നികുതി വരുമാനത്തിൽ വർദ്ധനവുണ്ടായതായി കേന്ദ്ര ധനകാര്യ മന്ത്രി

05:55 on 29/12/2016 ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലിനെ തുടർന്ന്​ നികുതി വരുമാനത്തിൽ വർദ്ധനവുണ്ടായതായി കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്​റ്റ്​ലി. നവംബർ 30വരെ എല്ലാ മേഖലകളിലുപരോക്ഷ നികുതിയിനത്തിൽ 26.2 ശതമാനം വർദ്ധനവുണ്ടായതായി അദ്ദേഹം പറഞ്ഞു. എക്​സൈസ്​ ഡ്യൂട്ടിയിൽ 43.5 ശതമാനവും സേവന നികുതിയിൽ 25.7 ശതമാനവും കസ്​റ്റം ഡ്യൂട്ടിയിൽ 5.6 ശതമാനവും വരുമാന വർദ്ധധ ഉണ്ടായി. പ്രത്യക്ഷ നികുതി വരുമാനം 13.6 ശതമാനം കൂടി. ബാങ്കിലെ നികുതി ശേഖരണത്തിൽ ഇതി​െൻറ പ്രതിഫലനം കാണാവുന്നതാണ്​. റിസർവ്​ ബാങ്കിൽ നോട്ടുകൾക്ക്​ Read more about നികുതി വരുമാനത്തിൽ വർദ്ധനവുണ്ടായതായി കേന്ദ്ര ധനകാര്യ മന്ത്രി[…]

ഈ പുതുവർഷ ദിനത്തിൽ അനുഷ്ക ശർമ്മ- വിരാട് കോഹ്ലി ഒന്നിക്കാൻ തീരുമാനിച്ചു

03:32 pm 29/12/2016 ബാംഗ്ലൂർ: അനുഷ്ക ശർമ്മ- വിരാട് കോഹ്ലി ബന്ധത്തെ സംബന്ധിച്ചിടത്തോളം തികച്ചും ഒരു സാഹസികമായ വർഷമാണ് 2016. ഹിറ്റ് സിനിമക്കൊപ്പം തന്നെ കോഹ്ലിയിൽ നിന്നും റൺമഴ പെയ്ത വർഷം. ഏതായാലും . ന്യൂ ഇയർ ദിനത്തിൽ ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങ് ഉണ്ടായേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടൽ ആനന്ദയിൽ വെച്ചാകും ചടങ്ങ്. വിവാഹ വാർത്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടില്ലെങ്കിലും അവരുടെ ഇൻസ്റ്റഗ്രാം പോസറ്റുകളിൽ അക്കാര്യം വെളിപ്പെടുന്നുണ്ട്. സമീപകാലത്ത് Read more about ഈ പുതുവർഷ ദിനത്തിൽ അനുഷ്ക ശർമ്മ- വിരാട് കോഹ്ലി ഒന്നിക്കാൻ തീരുമാനിച്ചു[…]

ഐ.എസ്.എൽ ഫൈനൽ കാണാൻ ഇത്രയധികം തിരക്ക് കൊച്ചിയിൽ ഉണ്ടാകില്ലായിരുന്നുവെന്ന് കുമ്മനം രാജശേഖരൻ.

02:49 pm 29/12/2016 തിരുവനന്തപുരം: നോട്ട് ക്ഷാമമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമെങ്കിൽ ഐ.എസ്.എൽ ഫൈനൽ കാണാൻ ഇത്രയധികം തിരക്ക് കൊച്ചിയിൽ ഉണ്ടാകില്ലായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നിലവിൽ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം നോട്ടു ക്ഷാമമാണോയെന്ന് സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന ഉപവാസ സമരത്തിന് ആരംഭം കുറിച്ചു നടത്തിയ സമ്മേളനത്തിൽ വെച്ചാണ് കുമ്മനത്തിന്‍റെ അഭിപ്രായപ്രകടനം. മുടങ്ങിയ റേഷൻ പുനഃസ്ഥാപിക്കുക, പി.എസ്‌.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, എം.എം.മണിയുടെ രാജി തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് Read more about ഐ.എസ്.എൽ ഫൈനൽ കാണാൻ ഇത്രയധികം തിരക്ക് കൊച്ചിയിൽ ഉണ്ടാകില്ലായിരുന്നുവെന്ന് കുമ്മനം രാജശേഖരൻ.[…]

ജയലളിതയുടെ മരണത്തിൽ മദ്രാസ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.

02:47 pm 29/12/2016 ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ മദ്രാസ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ജയലളിതയുടെ രോഗവിവരവും മരണകാരണവും സംബന്ധിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ടു പുറത്തുവിടുന്നില്ലെന്ന് കോടതി ചോദിച്ചു. ജയലളിതയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ പ്രവർത്തകൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മാധ്യമങ്ങളും വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാൻ സംസ്‌ഥാന–കേന്ദ്ര സർക്കാരുകൾക്കും ജയലളിത ചികിത്സയിൽ കഴിഞ്ഞ അപ്പോളോ ആശുപത്രിക്കും കോടതി നോട്ടീസ് അയച്ചു. ജയയുടെ Read more about ജയലളിതയുടെ മരണത്തിൽ മദ്രാസ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.[…]

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്.

12:26 pm 28/12/2016 തിരുവനന്തപുരം: നോട്ട് പിൻവലിക്കലിനെ തുടർന്ന് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത മാസം ശമ്പളം കൊടുക്കാൻ പണമില്ല. സംസ്ഥാനം ആവശ്യപ്പെട്ട പണം നൽകുന്ന കാര്യത്തിൽ റിസർവ് ബാങ്ക് നിലപാട് അറിയിച്ചിട്ടില്ല. ആവശ്യപ്പെട്ടതിൽ 40 ശതമാനം പണമാണ് ആർ.ബി.ഐ നൽകിയത്. ഇത് ആശങ്ക ഉണ്ടാക്കുന്നു

ലോക മുന്‍ ഒന്നാം നമ്പര്‍ താരം അന ഇവാനോവിച്ച് ടെന്നിസില്‍ നിന്ന് വിരമിച്ചു

12:22 pm 29/12/2016 മോസ്‌കോ: ലോക മുന്‍ ഒന്നാം നമ്പര്‍ താരം അന ഇവാനോവിച്ച് ടെന്നിസില്‍ നിന്ന് വിരമിച്ചു. തുടര്‍ച്ചയായി അലട്ടുന്ന പരിക്കുകളെത്തുടര്‍ന്നാണ് കളി മതിയാക്കാനുള്ള തീരുമാനം. പിന്തുണയും പ്രോത്സാഹനവും നല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് 29 കാരിയായ അന പറഞ്ഞു. 2008ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം അന നേടിയിരുന്നു. നിലവില്‍ ലോക റാങ്കിംഗില്‍ 63 ആം സ്ഥാനത്താണ് അന ഇവാനോവിച്ച്.

സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ.

12;20 pm 29/12/2016 ‍ സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ. തുര്‍ക്കിയും റഷ്യയും തമ്മിലെ ധാരണയനുസരിച്ച് വെടിനിര്‍ത്തല്‍ അര്‍ധരാത്രി നിലവില്‍വന്നു. എന്നാല്‍ തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. സമാധാന ധാരണയാകാമെന്ന് കഴിഞ്ഞയാഴ്ച തന്നെ തുര്‍ക്കിയും റഷ്യയും ഇറാനും അറിയിച്ചിരുന്നു. മോസ്‍കോയിലാണ് ചര്‍ച്ച നടന്നത്. പക്ഷേ ഭീകരവാദികളായി തുര്‍ക്കിയും റഷ്യും മുദ്രകുത്തിയിട്ടുള്ള സംഘടനകള്‍ ഇതിലുള്‍പ്പെടില്ല. ഇസ്ലാമിക് സ്റ്റേറ്റും തുര്‍ക്കിയുടെ ശത്രുവായ കുര്‍ദ്ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടിയും ധാരണക്ക് പുറത്താണ്. അവര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുമെന്നര്‍ത്ഥം. സിറിയന്‍ വിമതരും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല. പിന്നെയെന്ത് Read more about സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ.[…]

ഡിസംബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പു

12:17 pm 29/12/2016 ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന്‍റെ കാലാവധി അവസാനിക്കുന്ന ഡിസംബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പുതുവത്സര രാത്രിയിൽ നടത്തുന്ന പ്രസംഗത്തിൽ നോട്ട് പിൻവലിക്കൽ വിഷയത്തിലെ തുടർനടപടികൾ അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവിൽ ബാങ്കിൽ നിന്നും 24,000 രൂപയും എ.ടി.എം വഴി 2000 രൂപയുമാണ് പിൻവലിക്കാൻ സാധിക്കുക. പണം പിൻവലിക്കലിന് ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുമോ എന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്. നോട്ട് അസാധുവാക്കൽ ജനജീവിതത്തെയും വ്യാപര മേഖലകളെ പ്രതികൂലമായി ബാധിച്ചിരുന്നു. നവംബർ എട്ടിനാണ് Read more about ഡിസംബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പു[…]

ശശികലാ നടരാജനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

12;14 pm 29/12/2016 ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികലാ നടരാജനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന അണ്ണാ ഡി.എം.കെ എക്സിക്യൂട്ടിവ്-ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തത്. യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് ജനറല്‍ കൗണ്‍സിലില്‍ അംഗീകാരം വാങ്ങുന്നത് വരെ താൽക്കാലിക നിയമനമാണ് ശശികലയുടേത്. ജയലളിതക്ക് ഭാരതരത്ന പുരസ്കാരം, മാഗ്സസെ അവാർഡ്, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണം, ജയലളിതയുടെ പിറന്നാൾ ദിവസം ദേശീയ കർഷക ദിനമായി പ്രഖ്യാപിക്കണം Read more about ശശികലാ നടരാജനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.[…]

നോട്ട് നിരോധനം നിലവില്‍വന്ന് 50 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ വലയ്‌ക്കുന്നത് വന്‍ വരുമാന നഷ്‌ടവും കറന്‍സി പ്രതിസന്ധിയും.

12:12 pm. 29/12/2016 ഏറ്റവും അധികം വരുമാനം ഉണ്ടായിരുന്ന ബിവറേജസ് കോര്‍പറേഷന്റെ വില്‍പന കണക്കില്‍ പോലും രേഖപ്പെടുത്തിയത് നെഗറ്റീവ് വളര്‍ച്ചയാണ്. പ്രതിസന്ധി രൂക്ഷമായ ഡിസംബറില്‍ സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ 60 ശതമാനം പോലും കറന്‍സി ലഭ്യമാക്കാന്‍ റിസര്‍വ്വ് ബാങ്കിന് കഴിഞ്ഞിട്ടുമില്ല കൈ നഷ്‌ടം വന്നാലും അന്നന്നത്തെ ചെലവു തീര്‍ത്ത് കഷ്‌ടിച്ച് കഴിഞ്ഞു പോകണമെന്ന അടിസ്ഥാന വിഭാഗത്തിന്റെ ചിന്ത സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക്തന്നെ തിരിച്ചടിയായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കയ്യില്‍ കാശില്ലാത്തതിനാല്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നില്ല. വില്‍പന നികുതി ഇനത്തില്‍ മാത്രം Read more about നോട്ട് നിരോധനം നിലവില്‍വന്ന് 50 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ വലയ്‌ക്കുന്നത് വന്‍ വരുമാന നഷ്‌ടവും കറന്‍സി പ്രതിസന്ധിയും.[…]