പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ മകള്‍ ഡോ. മേരി സത്യദാസ് നിര്യാതയായി

6:40 am 29/12/2016 മുന്‍ കോട്ടയം മെഡിക്കല്‍ കോളജ് പ്രൊഫസര്‍ ഡോ. മേരി സത്യദാസ് (83) ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ വച്ച് ചൊവ്വാഴ്ച നിര്യാതയായി. പരേത ഡോ. ജെ.എസ് സത്യദാസിന്റെ ഭാര്യയും, മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ മൂത്ത പുത്രിയുമാണ്. മക്കള്‍: ടിങ്കു (ജോസഫ് – ജേര്‍ണലിസ്റ്റ്, സംഗപ്പൂര്‍), ടിറ്റോ (ആന്റണി – ബോസ്റ്റണ്‍, യു.എസ്.എ), ഡോ. ജസി ഡിഷെയിന്‍ (അലബാമ, യു.എസ്.എ) ഡോ. കാതറിന്‍ തോമസ് (ചിക്കാഗോ, യു.എസ്.എ), ഡോ. തോമസ് സത്യദാസ് Read more about പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ മകള്‍ ഡോ. മേരി സത്യദാസ് നിര്യാതയായി[…]

ഏറ്റവും കൂടുതല്‍ സൈനികച്ചെലവുള്ള രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത്.

06:38 am 29/12/2016 ന്യൂഡല്‍ഹി: സൈനികമായി വന്‍തോതിലുള്ള നവീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുക്കം തുടങ്ങിയിരിക്കെ, ഏറ്റവും കൂടുതല്‍ സൈനികച്ചെലവുള്ള രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ പടക്കോപ്പുകള്‍ പുറത്തുനിന്ന് വാങ്ങുന്ന വികസ്വര രാജ്യങ്ങളുടെ കാര്യമെടുത്താല്‍ സൗദി അറേബ്യക്കു തൊട്ടുപിന്നിലുള്ള രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യയെന്ന കണക്കും പുറത്തുവന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനെ പിന്തള്ളി പ്രതിരോധച്ചെലവില്‍ ഇന്ത്യ മൂന്നാം സ്ഥാനക്കാരാവുമെന്ന് ലണ്ടനിലെ ഗവേഷണ സ്ഥാപനമായ ഐ.എച്ച്.എസ് മിര്‍കിതിന്‍െറ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അമേരിക്കക്കും ചൈനക്കുമാണ് സൈനികച്ചെലവില്‍ ഒന്നും രണ്ടും സ്ഥാനം. അതേസമയം, Read more about ഏറ്റവും കൂടുതല്‍ സൈനികച്ചെലവുള്ള രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത്.[…]

രാജ്മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ആറു കോൺഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ.

09:15 pm 28/12/2016 കൊല്ലം: കൊല്ലം ഡി.സി.സി ഓഫീസ് പരിസരത്തുവച്ച് രാജ്മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ആറു കോൺഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് സസ്പെൻഷൻ തീരുമാനമെടുത്തത്. ബിനു മംഗലത്ത്, എം.എസ്.അജിത്ത് കുമാർ, വിഷ്ണു വിജയൻ, ആർ.എസ്.അഭിൻ, ശങ്കരനാരായണ പിള്ള, അതുൽ എസ്.പി. എന്നിവരാണ് സസ്പെൻ‍ഷനിലായ കോൺഗ്രസുകാർ. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ടു ഡി.സി.സി ഭാരവാഹികൾ അംഗങ്ങളായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ നിർദേശാനുസരണമാണ് നടപടി. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി Read more about രാജ്മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ആറു കോൺഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ.[…]

അറ്റ്‌ലാന്റയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഗംഭീരമായി

09:11 pm 28/12/2016 അറ്റ്‌ലാന്റ: ഹോളിഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 24-നു വൈകുന്നേരം 7.30-നു ഗംഭീരമായി നടത്തി. ഇടവക വികാരി ഫാ. ജോസഫ് പുതുശേരിയും, ഫാ. ജോണി പുതിയാപറമ്പിലും ചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കുകയും, ക്രിസ്തുമസ് തിരുകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു. നൂറുകണക്കിന് വിശ്വാസികള്‍ എല്ലാ ചടങ്ങുകളിലും സംബന്ധിക്കുകയുണ്ടായി. തിരുകര്‍മ്മങ്ങള്‍ക്കുശേഷം അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭരണസമിതി കൈക്കാരന്മാരായ മാത്യു കുപ്ലിക്കാട്ടിലിന്റേയും തമ്പു പുളിമൂട്ടിലിന്റേയും നേതൃത്വത്തില്‍ ചുമതലയേറ്റു. സണ്‍ഡേ സ്കൂള്‍ കൂട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ ആഘോഷങ്ങള്‍ക്ക് Read more about അറ്റ്‌ലാന്റയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഗംഭീരമായി[…]

ഇല്ലിനോയി മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഡിസം. 31-ന്

09:09 pm 28/12/2016 – ജോസി കുരിശിങ്കല്‍ ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും, 2017 -18 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2016 ഡിസംബര്‍ മാസം 31-നു ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ (2200 എസ്. എല്‍മസ്റ്റ് റോഡ്) വച്ച് നടത്തുന്നതാണ്. 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന സംഘടനയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ഈ പൊതുയോഗം. ഇലക്ഷന്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ക്കായി അഡൈ്വസറി ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ അംഗങ്ങളുടേയും സാന്നിധ്യ-സഹകരണങ്ങള്‍ കമ്മിറ്റി സ്വാഗതം Read more about ഇല്ലിനോയി മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഡിസം. 31-ന്[…]

സെനറ്റ് പ്രസിഡന്റിന് ജഡ്ജി വൃക്ക ദാനം ചെയ്തു .

09:06 pm 28/12/2016 – പി.പി. ചെറിയാന്‍ കനക്ടിക്കട്ട് : കനക്ടിക്കട്ട് സെനറ്റ് പ്രസിഡന്റിന് ന്യുഹെവന്‍ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി ബ്രയാന്‍ ഫിഷര്‍ വൃക്ക ദാനം ചെയ്തു മാതൃകയായി. ദീര്‍ഘകാലമായി വൃക്ക രോഗ ബാധിതനായിരുന്നു സെനറ്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ലൂണി വൃക്കദാതാവിനെ പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് ഉറ്റ സുഹൃത്തും ജഡ്ജിയുമായ ബ്രയാന്‍ വൃക്ക ദാനം ചെയ്യാം എന്ന വാഗ്ദാനവുമായി സമീപിച്ചത്. അപ്രതീക്ഷിതമായി ജഡ്ജിയുടെ വാഗ്ദാനം കേട്ടപ്പോള്‍ തനിക്ക് അത്ഭുതമായെന്ന് സെനറ്റര്‍ പറയുന്നു. ഇരുവരുടേയും രക്തപരിശോധന പൂര്‍ത്തിയായതോടെ ഡിസംബര്‍ 20ന് ന്യുഹെവന്‍ Read more about സെനറ്റ് പ്രസിഡന്റിന് ജഡ്ജി വൃക്ക ദാനം ചെയ്തു .[…]

ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ക്രിസ്മസ് കരോള്‍ 2016 ഭക്തിനിര്‍ഭരമായി –

09:05 pm 28/12/2016 മൊയ്തീന്‍ പുത്തന്‍ചിറ ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ (യു.സി.സി.) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ക്രിസ്മസ് കരോള്‍ 2016’ ഭക്തിനിര്‍ഭരമായി. ഡിസംബര്‍ 25 ഞായറാഴ്ച വെസ്‌റ്റേണ്‍ അവന്യൂവിലെ മക്കൗണ്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ചിലായിരുന്നു പരിപാടികള്‍ നടന്നത്. സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ആല്‍ബനി, സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ആല്‍ബനി, ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്, ആല്‍ബനി എന്നീ സഭകളില്‍ നിന്ന് നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. റവ. റോബിന്‍ മാത്യു Read more about ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ക്രിസ്മസ് കരോള്‍ 2016 ഭക്തിനിര്‍ഭരമായി –[…]

ഹൂസ്റ്റണില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി

09:03 pm 28/12/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യുണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 35ാമത് ക്രിസ്മസ് ആഘോഷ പരിപാടികള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് അവിസ്മരണീയമായി. ഡിസംബര്‍ 25ന് വൈകുന്നേരം 5 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ നടത്തപ്പെട്ടത്. പ്രാരംഭ സെഷനില്‍ വൈസ് പ്രസിഡന്റ് റവ. ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍ നേതൃത്വം നല്‍കി. റവ. കെ. ബി. കുരുവിളയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ആഘോഷത്തില്‍ സെക്രട്ടറി Read more about ഹൂസ്റ്റണില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി[…]

മേരിക്കുട്ടി ജോണ്‍ ന്യൂജഴ്‌സിയില്‍ നിര്യാതയായി

09:00 pm 28/12/2016 – പി. പി. ചെറിയാന്‍ ന്യൂജഴ്‌സി : ഉഴവൂര്‍ പ്ലാതോട്ടം ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോണ്‍ ഡിസംബര്‍ 27 ചൊവ്വാഴ്ച ന്യൂജഴ്‌സിയില്‍ നിര്യാതയായി. മക്കള്‍ : റാണി- സണ്ണി(കലിഫോര്‍ണിയ), റോണി- നിഷി (ന്യൂജഴ്‌സി) സൈമണ്‍ മാന്തുരുത്തില്‍, സ്റ്റീഫന്‍ മാന്തുരുത്തില്‍, ജോര്‍ജ് മാന്തുരുത്തില്‍ (ഡാലസ്) എന്നിവര്‍ സഹോദരങ്ങളും, കുഞ്ഞുമോള്‍ ദിലീപ്, പരേതയായ ത്രേസ്യാമ്മ ആന്റണി എന്നിവര്‍ സഹോദരിമാരാണ്. ഡിസംബര്‍ 31 ശനിയാഴ്ച രാവിലെ 8.30ന് പൊതുദര്‍ശനവും തുടര്‍ന്ന് 10.30 ന് സംസ്കാര ശുശ്രൂഷയും നടക്കും. Read more about മേരിക്കുട്ടി ജോണ്‍ ന്യൂജഴ്‌സിയില്‍ നിര്യാതയായി[…]

ഹറാംഖോറി’ന്‍റെ ട്രൈലർ പുറത്തിറങ്ങി

06:00 pm 28/12/2016 നവാസുദ്ദീന്‍ സിദ്ദിഖിയും ‘മസാന്‍’ നടി ശ്വേതാ ത്രിപാഠിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹറാംഖോറി’ന്‍റെ ട്രൈലർ പുറത്തിറങ്ങി. ചിത്രം ജനുവരി 13ന് തീയേറ്ററുകളിലെത്തും. ശ്‌ളോക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ട്യൂഷന്‍ മാസ്റ്ററായാണ് സിദ്ദീഖി എത്തുന്നത്. ചിത്രത്തിന് നേരത്തെ സിബിഎഫ്‌സി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണൽ പ്രദർശിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.