ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ് -പുതുവത്സരാഘോഷം

04:32 am 3/1/2017 – മൊയ്തീന്‍ പുത്തന്‍ചിറ ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ മലയാളികളുടെ സംഘടനയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ്പുതുവത്സരാഘോഷങ്ങള്‍ ജനുവരി 7 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകീട്ട് 5 മണിവരെ സ്‌കെനക്റ്റഡി ജെസിസി. ഓഡിറ്റോറിയത്തില്‍ (2565 ബാള്‍ടൗണ്‍ റോഡ്, സ്‌കെനക്റ്റഡി, ന്യൂയോര്‍ക്ക് 12309)വച്ച് നടക്കും. വൈവിധ്യമാര്‍ന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഈ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് പരിപാടികള്‍ വിജയിപ്പിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജേക്കബ് സിറിയക് അറിയിച്ചു. കൂടുതല്‍ Read more about ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ് -പുതുവത്സരാഘോഷം[…]

ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ്് ക്ലബ്ബ് വര്‍ഷാന്ത്യവും പുതുവത്സരവും ആഘോഷിച്ചു

04:31 am 3/1/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്‌പോര്‍ട്‌സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ക്രിസ്റ്റഫറസ് പള്ളി ഹാളില്‍ വച്ച് വര്‍ഷാന്ത്യവും പുതുവത്സരവും ആഘോഷിച്ചു. ഹാളില്‍ കൂടിയ ക്ലബ്ബ് അംഗങ്ങയെും, സുഹ|ത്തുക്കളെയും, അതിഥികളെയും സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടി ജോസഫ് പീലിപ്പോസ് സ്വാഗതംചെയ്തു. വൈകുന്നേരം എട്ടു മണിക്ക് പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് വിഭവസമ്യദ്ധമായ സില്‍വെസ്റ്റര്‍ അത്താഴം കഴിച്ചു. അതിന് ശേഷം സിനിമാറ്റിക്, ബോളിവുഡ് ഗാനാലാപങ്ങളും ഡാന്‍സുകളുമായി അര്‍ദ്ധരാത്രി വരെ ചെലവഴിച്ചു. കഴിഞ്ഞുപോയ 2016 ല്‍ Read more about ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ്് ക്ലബ്ബ് വര്‍ഷാന്ത്യവും പുതുവത്സരവും ആഘോഷിച്ചു[…]

ഡോ. രഘുനാഥ് വാഷിങ്ടണില്‍ നിര്യാതനായി

04:30 am 3/1/2017 – ഡോ. മുരളീരാജന്‍ വാഷിങ്ടണ്‍ ഡിസി : വാഷിങ്ടണ്‍ മെട്രോയിലെ മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തികൊണ്ട് ഡോ. രഘുനാഥ് നിര്യാതനായി. ആലപ്പുഴ, മാവേലിക്കര വെട്ടിയാറിലെ പുല്ലമ്പള്ളില്‍ വീട്ടില്‍ പരേതരായ ഗോപാലനുണ്ണിത്താന്റെയും ഗൗരിക്കുട്ടി അമ്മയുടെയും ഏകമകനായ ഡോ. രഘുനാഥ് (69) ഡിസംബര്‍ 31 രാത്രി 11.45 ന് വെര്‍ജീനിയായിലെ ഇന്നോവാ ഹോസ്പിറ്റലില്‍ വച്ചാണ് അന്തരിച്ചത്. ഭാര്യ ലീലാ നാഥ്. മകന്‍ ഗോപാല്‍ നാഥ്, ഓമന(ചെന്നൈ), ശ്യാമള(ആന്ധ്രപ്രദേശം), രമ, പ്രസന്ന, സുജാത എന്നിവര്‍ സഹോദരങ്ങളാണ്. ബറോഡായിലെ എംസ് Read more about ഡോ. രഘുനാഥ് വാഷിങ്ടണില്‍ നിര്യാതനായി[…]

ലീലമ്മ ജോസഫ് നിര്യാതയായി

04:29 am 3/1/2016 ഇടപ്പാടി: ചൊവ്വാറ്റുകുന്നേല്‍ ജോസഫിന്റെ (റിട്ട. പ്രഫസര്‍, പാലാ സെന്‍റ് തോമസ് കോളജ്) ഭാര്യ ലീലമ്മ (77) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് ഇടപ്പാടി സെന്‍റ്് ജോസഫ്‌സ് പള്ളിയില്‍. പരേത കുറവിലങ്ങാട് വടക്കേക്കര വി.പി. സിറിയക് ഐഎഎസ് -തങ്കമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ടോമി (യുഎസ്എ), റോസ് (യുഎസ്എ), സിറിയക് (യുഎസ്എ), തെരേസ (യുഎസ്എ). മരുമക്കള്‍: സിന്ധു നന്പ്യാംപറന്പില്‍, മാത്യു കല്ലൂക്കുളങ്ങര, ജോണ്‍ വെളിയത്തുമാലില്‍. സഹോദരങ്ങള്‍: ബാബു സിറിയക് ഐപിഎസ്, പരേതനായ മാത്യു സിറിയക് Read more about ലീലമ്മ ജോസഫ് നിര്യാതയായി[…]

കെഎസ്ആര്‍ടിസി പ്രതിസന്ധി; ബുധനാഴ്ച പണിമുടക്ക്

06:38 pm 2/1/2017 തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള-പെന്‍ഷന്‍ വിതരണത്തില്‍ പ്രതിസന്ധി തുടരുന്നതിനാല്‍ മറ്റന്നാള്‍ നിശ്ചയിച്ച സൂചനപണിമുടക്കുമായി മുന്നോട്ട് പോകാന്‍ ജീവനക്കാരുടെ സംഘടനകളുടെ നിലപാട്. ശമ്പളത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മറ്റന്നാള്‍ സൂചനാ പണിമുടക്ക്. മന്ത്രി പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സിപിഐ അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയനും കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും വ്യക്തമാക്കി. അതേ സമയം നഷ്ടം കുറക്കാനായി ഡീസല്‍ വാറ്റ് നികുതിയില്‍ ഇളവ് വേണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാറിന് കത്ത് നല്‍കി. Read more about കെഎസ്ആര്‍ടിസി പ്രതിസന്ധി; ബുധനാഴ്ച പണിമുടക്ക്[…]

പുതുവര്‍ഷ രാവില്‍ ബംഗളുരു നഗരത്തില്‍ നിരവധി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം.

06:34 pm 2/1/2017 ബംഗളുരു: പുതുവര്‍ഷ രാവില്‍ ബംഗളുരു നഗരത്തില്‍ നിരവധി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം. എം.ജി റോഡ് , ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിലാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ ഞെട്ടിക്കുന്ന അതിക്രമങ്ങള്‍ നടന്നത്. പുതുവര്‍ഷ രാവില്‍ തെരുവുകളില്‍ ഇറങ്ങിയ നിരവധി സ്ത്രീകള്‍ക്കു നേരെ കൈയറ്റേവും അതിക്രമവും നടന്നതായി ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെ ഇവിടങ്ങളില്‍ നിയോഗിച്ചു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ആവശ്യത്തിന് പൊലീസുകാര്‍ എവിടെയും ഉണ്ടായിരുന്നില്ലെന്ന് തെരുവുകളില്‍ ക്യാമറകളുമായി ചെന്ന ബാംഗ്ലൂര്‍ മിറര്‍ Read more about പുതുവര്‍ഷ രാവില്‍ ബംഗളുരു നഗരത്തില്‍ നിരവധി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം.[…]

മുസ്​ലിംകൾക്കും ഒബാമക്കും ഇവിടെ പ്രവേശനമില്ല: അമേരിക്കയിലെ ബിസിനസ്​ സ്ഥാപനം വിവാദത്തിൽ.

06:31 pm 2/1/2017 ന്യുയോർക്​: വംശവെറിയുണർത്തുന്ന പോസ്റ്റർ വിൽപനക്കുവെച്ച അമേരിക്കയിലെ ബിസിനസ്​ സ്​ഥാപനം വിവാദത്തിൽ. മുസ്​ലിംകൾക്കും ഒബാമക്കും ഇവിടെ പ്രവേശനമില്ല. ഒബാമ ടോയ് ലറ്റ്​ പേപ്പറാണ്, ​ഒബാമയെ കൊല്ലൂ എന്നിങ്ങനെയുള്ള പോസ്റ്ററുകൾ ന്യൂ മെക്സിക്കോയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിൽപ്പനക്ക്​ വെച്ചത്​​. വിദ്വേഷ വാചകങ്ങൾ ഉള്ള ഇത്തരം പോസ്റ്ററുകൾ വർഷങ്ങളായി ഇവിടെ വിൽക്കുന്നുണ്ടെന്ന്​ കടയിമുൻ തൊഴിലാളി മാർലൻ എം.സി വില്യംസ്​പറയുന്നു. കറുത്ത വർഗക്കാർക്കെതിരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളെ വിമർശിച്ച മുൻ നാഷണൽ ഫുട്ബോൾ ലീഗ്​ താരം കൊളിൻ കപെർനിക്കിനെ Read more about മുസ്​ലിംകൾക്കും ഒബാമക്കും ഇവിടെ പ്രവേശനമില്ല: അമേരിക്കയിലെ ബിസിനസ്​ സ്ഥാപനം വിവാദത്തിൽ.[…]

കേരളാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്ഥാനമൊഴിഞ്ഞു.

06:22 pm 2/1/2017 കൊച്ചി ബി.സി.സി.ഐ ഭാരവാഹികൾക്കെതിരായ നടപടിയുടെ പശ്ചാത്തലത്തിൽ കേരളാ ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഭാരവാഹികൾ സ്ഥാനമൊഴിഞ്ഞു. പ്രസിഡന്റ് ടി.സി. മാത്യു, സെക്രട്ടറി ടി.എൻ. അനന്തനാരായണൻ തുടങ്ങിയവരുൾപ്പെടെ അഞ്ച് പേരാണ് സ്ഥാനം ഒഴിഞ്ഞത്. ബി. വിനോദ് കുമാറാണ് പുതിയ കെ.സി.എ പ്രസിഡന്റ്. ജയേഷ് ജോർജ് സെക്രട്ടറിയാകും. ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് താക്കൂർ, സെക്രട്ടറി അജയ് ഷിർക്കെ എന്നിവരെ ഇന്ന് സുപ്രീംകോടതി പുറത്താക്കിയിരുന്നു. ലോധകമ്മിറ്റി നിർദേശങ്ങൾ പാലിക്കാത്ത ബി.സി.സി.ഐയിലെയും സംസ്ഥാന അസോസിയേഷനുകളിലെയും എല്ലാ ഭാരവാഹികളും സ്ഥാനമൊഴിയണമെന്ന് പരമോന്നത Read more about കേരളാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്ഥാനമൊഴിഞ്ഞു.[…]

മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനക്ക്​ ഉത്തരവ്​

06:15 pm 2/1/2017 തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനക്ക്​ ഉത്തരവ്​. അഡ്വ. റഹീം നല്‍കിയ പരാതിയിലാണ് വിജിലന്‍സ് ഡയറക്ടര്‍ മേഴ്‌സിക്കുട്ടിയമ്മക്കും ഭര്‍ത്താവിന​ുമെതിരെ അന്വേഷണം ​ ​​പ്രഖ്യാപിച്ചത്​. തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ്​ പരാതി. അതേ സമയം ഏത്​ തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നതായി മേഴ്​സിക്കുട്ടിയമ്മ പറഞ്ഞു. കശുവണ്ടി വികസന കോർപറേഷനും കാപെക്സും ചേർന്ന്​ തോട്ടണ്ടി വാങ്ങിയതിൽ 10.34 കോടി രൂപയുടെ അഴിമതിയുണ്ടെന്നും സർക്കാർ Read more about മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനക്ക്​ ഉത്തരവ്​[…]

ലക്നൗവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടുകൂറ്റൻ റാലി.

06:12 pm 2/1/2017 ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ലക്നൗവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടുകൂറ്റൻ റാലി. 2014ലെ പൊതു തിരഞ്ഞെടുപ്പിൽ പോലും താൻ ഇത്തരം ഒരു വലിയ ജനക്കൂട്ടത്തെ കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു. ഉത്തർപ്രദേശിൽ ആരു ജയിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. വാജ്പേയിയെ പോലുള്ള നേതാക്കളുടെ കഠിനാധ്വാനമാണ് പാർട്ടിക്ക് സംസ്ഥാനത്ത് അടിത്തറയിട്ടത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ്. താറുമാറായിക്കിടക്കുന്ന ഇവിടുത്തെ ക്രമസമാധാന നില ശരിയാക്കിത്തരാൻ ബി.ജെ.പിക്ക് ഒരു അവസരം നൽകുവെന്ന് Read more about ലക്നൗവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടുകൂറ്റൻ റാലി.[…]