കേന്ദ്രത്തിനെതിരെ ഇടത് മനുഷ്യച്ചങ്ങല ഇന്ന്

12:11 pm 29/12/2016 തിരുവനന്തപുരം: നോട്ട് അസാധുവാക്കലില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ എല്‍ഡിഎഫ് ഇന്ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കും. സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ബിജെപി പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവസിക്കും. നോട്ട് അസാധുവാക്കലിനെതിരെ ഇടതുമുന്നണിയുടെ പ്രതിഷേധ പരമ്പരകളുടെ തുടര്‍ച്ചയാണ് മനുഷ്യച്ചങ്ങല. രാജ്ഭവന്‍ മുതല്‍ കാസര്‍ക്കോട് ടൗണ്‍ വരെ 700 കിലോമീറ്റര്‍ നീളുന്ന ചങ്ങലയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം കലാസാംസ്‌ക്കാരിക നായകരും അണിചേരും. രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രിയും വിഎസ്സും കോടിയേരിയടക്കമുള്ള നേതാക്കള്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകും. Read more about കേന്ദ്രത്തിനെതിരെ ഇടത് മനുഷ്യച്ചങ്ങല ഇന്ന്[…]

കശ്മീരില്‍ സൈനികവാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

12:09 pm 29/12/2016 ജമ്മുകശ്‍മീരിലെ ബന്ദിപ്പോറില്‍ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. ബന്ദിപ്പോറിലെ ഹജിന്‍ പ്രദേശങ്ങളില്‍ ഭീകരവാദികള്‍ തമ്പടിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അതിരാവിലെ തന്നെ സൈന്യം ഇവിടെയെത്തിയിരുന്നു. പ്രദേശം മുഴുവന്‍ വളഞ്ഞ് തെരച്ചില്‍ തുടരുന്നതിനിടെയാണ് ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്ക് നേരെ ആക്രമണം തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ലഷ്‍കറെ ത്വയ്ബ നേതാവും സംഘത്തിന്റെ ഭാഗമായ ഒരു എഞ്ചിനീയറിങ് Read more about കശ്മീരില്‍ സൈനികവാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്[…]

അംബർനാഥ്-കുർള എക്സ്പ്രസിന്‍റെ അഞ്ച് ബോഗികൾ പാളം തെറ്റി.

12:00 pm 29/12/2016 മുംബൈ: അംബർനാഥ്-കുർള എക്സ്പ്രസിന്‍റെ അഞ്ച് ബോഗികൾ പാളം തെറ്റി. താനെ ജില്ലയിലെ കല്യാണിൽ വെച്ച് ഇന്ന് രാവിലെ 5.53നാണ് ട്രെയിൻ പാളം തെറ്റിയത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടതായി റെയിൽവെ അധികൃതർ അറിയിച്ചു.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂറാണ് വൈകി

06:50 am 29/12/2016 ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കേണ്ട ഐ.എക്സ് 412ാം നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂറാണ് വൈകിയത്. ബുധനാഴ്ച പുലര്‍ച്ചെ 3.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് പോകുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. യാത്രക്കാരില്‍ വൃദ്ധരും ഗര്‍ഭിണികളും കുട്ടികളും അടിയന്തിരമായി നാട്ടിലേക്ക് എത്തേണ്ടവരും ഉണ്ടായിരുന്നു. കൊച്ചി വിമാന താവളത്തില്‍ ഇവരെ കൂട്ടാനായി വന്നവര്‍ മണിക്കൂറുകളോളമാണ് ഉറ്റവരെ കാത്ത് വിമാന താവളത്തിന് പുറത്ത് നിന്നത്. ബദല്‍ സംവിധാനം Read more about എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂറാണ് വൈകി[…]

ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ് 2017: ഹ്യൂസ്റ്റണ്‍ ഫൊറോനാ ദേവാലയത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

06:47 am 29/12/2016 ഹ്യൂസ്റ്റണ്‍: 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടത്തപ്പെടുന്ന ക്‌നാനായ ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസമ്പര്‍ 24 നു രാത്രി, തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങള്‍ക്കും ദിവ്യബലിക്കും ശേഷം, ദേവാലയ അങ്കണത്തില്‍ നടത്തപ്പെട്ട ലളിതമായ ചടങ്ങില്‍, ഫോറോനാ വികാരി, റവ:ഫാ: സജി പിണര്‍കയില്‍ രജിസ്‌ട്രേഷന്റെ ഉത്ഘാടനം നിര്‍വഹിച്ചു. ആദ്യ ദിവസം തന്നെ, കോണ്‍ഫ്രന്‍സിനു റജിസ്റ്റര്‍ ചെയ്‌യുകയും കോണ്‍ഫ്രന്‍സിന്റെ വിജയത്തിനായി എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്ത 20 ഓളം കുടുംബങ്ങളെ അദ്ദേഹം Read more about ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ് 2017: ഹ്യൂസ്റ്റണ്‍ ഫൊറോനാ ദേവാലയത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു[…]

ഡാളസ് വലിയ പള്ളിയ്ക്ക് പുതിയ നേതൃത്വം

06:45 am 29/12/2016 ഡാളസ്: ഡാളസ് സെന്റെ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ 2017 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ ഇടവക പൊതുയോഗം തിരഞ്ഞെടുത്തു. പ്രസിഡണ്ടും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ റവ.ഫാ. രാജു ദാനിയേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ട്രസ്റ്റിയായി റോജി ഏബ്രഹാമിനെയും, സെക്രട്ടറിയായി ബിജി ബേബിയേയുമാണ് തിരഞ്ഞെടുത്തത്. അനൂപ് ചെറിയാന്‍, ജെയിംസ് തേക്കുങ്കല്‍, ജിജി തോമസ്, മോഹന്‍ ചെറിയാന്‍, പ്രദീപ് കൊടുവത്ത്, സാബു തോമസ്, ഷിബു മാത്യു, ഷൈനു മാത്യു എന്നിവര്‍ മാനേജിംഗ് കമ്മിറ്റി Read more about ഡാളസ് വലിയ പള്ളിയ്ക്ക് പുതിയ നേതൃത്വം[…]

ദിലീപ് ഷോ 2017 ഹ്യൂസ്റ്റണ്‍ ഏരിയ ടിക്കറ്റ് വില്പന കിക്ക്ഓഫ് സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തി

06:45 am 29/12/2016 ഹ്യൂസ്റ്റണ്‍: സെന്റ് തോമസ് കത്തീഡ്രലിന്റെ കമ്മ്യൂണിറ്റി സെന്റര്‍ കണ്‍സ്ട്രക്ഷന്‍ ധനശേഹാര്‍ത്ഥം നടത്തപെടുന്ന ദിലീപ് ഷോ 2017 ഹ്യൂസ്റ്റണ്‍ ഏരിയ ടിക്കറ്റ് സെയില്‍സ് കിക്ക്ഓഫ് ഹ്യൂസ്റ്റണ്‍ സെയിന്റ് തോമസ് കത്തീഡ്രലില്‍ നടത്തി. ക്രിസ്മസ്ദിനത്തില്‍ ശുശ്രുഷകള്‍ക്ക്‌ശേഷം ആയിരത്തിലധികംഇടവക അംഗങ്ങളുടെ സാനിധ്യത്തില്‍ ഇടവക വികാരി ആറുപാല കോര്‍എപ്പിസ്‌കോപ്പ ആദ്യ ടിക്കറ്റ് ഇടവകയുടെ സീനിയര്‍ മെമ്പര്‍ തോമസ് വര്‍ക്കി ( മൈസൂര്‍ തമ്പി ) ക്കു നല്‍കികൊണ്ട് നിര്‍വഹിച്ചു .ഡോക്ടര്‍ സ്കറിയ തോമസ് , പ്രിന്‍സ് പോള്‍ , Read more about ദിലീപ് ഷോ 2017 ഹ്യൂസ്റ്റണ്‍ ഏരിയ ടിക്കറ്റ് വില്പന കിക്ക്ഓഫ് സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തി[…]

യൂറോപ്പിന്‍െറ പൊതു കറന്‍സിയായ യൂറോയുടെ മുഖ്യ ഉപജ്ഞാതാവ് ഹാന്‍സ് ടീറ്റ്മെയര്‍ അന്തരിച്ചു

06:44 am 29/12/2016 ഫ്രാങ്ക്ഫൂര്‍ട്ട്: യൂറോപ്പിന്‍െറ പൊതു കറന്‍സിയായ യൂറോയുടെ മുഖ്യ ഉപജ്ഞാതാവ് ഹാന്‍സ് ടീറ്റ്മെയര്‍ അന്തരിച്ചു.85 വയസ്സായിരുന്നു. ജര്‍മനിയുടെ പുനരേകീകരണത്തിനുശേഷം1993 മുതല്‍ 1999 വരെയുള്ള സംഭവബഹുലമായ കാലത്ത് ജര്‍മന്‍ കേന്ദ്ര ബാങ്കായ ബുന്ദെസ് ബാങ്ക് പ്രസിഡന്‍റായിരുന്നു ടീറ്റ്മെയര്‍. ഇക്കാലയളവിലാണ് യൂറോ അവതരിപ്പിക്കപ്പെട്ടതും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് രൂപവത്കരിച്ചതും. കേന്ദ്ര ബാങ്കുകളുടെ സ്വതന്ത്ര പദവിക്കായി ശക്തമായി വാദിച്ചയാളാണ് ടീറ്റ്മെയര്‍. ബുന്ദെസ് ബാങ്കില്‍ ചേരുന്നതിനു മുമ്പ് ജൂനിയര്‍ ധനമന്ത്രിയായും മുന്‍ ചാന്‍സലര്‍ ഹെല്‍മുട് കോളിന്‍െറ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

അടിയന്തര ഘട്ടങ്ങളിലും, ഇമിഗ്രേഷന്‍, എച്ച് 1 ബി എന്നിവയ്ക്ക് നിയമോപദേശവുമായി ഫോമാ ലീഗല്‍ അഡൈ്വസറി ഫോറം

06:42 am 29/12/2016 ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത മലയാളികളുടെ അടിയന്തര നിയമ പ്രതിസന്ധികളിലെ അനിശ്ചിതത്വം നീക്കി അംഗങ്ങളില്‍ പ്രതീക്ഷയുടെ തിരി തെളിച്ചു കൊണ്ട്, ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) പുതുവത്സര സമ്മാനമായി, ഫോമാ ലീഗല്‍ അഡൈ്വസറി ഫോറം നിലവില്‍ വന്നു. ഫോമായുടെ മുതിര്‍ന്ന നേതാവും ഇപ്പോഴത്തെ നാഷണല്‍ കമ്മിറ്റി മെമ്പറുമായ രാജ് കുറുപ്പാണ് ഫോറത്തിന്റെ ചെയര്‍മാന്‍. നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ നിയമ പ്രതിസന്ധികളില്‍ പെട്ടുഴലുന്ന അമേരിക്കന്‍ ഐക്യ നാടുകളിലെയും കാനഡയിലെയും മലയാളി Read more about അടിയന്തര ഘട്ടങ്ങളിലും, ഇമിഗ്രേഷന്‍, എച്ച് 1 ബി എന്നിവയ്ക്ക് നിയമോപദേശവുമായി ഫോമാ ലീഗല്‍ അഡൈ്വസറി ഫോറം[…]

നിര്‍മ്മല ജീവിതം സാധ്യമാകുന്ന 2017ന് ഓര്‍മ്മയുടെ പുതുവത്സരാശംസകള്‍

06:41 am 29/12/2016 – പി ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്റെ (ഓര്‍മ) പുതുവത്സരാശംസകള്‍. കൈമോശം വന്നുകൊണ്ടിരിക്കുന്നതെങ്കിലും കളങ്കമേശാത്ത മലയാള കുടുംബമൂല്യങ്ങളിലും മലയാള സാംസ്കാരികാഭിവൃദ്ധിയിലും സൗഹൃദങ്ങളിലും ലക്ഷ്യം വയ്ക്കുന്ന ആഗോള മലയാളക്കൂട്ടായ്മയാണ് ഓര്‍മ. ജോസ് ആറ്റുപുറം (പ്രസിഡന്റ്), പി ഡി ജോര്‍ജ് നടവയല്‍ (ജനറല്‍ സെക്രട്ടറി), ഷാജി മിറ്റത്താനി (ട്രഷറാര്‍), സിബിച്ചന്‍ ചെമ്പ്‌ളായില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍), ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍ (വൈസ് Read more about നിര്‍മ്മല ജീവിതം സാധ്യമാകുന്ന 2017ന് ഓര്‍മ്മയുടെ പുതുവത്സരാശംസകള്‍[…]