നൂറനാട്ട് സിപിഎം–ബിജെപി സംഘർഷം: മൂന്ന് വാഹനങ്ങൾ കത്തിച്ചു

12.34 PM 09/01/2017 ചാരുംമൂട് (ആലപ്പുഴ): സിപിഎം–ബിജെപി സംഘർഷം നിലനിൽക്കുന്ന നൂറനാട് ഇടപ്പോണിൽ മൂന്നു വാഹനങ്ങൾ അഗ്നിക്കിരയാക്കി. നൂറനാട് വടക്ക് ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറി ഒ.മനോജിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കും ബിജെപി പ്രവർത്തകൻ ഇടപ്പോൺ സരോവരത്തിൽ സ്റ്റാലിൻ കുമാറിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറും ബൈക്കും ഉൾപ്പടെ മൂന്നു വാഹനങ്ങളാണ് ഇന്ന് പുലർച്ചെ തീയിട്ട് നശിപ്പിച്ചത് സംഭവത്തിൽ പ്രതിഷേധിച്ച് നൂറനാട് പഞ്ചായത്തിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് Read more about നൂറനാട്ട് സിപിഎം–ബിജെപി സംഘർഷം: മൂന്ന് വാഹനങ്ങൾ കത്തിച്ചു[…]

മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങിയ സംഭവം: കപ്പൽ കണ്ടെത്താൻ ശ്രമം ആരംഭിച്ചു

12.41 PM 09/01/2017 മട്ടാഞ്ചേരി: കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങിയ സംഭവത്തിനിടയാക്കിയ കപ്പൽ കണ്ടെത്താനായി പോലീസ് ശ്രമം ആരംഭിച്ചു. അതിനായി കോസ്റ്റൽ പോലീസിന്റെ സഹായം തേടി. കപ്പൽ ട്രാക്ക് ചെയ്യാനാണ് കോസ്റ്റൽ പോലീസിന്റെ സഹായം തേടിയത്. ഞായറാഴ്ച പുലർച്ചെ 2.45 ന് കൊച്ചിയിൽ നിന്നു 68 നോട്ടിക്കൽ മൈൽ അകലെ കൊല്ലത്തിനും കായംകുളത്തിനുമിടയിലായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന ഏഴു തൊഴിലാളികളെ രക്ഷപ്പെടുത്തി. തൂത്തുകുടിയിലേക്ക് കണ്ടെയ്നറുമായി പോകുകയായിരുന്നെന്നു കരുതപ്പെടുന്ന കപ്പൽ ഹർഷിത എന്ന മത്സ്യബന്ധന ബോട്ടിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ Read more about മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങിയ സംഭവം: കപ്പൽ കണ്ടെത്താൻ ശ്രമം ആരംഭിച്ചു[…]

പത്തനാപുരത്തെ പുലി കെണിയിൽ

12.39 PM 09/01/2017 കൊല്ലം പത്തനാപുരത്ത് നാടിനെ വിറപ്പിച്ച പുലി കെണിയിലായി. പാടം ഇരുട്ടുത്തറയിൽ വനംവകുപ്പ് സ്‌ഥാപിച്ച കൂടിനുള്ളിൽ തിങ്കളാഴ്ച പുലർച്ചെയാണ് പുലി കുടുങ്ങിയത്. ഏഴ് വയസു പ്രായം തോന്നിക്കുന്ന പുലിയാണ് കെണിയിലായത്. കഴിഞ്ഞ കുറേ മാസങ്ങളായി പത്തനാപുരം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പാടം കടുവാമൂല, ഇരുട്ടുതറ, ഇരുട്ടീറ, കൈതക്കെട്ട് പ്രദേശങ്ങളിൽ പുലിയുടെ അക്രമം പതിവായിരുന്നു. ഇതിനിടെ രണ്ട് വീടുകളിലെ വളർത്തുനായ്ക്കളെയും പുലി കൊന്നിരുന്നു. കഴിഞ്ഞ ദിവസം നാല് പുലികളെ പ്രദേശവാസികളിൽ ചിലർകണ്ടിരുന്നു. ഒരാഴ്ചയ്ക്കിടെ പല ഭാഗങ്ങളിലായി Read more about പത്തനാപുരത്തെ പുലി കെണിയിൽ[…]

സ്വർണ വിലയിൽ മാറ്റമില്ല

12.38 PM 09/01/2017 കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,360 രൂപയിലും ഗ്രാമിന് 2,670 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസമായി സ്വർണ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

ഐഎഎസ് സമരം പിൻവലിച്ചു

12.37 PM 09/01/2017 മുഖ്യമന്ത്രിയുടെ ശക്‌തമായ താക്കീതിനുമുന്നിൽ ഐഎഎസ് സമരം ഇല്ലാതായി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഞായറാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സമരം പിൻവലിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിഷേധം സർക്കാരിനെതിരെയല്ലെന്ന് ഐഎഎസ് ഉദ്യോഗസ്‌ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ പരാതികൾ പിന്നീട് പരിഗണിക്കാമെന്നും സമരം പിൻവലിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ ആവശ്യത്തിന് ഐഎഎസ് അസോസിയേഷൻ വഴങ്ങുകയായിരുന്നു. വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ പ്രതിയാക്കിയ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിലപാടിനെതിരേയാണ് Read more about ഐഎഎസ് സമരം പിൻവലിച്ചു[…]

ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ഇ.ശ്രീധരൻ

12.36 PM 09/01/2017 ശബരി റെയിൽ പദ്ധതിക്കെതിരേ ഇ.ശ്രീധരന്റെ മുന്നറിയിപ്പ്. പദ്ധതി ഉപേക്ഷിക്കണണെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾക്ക് കത്തയച്ചു. ഈ പദ്ധതി ഭാവിയിൽ വലിയ ബാധ്യതയാകും. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന 10 പദ്ധതികളിൽ ശബരി പദ്ധതിയും ഉൾപ്പെട്ടത് അത്ഭുതകരമാണെന്നും ശ്രീധരൻ മുന്നറിയിപ്പ് നൽകുന്നു.

ഗോൾഡൻ ഗ്ലോബിൽ ലാ ലാ തരംഗം; ഏഴു പുരസ്കാരങ്ങളുമായി ലാ ലാ ലാൻഡ്

12.31 PM 09/01/2017 ലോസ്ആഞ്ചലസ്: ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാരിക്കൂട്ടി അമേരിക്കൻ റൊമാന്റിക് മ്യസിക്കൽ കോമഡി ചിത്രം ലാ ലാ ലാൻഡ്. സംവിധാനം, തിരക്കഥ, പശ്ചാത്തല സംഗീതം, ഗാനം, മികച്ച നടൻ, നടി എന്നിങ്ങനെ ഏഴു പുരസ്കാരങ്ങളാണ് ലാ ലാ ലാൻഡ് കരസ്‌ഥമാക്കിയത്. വിവിധ വിഭാഗങ്ങളിലായി ഏഴു നോമിനേഷനുകളാണ് ലാ ലാ ലാൻഡ് നേടിയിരുന്നത്. മികച്ച സംവിധായകനായി ഡാമിയൻ ജസൽ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടൻ റയാൻ ഗ്ലോസിംഗും നടി എമ്മ സ്റ്റോണുമാണ്. തിരക്കഥയ്ക്കുള്ള പുരസ്കാരം ഡാമിയൻ ചാസലേ Read more about ഗോൾഡൻ ഗ്ലോബിൽ ലാ ലാ തരംഗം; ഏഴു പുരസ്കാരങ്ങളുമായി ലാ ലാ ലാൻഡ്[…]

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം

12.28 PM 09/01/2017 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍, ചിക്കാഗോയിലെ ആലംബഹീനരും അനാഥരുമായ ആളുകള്‍ക്ക് ഇദംപ്രഥമമായി ഭക്ഷണവിതരണം നടത്തുകയുണ്ടായി. ഡസ്‌പ്ലെയിന്‍സിലുള്ള കാത്തലിക് ചാരിറ്റീസിന്റെ സഹകണത്തോടെയാണ് ഈ പ്രോഗ്രാം നടത്തിയത്. വോളണ്ടീയേഴ്‌സായി പ്രവര്‍ത്തിച്ച ഏവര്‍ക്കും ചാരിതാര്‍ത്ഥ്യം നല്‍കുന്ന ഒരു അനുഭവമായിരുന്നു ഈ പ്രോഗ്രാം. എല്ലാവര്‍ഷവും കേരളത്തിലെ ഭവനരഹിതര്‍ക്കായി നല്‍കുന്ന ‘ഭവന നിര്‍മ്മാണപദ്ധതി’ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ മറ്റൊരു കാരുണ്യ പ്രവര്‍ത്തന പദ്ധതിയാണ്. എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ ബഞ്ചമിന്‍ തോമസ്, പ്രവീണ്‍ തോമസ്, രഞ്ജന്‍ ഏബ്രഹാം, ജോണ്‍സണ്‍ Read more about ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം[…]

കാഷ്മീരിൽ വീണ്ടും ഭീകരാക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു

12.27 PM 09/01/2017 ജമ്മുകാഷ്മീരിൽ വീണ്ടും ഭീകരാക്രമണം. സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു ആക്രമണം. സേനയുടെ അഖ്നൂർ എൻജിനീയറിംഗ് വിഭാഗത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ജനറൽ റിസേർവ് എൻജിനീയർ ഫോഴ്സിലെ (ജിആർഇഎഫ്) തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അതിർത്തിയിലെ റോഡുകളുടെ നിർമാണത്തിനും പരിപാലനത്തിനുമുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബിആർഒ) ഉപവിഭാഗമാണ് ജിആർഇഎഫ്. ഭീകരർക്കായി സ്‌ഥലത്ത് തെരച്ചിൽ തുടരുകയാണ്.

പഞ്ചാബ് ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്

12.25 PM 09/01/2017 ചണ്ഡീഗഡ്: പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ ബാദലിന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്. ഫസിൽക്ക ജില്ലയിലെ ജലാലാബാദിൽ പൊതുപരിപാടിയിൽ പങ്കെടുത്തു മടങ്ങവേയാണ് ഒരു കൂട്ടമാളുകൾ വാഹനവ്യൂഹത്തിനു നേരെ കല്ലുകളും ചെരുപ്പുകളുമെറിഞ്ഞത്. തൊഴിൽ രഹിതരായ ചെറുപ്പാക്കാരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ മൂന്നു അകമ്പടിവാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. രാഷ്ട്രീയ വൈരാഗ്യമാണോ സംഭവത്തിനു പിന്നിലെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.