width=”300″ height=”226″ class=”alignnone size-medium wp-image-27444″ /> തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

12:10 pm 28/12/2016 തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഡിസംബര്‍ 30ന് കാലാവധി അവസാനിക്കുന്ന നിലവിലെ 160ഓളം ലിസ്റ്റുകളുടെ കാലാവധി നീട്ടാനാണ് സർക്കാർ ശിപാർശ ചെയ്തത്. സർക്കാർ ശിപാർശ ചെയ്ത സാഹചര്യത്തിൽ വെള്ളിയാഴ്ച പ്രത്യേക യോഗം വിളിക്കാൻ പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ ഒരു തവണ പോലും കാലാവധി നീട്ടാത്ത റാങ്ക് ലിസ്റ്റുകൾക്കാണ് മന്ത്രിസഭാ തീരുമാനം ഗുണം ചെയ്യുക. അതേസമയം, സെക്രട്ടറിയേറ്റിനു മുന്നിൽ തുടരുന്ന സമരം ശക്തമാക്കുമെന്ന് റാങ്ക് Read more about width=”300″ height=”226″ class=”alignnone size-medium wp-image-27444″ /></a> തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.[…]

ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ് : ന്യൂജേഴ്‌സിയില്‍ രജിഷ്ട്രേഷന് ഉജ്ജ്വല തുടക്കം

12:07 pm 28/12/2016 – അനില്‍ മറ്റത്തിക്കുന്നേല്‍ ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാള്‍സിലെ ഫെസന്റ് റണ്‍ റിസോര്‍ട്ടില്‍ വച്ച് നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്‍ഫറന്‍സിന്റെ, ന്യൂജേഴ്‌സി ക്‌നാനായ കാത്തലിക്ക് മിഷനിലെ റെജിഷ്ട്രേഷന് ഉജ്ജ്വല തുടക്കമായി . തിരുപ്പിറവി ദിനത്തിലെ വി. കുര്‍ബ്ബാനയ്ക്ക് ശേഷമാണ് രജിഷ്ട്രേഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടത്. മിഷന്‍ അംഗങ്ങളായ അലക്‌സ് & ഷീല നെടുംതുരുത്തില്‍ ദമ്പതികളില്‍ Read more about ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ് : ന്യൂജേഴ്‌സിയില്‍ രജിഷ്ട്രേഷന് ഉജ്ജ്വല തുടക്കം[…]

ഫാമിലി കോണ്‍ഫെറന്‍സ് കിക്ക് ഓഫ് ന്യൂയോര്‍ക്ക് ഫൊറോനാ പള്ളിയില്‍ നടന്നു

12:04 pm 28/12/2016 – സാബു തടിപ്പുഴ ന്യൂയോര്‍ക്ക്: അമേരിക്കയിലേ ക്‌നാനായ റീജിണിന്റെ അഭിമുഖത്തില്‍ നടക്കുന്ന ഫാമിലി കോണ്‍ഫെറന്‍സില്‍ പങ്കെടുക്കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് ന്യൂയോര്‍ക്കിലെ സെന്‍റ് .സ്റ്റീഫന്‍ ക്‌നാനായ ദേവാലയത്തിലെ ക്രിസ്തുമസ് കുര്‍ബാനയോടെ കിക്ക് ഓഫ് നടത്തി .സെന്‍റ് സ്റ്റീഫന്‍ ഇടവകയില്‍ നിന്നുതന്നെ നാല്പതില്‍പരം കുടുംബങ്ങള്‍ ആദ്യദിവസം തന്നെ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഷിക്കാഗോയിലെ സെന്‍റ്.ചാള്‍സ് ഫെസന്റ് റണ്‍ റിസോര്‍ട്ടില്‍വച്ചാണ് ജൂണ്‍ 28 മുതല്‍ ജൂലൈ ഒന്നാം തിയതി വരെയാണ് പ്രഥമ ക്‌നാനായ ഫാമിലി കോണ്‍ഫെറന്‍സ് നടത്തപ്പെടുന്നത്.

കാൺപൂരിന്​ സമീപം ട്രെയിൻ പാളം തെറ്റി രണ്ടുപേർ മരിച്ചു.

12:00 pm 28/@2/2016 കാൺപൂർ: കാൺപൂരിന്​ സമീപം ട്രെയിൻ പാളം തെറ്റി രണ്ടുപേർ മരിച്ചു. ഇരപുതോളം പേർക്ക്​ പരിക്കേറ്റു. രാജസ്ഥാനിലെ അജ്​മീറിൽ നിന്ന്​ കൊൽക്കത്തയി​െല സിയാൽദയിലേക്ക്​ ​ പോകുകയായിരുന്ന ട്രെയിനി​െൻറ 14 ബോഗികളാണ്​ പാളംതെറ്റിയത്​. കാൺപൂരിന്​ സമീപം റൂറയിൽ പുലർച്ചെ 5.20ന്​ ആയിരുന്നു അപകടം. രക്ഷാ പ്രവർത്തനം തുടരുകയാണ്​. ട്രെയിനി​െൻറ മുന്നിലുള്ള ആറു മുതൽ 20 വരെയുള്ള ബോഗികളാണ്​ പാളം തെറ്റിയത്​. റെയിൽവെയുടെ മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്​. അപകടത്തിൽ ആർക്കും ജീവഹാനിയുണ്ടായിട്ടില്ലെന്ന്​ റെയിൽവെ അറിയിച്ചു. അപകടത്തെ തുടർന്ന്​ Read more about കാൺപൂരിന്​ സമീപം ട്രെയിൻ പാളം തെറ്റി രണ്ടുപേർ മരിച്ചു.[…]

കെറി ഫിഷര്‍ അന്തരിച്ചു

05:30 am 28/12/2016 ലണ്ടന്‍: സ്റ്റാര്‍വാര്‍ ചിത്രങ്ങളിലൂടെ സുപ്രസിദ്ധയായ കെറി ഫിഷര്‍ അന്തരിച്ചു. 60 വയസായിരുന്നു. അടുത്തിടെയായി ആരോഗ്യ പ്രശ്നങ്ങളുണ്ടായ കെറിയുടെ മരണം ഹൃദയാഘാതം മൂലമാണ് എന്നാണ് റിപ്പോര്‍ട്ട്. സ്റ്റാര്‍വാര്‍ സിനിമയില്‍ ഇവര്‍ അവതരിപ്പിച്ചിരുന്ന പ്രിന്‍സസ് ലീയ വളരെ പ്രശസ്തമായ വേഷമാണ്. പ്രിന്‍സസ് ഡയറിസ്റ്റ് എന്ന പേരില്‍ ഓര്‍മ്മകുറിപ്പുകളും ഇവര്‍ എഴുതിയിട്ടുണ്ട് അമേരിക്കന്‍ സമയം 8.55 നായിരുന്നു മരണമെന്ന് കെറിയുടെ മകള്‍ ബില്ലി ഫിഷരെ ഉദ്ധരിച്ച് കുടുംബ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 23ന് ലണ്ടനില്‍ Read more about കെറി ഫിഷര്‍ അന്തരിച്ചു[…]

രാജ്യത്തെ പ്രത്യേക രീതിയില്‍ വാര്‍ത്തെടുക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി

05:30 am 28/12/2016 തിരുവനന്തപുരം: ചരിത്രം പൊളിച്ചെഴുതി രാജ്യത്തെ പ്രത്യേക രീതിയില്‍ വാര്‍ത്തെടുക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബീഫ് നിരോധനവും മുത്തലാഖും പോലുള്ള ആചാരങ്ങള്‍ എക്കാലവും നിലനിന്നവയല്ലെന്ന് പ്രശസ്ത ചരിത്രകാരി ഡോ. റൊമീള ഥാപ്പര്‍. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാന്‍ ആര്‍എസ്എസും സംഘപരിവാറും ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാഠ്യപദ്ധതിയില്‍പ്പോലും വര്‍ഗീയത പടര്‍ത്തുന്നത് അപകടകരമാണ്. എഴുപത്തിയേഴാമത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായി Read more about രാജ്യത്തെ പ്രത്യേക രീതിയില്‍ വാര്‍ത്തെടുക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി[…]

സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗതാലയെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഓണററി ലൈഫ്ടൈം പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്തു.

05:28 am 28/12/2016 ചെന്നൈ: കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍പെട്ട വിവാദ നായകന്മാരായ സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗതാലയെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) ഓണററി ലൈഫ്ടൈം (ആജീവനാന്ത) പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന ഐ.ഒ.എ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇരുവരെയും ആജീവനാന്ത പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്തത്. ചെന്നൈ താജ് കൊറോമാന്‍ഡല്‍ ഹോട്ടലില്‍ ഐ.ഒ.എ പ്രസിഡന്‍റ് എന്‍. രാമചന്ദ്രന്‍െറ അധ്യക്ഷതയിലാണ് യോഗം നടന്നത്. 2017ലെ ദേശീയ ഗെയിംസ് ഗോവയില്‍ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. കായിക സംഘടനകളില്‍ തര്‍ക്കങ്ങള്‍മൂലം സമയവും Read more about സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗതാലയെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഓണററി ലൈഫ്ടൈം പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്തു.[…]

20000തോളം സർക്കാരിതര സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.

05:23 am 28/12/2016 ന്യൂഡല്‍ഹി: രാജ്യത്തെ 20000തോളം സർക്കാരിതര സന്നദ്ധ സംഘടനകളുടെ (എന്‍.ജി.ഒ) പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വിദേശത്ത് നിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്‌.സി.ആർ.എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിക്ക് വഴിവെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന രീതികള്‍ ഒരു വര്‍ഷത്തോളം വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഔദ്യഗിക വക്താവ് വ്യക്തമാക്കി. 20000 എന്‍.ജി.ഒകളുടെ ലൈസന്‍സ് Read more about 20000തോളം സർക്കാരിതര സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.[…]

തൃപ്തി ദേശായി ശബരിമലയില്‍ എത്തിയാല്‍ വിശ്വാസികളെ അണിനിരത്തി തടയുമെന്ന് രാഹുല്‍ ഈശ്വര്‍

05:22 am 28/12/2016 കൊച്ചി: സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വരും മുമ്പ് തൃപ്തി ദേശായി ശബരിമലയില്‍ എത്തിയാല്‍ വിശ്വാസികളെ അണിനിരത്തി തടയുമെന്ന് അയ്യപ്പധര്‍മസേന ദേശീയ പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ കോടതിവിധി വരുന്നതിന് മുമ്പ് ശബരിമലയില്‍ പ്രവേശിക്കുമെന്ന് പറയുന്നതിനുപിന്നില്‍ ദേശവിരുദ്ധ മനോഭാവമാണുള്ളത്. ദേശായിയെ തടയാന്‍ അഞ്ഞൂറോളം സ്ത്രീകളെ ഉള്‍പ്പെടെ അണിനിരത്തി മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന 70 വിഷപ്പാമ്പുകളെ പിടിച്ചെടുത്തു

05:01 am 28/12/2016 പൂന: വീട്ടില്‍ സൂക്ഷിച്ചിരുന്ന വിഷപ്പാമ്പുകളെ പിടിച്ചെടുത്തു. പൂനയില്‍ ചക്കാനിലെ ഒരു വീട്ടില്‍ പരിശോധന നടത്തവെയാണ് 70ല്‍ അധികം വിഷപ്പാമ്പുകളെ കണ്ടെടുത്തത്. പെട്ടികളിലാക്കിയ നിലയിലായിരുന്നു പാമ്പുകള്‍. ഇതില്‍ 41 രാജവെമ്പാലയും 31 മൂര്‍ഖന്‍ പാമ്പുകളും ഉള്‍പ്പെടും. രഞ്ജിത് ഖരാഗെ എന്നയാളും കുടുംബവുമാണ് വീട്ടില്‍ താമസിക്കുന്നത്. പിടിച്ചെടുത്ത പാമ്പുകളെ വനംവകുപ്പിനു കൈമാറി. രഞ്ജിത്തിനെയും കൂട്ടാളിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പാമ്പുകളെയും ഇവയുടെ വിഷവും വില്‍ക്കാന്‍ ശ്രമിച്ചതിന് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.