പൊലീസ് സ്റ്റേഷനുകളിലും ചൊവ്വാഴ്ച മുതല്‍ യോഗ നിര്‍ബന്ധമാക്കുന്നു.

08:40 am 27/12/2016 കോട്ടയം: സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ചൊവ്വാഴ്ച മുതല്‍ യോഗ നിര്‍ബന്ധമാക്കുന്നു. പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇതുസംബന്ധിച്ച അറിയിപ്പ് എല്ലാ പൊലീസുകാര്‍ക്കും കഴിഞ്ഞദിവസം കൈമാറി. ജനുവരി ഒന്നു മുതല്‍ മുഴുവന്‍ സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമായും നടത്തണമെന്നായിരുന്നു ആദ്യനിര്‍ദേശമെങ്കിലും ചൊവ്വാഴ്ച തന്നെ യോഗ ആരംഭിക്കണമെന്ന അറിയിപ്പാണ് പലയിടത്തും എസ്.ഐമാര്‍ പൊലീസുകാര്‍ക്ക് കൈമറിയത്. മിക്കയിടത്തും ഉത്തരവ് സര്‍ക്കുലറായി ഇറക്കുകയും ചെയ്തു. പൊലീസുകാര്‍ക്ക് ആരോഗ്യമുള്ള മനസ്സും ശരീരവും ഉറപ്പാക്കാനും ആത്മസംയമനം വളര്‍ത്താനുമാണ് യോഗയെന്നാണ് ഒൗദ്യോഗിക വിശദീകരണം.

സാന്റാ പള്ളിയുടെ ആഭിമുഖ്യത്തില്‍ യുവജനധ്യാനം – ക്രിസ്റ്റോസോമ

08:30 am 27/12/2016 – ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ യുവജനങ്ങള്‍ക്കായി ധ്യാനം നടത്തുന്നു. എസ്.വി.ഡി സഭയുടെ റിവര്‍സൈഡിലുള്ള ഡിവൈന്‍ വേള്‍ഡ് റിട്രീറ്റ് സെന്ററില്‍ വെച്ച് ഡിസംബര്‍ 27-നു ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ 30-നു വെള്ളിയാഴ്ച വൈകുന്നേരം 3 മണി വരെയാണ് “ക്രിസ്റ്റോസോമ’ എന്നു പേരിട്ടിരിക്കുന്ന ധ്യാനം. എസ്.വി.ഡി സഭയുടെ വെസ്റ്റേണ്‍ റീജിയന്‍ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ. സോണി സെബാസ്റ്റ്യന്‍ ധ്യാനം നയിക്കും. Read more about സാന്റാ പള്ളിയുടെ ആഭിമുഖ്യത്തില്‍ യുവജനധ്യാനം – ക്രിസ്റ്റോസോമ[…]

2017നെ യു.എ.ഇയുടെ ദാനധര്‍മ വര്‍ഷമായി പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു

08:09 pm 27/12/2016 അബൂദബി: 2017നെ യു.എ.ഇയുടെ ദാനധര്‍മ വര്‍ഷമായി പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കാനും ദാനധര്‍മങ്ങള്‍ ചെയ്യാനും രാജ്യവും ജനതയും പുലര്‍ത്തുന്ന നിലപാട് ഉയര്‍ത്തിക്കാട്ടുകയാണ് വര്‍ഷാചരണത്തിന്‍െറ ലക്ഷ്യം. വായന വര്‍ഷാചരണം -2016 സമാപിക്കുന്നതോടെ ദാനധര്‍മ വര്‍ഷാചരണം -2017 സമാരംഭിക്കും. യു.എ.ഇ ദാനധര്‍മങ്ങളുടെ രാജ്യമാണെന്ന് ശൈഖ് ഖലീഫ പറഞ്ഞു. ‘ഇവിടുത്തെ ജനത ശൈഖ് സായിദിന്‍െറ മക്കളാണ്. മറ്റു രാജ്യങ്ങള്‍ അവരുടെ ചരിത്രത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നമുക്ക് Read more about 2017നെ യു.എ.ഇയുടെ ദാനധര്‍മ വര്‍ഷമായി പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു[…]

ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഡിസംബര്‍ 30ന് ശേഷവും തുടരുമെന്ന് രാഹുല്‍ ഗാന്ധി.

08:10 am 27/12/2016 ബാരന്‍ (രാജസ്ഥാന്‍): മുന്തിയ നോട്ടുകള്‍ അസാധുവാക്കല്‍ നടപടിമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഡിസംബര്‍ 30ന് ശേഷവും തുടരുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ബാരനില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഡിസംബര്‍ 30ന് പ്രശ്നങ്ങള്‍ തീരുമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍, പ്രശ്നങ്ങള്‍ അതിനുശേഷവും തുടരുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ എനിക്കാവും. ആറോ ഏഴോ മാസം കഴിഞ്ഞാലും ദുരിതം തുടരും’’ -രാഹുല്‍ പറഞ്ഞു. കര്‍ഷകരും തൊഴിലാളികളുമായ പാവങ്ങളെ പ്രധാനമന്ത്രിയുടെ നടപടി സാമ്പത്തിക തടവറയിലാക്കിയതായും Read more about ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഡിസംബര്‍ 30ന് ശേഷവും തുടരുമെന്ന് രാഹുല്‍ ഗാന്ധി.[…]

കെ.എച്ച്.എന്‍.എ കേരളാ സംഗമം ജനുവരി ഏഴിന് തൃശൂരില്‍

08:06 am 27/12/2016 – സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കേരള സംഗമം ജനുവരി ഏഴിന് തൃശൂര്‍ കേരള സാഹിത്യ അക്കാഡമി ഹാളില്‍ വച്ചു നടത്തുന്നതാണെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ , സെക്രട്ടറി രാജേഷ് കുട്ടി എന്നിവര്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. രാവിലെ 9 മണിക്ക് തുടങ്ങുന്ന ചടങ്ങില്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും. “സനാതന ധര്‍മ്മത്തിലെ സമകാലീന സമസ്യകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍ നടത്തുന്നതാണ്. സ്വാമി Read more about കെ.എച്ച്.എന്‍.എ കേരളാ സംഗമം ജനുവരി ഏഴിന് തൃശൂരില്‍[…]

ജാപ്പനീസ്​ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ന്​ പേൾ ഹാർബർ സന്ദർശിക്കും.

08:01 am 27/12/2016 ന്യൂയോർക്ക്​: ജാപ്പനീസ്​ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ന്​ പേൾ ഹാർബർ സന്ദർശിക്കും. അമേരിക്കൻ പ്രസിഡൻറ്​ ഒബാമയോടൊത്താവും അബെ പേൾഹാർബർ സന്ദർശിക്കുക.പേൾ ഹാർബർ സന്ദർശിക്കുന്ന ആദ്യ ജപ്പാൻ പ്രധാനമന്ത്രിയാണ്​ ആബെ. പേൾ ഹാർബർ ആക്രമണത്തി​െൻറ 75ാം വാർഷികത്തോടനുബന്ധിച്ചാണ്​ സന്ദർശനം. നേരത്തെ അമേരിക്കൻ പ്രസിഡൻറ്​ ബറാക്ക്​ ഒബാമ ഹിരോഷിമ സന്ദർശിച്ചിരുന്നു. 1941ൽ രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ച്​ ജപ്പാൻ പേൾ ഹാർബർ ആക്രമിക്കുകയും ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്​തിരുന്നു. ജപ്പാൻ ഇനി ഒരിക്കലും ഇത്തരത്തിലുള്ള യുദ്ധം ആവർത്തിക്കില്ലെന്നും Read more about ജാപ്പനീസ്​ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ന്​ പേൾ ഹാർബർ സന്ദർശിക്കും.[…]

രണ്ടു ലക്ഷം ഡോളര്‍ സമാഹരിച്ച ക്‌നാനായ റീജിയണ്‍ നറുക്കെടുപ്പ്: ഷാജി & മിനി എടാട്ടിന് ഒന്നാം സമ്മാനം

08:03 am 27/12/2016 – അനില്‍ മറ്റത്തിക്കുന്നേല്‍ ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെട്ട റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ ചിക്കാഗോയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഷാജി & മിനി എടാട്ട് ഒന്നാം സമ്മാനമായ $5000 ന് അര്‍ഹനായി. ചിക്കാഗോയില്‍ നിന്ന് തന്നെയുള്ള ജോസ് & മേരി പിണര്‍ക്കയില്‍ രണ്ടാം സമ്മാനമായ 4 പവന്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. മൂന്നാം സമ്മാനമായ ആപ്പിള്‍ ലാപ് ടോപ്പിനായി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂജേഴ്‌സി ക്‌നാനായ മിഷനില്‍ നിന്നുള്ള ജോസ്കുഞ്ഞ് ചാമക്കാലായിലാണ്. ആദ്യത്തെ രണ്ടു Read more about രണ്ടു ലക്ഷം ഡോളര്‍ സമാഹരിച്ച ക്‌നാനായ റീജിയണ്‍ നറുക്കെടുപ്പ്: ഷാജി & മിനി എടാട്ടിന് ഒന്നാം സമ്മാനം[…]

ദിലീപ് മര്‍ക്കോസ് (57) അമേരിക്കയില്‍ നിര്യാതനായി

07:59 am 27/12/2016 ചിങ്ങവനം: വാതക്കാട്ട് ദിലീപ് മര്‍ക്കോസ് (57) യു.എസില്‍ നിര്യാതനായി. സംസ്കാരം പിന്നീട് അമേരിക്കയില്‍. ഭാര്യ: ബീന, മക്കള്‍: ഏബ്രഹാം മര്‍ക്കോസ്, സൂസന്‍ മര്‍ക്കോസ് (എല്ലാവരും അമേരിക്കയില്‍) പരേതന്‍ ജോണ്‍ ഡീയര്‍ കമ്പനിയിലെ സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നു. കോട്ടയം എം.ആര്‍.എഫ്, ചിങ്ങവനം ട്രാവന്‍കൂര്‍ ഇലക്‌ട്രോ കെമിക്കല്‍സ്, ആലപ്പുഴ എക്‌സല്‍ ഗ്ലാസ് കമ്പനി എന്നിവടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അലപ്പോയില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം.

08:00 am 27/12/2016 ബൈറൂത്: അലപ്പോയില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. മര്‍ദനമേറ്റതിന്‍െറയും വെടിയേറ്റതിന്‍െറയും പാടുകള്‍ മൃതദേഹങ്ങളിലുള്ളതായി പ്രതിരോധ മന്ത്രാലയ വക്താവ് ജനറല്‍ ഇഗോര്‍ കൊനഷെന്‍കോവ് പറഞ്ഞു. അലപ്പോ പിടിച്ചെടുക്കാന്‍ സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ റഷ്യന്‍ വ്യോമസേന സഹായിച്ചിരുന്നു. തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥരെയും റഷ്യ അലപ്പോയിലേക്ക് അയച്ചിരുന്നു. വിമത നിയന്ത്രണത്തില്‍ നഗരത്തില്‍ പീഡനങ്ങള്‍ നടന്നതായാണ് ഇത് കാണിക്കുന്നതെന്നാണ് റഷ്യയുടെ വാദം. കുഴിബോംബ് ആക്രമണങ്ങളില്‍ പെട്ട് 63 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ Read more about അലപ്പോയില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം.[…]

ത്യാഗിയെ കുറ്റവാളിയായി കണ്ട് സി.ബി.ഐ നടപടിയെടുത്തത് ശരിയായില്ളെന്ന് വ്യോമസേന മേധാവി അരൂപ് റാഹ

07:57 am 27/12/2016 ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലന്‍ഡ് കോപ്ടര്‍ ഇടപാട് കേസില്‍ വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗിയെ സാധാരണ കുറ്റവാളിയായി കണ്ട് സി.ബി.ഐ നടപടിയെടുത്തത് ശരിയായില്ളെന്ന് വ്യോമസേന മേധാവി അരൂപ് റാഹ. ഈ മാസം ഒമ്പതിന് അറസ്റ്റിലായ ത്യാഗിക്ക് തിങ്കളാഴ്ച പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. മുന്‍ വ്യോമസേന മേധാവിയായ ഒരാളെ ഇത്തരത്തില്‍ കസ്റ്റഡിയില്‍വെച്ചത് ശരിയായില്ല. അദ്ദേഹം കുറച്ചുകൂടി ബഹുമാനം അര്‍ഹിക്കുന്നുണ്ട്. സി.ബി.ഐയുടെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും നടപടി സായുധസേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുമെന്ന് പറയാതിരിക്കാന്‍ എനിക്കാവില്ല. Read more about ത്യാഗിയെ കുറ്റവാളിയായി കണ്ട് സി.ബി.ഐ നടപടിയെടുത്തത് ശരിയായില്ളെന്ന് വ്യോമസേന മേധാവി അരൂപ് റാഹ[…]