തുർക്കിയിൽ കനത്ത മഞ്ഞുവീഴ്ച്ച

12.19 PM 09/01/2017 തുർക്കിയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്നു വ്യോമഗതാഗതം തടസപ്പെട്ടു. തുർക്കിയിലെ ഫ്ളാഗ് ഷിപ്പ് എയർലൈൻ കമ്പനി 600 ഓളം ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. ഈ വിമാനങ്ങൾ തിങ്കളാഴ്ച സർവീസ് നടത്തിയേക്കും. യാത്രക്കാരിൽ 5000 ഓളം പേർ ഇസ്താംബുളിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരെ താത്കാലികമായി മറ്റിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണെനന് തുർക്കിഷ് എയർലൈസ് സിഇഒ ബിലാൽ എക്സി പറഞ്ഞു.

‘വൈറ്റ് ഹൗസിനെ വ്യാപാര സ്‌ഥാപനമാക്കരുത്’; ഒബാമ

12.17 PM 09/01/2017 നിയുക്‌ത അമേരിക്കൻ പ്രസിഡന്റിനു മുന്നറിയിപ്പുമായി നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസിനെ വ്യാപാരസ്‌ഥാപനമാക്കി മാറ്റരുതെന്നായിരുന്നു ഒബാമയുടെ വാക്കുകൾ. രാജ്യത്തെ സ്‌ഥാപനങ്ങളെയും ഓഫീസ് സംവിധാനങ്ങളെയും ട്രംപ് നിർബന്ധമായും ബഹുമാനിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണം പോലെ എളുപ്പമല്ല ഭരണ നിർവഹണമെന്ന് ട്രംപ് മനസിലാക്കണമെന്നും ഒബാമ പറഞ്ഞു. സത്യപ്രതിജ്‌ഞയ്ക്കു ശേഷം ലോകത്തെ തന്നെ ഏറ്റവും വലിയ സ്‌ഥാപനത്തിന്റെ അധികാരിയായി മാറുകയാണ് താനെന്ന് ട്രംപ് തിരിച്ചറിയണമെന്നും ഒബാമ ഓർമ്മിപ്പിച്ചു. കരുത്തരായ മറ്റ് രാജ്യങ്ങളും നിരവധി ധനകാര്യ വിപണികളും ലോകജനത Read more about ‘വൈറ്റ് ഹൗസിനെ വ്യാപാര സ്‌ഥാപനമാക്കരുത്’; ഒബാമ[…]

പമ്പുകളിൽ കാർഡുകൾ സ്വീകരിക്കും; തീരുമാനം പിൻവലിച്ചു

12.15 PM 09/01/0217 ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന തീരുമാനം പെട്രോൾ പമ്പുകൾ പിൻവലിച്ചു. ഇന്ത്യൻ പെട്രോളിയം ഡീലേഴ്സ് കൺസോർഷ്യമാണ് ഇക്കാര്യം അറിയിച്ചത്. കാർഡ് ഇടപാടുകൾക്കു ലെവി ഏർപ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചതോടെയാണ് പമ്പുകളും നിലപാട് മാറ്റിയത്. ബാങ്കുകളുമായുള്ള ചർച്ചയിൽ 13 –ാം തീയതിവരെ ചാർജ് ഈടാക്കില്ലെന്ന് അറിയിച്ചു. കാർഡ് വഴി നടത്തുന്ന ഇടപാടുകളുടെ ട്രാൻസാക്ഷൻ ഫീ പമ്പുടമകളിൽനിന്നുനിന്ന് ഇടാക്കാനായിരുന്നു ബാങ്കുകളുടെ ശ്രമം. ഒരു ശതമാനം ഫീസ് ഏർപ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതേതുടർന്നാണ് കാർഡുകൾ സ്വീകരിക്കേണ്ടെന്ന് Read more about പമ്പുകളിൽ കാർഡുകൾ സ്വീകരിക്കും; തീരുമാനം പിൻവലിച്ചു[…]

പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച മുതൽ കാർഡുകൾ സ്വീകരിക്കില്ല

10.39 PM 08/01/2017 ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച മുതൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല. കാർഡ് ഇടപാടുകൾക്കു ലെവി ഏർപ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പെട്രോൾ പമ്പ് ഉടമകളുടെ അസോസിയേഷന്റെ നടപടി. കാർഡ് വഴി നടത്തുന്ന ഇടപാടുകളുടെ ട്രാൻസാക്ഷൻ ഫീ പമ്പുടമകളിൽനിന്നുനിന്ന് ഇടാക്കാനായിരുന്നു ബാങ്കുകളുടെ ശ്രമം. ഒരു ശതമാനം ഫീസ് ഏർപ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതേതുടർന്നാണ് കാർഡുകൾ സ്വീകരിക്കേണ്ടെന്ന് പമ്പുടമകൾ തീരുമാനിച്ചത്. കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോഴാണ് ബാങ്കുകളുടെ കൊള്ളയടി. നേരത്തെ, Read more about പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച മുതൽ കാർഡുകൾ സ്വീകരിക്കില്ല[…]

വി.എസിനെ താക്കീതിലൊതുക്കി; സംസ്‌ഥാനത്ത് ക്ഷണിതാവായി തുടരാം

10.37 PM 08/01/2017 തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന് കേന്ദ്ര കമ്മിറ്റിയുടെ താക്കീത്. പോളിറ്റ് ബ്യൂറോ കമ്മീഷൻ റിപ്പോർട്ടിൻമേലാണ് നടപടി. പാർട്ടി ശിക്ഷാ നടപടികളിൽ ഏറ്റവും ലഘുവായതാണ് താക്കീത്. സംസ്‌ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത് ഉൾപ്പെടെയുള്ള അച്ചടക്ക ലംഘനങ്ങൾ വി.എസ് നടത്തിയെന്നായിരുന്നു പിബി റിപ്പോർട്ട്. അതേസമയം, സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന വിഎസിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. പ്രായാധിക്യം മൂലമാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ വി.എസിനെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന സംസ്‌ഥാന ഘടകത്തിന്റെ ആവശ്യവും Read more about വി.എസിനെ താക്കീതിലൊതുക്കി; സംസ്‌ഥാനത്ത് ക്ഷണിതാവായി തുടരാം[…]

കേന്ദ്രകമ്മിറ്റിയുടേത് തൃപ്തികരവും ന്യായവുമായ തീരുമാനങ്ങൾ: വി.എസ്

02.48 PM 08/01/2017 തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ കേന്ദ്ര കമ്മിറ്റിയിൽ നടപടിയുണ്ടാകില്ലെന്ന് സൂചന. കേന്ദ്രകമ്മിറ്റിയുടേത് തൃപ്തികരവും ന്യായവുമായ തീരുമാനങ്ങളാണെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോൾ വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം ഔദ്യോഗികമായി പിന്നീട് മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. വിഎസുമായി ബന്ധപ്പെട്ട പിബി കമ്മീഷൻ റിപ്പോർട്ട് ഇന്നുചേർന്ന കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്മിറ്റിയിൽ നിന്നും പുറത്തിറങ്ങിയ വി.എസിന്റെ പ്രതികരണം ഉണ്ടായത്. രാവിലെ വി.എസും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും Read more about കേന്ദ്രകമ്മിറ്റിയുടേത് തൃപ്തികരവും ന്യായവുമായ തീരുമാനങ്ങൾ: വി.എസ്[…]

നാലുവര്‍ഷങ്ങള്‍ക്കുശേഷം കോട്ടയം നസീര്‍ അമേരിക്കയില്‍ എത്തുന്നു

02.45 PM 08/01/2017 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: നീണ്ട നാലു വര്‍ഷങ്ങള്‍ക്കുശേഷം അനുഗ്രഹീത മിമിക്രി കലാകാരനും ഹാസ്യ നടനുമായ കോട്ടയം നസീറും സംഘവും അമേരിക്കയില്‍ പര്യടനത്തിനു എത്തുന്നു. കോട്ടയം നസീറിനെ കൂടാതെ കോമഡി സ്റ്റാര്‍ എന്ന പരിപാടിയില്‍ അത്യുജ്വല പ്രകടനം കാഴ്ചവെച്ച മലയാള സിനിമയിലെ ഒന്നാംനിര ഹാസ്യ നടനായ ജോബി, ജെംനാപ്യാരി എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ നായിക നടിയായി എത്തിയ ഗായത്രി സുരേഷ്, പിന്നണി ഗായകന്‍ രമേഷ് ബാബു, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ലക്ഷ്മി Read more about നാലുവര്‍ഷങ്ങള്‍ക്കുശേഷം കോട്ടയം നസീര്‍ അമേരിക്കയില്‍ എത്തുന്നു[…]

കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി: ചെന്നിത്തല

02.39 PM 08/01/2017 തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്‌ഥാനം ഭരണ പ്രതിസന്ധിയിലേക്കു പോകുകയാണ്. ഉദ്യോഗസ്‌ഥരുടെ മേൽ സർക്കാരിന് നിയന്ത്രണമില്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യമായാണ് കൊലക്കേസിൽ പ്രതിയായ ഒരാൾ മന്ത്രിസ്‌ഥാനത്തിരിക്കുന്നത്. ആലപ്പുഴയിൽ ഭൂട്ടാൻ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ ഉടൻ പിടികൂടണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യൻ ടീമിനെ നയിക്കാൻ തയാറെന്നു വിരാട് കോഹ്ലി

02.37 PM 08/01/2017 ന്യൂഡൽഹി: നിയന്ത്രിത ഓവർ ക്രിക്കറ്റിലെ ഇന്ത്യൻ ടീമിനെ നയിക്കാൻ താൻ തയാറെടുത്തുകഴിഞ്ഞതായി വിരാട് കോഹ്ലി. ഇപ്പോൾതന്നെ താൻ കുറച്ചു തന്ത്രങ്ങൾ പഠിച്ചുകഴിഞ്ഞതായും വരുകാലങ്ങളിൽ അത് കൂടുതൽ മെച്ചെപ്പെടുമെന്നും കോഹ്ലി പറഞ്ഞു. ബിസിസിഐ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് കോഹ്ലി നിലപാട് വ്യക്‌തമാക്കിയത്. 2014 ഡിസംബറിൽ അഡ്ലെയ്ഡ് ടെസ്റ്റിനു തൊട്ടുമുമ്പാണ് എന്നോട് ധോണിയുടെ അഭാവത്തിൽ നായകസ്‌ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നത്. ഇത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ കാലുറപ്പിക്കാൻ ശ്രമിക്കുന്ന സമയത്താണ് എന്നോട് Read more about ഇന്ത്യൻ ടീമിനെ നയിക്കാൻ തയാറെന്നു വിരാട് കോഹ്ലി[…]

എയർ ഇന്ത്യ വിമാനത്തിൽ ഇനി കൈവിലങ്ങുകൾ സൂക്ഷിക്കും

02.35 PM 08/01/2017 ന്യൂഡൽഹി: വിമാനത്തിൽ കൈവിലങ്ങുകൾ കരുതാൻ എയർ ഇന്ത്യയുടെ തീരുമാനം. കുറച്ചുദിവസങ്ങൾക്കിടെ രണ്ട് വനിതകൾ വിമാനത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയായതിനെ തുടർന്നാണ് എയർ ഇന്ത്യയുടെ തീരുമാനം. വിമാനയാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണി ഉയരുന്ന സന്ദർഭങ്ങളിൽ കൈവിലങ്ങുകൾ പ്രയോഗിക്കുമെന്ന് എയർ ഇന്ത്യ ചെയർമാൻ അശ്വനി ലൊഹാനി പറഞ്ഞു. രാജ്യാന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ സൂക്ഷിക്കാറുള്ള ഇത്തരം ഉപകരണങ്ങൾ ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിലും സൂക്ഷിക്കും. രണ്ടുസെറ്റ് കൈവിലങ്ങുകളാണ് സൂക്ഷിക്കുന്നത്– അശ്വനി ലൊഹാനി പറഞ്ഞു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയാണ് Read more about എയർ ഇന്ത്യ വിമാനത്തിൽ ഇനി കൈവിലങ്ങുകൾ സൂക്ഷിക്കും[…]