പാർട്ടി നേതാക്കൾ പരസ്യ പ്രസ്താവന നടത്തുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് വിലക്കി.

05:59 pm 28/12/2016 ന്യൂഡൽഹി: കേരളത്തിലെ പാർട്ടി നേതാക്കൾ പരസ്യ പ്രസ്താവന നടത്തുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് വിലക്കി. ഹൈക്കമാൻഡിന്‍റെ നിർദേശം കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ആണ് മാധ്യമങ്ങളെ അറിയിച്ചത്. നേതാക്കളുടെ പരസ്യ പ്രസ്താവനകളെ ഹൈക്കമാൻഡ് ഗൗരവമായി കാണുന്നുവെന്ന് വാസ്നിക് പറഞ്ഞു. അഭിപ്രായങ്ങളും വിമർശനങ്ങളും ബന്ധപ്പെട്ട വേദിയിൽ ഉന്നയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിമർശനങ്ങളും സ്വയംവിമർശനങ്ങളും പാർട്ടിയെ എക്കാലത്തും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ണൂർ ഡി.സി.സി സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷ പരിപാടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. Read more about പാർട്ടി നേതാക്കൾ പരസ്യ പ്രസ്താവന നടത്തുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് വിലക്കി.[…]

മുരളീധരൻ തന്നെ വധിക്കാൻ ഗുണ്ടകളെ വിട്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ.

03:54 pm 28/12/2016 കൊല്ലം: കെ. മുരളീധരൻ തന്നെ വധിക്കാൻ ഗുണ്ടകളെ വിട്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. തന്‍റെ മരണം ഉറപ്പായിക്കഴിഞ്ഞു. ഉണ്ണിത്താനെ വധിക്കുമെന്ന് മുരളീധരൻ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. തന്‍റെ ജീവന്‍ അപകടത്തിലാണെന്നും ആക്രമണം ഇനിയും ഉണ്ടാകാമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മുരളീധരനെ വിർമശിച്ചവരെല്ലാം ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട്. 2004ൽ തിരുവനന്തപുരത്തു നടന്ന ആക്രമണത്തിന്‍റെ നേർപകർപ്പാണ് ഇവിടെയും നടന്നത്. രണ്ടുസംഭവങ്ങളിലും ജാതകബലം കൊണ്ടാണു താൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ടി.എച്ച്. മുസ്തഫയയെയും എം.പി. ഗംഗാധരനെയും ആക്രമിച്ച മുരളി ഗുണ്ടാത്തലവനാണെന്നും ഉണ്ണിത്താൻ Read more about മുരളീധരൻ തന്നെ വധിക്കാൻ ഗുണ്ടകളെ വിട്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ.[…]

ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ അസിസ്റ്റന്‍റ് ദന്തല്‍ സര്‍ജന്‍മാരുടെ 47 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

03:48 pm 28/12/2016 തിരുവനന്തപുരം: പി.എസ്.സി. അംഗങ്ങളുടെ നിലവിലുള്ള നാല് ഒഴിവുകളിലേക്ക് ചുവടെ പറയുന്നവരെ നിയമിക്കുന്നതിന് ഗവര്‍ണര്‍ക്കു ശുപാര്‍ശ ചെയ്യാൻ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സുരേഷന്‍. സി, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യൂ.ഡി. ബില്‍ഡിംഗ്സ് ഡിവിഷന്‍, കാസര്‍കോട്, ഡോ. എം.ആര്‍. ബൈജു, പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍, ഗവ: എഞ്ചിനീയറിംഗ് കോളജ്, തിരുവനന്തപുരം, ഡോ. ജിനു സക്കറിയ ഉമ്മന്‍, മനകുപ്പിയില്‍ ഹൗസ്, ഇടനാട് പി.ഒ, ചെങ്ങന്നൂര്‍, അഡ്വ. രഘുനാഥന്‍ എം.കെ, മാരാത്ത് ഹൗസ്, കോടന്നൂര്‍ Read more about ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ അസിസ്റ്റന്‍റ് ദന്തല്‍ സര്‍ജന്‍മാരുടെ 47 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.[…]

കൊല്ലത്ത് രാജ്മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു

12:28 pm 28/12/2016 കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ നേരെ കൊല്ലത്ത് കൈയ്യേറ്റ ശ്രമം. അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കൊല്ലം ഡി.സി.സി ഓഫീസിനടുത്ത് കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷിക സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ഡി.സി.സി ഓഫീസിന്റെ ഗേറ്റിന് അടുത്ത് വെച്ചായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ ഒരു സംഘം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കാറിലെത്തിയ അദ്ദേഹത്തെ തടയുകയും വാഹനത്തിന് നേരെ ചീമുട്ടയെറിയുകയും ചെയ്തു. വാഹനത്തിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. രാജ്മോഹന്‍ ഉണ്ണിത്താനെതിരെയും കെ. മുരളീധരനെ അനുകൂലിച്ചും പ്രവര്‍ത്തകര്‍ മുദ്രാവാക്യം Read more about കൊല്ലത്ത് രാജ്മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു[…]

ഒ.ബി.സിക്ക് പ്രത്യേക്ക വകുപ്പ്.

12;22 pm 28/12/2016 മുംബൈ: സംസ്ഥാനത്ത് ജാതിമുക്ത-നാടോടി ഗോത്രങ്ങളുടെയും ഒ.ബി.സി, പ്രത്യേക പിന്നാക്ക വര്‍ഗങ്ങളുടെയും ക്ഷേമത്തിന് പ്രത്യേക വകുപ്പുണ്ടാക്കാനും സ്വതന്ത്ര ചുമതലയില്‍ മന്ത്രിയെ നിയമിക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മറാത്ത സംവരണ ആവശ്യം ശക്തമാവുകയും ഇതിനോട് സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊള്ളുകയും ചെയ്തതോടെ ഒ.ബി.സി വിഭാഗക്കാരും മറ്റുള്ളവരും നിലവിലെ സംവരണം നിലനിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് സര്‍ക്കാറിന്‍െറ നീക്കം. ബ്രിട്ടീഷുകാരുടെ കാലത്ത് ക്രിമിനല്‍ സമൂഹമായി കണ്ട ഗോത്രങ്ങളാണ് ജാതിമുക്ത ഗോത്രങ്ങളായി അറിയപ്പെടുന്നത്.

രാജ്യാന്തര വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ‘

12:20 pm 28/12/2016 തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ‘കശ്മീരി ചീറ്റ’ എന്നറിയപ്പെടുന്ന പാക്ക് സൈബർ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്. എന്നാൽ ഇന്നു രാവിലെ ഒമ്പത് മണിയോടെ തന്നെ വെബ്സൈറ്റ് പൂര്‍വാവസ്ഥയിൽ എത്തിക്കാനായി. ‘മെസ് വിത് ദി ബെസ്റ്റ്’, ‘ഡൈ ലൈക്ക് ദി റെസ്റ്റ്’ എന്ന സന്ദേശമാണ് ഹാക്കർമാർ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. ഈ വർഷം ആദ്യം റായ്പൂർ എ.ഐ.ഐ.എം.എസ് വെബ്സൈറ്റ് ഹാക്ക് ചെയ്തതും ഇതേ സംഘമാണ്.

പ്രധാനമന്ത്രിക്കെതിരെയുള്ള വിമർശനങ്ങളുടെ മുന കൂർപ്പിച്ച് വീണ്ടും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

12:18 pm 28/12/2016 ഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെയുള്ള വിമർശനങ്ങളുടെ മുന കൂർപ്പിച്ച് വീണ്ടും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെ പാടെ താളം തെറ്റിച്ച പരിഷ്ക്കാരം എന്നും ഒരു ശതമാനത്തോളം വരുന്ന ധനികർക്ക് മാത്രമാണ് ഇതിന്‍റെ ഗുണമുണ്ടായതെന്നും രാഹുൽ വിമർശിച്ചു. കോൺഗ്രസിന്‍റെ സ്ഥാപക ദിനത്തിൽ മാധ്യ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോൺഗ്രസ് ഉപാധ്യക്ഷൻ. നവംബർ 8ന് ശേഷം എത്ര കള്ളപ്പണം പിടിച്ചെടുത്തു, എത്രമാത്രം രാജ്യം സാമ്പത്തികമായി അരക്ഷിതമായി, എത്ര ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു എന്നീ Read more about പ്രധാനമന്ത്രിക്കെതിരെയുള്ള വിമർശനങ്ങളുടെ മുന കൂർപ്പിച്ച് വീണ്ടും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.[…]

ഫീനിക്‌സില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായി

12:16 pm 28/12/2016 – മാത്യു ജോസ് ഫീനിക്‌സ്: ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായി. പരമ്പരാഗത കേരളീയ ക്രൈസ്തവ തനിമയാര്‍ന്ന തിരുപ്പിറവി ആഘോഷങ്ങള്‍ ക്രിസ്തുമസിന്റെ ആത്മീയത സജീവമായി നിലനില്‍ക്കുമെന്നതിന്റെ പ്രതിഫലനമാണ്. ആഘോഷമായ ദിവ്യബലി, ഉണ്ണീശോയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, തീകായിക്കല്‍ ചടങ്ങ് തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോസഫ് പുതിയകുന്നേല്‍ സഹകാര്‍മികനായി. ക്രിസ്തുമസ് സ്‌നേഹത്തിന്റെ സമാനതകളില്ലാത്ത പ്രകടനമാണെന്ന് ദിവ്യബലി മധ്യേ നല്‍കിയ ക്രിസ്തുമസ് സന്ദേശത്തില്‍ Read more about ഫീനിക്‌സില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായി[…]

ഭരണപരിഷ്കരണ കമീഷൻ ചെയർമാനുമായ വി.എസ് അച്യുതാനന്ദന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.എം.മണി

12;12 pm 28/12/2016 തിരുവനന്തപുരം: അഞ്ചേരി ബേബി വധത്തില്‍ സി.പി.എം മുതിർന്ന നേതാവും ഭരണപരിഷ്കരണ കമീഷൻ ചെയർമാനുമായ വി.എസ് അച്യുതാനന്ദന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.എം.മണി. കൊലപാതകത്തില്‍ വി.എസ് എന്തെങ്കിലും പങ്കുവഹിച്ചു എന്ന് തനിക്ക് അഭിപ്രായമില്ല. സംസ്ഥാനസെക്രട്ടറിയാണ് പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടതെന്നും എം.എം.മണി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും മന്ത്രിയായപ്പോഴും താൻ അഞ്ചേരി ബേബി വധ കേസിൽ പ്രതിയാണ്. കേസ് തള്ളാനാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഹരജി തള്ളിയ സാഹചര്യത്തിൽ തൽസ്ഥിതി തന്നെയാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫിലാഡല്‍ഫിയ നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയര്‍ സെന്റര്‍ ക്രിസ്തുമസ് ആഘോഷിച്ചു

12;11 pm 28/12/2016 ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയ: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഫിലാഡല്‍ഫിയ നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയര്‍ സെന്ററിന്റെ ക്രിസ്തുമസ് ആഘോഷം നാലു തലമുറകളുടെ സംഗമത്തിന് സാക്ഷ്യംവഹിച്ചു. ഡിസംബര്‍ 26-നു മദ്ധ്യാഹ്‌നത്തില്‍ നടത്തപ്പെട്ട സ്‌നേഹവിരുന്നില്‍ ഫാ. ഷിബു മത്തായി ക്രിസ്തുമസ് കേക്ക് മുറിച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ക്രിസ്തുമസ് കൂട്ടായ്മയില്‍ ഫാ. എം.കെ. കുര്യാക്കോസ് പ്രാരംഭ പ്രാര്‍ത്ഥന നയിച്ചു. ചടങ്ങിന് പാസ്റ്റര്‍ പി.സി ചാണ്ടി സ്വാഗതം ആശംസിക്കുകയും അതിഥികളെ Read more about ഫിലാഡല്‍ഫിയ നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയര്‍ സെന്റര്‍ ക്രിസ്തുമസ് ആഘോഷിച്ചു[…]