ക്രിസ്മസ് സിനിമകളുടെ റിലീസിംഗ് പ്രതിസന്ധിയിൽ
07.02 PM 20/12/2016 സിനിമാ സമരം അവസാനിപ്പിക്കാൻ മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിൽ ചേർന്ന ചർച്ച അലസിപ്പിരിഞ്ഞു. ഇതോടെ ക്രിസ്മസ് സിനിമകളുടെ റിലീസിംഗ് പ്രതിസന്ധിയിലായി. ചർച്ചയിൽ തീരുമാനമാകാത്തതിനാൽ 16 മുതൽ പുതിയ സിനിമകൾ പ്രദർശനത്തിനെടുക്കാതെ തീയേറ്റർ ഉടമകൾ ആരംഭിച്ച സമരം തുടരും. പാലക്കാട് വടക്കാഞ്ചേരി ഗസ്റ്റ് ഹൗസിലായിരുന്നു മന്ത്രി എ.കെ ബാലൻ ചലച്ചിത്ര സംഘടനകളുമായി പ്രശ്നപരിഹാരത്തിന് ചർച്ച നടത്തിയത്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. തീയേറ്റർ Read more about ക്രിസ്മസ് സിനിമകളുടെ റിലീസിംഗ് പ്രതിസന്ധിയിൽ[…]










