ധോണി എകദിന, ട്വൻറി 20 ക്യാപ്​റ്റൻ സ്​ഥാനം ​ഒഴിഞ്ഞു

09:43 am 5/01/2017 ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന- ട്വന്‍റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം മഹേന്ദ്ര സിങ് ധോണി ഒഴിഞ്ഞു. ഇംഗ്ളണ്ടിനെതിരായ ഏകദിന, ട്വന്‍റി20 പരമ്പരക്കുള്ള ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നാടകീയമായി ധോണിയുടെ പിന്മാറ്റം. 2007ല്‍ ആദ്യ ട്വന്‍റി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടിയത് ധോണിയുടെ നായകത്വത്തിലായിരുന്നു. 2014ല്‍ ആസ്ട്രേലിയന്‍ പര്യടനത്തിനിടയിലായിരുന്നു അതിനാടകീയമായി ധോണി ടെസ്റ്റ് ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞത്. അതിനുശേഷം ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത വിരാട് കോഹ്ലിയുടെ കീഴില്‍ ഇന്ത്യ Read more about ധോണി എകദിന, ട്വൻറി 20 ക്യാപ്​റ്റൻ സ്​ഥാനം ​ഒഴിഞ്ഞു[…]

ഗ്രാമീണ മേഖലയില്‍ എ.ടി.എമ്മുകള്‍ കാലി

09:43 am 05/01/2017 കോട്ടയം: ഗ്രാമീണമേഖലകളിലെ ബഹുഭൂരിപക്ഷം എ.ടി.എമ്മുകളിലും ഇപ്പോഴും പണമില്ല. ബാങ്കുകളിലും ആവശ്യത്തിനു പണമില്ലാത്തതിനാല്‍ ഇടപാടുകാര്‍ നെട്ടോട്ടത്തിലാണ്. ശബരി പാതകളിലെ എ.ടി.എമ്മുകളിലും പണം നിറക്കാന്‍ ബാങ്കുകാര്‍ തയാറാകുന്നില്ളെന്ന പരാതിയും ശക്തമാണ്. ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍നിന്ന് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയ തുക പോലും പലയിടത്തും കിട്ടാനില്ല. മലയോര കാര്‍ഷിക മേഖലകളിലാണ് സ്ഥിതി ഏറെ ദയനീയം. ഇവിടങ്ങളില്‍ മിക്ക ബാങ്കുകളുടെയും എ.ടി.എമ്മുകള്‍ അടഞ്ഞുകിടക്കുകയാണ്. കറന്‍സിയുടെ 40 ശതമാനമെങ്കിലും ഗ്രാമീണ ശാഖകള്‍ക്ക് എത്തിച്ചുകൊടുക്കണമെന്ന് റിസര്‍വ് ബാങ്ക് ഉത്തരവുണ്ടെങ്കിലും ഇതിനു Read more about ഗ്രാമീണ മേഖലയില്‍ എ.ടി.എമ്മുകള്‍ കാലി[…]

മാപ്പ് ക്രിസ്തുമസ്- പുതുവത്സരാഘോഷം ജനുവരി 7-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

09:39 am 5/1/2017 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ജനുവരി ഏഴാംതീയതി ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ നടത്തപ്പെടുന്ന ക്രിസ്തുമസ് – പുതുവത്സരാഘോഷത്തിന്റേയും, സംഘടനയുടെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് അനു സ്കറിയയുടെ അധ്യക്ഷതയില്‍ കൂടുന്ന മീറ്റിംഗില്‍ റവ.ഫാ. എ.കെ. കുര്യാക്കോസ് (നോര്‍ത്ത്- ഈസ്റ്റ് ഓര്‍ത്തഡോക്‌സ് ഡയോസിഷന്‍ സെക്രട്ടറി) മുഖ്യ സന്ദേശം നല്‍കുന്നതും, പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്നതുമാണ്. ഫോമാ ജനറല്‍ സെക്രട്ടറി ജിബി കുര്യാക്കോസും മറ്റു സാമൂഹ്യ-സാംസ്കാരിക നേതാക്കളും Read more about മാപ്പ് ക്രിസ്തുമസ്- പുതുവത്സരാഘോഷം ജനുവരി 7-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ഐഎന്‍എഐയുടെ ഹോളിഡേ ആഘോഷം ജനുവരി 21 ന്

09:39 am 5/1/2017 – ജൂബി വള്ളിക്കളം ഷിക്കാഗോ : ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 21 ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ ഹാളില്‍ നടക്കും. വൈകുന്നേരം ഏഴിനാരംഭിക്കുന്ന മീറ്റിംഗില്‍ വിവിധയിനം കലാപരിപാടികളും നടത്തപ്പെടുന്നതാണ്. പ്രസ്തുത മീറ്റിംഗില്‍ ഐഎന്‍എഐയുടെ 2017–2018 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭരണ സമിതി പ്രസിഡന്റ് ബീനാ വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കുന്നതാണ്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യന്‍ നഴ്‌സുമാരേയും Read more about ഐഎന്‍എഐയുടെ ഹോളിഡേ ആഘോഷം ജനുവരി 21 ന്[…]

താമ്പാ ക്‌നാനായ ഫൊറോനായില്‍ ഫാമിലി കോണ്‍ഫ്രന്‍സ് രെജിസ്‌ട്രേഷന്‍ ആരംഭിച്ചു

09:38 am 5/1/2107 – അനില്‍ മറ്റത്തിക്കുന്നേല്‍ താമ്പാ: നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോയ്ക്കടുത്ത് സെന്റ് ചാള്‍സില്‍ വച്ച് നടത്തപെടുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ രെജിസ്‌ട്രേഷന്‍ താമ്പാ ക്‌നാനായ കാത്തലിക്ക് ഫൊറോനാ ഇടവകയില്‍ ആരംഭിച്ചു. ജനുവരി 1 ഞായറാഴ്ചത്തെ ദിവ്യബലിക്ക് ശേഷമാണ് രജിസ്‌ട്രേഷന് ഔദ്യോഗികമായ ആരംഭം കുറിച്ചത്. ആദ്യത്തെ ആറ് രജിഷ്ട്രേഷനുകള്‍ ഫൊറോനാ കികാരി ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍ സ്വീകരിച്ചുകൊണ്ടാണ് രജിഷ്ട്രേഷന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടത്തപ്പെട്ടത്. ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ Read more about താമ്പാ ക്‌നാനായ ഫൊറോനായില്‍ ഫാമിലി കോണ്‍ഫ്രന്‍സ് രെജിസ്‌ട്രേഷന്‍ ആരംഭിച്ചു[…]

ഫാ. ടോം ഉഴുന്നാലില്‍ യമനില്‍ പോയത് സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച്: മന്ത്രി

09:37 am 5/1/2017 ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അവഗണിച്ചാണ് ഫാ. ടോം ഉഴുന്നാലില്‍ യമനില്‍ പോയതെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ പറഞ്ഞു. ഫാദറിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അദ്ദേഹം എവിടെയുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടാത്തതു കൊണ്ടാകും വിഡിയോയിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതെന്നും മന്ത്രി പറഞ്ഞു. യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങള്‍ വഴി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഫാ. ടോം എന്നറിയപ്പെടുന്ന ടോമി ജോര്‍ജ് ആണു താനെന്നു പരിചയപ്പെടുത്തി Read more about ഫാ. ടോം ഉഴുന്നാലില്‍ യമനില്‍ പോയത് സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച്: മന്ത്രി[…]

നൂറ്റിപ്പതിനഞ്ചാം കോണ്‍ഗ്രസില്‍ ക്രൈസ്തവാധിപത്യം

– പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ : യുഎസ് പൊതു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ 91% വിവിധ ക്രൈസ്തവ വിഭാഗങ്ങളെ പ്രതിനിധികരിക്കുന്നവരാണെന്ന് പ്യു റിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.കഴിഞ്ഞ യുഎസ് ഹൗസ്സില്‍ ഉണ്ടായിരുന്ന 92% ത്തില്‍ നിന്നും ഒരു ശതമാനം കുറവാണ് പുതിയ യുഎസ് ഹൗസില്‍. തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 293 പേരില്‍ 2 പേരൊഴികെ എല്ലാവരും െ്രെകസ്തവ മത വിഭാഗങ്ങളില്‍ പെട്ടവരാണ്. ന്യുയോര്‍ക്കില്‍ നിന്നുള്ള ലി സെല്‍ഡില്‍, ടെന്നിസ്സിയില്‍ നിന്നുള്ള ഡേവിഡ് കസ്‌റ്റോഫ് എന്നിവര്‍ Read more about നൂറ്റിപ്പതിനഞ്ചാം കോണ്‍ഗ്രസില്‍ ക്രൈസ്തവാധിപത്യം[…]

തട്ടേക്കാട് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

09:21 AM 05/01/2017 കോതമംഗലം: തട്ടേക്കാട് കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഒരാൾക്ക് പരിക്കേറ്റു. വഴുതനപ്പള്ളി സ്വദേശി ടോണി മാത്യു (26) ആണ് മരിച്ചത്. തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപമുള്ള വനത്തിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ബേസിലിനാണ് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ പരിക്ക് ഗുരുതരമാണ്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടു പേർ ഒാടി രക്ഷപ്പെട്ടു.

കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് വിവാദത്തില്‍.

09:30 am 5/1/2017 ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് വിവാദത്തില്‍. ബജറ്റ് തീയതി മാറ്റണമെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇതേക്കുറിച്ച് വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ നിവേദനം പരിശോധിച്ചശേഷം നിലപാട് സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. ഫെബ്രുവരി 28നു പകരം ഫെബ്രുവരി ഒന്നിലേക്ക് ബജറ്റ് അവതരണം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് അഞ്ചിടത്ത് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് Read more about കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് വിവാദത്തില്‍.[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് അനുശോചിച്ചു

09:30 am 5/1/2017 – ജിനേഷ് തമ്പി ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് സീനിയര്‍ അംഗങ്ങളായ ജിമ്മി കുളങ്ങരയുടെയും സന്തോഷ് ബേബിയുടെയും മാതാ പിതാക്കളുടെ വേര്‍പാടില്‍ ഉള്ള അനുശോചനം പ്രൊവിന്‍സ് അഡ്വൈസറി ചെയര്‍മാന്‍ ടി.സി. ചാക്കോ, ചെയര്‍മാന്‍ തോമസ് ചെല്ലേത്, പ്രസിഡന്റ്. തോമസ് എബ്രഹാം, സെക്രട്ടറി വര്ഗീസ് കയ്യാലക്കകത്തു, ട്രഷറര്‍ ജേക്കബ് എബ്രഹാം, എന്നിവര്‍ ഒരു സം യുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ജിമ്മി കുളങ്ങരയുടെ മാതാവ് മറിയാമ്മ ഇടശ്ശേരില്‍ (87) തിരുവനന്ത Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് അനുശോചിച്ചു[…]