വി.എസ് അച്യുതാനന്ദനതിരായ പി.ബി കമീഷന്‍ റിപ്പോര്‍ട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.

06:34 pm 6/1/2017 ന്യൂഡൽഹി: വി.എസ് അച്യുതാനന്ദനതിരായ പി.ബി കമീഷന്‍ റിപ്പോര്‍ട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും. ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുക ദേശീയ രാഷ്ട്രീയത്തിനൊപ്പം കേരളത്തിലെ സംഘടന വിഷയങ്ങളും യോഗം ചർച്ച ചെയ്യും. ദേശീയ രാഷ്ട്രീയ വിഷയങ്ങളാണ് തിരുവനന്തപുരത്ത് ആരംഭിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി പ്രധാനമായും ചർച്ചചെയ്യുന്നത്. യു.പി അടക്കം 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് യോഗം രൂപം നൽകും. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുളള സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തിന്‍റെ പൊതുമുന്നണിയുണ്ടാക്കണമെന്നാണ് സി.പി.എം നേതൃത്വത്തിൻറ നിലപാട്. നോട്ട് Read more about വി.എസ് അച്യുതാനന്ദനതിരായ പി.ബി കമീഷന്‍ റിപ്പോര്‍ട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.[…]

പത്രപ്രവർത്തകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ എം.റഷീദ് അന്തരിച്ചു.

06:34 pm 6/1/2017 കോഴിക്കോട്: പത്രപ്രവർത്തകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ എം.റഷീദ് (92) അന്തരിച്ചു. സേലത്ത് മകളുടെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ സ്വദേശമായ പൊന്നാനിയിൽ നടക്കും. സ്വാതന്ത്ര്യ സമര സേനാനി ഇ.മൊയ്തുമൗലവിയുടെ പുത്രനായ എം. റഷീദ് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിൽവാസം അനുവഭവിച്ചിട്ടുണ്ട്. ആർ.എ.സ്.പിയുടേയും ഫോർത്ത് ഇന്‍റർനാഷനൽ ഇന്ത്യൻ ഘടകത്തിന്‍റെയും സ്ഥാപകാംഗവും ആർ.എ.സ്.പി മുഖപത്രമായ സഖാവിന്‍റെ പത്രാധിപരുമായിരുന്നു. ഏറെക്കാലം ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് Read more about പത്രപ്രവർത്തകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ എം.റഷീദ് അന്തരിച്ചു.[…]

ജയലളിതയുടെ മരണം: ശശികല പുഷ്​പയുടെ ഹരജി സുപ്രീംകോടതി തള്ളി

04:03 pm PM 05/01/2017 ന്യൂഡൽഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സി. ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ എ.​െഎ.എ.ഡി.എം.കെയിൽ നിന്നും പുറത്താക്കിയ ശശികല പുഷ്​പ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും എന്തുസംഭവിച്ചെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും​ ചൂണ്ടിക്കാട്ടി ഭരണഘടന ആർട്ടിക്കിൾ 32 അടിസ്ഥാനമാക്കിയാണ് ​ഹരജി നൽകിയിരുന്നത്​. സമാനമായ ഹരജികൾ മദ്രാസ് ഹൈകോടതിയിൽ പരിഗണനയിലുണ്ട്​. അതിനാൽ ഹരജി തള്ളുകയാണെന്നും വിഷയത്തിൽ ശശികല പുഷ്​പക്ക്​ വ്യക്തി താൽപര്യങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി. തമിഴ്​നാട്​ തെലുഗു യുവ Read more about ജയലളിതയുടെ മരണം: ശശികല പുഷ്​പയുടെ ഹരജി സുപ്രീംകോടതി തള്ളി[…]

ബംഗളൂരു പീഡനം: കന്നഡക്കാർ ഇങ്ങനെ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി

04:01 pm 05/01/2017 ബംഗളൂരു: കമ്മനഹള്ളിയിൽ ബൈക്ക് യാത്രികർ യുവതിയെ ആക്രമിച്ച സംഭവം നിർഭാഗ്യകരമായിപ്പോയെന്നും എന്നാൽ കന്നഡക്കാർ ഇങ്ങനെ ചെയ്യില്ലെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. വ്യാഴാഴ്ച ഉച്ചക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുരക്ഷിത നഗരമാണ് ബംഗളൂരു. പീഡനം നടത്തിയവരെ പിടികൂടാന്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗളൂരു എം.ജി റോഡില്‍ പുതുവത്സര ആഘോഷത്തിനിടെ നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയരായിരുന്നു. ഇതിന് പിന്നാലെയാണ് കമ്മനഹള്ളിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ Read more about ബംഗളൂരു പീഡനം: കന്നഡക്കാർ ഇങ്ങനെ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി[…]

ഒമാനില്‍ സ്വദേശിവല്‍ക്കരണം സ്വകാര്യ മേഖലയില്‍ ശക്തിപെടുത്തും.

10:00 am 5/1/2017 ഒമാന്‍: ഒമാനില്‍ തന്‍ഫീദ് പഠന റിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കി. സ്വദേശിവല്‍ക്കരണം സ്വകാര്യ മേഖലയില്‍ ശക്തിപെടുത്തും. രാജ്യത്തിന്റെ ഒന്‍പതാമത് പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പെടുത്തേണ്ട പരിഷ്കരണങ്ങളും പദ്ധതികളും വിവരിക്കുന്ന തന്ഫീദ് റിപ്പോര്‍ട്ടിന് ഏറെ പ്രാധാന്യമാണ് ഈ വര്‍ഷത്തെ ബജറ്റില്‍ നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഒമാന്‍ സ്വദേശികള്‍ക്കായി 12,000 മുതല്‍ 13,000 വരെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഇവയില്‍ ഏറിയ പങ്കും സ്വകാര്യ മേഖലയില്‍ നിന്നാകും. തന്ഫീദ് പഠന നിര്‍ദ്ദേശങ്ങള്‍ ഇതിനായി Read more about ഒമാനില്‍ സ്വദേശിവല്‍ക്കരണം സ്വകാര്യ മേഖലയില്‍ ശക്തിപെടുത്തും.[…]

ടെക്‌സസില്‍ വിഷവാതകം ശ്വസിച്ച് നാലു കുട്ടികള്‍ മരിച്ചു

09:55 am 5/1/2017 പി. പി. ചെറിയാന്‍ അമരില്ലൊ (ടെക്‌സസ്സ്): വീടിനകത്ത് വിഷ വാതകം ശ്വസിച്ച് നാല് കുട്ടികള്‍ മരിക്കുകയും, 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത അതിദാരുണ സംഭവം അമരില്ലോവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ജനുവരി 2 തിങ്കളാഴ്ച രീവിലെ ലഭിച്ച അടിയന്തിര സന്ദേശമനുരിച്ച് എത്തിച്ചേര്‍ന്ന് പോലീസ് വിഷവാതകം ശ്വസിച്ച് അവശ നിലയിലായ 9 പേരെ ആശുപത്രിയില്‍ എത്തിച്ചു. ഒരാള്‍ ഇതിനകം തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ച മുന്ന് കുട്ടികള്‍ പിന്നീട് മരണത്തിന് കീഴടങ്ങി.ഒരു കുടുംബത്തിലെ മാതാവുള്‍പ്പെടെ Read more about ടെക്‌സസില്‍ വിഷവാതകം ശ്വസിച്ച് നാലു കുട്ടികള്‍ മരിച്ചു[…]

ഡാളസ് കേരള അസോസിയേഷന്‍ ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷം ജനുവരി 7-ന്

09:51 am 5/1/2017 പി. പി. ചെറിയാന്‍ ഡാളസ്സ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 7 ശനിയീഴ്ച സംഘടിപ്പിക്കുന്നു.ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക്ക പാരിഷ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരള അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റും, രംഗത്തെ സജ്ജീവ പ്രവര്‍ത്തകയുമായ രമണി കുമാര്‍ ക്രിസ്തുമസ് സന്ദേശം നല്‍കും. അസ്സോസിയേഷന്‍ സംഘടിപ്പിച്ച സ്‌പെല്ലിംഗ് ബി സ്പീച്ച് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന ദാനവും തദ്ദവസരത്തില്‍ നല്‍കുന്നതാണ്. വിവിധ കലാപരിപാടികളും ക്രിസ്തുമസ് ഗാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി Read more about ഡാളസ് കേരള അസോസിയേഷന്‍ ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷം ജനുവരി 7-ന്[…]

അസാധുവാക്കിയ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരി​ച്ചെത്തിയതായാണ്​ കണക്കുകൾ നൽകുന്ന സൂചന.

09:50 AM 05/01/2017 ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ സർക്കാർ തീരുമാനം ഫലം കാണാതെ പോയതായി റിപ്പോർട്ട്​. അസാധുവാക്കിയ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരി​ച്ചെത്തിയതായാണ്​ കണക്കുകൾ നൽകുന്ന സൂചന. എൻഡിടിവിയാണ്​ ഇത്​ സംബന്ധിച്ച പഠനഫലം പുറത്ത്​ വിട്ടത്​. കള്ളപണവും കള്ളനോട്ടും നിയന്ത്രിക്കുന്നതിന്​ വേണ്ടിയാണ്​ കേന്ദ്രസർക്കാർ നവംബർ എട്ടിന്​ 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത്​. ഡിസംബർ 30 വരെയുള്ള കണക്കനുസരിച്ച്​ 97 ശതമാനം അസാധു നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തി. 5 ലക്ഷം കോടി Read more about അസാധുവാക്കിയ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരി​ച്ചെത്തിയതായാണ്​ കണക്കുകൾ നൽകുന്ന സൂചന.[…]

യു.പിയില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും ഭരണപക്ഷമായ സമാജ്വാദി പാര്‍ട്ടിയില്‍ കുടുംബകലഹം തീരുന്നില്ല

09:44 am 5/1/2107 ന്യൂഡല്‍ഹി: പാര്‍ട്ടി പിളരുമോ താല്‍ക്കാലിക വെടിനിര്‍ത്തലുണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല. മുലായം സിങ് യാദവും മകന്‍ അഖിലേഷ് യാദവും ചൊവ്വാഴ്ച രാത്രി ലക്നോവില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചക്കുശേഷം ഇരുഭാഗത്തുനിന്നും പ്രകോപനപരമായ നീക്കങ്ങളൊന്നുമുണ്ടായില്ല. അണിയറയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പലതലങ്ങളില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, പാര്‍ട്ടി ചിഹ്നം സൈക്കിളിന് അവകാശവാദമുന്നയിച്ച് മുലായവും അഖിലേഷും നല്‍കിയ ഹരജിയില്‍ ചട്ടം അനുസരിച്ച് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വസീം സെയ്ദി പറഞ്ഞു. തര്‍ക്കമുയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി ചിഹ്നം സൈക്കിള്‍ Read more about യു.പിയില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും ഭരണപക്ഷമായ സമാജ്വാദി പാര്‍ട്ടിയില്‍ കുടുംബകലഹം തീരുന്നില്ല[…]

ഫലസ്തീനി യുവാവിനെ വെടിവെച്ചു കൊന്ന കേസില്‍ ഇസ്രായേല്‍ സൈനികനെ പിന്തുണച്ച് നെതന്യാഹു

09:43 am 05/01/2017 തെല്‍അവീവ്: ഫലസ്തീനി യുവാവിനെ വെടിവെച്ചു കൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇസ്രായേല്‍ സൈനികനെ പിന്തുണച്ച് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. സൈനികന് മാപ്പു നൽകി വിട്ടയക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. സൈനികനും കുടുംബത്തിനും ഒപ്പം താനും ഇസ്രായേല്‍ സർക്കാറുമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. വെസ്റ്റ്ബാങ്കില്‍ പരിക്കേറ്റ ഫലസ്തീനി യുവാവിനെ നിര്‍ദയം വെടിവെച്ചുകൊന്ന കേസില്‍ ഇസ്രായേല്‍ സൈനികന്‍ എലോര്‍ അസാരിയ കുറ്റക്കാരനെന്ന് തെല്‍അവീവിലെ മൂന്നംഗ സൈനിക കോടതി ബുധനാഴ്ച വിധിച്ചിരുന്നു. 20കാരനായ എലോര്‍ അസാരിയക്കെതിരെ 20 വര്‍ഷം വരെ Read more about ഫലസ്തീനി യുവാവിനെ വെടിവെച്ചു കൊന്ന കേസില്‍ ഇസ്രായേല്‍ സൈനികനെ പിന്തുണച്ച് നെതന്യാഹു[…]