അജ്മാനില്‍ ചൊവ്വാഴ്ച ഉച്ചക്കുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.

05:00 am 28/12/2016 നാദാപുരം: അജ്മാനില്‍ ചൊവ്വാഴ്ച ഉച്ചക്കുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇയ്യങ്കോട് വായനശാല പരിസരത്തെ തൊടുവയില്‍ ഖാദറിന്‍െറ മകന്‍ അസ്കറാണ് (34) മരിച്ചത്. മാതാവ്: മാമി. ഭാര്യ: സമീറ. മക്കള്‍: ഫാദില്‍, ഫര്‍ഹാന്‍. മയ്യിത്ത് നാട്ടിലെ ത്തിച്ച് ഖബറടക്കും.

117 വര്‍ഷം പഴക്കമുള്ള ക്രിക്കറ്റ് റിക്കാര്‍ഡ് തകര്‍ത്ത് ഗുജറാത്ത് ഓപ്പണര്‍

04:59 am 28/12/2016 ന്യൂഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ റിക്കാര്‍ഡിനുടമയായി ഗുജറാത്ത് ബാറ്റ്‌സ്മാന്‍ സമിത് ഗൊഹെല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഓപ്പണര്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയാണ് സമിത് ഗൊഹെല്‍ ലോകറിക്കാര്‍ഡ് നേടിയത്. 117 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് തകര്‍ത്ത സമിത് പുറത്താകാതെ 359 റണ്‍സാണ് നേടിയത്. ഒഡീഷക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തിലായിരുന്നു സമിതിന്റെ നേട്ടം. 1899ല്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് കൗണ്ടി ടീം സോമര്‍സെറ്റിനെതിരെ സറേയ്‌സിന്റെ ബോബി ആബെല്‍ നേടിയ Read more about 117 വര്‍ഷം പഴക്കമുള്ള ക്രിക്കറ്റ് റിക്കാര്‍ഡ് തകര്‍ത്ത് ഗുജറാത്ത് ഓപ്പണര്‍[…]

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു

04:57 am 28/12/2016 തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.മുരളീധരനുമായുണ്ടായ വാക്കുതര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക് വഴിമാറിയതോടെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് അദ്ദേഹം കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനു കൈമാറി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കത്തില്‍ ആരോപിക്കുന്നു. നേരത്തെ, മുരളീധരനെതിരേ ഉണ്ണിത്താന്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കെ.കരുണാകരന്റെ ഓര്‍മ ദിവസം മുരളീധരന്‍ ഗള്‍ഫില്‍ കോണ്‍ഗ്രസ് വിമതര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടൊപ്പം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. മുരളി Read more about രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു[…]

സ്ഥാനാര്‍ത്ഥിയയിരുന്നുവെങ്കില്‍ ട്രമ്പിനെ പരാജയപ്പെടുത്തുമായിരുന്നുവെന്ന് ഒബാമ

07:41 pm 27/12/2016 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : നവംബര്‍ 8ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഹില്ലരിക്കു പകരം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഞാനായിരുന്നുവെങ്കില്‍ ട്രമ്പ് പരാജയപ്പെടുമായിരുന്നുവെന്ന് ഒബാമ. ഇന്ന് ഡിസംബര്‍ 26 (തിങ്കളാഴ്ച) സി.എന്‍.എനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചരണം ശരിയായ രീതിയിലായിരുന്നില്ലെന്നും, വിജയം സുനിശ്ചിതമാണ് എന്ന ധാരണ തെറ്റായിരുന്നുവെന്നും ഒബാമ പറഞ്ഞു. എന്നാല്‍ ഒബാമയുടെ വാദം ട്രമ്പ് തള്ളികളഞ്ഞു. ഒബാമകെയര്‍, ഐസിസ് തുടങ്ങിയവ ഒബാമയുടെ ഭരണ പരാജയമായിരുന്നുവെന്ന് ട്രമ്പ് ചൂണ്ടികാട്ടി.ഹി്ല്ലരിയുടെ പരാജയം ഒബാമയുടെ Read more about സ്ഥാനാര്‍ത്ഥിയയിരുന്നുവെങ്കില്‍ ട്രമ്പിനെ പരാജയപ്പെടുത്തുമായിരുന്നുവെന്ന് ഒബാമ[…]

കോളജ് കാമ്പസില്‍ സ്വസ്തിക് ചിഹ്‌നം: ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

07:48 pm 27/12/2016 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: കോളേജ് കാമ്പസിനകത്തെ ബാത്ത്‌റൂമിലും, ചുവരുകളിലും സ്വസ്തിക്ക് ചിഹ്നം വരക്കുകയും കെകെകെ (KKK) എന്ന് എഴുതിവെക്കുകയും ചെയ്ത പ്ലെയ്ന്‍ വ്യൂവില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ വ്ിദ്യാര്‍ത്ഥി ജാസ്കിരറ്റ് സെയ്‌നി (20) യെ നാസു കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ ആദ്യമാണ് ആദ്യമായി കോളേജ് ക്യാമ്പസില്‍ സ്വസ്തിക്ക് ചിഹ്നം പ്രത്യക്ഷപ്പെട്ടത്, ഒക്ടോബറിലും, ഡിസംബറിലും ഇത് വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.ഡിസംബര്‍ നാണ് സെയ്‌നി സ്വസ്തിക്ക് ചിഹ്നം വരക്കുന്നത് പോലീസിന്റെ ദൃഷ്ടിയില്‍പ്പെട്ടത്. തുടര്‍ന്ന് Read more about കോളജ് കാമ്പസില്‍ സ്വസ്തിക് ചിഹ്‌നം: ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍[…]

അന്‍പത് ദിവസംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയുടെ നടുവൊടിച്ചു : വി.സി.സെബാസ്റ്റ്യന്‍

07:38 pm 27/12/2016 കൊച്ചി: മുന്നൊരുക്കമില്ലാത്ത നോട്ടുനിരോധനവും ബദല്‍ സംവിധാനമേര്‍പ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വന്‍ പരാജയവും കാര്‍ഷിക ഗ്രാമീണ മേഖലയുടെ നടുവൊടിച്ചിരിക്കുന്നുവെന്നും 50 ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നു പ്രഖ്യാപിച്ചവരുടെ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കുകളായി വിശ്വാസ്യത നഷ്ടപ്പെടുക മാത്രമല്ല ദിവസങ്ങള്‍ കഴിയുന്തോറും കര്‍ഷകരുള്‍പ്പെടെ സാധാരണ ജനതയുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി. ഇതിനോടകം പ്രധാനമന്ത്രി മാറിമാറി നടത്തിയ പ്രഖ്യാപനങ്ങളും റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങളും മുഖവിലയ്‌ക്കെടുത്ത ജനങ്ങള്‍ ഒന്നടങ്കം വിഢികളാക്കപ്പെട്ടിരിക്കുന്നു. 130 കോടിയിലേറെയുള്ള രാജ്യത്തെ Read more about അന്‍പത് ദിവസംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയുടെ നടുവൊടിച്ചു : വി.സി.സെബാസ്റ്റ്യന്‍[…]

പ്രവാസികളുടെ സ്വത്തു സംരക്ഷണം: ഫൊക്കാനയുടെ ആവശ്യത്തിന് മുഖ്യമന്ത്രിയുടെ പച്ചക്കൊടി , ആവേശം നല്‍കുന്നു: ഷാജി വര്‍ഗീസ് –

07:36 pm 27/12/2016 ശ്രീകുമാര്‍ ഉണ്ണിത്താന്‍ പ്രവാസികളുടെ സ്വത്തു സംരക്ഷണം സംബന്ധിച്ചു കേരളാ മുഖ്യമന്ത്രി ശ്രീ:പിണറായി വിജയന്‍ അനുകൂലമായ നിലപാട് സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ഫൊക്കാന ട്രഷറര്‍ ഷാജി വര്‍ഗീസ് അറിയിച്ചു.അദ്ദേഹത്തിന് മുന്നില്‍ ഈ വിഷയവുമായി ബന്ധപ്പെട്ടു വിശദമായ രീതിയില്‍ സംസാരിക്കുവാനും അദ്ദേഹത്തില്‍ നിന്നും അനുകൂലമായ ഒരു മറുപടി അപ്പോള്‍ തന്നെ ലഭിച്ചതും ഈ വിഷയത്തിന്റെ യഥാര്‍ത്ഥ സത്യം അദ്ധെഅഹത്തിനു മനസിലായതുകൊണ്ടാണ് അദ്ദേഹം ഫോക്കനാ നല്‍കിയ നിയവേദനത്തോട് വളരെ ഫോസിറ്റിവായി പ്രതികരിച്ചത്. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ ,മാധ്യമ Read more about പ്രവാസികളുടെ സ്വത്തു സംരക്ഷണം: ഫൊക്കാനയുടെ ആവശ്യത്തിന് മുഖ്യമന്ത്രിയുടെ പച്ചക്കൊടി , ആവേശം നല്‍കുന്നു: ഷാജി വര്‍ഗീസ് –[…]

പൊന്നമ്മ ജോസഫിന്റെ സംസ്കാരം ഡിസം 30 വെള്ളിയാഴ്ച

07:35 pm 27/12/2016 ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡില്‍ നിര്യാതയായ പൊന്നമ്മ ജോസഫിന്റെ സംസ്കാരം ഡിസം 30 വെള്ളിയാഴ്ച നടത്തും. പൊതുദര്‍ശനം ഡിസം. 28 ബുധനാഴ്ച 5 മുതല്‍ 9 വരെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍. (400 വില്ലോ ഗ്രോവ് റോഡ്, സ്‌റ്റോണി പോയിന്റ്, ന്യു യോര്‍ക്ക് 10980). സംസ്കാര ശൂശ്രൂഷ: വെള്ളിയാഴ്ച രാവിലെ 10 മണി: സെന്റ് ബോണിഫസ് കാത്തലിക്ക് ചര്‍ച്ച്, (സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍)5 വില്ലോ ട്രീ റോഡ്, വെസ്ലി ഹിത്സ്, ന്യു Read more about പൊന്നമ്മ ജോസഫിന്റെ സംസ്കാരം ഡിസം 30 വെള്ളിയാഴ്ച[…]

സര്‍ഗ്ഗം സ്റ്റീവനേജ് ക്രിസ്തുമസ്‌ന്യൂ ഇയര്‍ ആഘോഷം 7 -ന്

07:33 pm 27/12/2016 – അപ്പച്ചന്‍ കണ്ണന്‍ചിറ സ്റ്റീവനേജ്: സ്റ്റീവനേജിലെ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ ‘സര്‍ഗ്ഗം’ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 7 നു ശനിയാഴ്ച വിപുലമായി കൊണ്ടാടും.ശനിയാഴ്ച രാവിലെ 10:00 മണിക്ക് ‘ക്രിസ്തുമസ് പപ്പായുടെ’ ആഗമനത്തോടെ കരോള്‍ ഗാനാലാപത്തിന്റെ അകമ്പടിയില്‍ സമാരംഭം കുറിക്കുന്ന ആഘോഷത്തിന് സ്റ്റിവനേജിലെ ബാര്‍ക്ലെ സ്കൂള്‍ ഓഡിറ്റോറിയം വേദിയാകും.വൈകുന്നേരം 5 :00 മണിവരെ നീണ്ടു നില്‍ക്കുന്ന വൈവിദ്ധ്യമായ പരിപാടികളൂം മത്സരങ്ങളും ആഘോഷത്തെ വര്‍ണ്ണാഭമാക്കും. ലോക രക്ഷകനായി ഭൂജാതനായ ദിവ്യ Read more about സര്‍ഗ്ഗം സ്റ്റീവനേജ് ക്രിസ്തുമസ്‌ന്യൂ ഇയര്‍ ആഘോഷം 7 -ന്[…]

സാഹിത്യകാരന്‍ ജോയിക്കുട്ടി പാലത്തുങ്കല്‍ അന്തരിച്ചു

07:00 pm 27/12/2016 ചങ്ങനാശേരി : സാഹിത്യകാരന്‍ കൊല്ലം വടക്കേവിള പട്ടത്താനം പികെ നഗര്‍–39 പാലത്തുങ്കല്‍ വീട്ടില്‍ ജോയിക്കുട്ടി പാലത്തുങ്കല്‍ (73) അന്തരിച്ചു. ചങ്ങനാശേരി പാലത്തുങ്കല്‍ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച 11നു കടപ്പാക്കട ടൗണ്‍ അതിര്‍ത്തി സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ: മെര്‍ട്ടില്‍ (റിട്ട. അധ്യാപിക), മക്കള്‍: ബീന (അധ്യാപിക, കളമശേരി), ബിജോയ് (സോഫ്ട്?വെയര്‍ എന്‍ജിനീയര്‍, ബെംഗളൂരു). മരുമക്കള്‍: സാജു സഖറിയ (എന്‍ജിനീയര്‍ ടിസിസി, കൊച്ചി), സൗമ്യ (മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍, ബെംഗളൂരു). മൈസൂര്‍ Read more about സാഹിത്യകാരന്‍ ജോയിക്കുട്ടി പാലത്തുങ്കല്‍ അന്തരിച്ചു[…]