ശബരിമല പ്രസാദത്തിന്‍റെ പേരില്‍ ഓൺ ലൈൻ തട്ടിപ്പ്

08:27 am 2/1/2017 ശബരിമല പ്രസാദത്തിന്‍റെ പേരില്‍ ഓൺ ലൈൻ തട്ടിപ്പ്. ഹൈദ്രാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ് പ്രസാദം എത്തിക്കുമെന്ന് കാണിച്ച് പരസ്യം നല്‍കിയിരിക്കുന്നത്. പ്രസാദ വിതരണത്തിന് ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലന്നാണ് ദേവസ്വം ബോർഡ് അധികൃതർ. ബുക്ക് മൈ ദർശൻ എന്നപേരിലുള്ള ഒരു ഏജൻസിയാണ് ശബരിമല പ്രസാദം ഓൺ ലൈനില്‍ ബുക്ക് ചെയ്യാമെന്ന് കാണിച്ച് പരസ്യം നല്‍കിയിരിക്കുന്നത്. ഓൺ ലൈൻപ്രസാദ കിറ്റിന്‍റെ വില 639രൂപയാണ് .രണ്ട് റ്റിൻ അരവണ. അയ്യപ്പന്‍റെ ഒരുഛായചിത്രം ,അഭിഷേകം ചെയ്യത നെയ്യ് Read more about ശബരിമല പ്രസാദത്തിന്‍റെ പേരില്‍ ഓൺ ലൈൻ തട്ടിപ്പ്[…]

നോട്ട് നിരോധനത്തെക്കുറിച്ച് ധനമന്ത്രിയുടെയോ സാമ്പത്തിക ഉപദേഷ്ടാവിന്‍െറയോ അറിഞ്ഞിരിന്നോ എന്ന് അറിയില്ല: റിസർവ് ബാങ്ക്.

08:22 am 2/1/2017 ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെക്കുറിച്ച് ധനമന്ത്രിയുടെയോ സാമ്പത്തിക ഉപദേഷ്ടാവിന്‍െറയോ അഭിപ്രായം പ്രധാനമന്ത്രി ആരാഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനാവില്ളെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് ഇക്കാര്യത്തില്‍ ഉത്തരം നല്‍കാനാവില്ളെന്ന് ആര്‍.ബി.ഐ അറിയിച്ചത്. ചോദ്യം വിവരാവകാശ നിയമ പരിധിയില്‍ പെടുന്നതല്ളെന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം. ജലന്ധറില്‍നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ പര്‍വീന്ദര്‍ സിങ് കിത്നയാണ് വിവരാവകാശ നിയമപ്രകാരം ആര്‍.ബി.ഐക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മറ്റുള്ള വിവരങ്ങളൊന്നും നല്‍കാനാവില്ളെന്നും ആര്‍.ബി.ഐ Read more about നോട്ട് നിരോധനത്തെക്കുറിച്ച് ധനമന്ത്രിയുടെയോ സാമ്പത്തിക ഉപദേഷ്ടാവിന്‍െറയോ അറിഞ്ഞിരിന്നോ എന്ന് അറിയില്ല: റിസർവ് ബാങ്ക്.[…]

സോളാര്‍; ഉമ്മൻചാണ്ടി ഇന്ന് ബംഗളുരു കോടതിയിൽ ഹാജരാകും

08:20 am 2/12017 സോളാർ പവർ പ്രോജക്ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ബംഗളുരു വ്യവസായി എംകെ കുരുവിളയിൽ നിന്ന് പണം തട്ടിയ കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള ആറ് പ്രതികൾ ഒരു കോടി അറുപത് ലക്ഷത്തി എൺപത്തിഅയ്യായിരത്തി എഴുന്നൂറ് രൂപ പരാതിക്കാരന് തിരിച്ചുനൽകണമെന്ന് ബംഗളുരു കോടതി നേരത്തെ വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ തെളിവ് നൽകുന്നതിനാണ് ഉമ്മൻചാണ്ടി ഇന്ന് ഹാജരാകുന്നത്.. സോളാ‍ർ കേസിൽ പല തവണ സമയം നൽകിയിട്ടും എന്ത് കൊണ്ട് നേരത്തെ ഹാജരായില്ല, കേസ് വീണ്ടും Read more about സോളാര്‍; ഉമ്മൻചാണ്ടി ഇന്ന് ബംഗളുരു കോടതിയിൽ ഹാജരാകും[…]

ഹര്‍ത്താലുകളെപ്പറ്റി ഒരഭ്യര്‍ത്ഥന

08:18 am 2/1/2017 (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം) കേരളത്തില്‍ 2005നും 2012നുമിടയില്‍ ആകെ 363 ഹര്‍ത്താലുകള്‍ ആചരിയ്ക്കപ്പെട്ടെന്നും, 2006ല്‍ മാത്രം 223 ഹര്‍ത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ ‘പൊളിറ്റിക്കല്‍ ആക്റ്റിവിസം ഇന്‍ കേരള’ എന്ന താളില്‍ കാണുന്നു. 2012നു ശേഷവും കേരളത്തില്‍ ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ട്. ഇന്നലെയവസാനിച്ച 2016ലുമുണ്ടായിരുന്നു ഹര്‍ത്താലുകള്‍. ഒക്‌റ്റോബര്‍ 13നു സംസ്ഥാനവ്യാപകമായി ബി ജെ പിയും, നവംബര്‍ 26നു തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സും, നവംബര്‍ 28നു സംസ്ഥാനവ്യാപകമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഹര്‍ത്താലുകള്‍ നടത്തിയിരുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ Read more about ഹര്‍ത്താലുകളെപ്പറ്റി ഒരഭ്യര്‍ത്ഥന[…]

പത്താൻകോട്ട് ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുവർഷം കഴിയുന്നു.

08:16 am 2/1/2017 ഇന്ത്യയെ ഞെട്ടിച്ച പത്താൻകോട്ട് ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുവർഷം കഴിയുന്നു. ഒരു വർഷത്തിനിപ്പുറവും പത്താൻകോട്ട് ആക്രമണം രാജ്യത്തിന് ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങിയിട്ടില്ല. 2015 ഡിസംബർ 30നാണ് വൻആയുധ ശേഖരവുമായി ഒരു സംഘം തീവ്രവാദികൾ പഞ്ചാബിലെ കത്വ ഗു‍ർദാസ്പുർ മേഖലയിലൂടെ ഇന്ത്യയിലേക്ക് കടന്നത്. ജനുവരി ഒന്നിന് അതിരാവിലെ മൂന്ന് മണിക്ക് തീവ്രവാദികൾ ബന്ധിയാക്കിയെന്നും വാഹനം തട്ടിയെടുത്തെന്നും ഗുർദാസ്പുർ എസ്പി സൽവീന്ദർ സിംഗ് റിപ്പോർട്ട് ചെയ്തു. ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രം പഞ്ചിലേക്ക് എൻഎസ്ജി സംഘത്തെ Read more about പത്താൻകോട്ട് ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുവർഷം കഴിയുന്നു.[…]

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റായിപ്പോയെന്ന് പി.സി. ജോര്‍ജ്

08:14 am 2/1/2017 തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റായിപ്പോയെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. സൂര്യയുടെ പ്രസംഗമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടേത് തെറ്റായ പോക്കാണ്. കരിമ്പട്ടികയില്‍പെടുത്തിയ ബ്രിട്ടീഷ് കമ്പനിക്ക് നോട്ട് അച്ചടി നല്‍കിയതിലൂടെ മോദി അഴിമതിയുടെ വക്കില്‍ എത്തിയിരിക്കുകയാണ്. അച്ചടിച്ച നോട്ടുകളില്‍ 90 ശതമാനത്തിലധികം തിരിച്ചത്തെിയതോടെ കള്ളപ്പണം തടയാനാകുമെന്ന മോദിയുടെ വാദം പൊളിഞ്ഞു. നേമത്ത് ഒ. രാജഗോപാലിന്‍െറ വിജയം പാഴായിപ്പോയെന്ന് ചോദ്യത്തിന് ഉത്തരമായി ജോര്‍ജ് പറഞ്ഞു. നിയമസഭാ സ്പീക്കര്‍ Read more about പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റായിപ്പോയെന്ന് പി.സി. ജോര്‍ജ്[…]

പ്രമുഖ ഫുട്ബാള്‍ താരവും മുന്‍ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റനുമായ താളിക്കാവിലെ സി.എം. ചിദാനന്ദന്‍ നിര്യാതനായി.

08:14 am 2/1/2017 കണ്ണൂര്‍: പ്രമുഖ ഫുട്ബാള്‍ താരവും മുന്‍ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റനുമായ താളിക്കാവിലെ സി.എം. ചിദാനന്ദന്‍ (76) അമേരിക്കയില്‍ നിര്യാതനായി. ചെന്നൈയില്‍ സ്ഥിരതാമസമായിരുന്ന അദ്ദേഹം അമേരിക്കയിലെ വിര്‍ജീനിയയില്‍ മക്കളോടൊപ്പം താമസിക്കാന്‍ പോയതായിരുന്നു. എം.ആര്‍.സി വെല്ലിങ്ടന് സേട്ട് നാഗ്ജി ട്രോഫി നേടിക്കൊടുത്ത ആദ്യ മലയാളി ക്യാപ്റ്റനാണ്. കണ്ണൂര്‍ ബ്രദേഴ്സ് ക്ളബിലൂടെ കളിച്ചുവളര്‍ന്ന ചിദാനന്ദന്‍ അക്കാലത്തെ ഏറ്റവും മൂര്‍ച്ചയേറിയ മുന്നേറ്റനിരക്കാരനായാണ് അറിയപ്പെട്ടത്. 1962-63 വര്‍ഷത്തെ കണ്ണൂര്‍ ജില്ല ലീഗ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് നേടിയ ബ്രദേഴ്സ് Read more about പ്രമുഖ ഫുട്ബാള്‍ താരവും മുന്‍ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റനുമായ താളിക്കാവിലെ സി.എം. ചിദാനന്ദന്‍ നിര്യാതനായി.[…]

ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ് നവവത്സരാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:10 am 2/1/2017 – ജിമ്മി കണിയാലി ചിക്കാഗോ: ജനുവരി 7 ശനിയാഴ്ച 5 മണി മുതല്‍ മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിന്റെ (7800 W Lyons St Morton Grove, IL – 600 53) പാരിഷ് ഹാളില്‍ വെച്ചു നടക്കുന്ന ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളുടെയും പ്രവര്‍ത്തനോദ്ഘാടനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. വൈകുന്നേരം Read more about ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ് നവവത്സരാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂനിയന്‍ ബാങ്കും പഞ്ചാബ് നാഷനല്‍ ബാങ്കും വായ്പാ പലിശനിരക്ക് കുറച്ചു.

08:07 am 2/1/2017 ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂനിയന്‍ ബാങ്കും പഞ്ചാബ് നാഷനല്‍ ബാങ്കും വായ്പാ പലിശനിരക്ക് കുറച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ 0.9 ശതമാനവും യൂനിയന്‍ ബാങ്ക് 0.65 ശതമാനവും പഞ്ചാബ് നാഷനല്‍ ബാങ്ക് 0.7 ശതമാനവുമാണ് പലിശ കുറച്ചത്. കഴിഞ്ഞയാഴ്ച എസ്.ബി.ടി 0.3 ശതമാനവും ഐ.ഡി.ബി.ഐ 0.6 ശതമാനവും വായ്പാ പലിശനിരക്ക് കുറച്ചിരുന്നു. മറ്റ് ബാങ്കുകളും ഉടന്‍തന്നെ വായ്പാ പലിശനിരക്ക് കുറക്കുമെന്നാണ് സൂചന. 2008ലെ ആഗോള സാമ്പത്തിക Read more about സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂനിയന്‍ ബാങ്കും പഞ്ചാബ് നാഷനല്‍ ബാങ്കും വായ്പാ പലിശനിരക്ക് കുറച്ചു.[…]