മന്നത്തു പത്മനാഭനെ ഒരു സമുദായത്തിന്റെ മാത്രം ആചാര്യനായി ചുരുക്കരുത്: ഡി. ബാബു പോള്‍

10:3 am 3/1/2016 ചങ്ങനാശേരി: കേരള സമൂഹത്തിന്റെ നവോത്ഥാന നായകനായിരുന്ന മന്നത്തു പത്മനാഭനെ ഒരു സമുദായത്തിന്റെ മാത്രം ആചാര്യനായി ചുരുക്കരുതെന്നു മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബുപോള്‍. മന്നത്തുപത്മനാഭന്റെ 140–ാമത് ജയന്തി സമ്മേളനം പെരുന്ന മന്നം നഗറില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മന്നം അഭിമാനിയായ വിപ്ലവകാരിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവിത ചരിത്രം തെളിയിച്ചിട്ടുണ്ട്. മന്നത്തിന്റെ വീക്ഷണങ്ങള്‍ക്കും നടപടികള്‍ക്കും കാലികമായ പരിമിതികളുണ്ടെങ്കിലും അദ്ദേഹത്തിന്റെ മനുഷിക മൂല്യങ്ങള്‍ മാനദണ്ഡമായി അംഗീകരിക്കപ്പെടണം. വിപ്ലവകാരിയായിരുന്ന മന്നം തന്റെ വീട്ടിലും സമുദായത്തിലുമാണു പരിഷ്കരണങ്ങള്‍ക്കു തുടക്കംകുറിച്ചത്. ഉച്ചനീചത്വങ്ങള്‍ Read more about മന്നത്തു പത്മനാഭനെ ഒരു സമുദായത്തിന്റെ മാത്രം ആചാര്യനായി ചുരുക്കരുത്: ഡി. ബാബു പോള്‍[…]

അറ്റ്‌ലാന്റാ ക്‌നാനായ അസോസിയേഷന് പുതിയ സാരഥികള്‍

10:39 am 3/1/2017 അറ്റ്‌ലാന്റാ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയ (KCAG) യുടെ പുതിയ നേതൃത്വം നിലവില്‍ വന്നു. നവംബര്‍ 19-നു നടന്ന പൊതുയോഗത്തില്‍ വച്ചു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ അധികാരമേറ്റു. പ്രസിഡന്റായി ജസ്റ്റിന്‍ പുത്തന്‍പുരയില്‍, വൈസ് പ്രസിഡന്റായി തോമസ് മുണ്ടത്താനം, സെക്രട്ടറിയായി മാത്യു പുല്ലഴിയില്‍, ജോയിന്റ് സെക്രട്ടറിയായി ജെസി ബന്നി പുതിയകുന്നേല്‍, ട്രഷററായി സാജു വട്ടക്കുന്നത്ത് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ കൗണ്‍സിലിലേക്ക് ഷാജുമോന്‍ തെക്കേല്‍, സൈമണ്‍ ഇല്ലിക്കാട്ടില്‍, ജോബി വാഴക്കാലായില്‍ എന്നിവരും കമ്മിറ്റി അംഗങ്ങളായി Read more about അറ്റ്‌ലാന്റാ ക്‌നാനായ അസോസിയേഷന് പുതിയ സാരഥികള്‍[…]

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനായില്‍ പുതിയ കൈക്കാരന്മാരുടെ സത്യപ്രതിജ്ഞ.

10:38 am 3/1/2017 – ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, ഡിസംബര്‍ മുപ്പത്തൊന്നാം തിയതി 7 മണിക്കുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് പുതിയ കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലകുഴി എന്നിവര്‍ക്ക് സത്യപ്രതിജ്ഞചൊല്ലികൊടുക്കുകയും, കൈക്കാരന്മാര്‍ വിശുദ്ധ ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞയെടുക്കുകയും ചെയ്തു. വേദിയില്‍ മറ്റ് എക്‌സിക്കൂട്ടീവ് അംഗങ്ങയായ ബിനോയി കിഴക്കനടി Read more about ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനായില്‍ പുതിയ കൈക്കാരന്മാരുടെ സത്യപ്രതിജ്ഞ.[…]

ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനായില്‍ യുവജന കൂട്ടായ്മ ജനുവരി പതിനാലിന്

10:32 am 3/1/2017 ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറാനയുടെ കിഴിലുള്ള യുവജനങ്ങളെ അണിനിരത്തി ജനുവരി മാസം പതിനാലാം തിയതി രാവിലെ ഒന്‍പതു മണിമുതല്‍ വൈകുനേരം ഏഴു മണിവരെ യുവജന കൂട്ടായ്മ നടത്തുന്നു .ഈ ഫൊറാനയിലെ 18 നും 26 വയസിനും ഇടയില്‍ പ്രായമുള്ളവരെയാണ് ഈ പരിപാടിയിലേക്ക് ഉദ്ദേശിക്കുന്നത്. വിശ്വസവും സാമൂഹ്യ ജീവിതവും എങ്ങനെ വിജയപ്രദമായി സംയോജിപ്പിച്ചു വിജയപ്രദമായി ജീവിക്കാം എന്നതാണ് സെമിനാറിന്റെ വിഷയം . ഈ പരിപാടിയിലേക്ക് എല്ലാ ക്‌നാനായ യുവതി യുവാക്കളെയും പങ്കെടുപ്പിക്കണമെന്ന് ഫൊറോനാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു Read more about ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനായില്‍ യുവജന കൂട്ടായ്മ ജനുവരി പതിനാലിന്[…]

ഒബാമയും ഹിലരിയും അമേരിക്കന്‍ സര്‍വ്വേയിലെ സമുന്നതരായ നേതാക്കള്‍

09:30 am 3/1/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ : 2016 വര്‍ഷത്തെ ബഹുജന പിന്തുണയുള്ള സമുന്നത നേതാക്കന്മാരായി ബരാക്ക് ഒബാമയേയും ഹിലരി ക്ലിന്റനേയും തിരഞ്ഞെടുത്തു. അമേരിക്കന്‍ ഗാലപ് പോള്‍ സോഷ്യല്‍ സിരീസ് (GPSS) സംഘടിപ്പിച്ച സര്‍വ്വേയില്‍ 2008 മുതല്‍ തുടര്‍ച്ചയായി ബരാക്ക് ഒബാമയാണ് പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. സ്ത്രീ വിഭാഗത്തില്‍ ഹിലരി ക്ലിന്റന്‍ തുടര്‍ച്ചയായി 15ാം തവണയും. 1993 ലായിരുന്നു ഹിലറിയുടെ ആദ്യ വിജയം. എന്നാല്‍ 1995, 96 വര്‍ഷങ്ങളില്‍ മദര്‍ തെരേസ്സയാണ് Read more about ഒബാമയും ഹിലരിയും അമേരിക്കന്‍ സര്‍വ്വേയിലെ സമുന്നതരായ നേതാക്കള്‍[…]

ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ചരിത്രം സൃഷ്ടിച്ചു ലീഗിസിറ്റി മലയാളികള്‍.

09:28 am 3/1/2017 – ജീമോന്‍ റാന്നി ലീഗ് സിറ്റി (റ്റെക്‌സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി ഡിസംബര്‍ 30ന് ലീഗ് സിറ്റിയിലുള്ള നൈറ്റ് ഓഫ് കൊളംബസ് ഓഡിറ്റോറിയത്തില്‍വെച്ചു നടത്തപ്പെട്ട ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം വന്‍ വിജയം. അമേരിക്കന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം കൗതുകമുണര്‍ത്തിക്കൊണ്ടു ലീഗ് സിറ്റി മലയാളികള്‍ നിര്‍മിച്ച 14 അടിയോളം വലിപ്പമുള്ള നക്ഷത്രവും, 500 പൗണ്ടോളം തൂക്കമുള്ള കൂറ്റന്‍ കേക്കും, ഇതുകൂടാതെ നൂറുകണക്കിന് ചെറു നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, വിവിധ വലുപ്പത്തിലുള്ള Read more about ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ചരിത്രം സൃഷ്ടിച്ചു ലീഗിസിറ്റി മലയാളികള്‍.[…]

മിസ്സൗറിയില്‍ പുതിയ ഗണ്‍ ലൊ ജനുവരി 1 മുതല്‍

09:27 am 3/1/2017 – പി.പി. ചെറിയാന്‍ മിസ്സൗറി : 2017 ജനുവരി 1 മുതല്‍ മിസ്സൗറിയില്‍ പുതിയ ഗണ്‍ ലൊ നിലവില്‍ വന്നു. പത്തൊന്‍പതൊ, അതിനു മുകളിലോ പ്രായമുള്ളര്‍ക്ക് പൊതു സ്ഥലങ്ങളില്‍ കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടു നടക്കുന്നതിന് പൂര്‍ണ്ണ അനുമതി നല്‍കുന്നതാണ് പുതിയ നിയമം. ശരിയായ പരിശീലനമോ, പെര്‍മിറ്റോ കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടു നടക്കുന്നതിന് ആവശ്യമില്ല. സ്വയ രക്ഷയ്‌ക്കോ, കുടുംബാംഗങ്ങളുടെ രക്ഷയ്‌ക്കോ തോക്ക് കൊണ്ടു നടക്കുന്നത് സുരക്ഷിതത്വ ബോധം പൗരന്മാരില്‍ ഉണ്ടാക്കുമെന്നാണ് ബില്‍ അവതരിപ്പിച്ച സ്‌റ്റേറ്റ് Read more about മിസ്സൗറിയില്‍ പുതിയ ഗണ്‍ ലൊ ജനുവരി 1 മുതല്‍[…]

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് (എച്ച്.കെ.സി.എസ്.) പുതിയ നേതൃത്വം.

09:25 am 3/1/2017 – എ.സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്.) 2017ലേക്കുള്ള ഭാരവാഹികളേയും പ്രവര്‍ത്തക സമിതിയേയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ (പ്രസിഡന്റ്), ഷാജു ചക്കുങ്കല്‍ (വൈസ് പ്രസിഡന്റ്), തോമസ് കൊരട്ടിയില്‍ (സെക്രട്ടറി), ടിജി പള്ളിക്കിഴക്കേതില്‍ (ജോയിന്റ് സെക്രട്ടറി), സൈമണ്‍ തോട്ടപ്ലാക്കില്‍ (ട്രഷറര്‍), എന്നിവരാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍. കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സിലിലേക്ക് ബേബി മണക്കുന്നേല്‍, സണ്ണി കാരിക്കല്‍, എല്‍സി മാന്തുരിത്തില്‍, തോംസണ്‍ കൊരട്ടിയില്‍, ജോസഫ് ഇല്ലിക്കാട്ടില്‍, ഷാജി കൊണ്ട Read more about ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് (എച്ച്.കെ.സി.എസ്.) പുതിയ നേതൃത്വം.[…]

ജനുവരി സഭാ താരക മാസമായി ആചരിക്കുന്നു.

09:23 am 3/1/2017 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : മെത്രാപ്പോലീത്തയുടെ കത്ത്, സഭാ വാര്‍ത്തകള്‍, അറിയിപ്പുകള്‍ എന്നിവ യഥാസമയം സഭാ ജനങ്ങളില്‍ എത്തിക്കുന്ന മലങ്കര സഭാ താരകയെക്കുറിച്ചു അവബോധം വളര്‍ത്തുന്നതിനും കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുന്നതിന് 2017 ജനുവരി സഭാ താരക മാസമായി ആചരിക്കുന്നു. 125–ാം വയസ്സിലേക്ക് പ്രവേശിച്ചിരിക്കുന്ന സഭാ താരക വരിക്കാരുടെ എണ്ണം 20,000മാണ്. കഴിഞ്ഞ വര്‍ഷം സഭാ താരക മാസത്തില്‍ 5000 പുതിയ വരിക്കാരെ ചേര്‍ക്കുവാന്‍ കഴിഞ്ഞതായി സഭാ താരക പത്രാധിപ സമിതി ചെയര്‍മാന്‍ Read more about ജനുവരി സഭാ താരക മാസമായി ആചരിക്കുന്നു.[…]

ബ്രസീലിൽ തടവുകാർ ഏറ്റുമുട്ടി; 60 മരണം

09:20 am 3/1/2017 ബ്രസീലിയ: ബ്രസീൽ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്​ച ഉച്ചകഴിഞ്ഞ്​ ആമസോണാസ്​ സംസ്​ഥാനത്തെ തലസ്​ഥാനമായ മനൗസിലെ ജയിലിലാണ് ​സംഭവം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കത്തിച്ച നിലയിലും തലയറുത്ത നിലയിലുമാണ്​ കാണപ്പെട്ടത്​. ജയിലിലെ മയക്കുമരുന്ന്​ മാഫിയകൾ തമ്മിലാണ്​ഏറ്റുമുട്ടിയത്​.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും 12 സുരക്ഷാ ഗാർഡുകളെ ബന്ധിയാക്കിയശേഷം അനേകം തടവുകാർ രക്ഷപ്പെട്ടതായും ജയില്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ബ്രസീലിലെ ജയിലുകളില്‍ മിക്കവയിലും തടവുകാരുടെയെണ്ണം വളരെ കൂടുതലാണ്. സവോപോളോയിലെ ജയിലില്‍ 1992 ലുണ്ടായ Read more about ബ്രസീലിൽ തടവുകാർ ഏറ്റുമുട്ടി; 60 മരണം[…]