ഷാറൂഖ് ഖാന് ഹൈദരാബാദിലെ മൗലാന ആസാദ് നാഷനല്‍ ഉര്‍ദു സര്‍വകലാശാല ഇന്ന് ഓണററി ഡോക്ടറേറ്റ് നൽകി..

04:22 pm 27/12/2016 ഹൈദരാബാദ്: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാന് ഹൈദരാബാദിലെ മൗലാന ആസാദ് നാഷനല്‍ ഉര്‍ദു സര്‍വകലാശാല ഇന്ന് ഓണററി ഡോക്ടറേറ്റ് നൽകി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ 48,000 വിദ്യാര്‍ഥികള്‍ക്ക് ബിരുദം സമ്മാനിക്കും. ഷാറൂഖ് ഖാനൊപ്പം, ഉര്‍ദു ഭാഷക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രഖ്ത ഫൗണ്ടേഷന്‍ സ്ഥാപകന്‍ രാജീവ് സറഫിനും ഓണററി ഡോക്ടറേറ്റ് നല്‍കുന്നുണ്ട്.

കെ.മുരളീധരന്‍റെ പ്രസ്താവനയെ പോസിറ്റീവായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

04:20 pm 27/12/2016 തിരുവനന്തപുരം: കോൺഗ്രസിനെതിരായി കെ.മുരളീധരന്‍റെ പ്രസ്താവനയെ പോസിറ്റീവായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുരളീധരൻ തന്‍റെ അടുത്ത സുഹ‍ൃത്താണ്. മുൻ കെ.പി.സി.സി പ്രസിഡന്‍റും മുതിർന്ന നേതാവ് കൂടിയാണ്. യു.ഡി.എഫിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്നാണ് മുരളീധരൻ പറഞ്ഞതിന്റെ അർഥമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രതിപക്ഷം കൂടുതല്‍ സജീവ സമരങ്ങളുമായി വരണമെന്ന ആത്മവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. അദ്ദേത്തിന്റെ വികാരത്തെ ഞങ്ങള്‍ മാനിക്കുന്നു. അല്ലാതെ അതിന് മറിച്ചുള്ള നിറം നല്‍കുന്നത് ശരിയല്ല. സുധീരനും ഉമ്മൻചാണ്ടിയും താനും മൂന്നു വഴിക്കല്ല Read more about കെ.മുരളീധരന്‍റെ പ്രസ്താവനയെ പോസിറ്റീവായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.[…]

സർക്കാർ ജനങ്ങൾക്ക്​ നൽകിയ വാഗ്​ദാനം നടപ്പാക്കുകയാണന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

04:18 pm 27/12/2016 ഡെറാഡൂൺ: നോട്ട്​ പിൻവലിക്കൽ വിഷയത്തിൽ സർക്കാർ ജനങ്ങൾക്ക്​ നൽകിയ വാഗ്​ദാനം നടപ്പാക്കുകയാണന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരെ ശിക്ഷിക്കുമെന്ന്​ തങ്ങൾ പറഞ്ഞിരുന്നുവെന്നും ഇപ്പോൾ നടക്കുന്നത്​ അതാണെന്നും മോദി കൂട്ടിച്ചേർത്തു. കള്ളപണം ഇല്ലാതാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക്​ ജനങ്ങൾ സഹായിച്ചെന്നും പ്രധാനമന്ത്രി കൂട്ടി​ച്ചേർത്തു. ഉത്താരഖണ്​ഡിൽ ചാർധാം ഹൈ​വേ ഉദ്​ഘാടനം ചെയ്​ത്​​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്​ ‘സഫായി അഭിയാൻ’ ആണ്​. ക്ലാസ്​ 3, ക്ലാസ്​ 4 ജീവനക്കാർക്ക്​ ജോലിക്കായി ഇനി അഭിമുഖം നടത്തില്ല. അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ 5 Read more about സർക്കാർ ജനങ്ങൾക്ക്​ നൽകിയ വാഗ്​ദാനം നടപ്പാക്കുകയാണന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.[…]

മാർക്കറ്റിൽ ബോംബ്​സ്ഫോടനം നടത്താനെത്തിയ വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു​.

04:17 pm 27/12/2016 അബുജ: കന്നുകാലി മാർക്കറ്റിൽ ബോംബ്​സ്ഫോടനം നടത്താനെത്തിയ വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു​. കഴിഞ്ഞ ദിവസം നൈജീരിയയിലെ മെയ്ദുഗുരിയിലാണ് സംഭവം. ചാവേർ സ്​ഫോടനം നടത്താനെത്തിയ രണ്ട്​ പെൺകുട്ടികളിൽ ഒരാൾ കസുവൻ ഷാനു മാർക്കറ്റിന്​പുറത്ത്​ പൊട്ടിത്തെറിക്കുകയും ഒരാൾ മരിക്കുകയും ചെയ്​തിരുന്നു. എന്നാൽ മറ്റൊരു പെൺകുട്ടി സ്​ഫോടനം നടത്താൻ ശ്രമിച്ചെങ്കിലും ബോംബ്​ പൊട്ടിയില്ല. തുടർന്നാണ് ജനക്കുട്ടം പെൺകുട്ടിയെ അടിച്ച്​ കൊന്നത്​. ചാവേർ സ്ഫോടനത്തിന്​ പിന്നിൽ ആരാണെന്ന്​ വ്യക്തമായിട്ടില്ലെങ്കിലും തീവ്രവാദ സംഘടനയായ ബൊകൊ ഹറാം ആണെന്നാണ്​ സുരക്ഷാ ഉദ്യോഗസ്​ഥർ Read more about മാർക്കറ്റിൽ ബോംബ്​സ്ഫോടനം നടത്താനെത്തിയ വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു​.[…]

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം.

12:45 pm 27/12/2016 തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. എആര്‍ ക്യാമ്പിലെ വാഹനത്തിന്റെ ഹെഡ് ലൈറ്റ്, കല്ലേറില്‍ തകര്‍ന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ദിവസം സ്ഥലത്തുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവം. പ്രദേശത്ത് കച്ചവടം നടത്തുന്ന ഒരു സ്ത്രീയുടെ കടയ്ക്ക് നേരെ ഇന്നലെ കല്ലേറുണ്ടായി.

റിലയൻസ്​ ജിയോയോട്​ വിശദീകരണം ചോദിച്ച്​ ടെലികോം റെഗുലേറ്ററി ​അതോറിറ്റി.

12:40 0m 27/12/2016 ന്യൂഡൽഹി: റിലയൻസ്​ ജിയോയോട്​ വിശദീകരണം ചോദിച്ച്​ ടെലികോം റെഗുലേറ്ററി ​അതോറിറ്റി. ജിയോയുടെ വെൽകം ഒാഫർ നീട്ടനുള്ള തീരുമാനത്തിലാണ്​ ട്രായ്​ വിശദീകരണം ചോദിച്ചിരിക്കുന്നത്​. 2016 ഡിസംബർ 31 വരെ പൂർണ്ണമായ സൗജന്യമായിരുന്നു ജിയോ ഉപഭോക്​താകൾക്ക്​ നൽകിയത്​. എന്നാൽ പിന്നീട്​ ഇത്​ മാർച്ച്​ 31 വരെ റിലയൻസ്​ നീട്ടി നൽകുകയായിരുന്നു. നിലവിലെ നിയമമനുസരിച്ച്​ 90 ദിവസം മ​ാത്രമേ ഇത്തരം ഒാഫറുകൾ മൊബൈൽ കമ്പനികൾക്ക്​ ഉപഭോക്​തകൾക്കായി നൽകാൻ സാധിക്കുകയുള്ളു എന്നാണ്​ സൂചന. ഡിസംബർ 20ന്​ ​​പ്രമോഷണൽ ഒാഫർ Read more about റിലയൻസ്​ ജിയോയോട്​ വിശദീകരണം ചോദിച്ച്​ ടെലികോം റെഗുലേറ്ററി ​അതോറിറ്റി.[…]

ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

12;34 pm 27/12/2016 ന്യൂഡൽഹി: യമനിൽനിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഫാ.ടോം ഉഴുന്നാലിന്‍റെ പുതിയ വിഡിയോ കണ്ടു. ടോം ഒരു ഇന്ത്യൻ പൗരനാണെന്നും ഒരോ ഇന്ത്യക്കാരന്‍റെയും ജീവൻ ഞങ്ങൾക്ക് വിലപ്പെട്ടതാണെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. ഫാ.ടോമിനെ സുരക്ഷിതനായി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എല്ലാ വഴികളും ഇതിനായി തേടുന്നുണ്്ട. ഒരു സാധ്യതയും അവഗണിക്കില്ലെന്നും വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു. ഫാ.ടോമിന്‍റെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവന്നതിനു പിന്നാലെയാണ് Read more about ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്[…]

ദംഗല്‍’ 100 കോടി ക്ലബിലേക്ക്

10:31 am 27/12/2016 ദില്ലി: ആമിര്‍ഖാന്‍ നായകനാകുന്ന ‘ദംഗല്‍’ തീയേറ്ററില്‍ മുന്നേറുകയാണ്. ഏതൊരു ആമിര്‍ ചിത്രങ്ങളേയും പോലെ നിരവധി പ്രത്യേകതകളുമായാണ് ദംഗലും എത്തിയിരിക്കുന്നത്. പുറത്തിറങ്ങി വെറും മൂന്ന് ദിവസങ്ങള്‍ കൊണ്ട് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംകൊണ്ട സിനിമയായി മാറിയിരിക്കുകയാണിത്. ഏറ്റവും വേഗം 100 കോടി ക്ലബില്‍ ഇടപറ്റിയ ചിത്രം എന്ന പ്രത്യേകതയ്ക്ക് പുറമെ. ഒരു ദിവസം കൊണ്ട് ഏറ്റവുമധികം തുക വാരിക്കൂട്ടിയ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ക്രിസ്മസ് ദിനത്തില്‍ മാത്രം ചിത്രം വാരിക്കൂട്ടിയത് 41.25 Read more about ദംഗല്‍’ 100 കോടി ക്ലബിലേക്ക്[…]

പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും പൂട്ടാനുള്ള നടപടി തെലങ്കാന ഉള്‍പ്പെടെദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി.

10:26 am 27/12/2016 തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍നിന്ന് 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യവില്‍പന പാടില്ളെന്ന സുപ്രീംകോടതിവിധി ഇതരസംസ്ഥാനങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടും സംസ്ഥാനസര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. ഈ മാസം 15ന് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും പൂട്ടാനുള്ള നടപടി തെലങ്കാന ഉള്‍പ്പെടെദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി. ഇതുസംബന്ധിച്ച് തെലങ്കാന എക്സൈസ് കമീഷണര്‍ ഡോ. ആര്‍.വി. ചന്ദ്രവദന്‍ 19ന് പുറപ്പെടുവിച്ച ഉത്തരവിന്‍െറ പകര്‍പ്പ് ‘മാധ്യമ’ത്തിന് ലഭിച്ചു. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിക്കുള്ളിലെ എ4, Read more about പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും പൂട്ടാനുള്ള നടപടി തെലങ്കാന ഉള്‍പ്പെടെദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി.[…]

ഗോവ ഡബോളിം വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി.

10:22 am 27/12/2016 പനാജി: ഗോവ ഡബോളിം വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി. 154 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ ​ജെറ്റ്​ എയർവേയ്​സ്​ വിമാനമാണ്​ ​റൺവേയിൽ നിന്ന്​ തെന്നിമാറിയത്​. ജീവനക്കാരടക്കം 161 പരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വൻദുരന്തമാണ് തലനാരിഴക്ക് ഒഴിഞ്ഞുമാറിയത്. ജെറ്റ്​ എയർവേയ്​സി​െൻറ 9w 23474 എന്ന വിമാനമാണ്​ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന്​ തെന്നിമാറിയത്. വിമാനം 360 ഡിഗ്രി തിരിഞ്ഞാണ് നിന്നത്. ചില യാത്രക്കാർക്ക്​ നിസാര പരിക്കേറ്റതായും ഇവർക്ക്​ ഉടൻ തന്നെ Read more about ഗോവ ഡബോളിം വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി.[…]