ഉമ്മൻചാണ്ടിക്കെതിരായ കേസ്​ പരിഗണിക്കുന്നത്​ ബാംഗുളൂരു സെഷൻസ്​ കോടതി ഇൗ മാസം ഒമ്പതിലേക്ക്​ മാറ്റി.

06:11 pm 2/1/2017 ബാംഗ്ലൂർ: സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ കേസ്​ പരിഗണിക്കുന്നത്​ ബാംഗുളൂരു സെഷൻസ്​ കോടതി ഇൗ മാസം ഒമ്പതിലേക്ക്​ മാറ്റി. വ്യവസായി എം.കെ കുരുവിളയുടെ അഭിഭാഷക​െൻറ ആവശ്യപ്രകാരമാണ്​ കേസ്​ പരിഗണിക്കുന്നത്​ മാറ്റിയത്​. എം.കെ കുരുവിള നൽകിയ പരാതിയിൽ സോളാർ കേസിൽ നഷ്​ടപരിഹാരമായി ഉമ്മൻചാണ്ടിയും അഞ്ച്​ പ്രതികളും ചേർന്ന്​ 1.6 കോടി രൂപ നൽകണമെന്ന്​ കഴിഞ്ഞ ഒക്​ടോബർ 24ന്​ ബംഗുളൂരു സെഷൻസ്​ കോടതി വിധിച്ചിരുന്നു. വിധിയെ ചോദ്യം ചെയ്​തും ത​െൻറ ഭാഗം കേൾക്കാതെയാണ്​ വിധി എന്ന്​ കാണിച്ചും Read more about ഉമ്മൻചാണ്ടിക്കെതിരായ കേസ്​ പരിഗണിക്കുന്നത്​ ബാംഗുളൂരു സെഷൻസ്​ കോടതി ഇൗ മാസം ഒമ്പതിലേക്ക്​ മാറ്റി.[…]

കെ.സി.എസ്.വുമന്‍സ് ഫോറം ഹോളിഡേ പാര്‍ട്ടി ഫെബ്രുവരി 18ന്

06:00 pm 2/1/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ : ചിക്കാഗോ കെ.സി.എസ്.പോഷക സംഘടനയായ വുമന്‍സ് ഫോറം നേതൃത്വം നല്‍കുന്ന ഹോളിഡേ പാര്‍ട്ടി ഫെബ്രുവരി 18ന് ചിക്കാഗോയിലുള്ള ലിഡോ ബായ്ങ്കറ്റ് ഹോളില്‍ നടക്കും. ചിക്കാഗോ യിലെ മുഴുവന്‍ ക്‌നാനായ വനിതകളെയും ഉള്‍പ്പെടുത്തിയുള്ള ഈ കൂട്ടായ്മയ്ക്ക് വുമന്‍സ് ഫോറം ഭാരവാഹികള്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിവരുന്നു. ചിക്കാഗോയിലെ മുഴുവന്‍ ക്‌നാനായ വനിതകളും ഈ സംരഭത്തില്‍ പങ്കെടുത്ത് ക്‌നാനായ സമുദായത്തിന്റെ കൂട്ടായ്മയും കെ.സി.എസ് നുള്ള ജന പിന്തുണയും അറിയിക്കണമെന്ന് പ്രസിഡന്റ് ജിജി Read more about കെ.സി.എസ്.വുമന്‍സ് ഫോറം ഹോളിഡേ പാര്‍ട്ടി ഫെബ്രുവരി 18ന്[…]

അനുരാഗ് താക്കൂറിനെ ബി.സി.സി.ഐ അധ്യക്ഷ സ്​ഥാനത്തുനിന്ന് പുറത്താക്കി

12:31 pm 2/1/2017 ന്യൂഡൽഹി: അനുരാഗ് താക്കൂറിനെ ബി.സി.സി.ഐ അധ്യക്ഷ സ്​ഥാനത്തുനിന്ന് സുപ്രീംകോടതി പുറത്താക്കി. ലോധ കമ്മിറ്റി റിപ്പോർട്ട്​ പ്രകാരമാണ്​ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്​. ബി.സി.സി.ഐ സെക്രട്ടറി ബിഷൻസിങ്​ ബേദിയെയും പുറത്താക്കിയ കോടതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനും നിർദേശിച്ചിട്ടുണ്ട്. ചീഫ്​ ജസ്​റ്റിസ്​ അനുരാഗ്​ഠാക്കൂൾ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്​. വ്യാജ പ്രസ്താവനകർ നടത്തിയതിന് ​ജനുവരി 19 ന്​മറുപടി നൽകണമെന്നറിയിച്ച്​ കോടതി അനുരാഗ്​ താക്കൂറിന്​ നോട്ടീസും നൽകിയിട്ടുണ്ട്​. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കാത്ത ബിസിസിഐയിലേയും സംസ്ഥാന അസോസിയേഷനുകളിലെയും എല്ലാ Read more about അനുരാഗ് താക്കൂറിനെ ബി.സി.സി.ഐ അധ്യക്ഷ സ്​ഥാനത്തുനിന്ന് പുറത്താക്കി[…]

സെൽഫിയെടുക്കുന്നതിനിടെ ഫ്രഞ്ച്​ വിനോദ സഞ്ചാരിക്ക്​ മുതലയുടെ കടിയേറ്റു.

12:30 pm 2/1/2017 ബാങ്കോക്ക്: ​സെൽഫിയെടുക്കുന്നതിനിടെ ഫ്രഞ്ച്​ വിനോദ സഞ്ചാരിക്ക്​ മുതലയുടെ കടിയേറ്റു. തായ്​ലൻഡിലെ ഖോയായ് ദേശിയ പാർക്കിലായിരുന്നു സംഭവം. ഭർത്താവിനൊനൊപ്പം മുതലയെ പശ്ചാത്തലമാക്കി സെൽഫിയെടുക്കുന്നതിനിടെ 44 കാരിയായ സ്ത്രീയെ കുളത്തിലെ മറ്റൊരു മുതല കടിക്കുകയായിരുന്നു. കാലിൽ കടിയേറ്റ യുവതിയെ സെക്യൂരിറ്റി ഉദ്യോഗസ്​ഥർ രക്ഷപ്പെടുത്തുകയും ഉടൻ അടുത്ത ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സ്ത്രീയുടെ പരിക്ക് ഗുരുതരമല്ലെന്നാണു സൂചന. മുതലയുടെ പല്ല്​ യുവതിയുടെ കാലിൽ ആഴ്ന്നിറങ്ങിയ ചിത്രം പുറത്ത്​ വന്നിട്ടുണ്ട്​. മുതലക്കുളത്തിലേക്ക്​കടക്കരുതെന്ന ബോർഡ്​ വഴിയരികിൽ സ്ഥാപിച്ചിരുന്നു. യുവതി ഇത്​അനുസരിച്ചില്ലെന്ന്​പാർക്ക്​ Read more about സെൽഫിയെടുക്കുന്നതിനിടെ ഫ്രഞ്ച്​ വിനോദ സഞ്ചാരിക്ക്​ മുതലയുടെ കടിയേറ്റു.[…]

ഉണ്ണി മുകുന്ദനും സംവിധാന മേഖലയിലേക്ക് .

12:28 pm 2/1/2017 മലയാളത്തിലെ യുവനടന്‍മാരില്‍ പലരും സംവിധാനരംഗത്തേയ്‍ക്ക് കൂടി കടക്കാനുള്ള ആലോചനയിലാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത വളരെ ശ്രദ്ധിക്കപ്പെട്ടതുമാണ്. അജു വര്‍ഗീസ് സംവിധാന സഹായിയായും എത്തിയിരുന്നു. ഇപ്പോഴിതാ യുവനായകന്‍ ഉണ്ണിമുകുന്ദനും ക്യാമറയുടെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. മമ്മൂട്ടി നായകനാകുന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് ഉണ്ണി മുകുന്ദന്‍ ക്യാമയ്‍ക്ക് പിന്നിലെത്തുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഉണ്ണി മുകുന്ദന്‍ അസിസ്റ്റന്റ് ഡയറക്ടറാകുന്നത്. ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ Read more about ഉണ്ണി മുകുന്ദനും സംവിധാന മേഖലയിലേക്ക് .[…]

ഇസ്താംബൂളിലെ നിശാക്ലബ്ബിൽ വെടിവെപ്പ്​ നടത്തിയ ഭീകരേൻറതെന്ന് ​സംശയിക്കുന്നയാളുടെ ചിത്രം പൊലീസ്​ പുറത്ത്​ വിട്ടു.

12:24 pm 2/1/2017 അങ്കാറ: തുർക്കി ഇസ്താംബൂളിലെ നിശാക്ലബ്ബിൽ വെടിവെപ്പ്​ നടത്തിയ ഭീകരേൻറതെന്ന് ​സംശയിക്കുന്നയാളുടെ ചിത്രം പൊലീസ്​ പുറത്ത്​ വിട്ടു. ഇയാൾ സാന്തോക്ലോസി​െൻറ വേഷം അണിയുന്നതിെൻറയും ആളുകളുടെ നേർക്ക്​ നിറയൊഴിക്കുന്നതിെൻറയും സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്​. അക്രമി കിഴക്കൻ തുർക്കിസ്ഥാൻ ശാഖയിലെ ​െഎ.എസ്​അംഗമാണെന്നും റിപ്പോർട്ടുണ്ട്​. പടിഞ്ഞാറൻ ചൈനയിലോ അഫ്ഗാനിസ്താനിലോ, ചെച്നിയയിലോ നിന്നാണ്​​ഇയാൾ വന്നതെന്നും അധികൃതർ സംശയിക്കുന്നു. അക്രമിക്കായി വ്യാപക തെരച്ചിലാണ്​സുരക്ഷാ ഉദ്യോഗസ്​ഥർ നടത്തുന്നത്​. ഞായറാഴ്​ച നിശാക്ലബിൽ സാന്താക്ലോസിൻറ വേഷത്തിലെത്തിയ അക്രമികൾ നടത്തിയ വെടിവെപ്പിൽ 39 പേരാണ്​ കൊല്ലപ്പെട്ടത്​. മരിച്ചവരിൽ Read more about ഇസ്താംബൂളിലെ നിശാക്ലബ്ബിൽ വെടിവെപ്പ്​ നടത്തിയ ഭീകരേൻറതെന്ന് ​സംശയിക്കുന്നയാളുടെ ചിത്രം പൊലീസ്​ പുറത്ത്​ വിട്ടു.[…]

ബജറ്റ് അവതരണം കടുത്ത വെല്ലുവിളിയെന്ന് തോമസ് ഐസക്.

12:22 pm 2/1/2017 തിരുവനന്തപുരം: നോട്ട് നിരോധനം വരുത്തിയ വരുമാന നഷ്ടം സംസ്ഥാന ബജറ്റിനെ ബാധിക്കാതെ നോക്കുക എന്നത് കടുത്ത വെല്ലുവിളിയെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത സാമ്പത്തിക വർഷം വളര്‍ച്ചാ നിരക്ക് 20 ശതമാനമായി ഉയര്‍ത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതതെന്നും തോമസ് ഐസക് പറഞ്ഞു. ജിഎസ്‌ടി വഴി ലഭിക്കുന്ന വരുമാനത്തോടൊപ്പം കിഫ്ബി കൂടി യാധാര്‍ത്ഥ്യമാക്കി കടുത്ത പ്രതിസന്ധിയിൽ പിടിച്ച് നിൽക്കാമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.പ്രതിസന്ധി നേരിടാൻ കർശന നടപടികളുണ്ടാകുമെന്നും പദ്ധതികൾ വെട്ടിച്ചുരുക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി.

12:21 pm 2/1/2017 ന്യൂഡൽഹി: രാഷ്ട്രീയപാർട്ടികൾ വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനക്ക് വിധേയമായാണ് രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കേണ്ടത്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിൽ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടാകണമെന്ന് സുപ്രീംകോടതിയിലെ ഏഴംഗബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ പറയുന്നു. യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന ഈ വിധി രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. രാമ ജന്മഭൂമി വിഷയം വീണ്ടും ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പിക്ക് വിധി കനത്ത തിരിച്ചടിയാണെന്ന് എൻ.സി.പി നേതാവ് മജീദ് മേമൻ പ്രതികരിച്ചു. മതവികാരം Read more about വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി.[…]

വരാപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ നാല്​ മരണം.

09:49 am 2/1/2017 എറണാകുളം: വരാപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ നാല്​ മരണം. ബസ് കാറിലും ബൈക്കിലും ഇടിച്ചാണ്​ അപകടമുണ്ടായത്​. മരിച്ചവരിൽ രണ്ട്​ വിദ്യാർഥികളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു മലപ്പുറം സ്വദേശി അക്ഷയും കോഴിക്കോട്​ സ്വദേശി ജിജിഷയുമാണ്​മരിച്ചത്​. ഇവാർ കുസാറ്റ്​ വിദ്യാർഥികളാണ്​. പറവൂർ കാക്കനാണ്​ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്​. ഹരിശങ്കർ, കിരൺ എന്നിവരാണ്​ മരിച്ച ബൈക്ക് ​യാത്രികർ.

ബിജെപി ലക്നൗ റാലി ഇന്ന്

08:29 am 2/1/2017 ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ലക്നൗവിൽ നടത്തുന്ന റാലിയിൽ പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. ഉച്ചയോടെയാണ് റാലി. രണ്ട് ലക്ഷത്തോളം പ്രവർത്തകർ റാലിയിൽ പങ്കെടുക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. നോട്ട് അസാധുവാക്കൽ മുഖ്യവിഷയമാക്കിയായിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗം. ഈ റാലിക്ക് ശേഷം ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തു വിടുമെനന്നും അഭ്യൂഹമുണ്ട്. അതേസമയം നോട്ട് അസാധുവാക്കലിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളുടെ ആദ്യ ഘട്ടം ഇന്ന് തുടങ്ങും.