കൊച്ചി ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി കുത്തിവെപ്പിനത്തെുടര്‍ന്ന് മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി വീണ്ടും പരിഗണനയില്‍.

07:55 am 25/12/2016 കൊച്ചി: കൊച്ചി ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന ഷംന തസ്നീം കുത്തിവെപ്പിനത്തെുടര്‍ന്ന് മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി വീണ്ടും പരിഗണനയില്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസിനെയാണ് സര്‍ക്കാര്‍ തീരുമാനം ആരോഗ്യവകുപ്പ് സത്യവാങ്മൂലത്തില്‍ അറിയിച്ചത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിക്കല്‍ വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജിനും ജനറല്‍ മെഡിസിന്‍ വിഭാഗം റെസിഡന്‍റ് ഡോക്ടര്‍ ബിനോ ജോസിനും എതിരെയാണ് നടപടിക്കൊരുങ്ങുന്നത്. ഇതുവരെ Read more about കൊച്ചി ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി കുത്തിവെപ്പിനത്തെുടര്‍ന്ന് മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി വീണ്ടും പരിഗണനയില്‍.[…]

ഒരുമയുടെ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി ഏഴിന്

07:54 am 25/12/2016 ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ റിവര്‍‌സ്റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയായ ഒരുമയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ (ഒരുമ ക്രിസ്തുമസ് സ്പാര്‍ക്കിള്‍സ്) ജനുവരി ഏഴാംതീയതി ശനിയാഴ്ച ഷുഗര്‍ലാന്റിലുള്ള ആനി സുള്ളിവന്‍ എലിമെന്ററി സ്കൂളില്‍ വച്ചു നടത്തുന്നതാണെന്നു ഒരുമയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു. സുപ്രസിദ്ധ ഗായകനും, ശ്രുതിമധുരങ്ങളായ നിരവധി ഗാനങ്ങള്‍ ഉള്‍പ്പെടുന്ന സംഗാത ആല്‍ബങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള കോറസ് പീറ്റര്‍ നയിക്കുന്ന ഗാനമേള ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രത്യേകതയാണ്. ഇതുകൂടാതെ ഒരുമ അംഗങ്ങളുടെ കലാപരിപാടികളും, ഡിന്നറും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. Read more about ഒരുമയുടെ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി ഏഴിന്[…]

മലയോര വിമാനത്താവള നിര്‍മാണത്തിന് പച്ച കൊടി, കോര്‍പറേഷന്‍ ബാങ്കും, അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷനും മുതല്‍ മുടക്കാന്‍ രംഗത്ത് .

07:53 am 25/12/2016 എബി മക്കപ്പുഴ ഡാളസ്: എരുമേലിയിലെ നിര്‍ദ്ദിഷ്ട വിമാനത്താവള ഭൂമി അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണത്തിന് ഏറ്റവും അനുയോജ്യമാണന്ന് പ്രാഥമിക പഠന റിപ്പോട്ട് വിലയിരുത്തി. ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള രണ്ടായിരത്തി അഞ്ചൂറ് ഏക്കറുള്ള ചെറുവള്ളി എസ്‌റ്റേറ്റിലാണ് വിമാനത്താവളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. യാതൊരു പാരിസ്ഥിതിക പ്രശ്‌നവും ഇല്ലാതെ എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കാനാകുമെന്നാണ് വിലയിരുത്തല്‍. പമ്പയില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം.റാന്നിയുടെയും, പൂഞ്ഞാറിന്റെയും മധ്യഭാഗത്ത്. മലയോര കര്‍ഷകരുടെ സ്വപ്നം പൂവണിയാന്‍ പോകുന്ന വിമാനത്താവള പദ്ധതി. എരുമേലി വിമാനത്താവള Read more about മലയോര വിമാനത്താവള നിര്‍മാണത്തിന് പച്ച കൊടി, കോര്‍പറേഷന്‍ ബാങ്കും, അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷനും മുതല്‍ മുടക്കാന്‍ രംഗത്ത് .[…]

ഫൊക്കാനയുടെ ക്രിസ്മസ് ആശംസകള്‍ .

07:50 am 25/12/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ വിശുദ്ധിയുടെ പുണ്യവുംപേറി ഒരു ക്രിസ്മസ് കാലം കൂടി. ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുദേവന്റെ ജനനം ലോകം മുഴുവന്‍ ആഹോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന ആശംസകള്‍ നേരുന്നതിനോടൊപ്പം നന്മയിലേക്കും കരുണയിലേക്കും സഹനത്തിലേക്കും ക്ഷമയിലേക്കും ഒക്കെ മറ്റുള്ളവരെ നയിക്കാന്‍ കഴിയുന്ന മാര്‍ഗ്ഗമായി നമുക്ക് മാറാന്‍ കഴിയണം എന്നും അഭിപ്രായപ്പെട്ടു സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും നാളുകള്‍ ആവട്ടെ Read more about ഫൊക്കാനയുടെ ക്രിസ്മസ് ആശംസകള്‍ .[…]

സംഝോത എക്സ്പ്രസ് സ്ഫോടന കേസിന്‍െറ വിചാരണക്കിടെ നാലു പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറി.

07:49 am 25/12/2016 ന്യൂഡല്‍ഹി: സംഝോത എക്സ്പ്രസ് സ്ഫോടന കേസിന്‍െറ വിചാരണക്കിടെ നാലു പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറി. ഹരിയാനയിലെ പഞ്ച്കുള എന്‍.ഐ.എ കോടതിയില്‍ ഹാജരായ നാലുപേരും നേരത്തേ എന്‍.ഐ.എക്ക് നല്‍കിയ മൊഴി മാറ്റി. കൂറുമാറിയ സാക്ഷികളായ കിഷോര്‍ ഭായ് ഗവിത്, സുനില്‍ ഭായ്, പൂല്‍ ചന്ദ്, മന്‍സു ഭായ് എന്നിവര്‍ കേസിലെ പ്രതി സ്വാമി അസിമാനന്ദയുടെ ഗുജറാത്തിലെ ശബരി ദം ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ്. കേസുമായി ബന്ധപ്പെട്ട സാക്ഷികള്‍ നേരത്തേയും കൂറുമാറിയിരുന്നു. സംഝോത ഉള്‍പ്പെടെ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ Read more about സംഝോത എക്സ്പ്രസ് സ്ഫോടന കേസിന്‍െറ വിചാരണക്കിടെ നാലു പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറി.[…]

പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം വികൃതമാക്കി

08:33 pm 24/12/2016 റാഞ്ചി: ജാർഖണ്ഡിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്ന ശേഷം മൃതദേഹം വികൃതമാക്കിയ നിലയിൽ. നാലുവയസുകാരിയായ കുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നും കൈകൾ വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ജാർഖണ്ഡിലെ സിങ്ക്ബം ജില്ലയിലാണ് സംഭവം. കഴിഞ്ഞ 15 തീയതി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാതായെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ നടത്തി.

08:16 pm 24/12/2016 മുംബൈ: വൻ തുക ചെലവഴിച്ച്​ അറബിക്കടലിൽ സ്ഥാപിക്കുന്ന ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ നടത്തി. മുംബൈ മറൈൻ ഡ്രൈവിൽ നിന്ന്​ ഒന്നരകിലോമറ്റീര്‍ അകലെ അറബിക്കടലിലാണ് 3600 കോടി ചെലവിട്ട് സ്മാരകം നിര്‍മ്മിക്കുന്നത്. 15 ഹെക്​ടർ സ്ഥലം ദ്വീപാക്കി മാറ്റിയാണ്​ 210 മീറ്റർ ഉയരമുള്ള ശിവജി പ്രതിമ സ്ഥാപിക്കുക. 2019 ൽ പദ്ധതി പൂർത്തിയാകുമെന്നാണ്​ പ്രതീക്ഷ. സ്​മാരകം സ്മാരകം സ്ഥാപിക്കുന്ന ഭാഗത്തേക്ക്​ ഹോവര്‍ക്രാഫ്റ്റില്‍ എത്തിയ മോദി ജലപൂജയും നടത്തി. മുഖ്യമന്ത്രി Read more about ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ നടത്തി.[…]

വിദേശ സഞ്ചാരികളുടെ സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി

08:17 pm 24/12/2016 – പി.പി. ചെറിയാന്‍ വാഷിഷ്ടണ്‍ : അമേരിക്കയില്‍ എത്തുന്ന വിദേശികളുടെ സോഷ്യല്‍ മീഡിയയെക്കുറിച്ചുള്ള വിവരങ്ങള്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ ശേഖരിച്ചു തുടങ്ങി. ചൊവ്വാഴ്ച മുതലാണ് പുതിയ നിയമനം നിലവില്‍ വന്നത്. ഫേസ് ബുക്ക്, ട്വിറ്റര്‍, ലിങ്കിഡിന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയായിലെ ബന്ധങ്ങളെ കുറിച്ചാണ് അന്വേഷണം. ഭീകരാക്രമണ ഭീഷണി കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി മാധ്യമങ്ങളെ അറിയിച്ചു. ജൂണില്‍ കസ്റ്റംസ് ആന്റ് ബോര്‍ഡ് Read more about വിദേശ സഞ്ചാരികളുടെ സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി[…]

ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ മണ്ഡലപൂജ ഡിസംബര്‍ 26 ന്

08:12 pm 24/12/2016 – സന്തോഷ് പിള്ള ഡാളസ്സ്: വൃശ്ചികമാസാരംഭം മുതല്‍ തുടര്‍ന്നുവരുന്ന അയ്യപ്പ പൂജകളുടെ ഭാഗമായി ഡിസംബര്‍ 26 ന്, ഇരുമുടി കെട്ടുനിറയും, തിരുവാഭരണ ഘോഷയാത്രയും, കലശാഭിഷേക പൂജകളും, അതിരാവിലെ ആരംഭിക്കുന്ന ഗണപതിഹോമത്തോടു കൂടി നടത്തപെടുന്നു. ഗുരു സ്വാമിമാരായ സോമന്‍നായരും, ഗോപാല പിള്ളയും ഈ വര്‍ഷത്തെ കെട്ടുനിറക്കും, ശരണ ഹോഷ യാത്രക്കും നേതൃത്യം നല്‍കുമ്പോള്‍, ക്ഷേത്ര ശാന്തിമാരായ വിനയന്‍ നീലമനയും, പദ്മനാഭന്‍ ഇരിഞ്ഞാടപ്പള്ളിയും പ്രത്യേക പൂജകള്‍ നിര്‍വഹിക്കുന്നതായിരിക്കും. ക്ഷേത്രത്തിലെ, ശ്രീധര്‍മശാസ്ഥാ സന്നിധിയില്‍ ദിവസവും നടന്നുവരുന്ന അയ്യപ്പ Read more about ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ മണ്ഡലപൂജ ഡിസംബര്‍ 26 ന്[…]

സഖറിയാസ് മാര്‍ തിയോഫിലോസ് അനുസ്മരണ സമ്മേളനം ഐപിഎല്ലില്‍ 27 ന്

08:11 pm 24/12/2016 – പി.പി. ചെറിയാന്‍ മിഷിഗണ്‍ : നോര്‍ത്ത് അമേരിക്ക– യൂറോപ്പ് മുന്‍ ഭദ്രാസനാധിപനും മലങ്കര മര്‍ത്തോമാ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയുമായിരുന്ന സഖറിയാസ് മാര്‍ തിയോഫിലോസ് തിരുമേനിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 ചൊവ്വാഴ്ച പ്രത്യേക അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. സഖറിയാസ് തിരുമേനിയുടെ ഇളയ സഹോദരന്‍ ഉമ്മന്‍ ജോണ്‍സണ്‍ (നിരണം) തുടര്‍ന്ന് മുഖ്യ സന്ദേശം നല്‍കുന്നത്. വിവിധ സഭകളിലെ പട്ടക്കാര്‍, ആത്മായര്‍ തുടങ്ങിയവര്‍ അനുസ്മരണ സമ്മേളനത്തില്‍ Read more about സഖറിയാസ് മാര്‍ തിയോഫിലോസ് അനുസ്മരണ സമ്മേളനം ഐപിഎല്ലില്‍ 27 ന്[…]