ഇന്ത്യ ശാസ്​ത്ര–സാങ്കേതിക രംഗത്തെ മികച്ച രാജ്യമാകും –മോദി

01:45 PM 03/01/2017 ന്യൂഡൽഹി: 2030 ആകുേമ്പാഴേക്കും ശാസ്​ത്ര– സാേങ്കതിക രംഗത്ത്​ലോകത്തെ ഏറ്റുവും മികച്ച മൂന്ന്​ രാജ്യങ്ങളിൽ ഒന്ന്​ ഇന്ത്യയാകുമെന്ന്​പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽ നടക്കുന്ന ദേശീയ സയൻസ്​ കോൺഗ്രസ്​ ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്​ത്രത്തെ സഹായിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്​. ശാസ്​ത്രവും സാേങ്കതിക വിദ്യയും രാജ്യത്തി​െൻറ വികസനത്തിൽ സുപ്രധാന ഘടകങ്ങളാണ്​. രാജ്യത്തെ ശാസ്​ത്ര –സാ​േങ്കതിക സ്ഥാപനങ്ങൾ ഇനിയും വളരേണ്ടതുണ്ട്​.​ നമ്മുടെ സാമൂഹ്യ ക്ഷേമ മന്ത്രാലയം ശാസ്ത്രത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്​. പെൺകുട്ടികൾക്ക്​ ​പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ Read more about ഇന്ത്യ ശാസ്​ത്ര–സാങ്കേതിക രംഗത്തെ മികച്ച രാജ്യമാകും –മോദി[…]

ബംഗളുരുവിൽ പെൺകുട്ടികൾ ധരിച്ച വസ്ത്രമാണ് പ്രശ്നമുണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രി

01:11 PM 03/01/2017 ബംഗളൂരു: പുതുവർഷാഘോഷത്തിനിടെ ബാഗ്ളൂരിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾക്ക് കാരണം പാശ്ചാത്യ വസ്ത്രധാരണമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദിത്തമാണെന്ന് ആരോപിച്ച് സ്ത്രീ സംഘടനകൾ രംഗത്തെത്തി. ഒരു സ്വകാര്യ ന്യൂസ്ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുതുവത്സരാഘോഷത്തിന് എത്തിയവർ പാശ്ചാത്യവേഷമാണ് ധരിച്ചിരുന്നതെന്ന് മന്ത്രി വിമർശിച്ചത്. അവർ പാശ്ചാത്യരുടെ മനസ് മാത്രമല്ല, വേഷവും അനുകരിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് പ്രശ്നമുണ്ടായത്. നിങ്ങൾക്കറിയമല്ലോ ഈ പരിതസ്ഥിതയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പൊലീസിന് എല്ലാവരേയും നിയന്ത്രിക്കാൻ Read more about ബംഗളുരുവിൽ പെൺകുട്ടികൾ ധരിച്ച വസ്ത്രമാണ് പ്രശ്നമുണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രി[…]

ഉത്തരകൊറിയയുടെ ആണവ ഭീഷണിയെ ‘ചെറുതാക്കി’ ട്രംപ്; ചൈനക്കും പരിഹാസം

11:32 AM 03/01/2017 വാഷിങ്ടൻ: ഉത്തരകൊറിയയുടെ ആണവ ഭീഷണിയെ പരിഹസിച്ചും ചെറുതാക്കി കാണിച്ചും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കക്ക് ഭീഷണിയാകുന്ന ആണവ മിസൈൽ വികസിപ്പിക്കാൻ ഉത്തര കൊറിയ പോകുന്നില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അമേരിക്കയിലെത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം അവസാന ഘട്ടത്തിലാണെന്ന ഉത്തരകൊറിയയുടെ അവകാശവാദത്തോടാണ് ട്രംപിന്റെ മറുപടി. പിന്നാലെ ചൈനക്കെതിരെയും ട്രംപ് ആഞ്ഞടിച്ചു. അമേരിക്കയിൽ നിന്ന് ധാരാളം സമ്പത്ത് ചൈനയിലേക്ക് ഒഴുകുന്നുണ്ടെന്നും ഈ ഒഴുക്ക് ഒരുവശത്തേക്ക മാത്രമേയുള്ളുവെന്നും ഇക്കാര്യത്തിൽ ഉത്തര കൊറിയ Read more about ഉത്തരകൊറിയയുടെ ആണവ ഭീഷണിയെ ‘ചെറുതാക്കി’ ട്രംപ്; ചൈനക്കും പരിഹാസം[…]

ഫ്ലാറ്റിനകത്ത്​ കഞ്ചാവ്​ കൃഷി നടത്തിയയാൾ പിടിയിൽ.

11:35 am 03/01/2017 ഹൈദരാബാദ്​: ഫ്ലാറ്റിനകത്ത്​ കഞ്ചാവ്​ കൃഷി നടത്തിയയാൾ പിടിയിൽ. ഹൈദരാബാദ്​ സ്വദേശി സെയ്​ദ്​ ഷഹെദ്​ ഹുസൈൻ(33) ആണ്​ പൊലീസ്​ പിടയിലായത്​. ഫ്ലാറ്റിൽ നിന്ന്​ കഞ്ചാവ്​ വിൽക്കുന്നതിനിടെയാണ്​ അറസ്​റ്റ്​ നടന്നത്​. മൂന്നു മുറികളുള്ള സ്വന്തം അപ്പാർട്ട്​മെൻറിൽ 40 ചട്ടികളിലായാണ്​ കഞ്ചാവ്​ വളർത്തിയത്​. ഒമ്പത്​ കിലോ കഞ്ചാവാണ്​ ഇങ്ങനെ ഇദ്ദേഹത്തിന്​ ലഭിച്ചത്​. പൊലീ​സി​െൻറ കണ്ണുവെട്ടിക്കാനാണ്​ ഫ്ലാറ്റിനകത്ത്​ ഇവ വളർത്തിയെടുത്തത്​. അമേരിക്കയിലുള്ള സുഹൃത്തി​െൻറ സഹായത്തോടെ ഫ്ലാറ്റിനകത്ത്​ കഞ്ചാവ്​ വളർത്തുന്നതെങ്ങനെയെന്ന്​ വിഡിയോകൾ കണ്ട്​ മനസിലാക്കിയാണ്​ ഹുസൈൻ കൃഷി തുടങ്ങിയത്​. മൂന്നു Read more about ഫ്ലാറ്റിനകത്ത്​ കഞ്ചാവ്​ കൃഷി നടത്തിയയാൾ പിടിയിൽ.[…]

മൂടൽമഞ്ഞ്​: ഡൽഹിയിൽ ഇന്നും ട്രെയിൻ–വിമാന സർവീസുകൾ വൈകും

10:53 am 03/01/2017 ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ്​ മൂലം ഇന്നും ഡൽഹിയിൽ 13 വിമാനങ്ങളും 50ലേ​െറ ട്രെയിനുകളും വൈകി സർവീസ്​ നടത്തുന്നു. രണ്ട്​ വിമാന സർവീസുകൾ റദ്ദാക്കി. പല ട്രെയിൻ സർവീസുകൾക്കും സമയമാറ്റം വരുത്തിയിട്ടുണ്ട്​. ആറ്​ ട്രെയിനുകൾ റദ്ദാക്കുകയും ചെയ്​തുവെന്ന്​ നോർത്തേൺ റെയിൽവേ അധികൃതർ അറിയിച്ചു.

ഫീനിക്‌സ് തിരുനാള്‍ പ്രഭയില്‍; ആഘോഷങ്ങള്‍ക്ക് കൊടിയേറി

10:49 am 3/1/2017 ഫീനിക്‌സ്: ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ഇനിയുള്ള ഒരാഴ്ചക്കാലം തിരുനാള്‍ ആഘോഷങ്ങളുടെ വിശുദ്ധദിനങ്ങള്‍. ജനുവരി ഒന്നാം തീയതി ഞായറാഴ്ച ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തല്‍ തിരുകര്‍മ്മം നിര്‍വഹിക്കപ്പെട്ടതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇടവക മദ്ധ്യസ്ഥരായ വി. തിരുകുടുംബത്തിന്റേയും, ധീര രക്തസാക്ഷിയായ വി. സെബസ്ത്യാനോസിന്റേയും തിരുനാള്‍ സംയുക്തമായി കൊണ്ടാടപ്പെടുന്നുവെന്നതും ഈവര്‍ഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്. ദിവ്യകാരുണ്യ പ്രദക്ഷിണം, വിവിധ റീത്തുകളിലുള്ള വി. കുര്‍ബാനകള്‍, ആത്മീയസന്ദേശം പ്രതിഫലിപ്പിക്കുന്ന പ്രഭാഷണങ്ങള്‍, തിരുനാള്‍ Read more about ഫീനിക്‌സ് തിരുനാള്‍ പ്രഭയില്‍; ആഘോഷങ്ങള്‍ക്ക് കൊടിയേറി[…]

നാദാപുരത്ത്​ പൊലീസ്​ വാഹനത്തിന്​ നേരെ ​ബോംബേറ്​

10:49 am 3/1/2017 കോഴിക്കോട്​: നാദാപുരത്ത്​ അരൂരിൽ പൊലീസ്​ വാഹനത്തിന്​ നേരെ ബോംബേറ്​. ചില്ല്​ തകർന്നെങ്കിലും ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെട്രോളിങ്ങിനെത്തിയ പൊലീസ്​ വാഹനത്തിന് ​നേർക്ക് ​അരൂർ ടൗണിലെ ഒരു പറമ്പിൽനിന്നുമാണ്​ ബോംബേറുണ്ടായത്​. സമീപകാലത്ത്​മേഖലയിൽ നിരവധി സംഘർഷങ്ങൾ ഉണ്ടായ പശ്​ചാത്തലത്തിലാണ്​ പൊലീസ് ​നിരന്തരമായ പെട്രോളിങ്​ നടത്തുന്നത്​.

പുതുവത്സരത്തെ വരവേല്‍ക്കാന്‍ കേരളം കുടിച്ചത് 59.03 കോടി രൂപയുടെ മദ്യം.

10:44 AM 03/01/2017 തിരുവനന്തപുരം: പുതുവത്സരത്തെ വരവേല്‍ക്കാന്‍ കേരളം കുടിച്ചുതീര്‍ത്തത് 59.03 കോടി രൂപയുടെ മദ്യം. 2015 ഡിസംബര്‍ 31ന് 44.61 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. 17.12 ശതമാനത്തിന്‍െറ വര്‍ധനയാണ് ഇക്കുറിയുണ്ടായത്. ഡിസംബറിലെ മൊത്തം മദ്യവില്‍പനയും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടിയിട്ടുണ്ട്. 2016 പുതുവര്‍ഷത്തലേന്ന് 52.25 കോടി രൂപയുടെ മദ്യം വിറ്റത് ബിവറേജസ് കോര്‍പറേഷന്‍ വിപണനശാലകള്‍ വഴിയാണ്. 6.78 കോടി രൂപയുടെ മദ്യമാണ് പഞ്ചനക്ഷത്ര ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും വിറ്റത്. അതേസമയം, ബാറുകളിലൂടെയുള്ള വില്‍പനയില്‍ 30.03 Read more about പുതുവത്സരത്തെ വരവേല്‍ക്കാന്‍ കേരളം കുടിച്ചത് 59.03 കോടി രൂപയുടെ മദ്യം.[…]

ഇന്ന് കാസര്‍കോട്ട് ബി.ജെ.പി ഹര്‍ത്താല്‍

10:44 am 3/1/2017 കാസര്‍കോട്: ബി.ജെ.പി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്രക്കുനേരെ ചെറുവത്തൂരില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ ബി.ജെ.പി ജില്ല കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അയ്യ ഭക്തന്മാരുടെ വാഹനങ്ങള്‍, പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വിസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ. ശ്രീകാന്ത് അറിയിച്ചു. WRITE YOUR COMMENTS

കശ്​മീരിൽ ഏറ്റുമുട്ടൽ: ഒരു തീവ്രവാദി കൊല്ലപ്പെട്ടു.

10:44 am 3/1/2017 ശ്രീനഗർ: ജമ്മു കശ്​മീർ ബാരമുല്ല ജില്ലയിലെ ഹരിതാർ ടാർസോയിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. പൊലീസും സൈന്യവും നടത്തിയ സംയുക്​ത തെരച്ചിലിനിടെയാണ്​ ഏറ്റുമുട്ടൽ നടന്നത്​. രണ്ട്​ തീവ്രവാദികളിൽ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെ​െട്ടന്നും മറ്റേയാൾ രക്ഷപ്പെട്ടതായി സംശയിക്കുന്നതായും പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. രക്ഷ​െപ്പട്ട തീവ്രവാദിക്കായുള്ള അന്വേഷണം തുടരുകയാണ്​.