വെള്ളിയാഴ്ചക്ക് ശേഷം അസാധു നോട്ടുകൾ കൈവശം വെക്കുന്നത് കുറ്റകരമാക്കാൻ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു

08:34 pm 26/12/2016 ന്യൂഡൽഹി: വെള്ളിയാഴ്ചക്ക് ശേഷം അസാധു നോട്ടുകൾ കൈവശം വെക്കുന്നത് കുറ്റകരമാക്കാൻ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു. ഇതിനായി പ്രത്യേക ഒാർഡിനൻസ് പുറപ്പെടുവിക്കും. അസാധു നോട്ടുകൾ കൈവശം വെക്കുന്നവരിൽ നിന്നും ഇടപാട് നടത്തുന്നവരിൽ നിന്നും പിടിക്കപ്പെട്ടാൽ 50,000 രൂപ കുറഞ്ഞ പിഴ ഈടാക്കും. പിടിച്ചെടുക്കുന്ന തുകയുടെ അഞ്ചിരട്ടി അല്ലെങ്കിൽ 50,000 രൂപയോ പിഴ ചുമത്താനാണ് കേന്ദ്ര നീക്കം. ഇതിൽ ഏതാണോ കൂടുതൽ ആ തുകയായിരിക്കും പിഴ നൽകേണ്ടത്. അസാധു നോട്ടുകളായ 500, 1000 കൈയ്യിൽ വെക്കാവുന്നതിന്‍റെ Read more about വെള്ളിയാഴ്ചക്ക് ശേഷം അസാധു നോട്ടുകൾ കൈവശം വെക്കുന്നത് കുറ്റകരമാക്കാൻ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു[…]

ക്രിസ്തുമസ് സമ്മാനമായി നല്‍കിയത് 13,600 പുതിയ ബൈക്കുകള്‍!

08:32 pm 26/12/2016 – പി.പി. ചെറിയാന്‍ മിഷിഗണ്‍: നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈസേഷനായ എല്‍വിസ് ആന്റ് മോര്‍ വെസ്റ്റ് മിഷിഗണ്‍ ഈ വര്‍ഷം ക്രിസ്തുമസ് സമ്മാനമായി കുട്ടികള്‍ക്ക് വിതരണം ചെയ്തത് 13,600 പുതിയ ബൈക്കുകളും, 3,600 ബാഗ് സാമ്മാന ബാഗുകളും. എല്‍വിസ് ആന്റ് മോര്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പന്ത്രണ്ടാം വാര്‍ഷീകത്തിലാണ് മിഷിഗണിലെ പന്ത്രണ്ട് കേന്ദ്രങ്ങളിലായി കളിപാട്ടങ്ങള്‍ ഉള്‍പ്പെടെ ഇത്രയും സമ്മാനങ്ങള്‍ വിതരണം നടത്തിയത്. നോര്‍ത്ത് ഗോഡ് വിന്‍ എലിമെന്റററി സ്ക്കൂളില്‍ നടന്ന ചാടങ്ങില്‍ മാത്രം മൂന്നിനും Read more about ക്രിസ്തുമസ് സമ്മാനമായി നല്‍കിയത് 13,600 പുതിയ ബൈക്കുകള്‍![…]

കാരുണ്യ ഹസ്തവുമായി കുഷ്ഠ രോഗാശുപത്രിയില്‍ ക്രിസ്മസ് സ്‌നേഹകൂട്

08:30 pm 26/12/2016 നൂറനാട് : സമൂഹം അറപ്പോടെയും വെറുപ്പോടെയും കാണുന്നതിനപ്പുറം ബന്ധുക്കളുടെയും മിത്രങ്ങളുടെയും അവഗണനയും സഹിച്ച് ചുറ്റുമതിലിന്റെ ലോകത്ത് ജീവിക്കുന്ന നൂറനാട് കുഷ്ഠ രോഗാശുപത്രിലെ അന്തേവാസികളോടൊപ്പം ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയുടെ നേതൃത്വത്തില്‍ പതിനാലാമത് ക്രിസ്മസ് ആഘോഷവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി. എടത്വാ വാലയില്‍ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പീപ്പിള്‍സ് ചാരിറ്റി മിഷന്റെ സഹകരണത്തോടെയാ /ണ് ‘ ക്രിസ്മസ് സ്‌നേഹകൂട് ‘ എന്ന പേരില്‍ സ്‌നേഹ സംഗമം നടന്നത്. പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള അദ്യക്ഷത Read more about കാരുണ്യ ഹസ്തവുമായി കുഷ്ഠ രോഗാശുപത്രിയില്‍ ക്രിസ്മസ് സ്‌നേഹകൂട്[…]

മോചനത്തിനായി യാചിച്ച് ഫാ. ടോം ഉഴുന്നാലില്‍ വീഡിയോ സന്ദേശം അയച്ചു

08:08 pm 26/12/2016 ന്യൂഡല്‍ഹി: തന്റെ മോചനത്തിനായി യാചിച്ച് ഫാ. ടോം ഉഴുന്നാലില്‍ വീഡിയോ സന്ദേശം അയച്ചു. പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും തന്റെ മോചനത്തിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഫാ.ടോം ഉഴുന്നാലില്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. മോചനത്തിനായുള്ള നടപടികള്‍ വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുകയാണെന്നും താന്‍ വളരെയേറെ ദുഖിതനും നിരാശനുമാണെന്നും അദ്ദേഹം പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ടോം ഉഴുന്നാലിലിന്റെ വീഡിയോ പുറത്തു വന്നത്. തന്നെ രക്ഷിക്കുന്നതിനു സഭയുടെ ഭാഗത്തുനിന്നും സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും അടിയന്തര നടപടികള്‍ ഉണ്ടാകണം. താനൊരു Read more about മോചനത്തിനായി യാചിച്ച് ഫാ. ടോം ഉഴുന്നാലില്‍ വീഡിയോ സന്ദേശം അയച്ചു[…]

2017 ലീഡര്‍ഷിപ്പ് പ്രോഗ്രാം അപേക്ഷ സമര്‍പ്പിക്കുന്നത് ജുനുവരി 19 ന്

07:05 pm 26/12/2016 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: 2017 വാഷിംഗ്ടണ്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ സമര്‍പ്പിക്കണ്ട അവസാന തിയ്യതി ജനുവരി 19 ന്. വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരം പുലര്‍ത്തുന്ന സൗത്ത് ഏഷ്യന്‍ വിദ്യാര്‍ത്ഥികളെ മുഖ്യധാരായിലേക്ക് ആകര്‍ഷിക്കുന്നതിന് ആവശ്യമായ പരിശീലമം നല്‍കുന്നതിന് നിയമനിര്‍മാണ രംഗത്ത് നയ രൂപീകരണം എങ്ങനെ സാധ്യമാക്കും എന്ന വിഷയത്തില്‍ അവബോധം നല്‍കുന്നതിനുമാണ് ലീഡര്‍ഷിപ്പ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. നവംബര്‍ 8ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സൗത്ത് ഏഷ്യന്‍ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നതിനുള്ള Read more about 2017 ലീഡര്‍ഷിപ്പ് പ്രോഗ്രാം അപേക്ഷ സമര്‍പ്പിക്കുന്നത് ജുനുവരി 19 ന്[…]

പൊന്നമ്മ ജോസഫ് റോക്ക് ലാന്‍ഡില്‍ നിര്യാതയായി

07:01 pm 26/12/2016 ന്യുയോര്‍ക്ക്: അയിരൂര്‍ തേക്കുംകല്‍ മംഗളത്തുകുളത്തില്‍ ജോസഫ് ഏബ്രഹാമിന്റെ ഭാര്യ പൊന്നമ്മ ജോസഫ് (63) ഡിസംബര്‍ 24നു റോക്ക് ലാന്‍ഡില്‍ നിര്യാതയായി. പ്രക്കാനത്ത് കോയിപ്പുറത്ത് കുടുംബാംഗമണ്. മക്കള്‍: ഷെറിന്‍, ഷോജോ, ഷീന, ഷെനി. മരുമക്കള്‍: ഇന്ദു, അനു, ബിജു, അനുപ് സംസ്കാരം പിന്നീട്. വിവരങ്ങള്‍ക്ക്; ഷെറിന്‍ 8452692025; ഷോജോ 8452692017; തോമസ് കുട്ടി 8457295763.

ഇന്ത്യ നിര്‍മിച്ച പ്രഹരശേഷി കൂടിയ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു.

07:02 pm 26/12/2016 ബാലസോര്‍(ഒഡിഷ): ഇന്ത്യ നിര്‍മിച്ച പ്രഹരശേഷി കൂടിയ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു. ഏഷ്യ മുഴുവനും യൂറോപ്പിലും ആഫ്രിക്കയിലും ഭാഗികമായും അണുവായുധം വഹിച്ച് ലക്ഷ്യംഭേദിക്കാന്‍ അഗ്നി 5ന് കഴിയും. 5500 കിലോ മീറ്റര്‍ മുതല്‍ 5800 കിലോമീറ്റര്‍ വരെ ദൂരം പ്രഹരശേഷിയുള്ള അഗ്നി 5ന്‍െറ നാലാമത്തെയും അവസാനത്തെയും പരീക്ഷണ വിക്ഷേപണം അബ്ദുല്‍ കലാം ദ്വീപില്‍ ( വീലര്‍ ദ്വീപ്) തിങ്കളാഴ്ച രാവിലെ 11.05നാണ് നടന്നത്. 2015 ജനുവരിയില്‍ നടത്തിയ പരീക്ഷണത്തില്‍ ചില Read more about ഇന്ത്യ നിര്‍മിച്ച പ്രഹരശേഷി കൂടിയ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു.[…]

എം.എം മാണിയെ മന്ത്രിസഭയിൽ നിന്ന്​ മാറ്റണമെന്നാവശ്യപ്പെട്ട്​ ഭരണപരിഷ്​കാര കമ്മീഷൻ ചെയർമാൻ വി.എസ്​ അച്ച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തിന്​ കത്ത്​ നൽകി

07:00 pm 26/12/2016 തിരുവനന്തപുരം: എം.എം മാണിയെ മന്ത്രിസഭയിൽ നിന്ന്​ മാറ്റണമെന്നാവശ്യപ്പെട്ട്​ ഭരണപരിഷ്​കാര കമ്മീഷൻ ചെയർമാൻ വി.എസ്​ അച്ച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തിന്​ കത്ത്​ നൽകി. അ​ഞ്ചേരി ബേബി വധക്കേസിൽ എം.എം മാണിയുടെ വിടുതൽ ഹരജി കോടതി തള്ളിയ സഹചര്യത്തിൽ മന്ത്രി പദത്തിൽ തുടരുന്നത്​ അധാർമ്മികമാണെന്ന് വി.എസ് പാർട്ടി ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിക്ക്​ നൽകിയകത്തിൽ​ ചൂണ്ടിക്കാട്ടുന്നു. മണിക്കെതിരായ കോടതി വിധി കണക്കിലെടുത്ത്​ ഉചിതമായ തീരുമാനമെടുക്കണമെന്നാണ്​ ​ വി.എസ്​ കേന്ദ്രനേതൃത്വത്തോട്​ ആവശ്യ​പ്പെടുന്നത്​. ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല. Read more about എം.എം മാണിയെ മന്ത്രിസഭയിൽ നിന്ന്​ മാറ്റണമെന്നാവശ്യപ്പെട്ട്​ ഭരണപരിഷ്​കാര കമ്മീഷൻ ചെയർമാൻ വി.എസ്​ അച്ച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തിന്​ കത്ത്​ നൽകി[…]

ഷിക്കാഗോ കര്‍ദ്ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഇന്ത്യന്‍ കാത്തലിക്‌സ് ക്രിസ്മസ് ആഘോഷിച്ച

05:19 pm 26/12/2016 ഷിക്കാഗോ: ഇന്ത്യന്‍ കാത്തലിക്‌സ് ഓഫ് ഷിക്കാഗോയുടെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി, ഷിക്കാഗോ രൂപതാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ചിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി വൈദീകരുടെ സാന്നിധ്യത്തില്‍ എല്‍മസ്റ്റിലുള്ള വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റില്‍ വച്ചു ക്രിസ്മസ് ദിവ്യബലി അര്‍പ്പിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത കുര്‍ബാനയില്‍ ഇംഗ്ലീഷ്, കൊങ്കിണി, മലയാളം ഭാഷകളിലായി അറുപതില്‍പ്പരം ഗായകസംഘത്തെ നയിച്ചത് ജോസ് ആന്റണി പുത്തന്‍വീട്ടില്‍, ഷാര്‍ലറ്റ് അല്‍ഫോന്‍സോ, കോണ്‍സി മെസ്ക്യൂറ്റ എന്നിവരായിരുന്നു. Read more about ഷിക്കാഗോ കര്‍ദ്ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഇന്ത്യന്‍ കാത്തലിക്‌സ് ക്രിസ്മസ് ആഘോഷിച്ച[…]

പ്രായത്തില്‍ റിക്കാര്‍ഡിട്ട് ഗൊറില്ലയുടെ ജന്മദിനം ആഘോഷിച്ചു

05:17 pm 26/12/2016 – പി.പി. ചെറിയാന്‍ കൊളറാഡൊ: ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഗൊറില്ലയുടെ 60ാം ജന്മദിനം കൊളറാഡൊ മൃഗശാലയില്‍ ഡിസംബര്‍ 22 ന് ആഘോഷിച്ചു. മൂന്നു ഗൊറില്ലാ കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഇവരുടെ കുടുംബത്തില്‍ മക്കളും കൊച്ചു മക്കളും ഉള്‍പ്പെടെ മുപ്പത്തി നാല് അംഗങ്ങളുണ്ട്. ട്യുമര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ കൊളറാഡൊ ഇപ്പോള്‍ മൃഗശാലയില്‍ വിശ്രമിച്ചുവരികയാണ്.ലോകത്തില്‍ ആദ്യമായി മൃഗശാലയില്‍ ജനിച്ച ഗൊറില്ലയാണ് കൊളൊ.നൂറുകണക്കിന് ആരാധകരാണ് കൊളൊയുടെ ജന്മദിനം ആഘോഷിക്കാന്‍ ഇഷ്ടപ്പെട്ട പച്ചക്കറി സാധനങ്ങളുമായി മൃഗശാലയില്‍ Read more about പ്രായത്തില്‍ റിക്കാര്‍ഡിട്ട് ഗൊറില്ലയുടെ ജന്മദിനം ആഘോഷിച്ചു[…]