്ബിറ്റേഴ്സ് ഫെഡറേഷൻ. സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ സംസ്‌ഥാനത്തെ എല്ലാ എ ക്ലാസ് സിനിമ തീയറ്ററുകളും അടച്ചിടാൻ ഫെഡറേഷൻ തീരുമാനിച്ചു. വിഷയം ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന എക്സിബിറ്റേഴ്സ് ഫെഡറേഷൻ യോഗത്തിന് ശേഷം പ്രസിഡന്റ് ലിബർട്ടി ബഷീറാണ് ഇക്കാര്യം അറിയിച്ചത്. എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയിലുള്ള സംസ്‌ഥാനത്തെ 356 തീയറ്ററുകളാണ് അടച്ചിടുന്നത്. 50–50 തീയറ്റർ വിഹിതമെന്ന Read more about തീയറ്റർ ഉടമകളും പിന്നോട്ടില്ല; വ്യാഴാഴ്ച മുതൽ തീയറ്ററുകൾ അടച്ചിടും[…]

കൊച്ചി റിഫൈനറിയിൽ പൊട്ടിത്തെറി; രണ്ടു പേർക്ക് പരിക്ക്

06.48 PM 10/01/2017 കൊച്ചി: അമ്പലമുകൾ കൊച്ചി റിഫൈനറിയിൽ വൈദ്യുത സബ്സ്റ്റേഷനിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വേലായുധൻ (53), അരുൺ (34) എന്നിവർക്കാണ് പൊള്ളലേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച ഇരുവർക്കും അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. സബ് സ്റ്റേഷന്റെ അറ്റകുറ്റപ്പണിക്കിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

കമൽ രാജ്യം വിട്ടുപോകണം: ബിജെപി

12.47 PM 09/01/2017 കോഴിക്കോട്: ദേശീയത അംഗീകരിക്കാനാവില്ലെങ്കിൽ സംവിധായകൻ കമൽ രാജ്യം വിട്ടുപോകണമെന്ന് ബിജെപി. ദേശീയ മാനകങ്ങളെ അംഗീകരിക്കാത്ത കമൽ രാജ്യം വിടുന്നതാണ് നല്ലതെന്ന് പാർട്ടി സംസ്‌ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിണറായി കമലിൽ കാണുന്ന യോഗ്യത മോദിയെ നരഭോജിയെന്നു വിളിച്ചതാണ്. എസ് ഡി പി ഐയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആളാണു കമലെന്നും രാധാകൃഷ്ണൻ ആരോപിച്ചു. ചെഗുവേരയുടെ ചിത്രങ്ങൾ കേരളത്തിൽനിന്നും നിഷ്കാസനം ചെയ്യണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. Read more about കമൽ രാജ്യം വിട്ടുപോകണം: ബിജെപി[…]

വടക്കൻ ജില്ലകളിൽ ഭീതി പരത്തിയ ബ്ലാക്ക്മാൻ തലശേരിയിൽ അറസ്റ്റിൽ

12.45 PM 09/01/2016 വടക്കൻ ജില്ലകളിൽ മാസങ്ങളോളം ജനങ്ങളെ ഭീതിയിലാഴ്ത്തി രാത്രികാലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ബ്ലാക്ക്മാൻ അറസ്റ്റിൽ. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയും വയനാട് പനമരം കരണി നാലാം കോളിയിൽ താമസക്കാരനുമായ രാജപ്പനെയാ(35) ണ് തലശേരി ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എടക്കാട് പ്രിൻസിപ്പൽ എസ്ഐ അനിൽ ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ വൽസൻ, അജയൻ, ബിജുലാൽ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായി നഗരമധ്യത്തിൽ നിന്നും അറസ്റ്റ് ചെയ്തത്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ 25 Read more about വടക്കൻ ജില്ലകളിൽ ഭീതി പരത്തിയ ബ്ലാക്ക്മാൻ തലശേരിയിൽ അറസ്റ്റിൽ[…]