ശ്രീകുമാരന്‍ തമ്പിയുടെ അക്കൗണ്ടില്‍ വി.എം. സുധീരന്‍ പണം നിക്ഷേപിച്ചു.
08:26 am 18/12/2016 തിരുവനന്തപുരം: ജയ്ഹിന്ദ് ചാനലില്‍ താന്‍ സംവിധാനം ചെയ്ത സീരിയലിന്‍െറ പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ കവി ശ്രീകുമാരന്‍ തമ്പിയുടെ അക്കൗണ്ടില്‍ വി.എം. സുധീരന്‍ പണം നിക്ഷേപിച്ചു. രണ്ടു ലക്ഷംരൂപയാണ് അക്കൗണ്ടിലിട്ടത്. താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരാവാദികള്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍, കെ.പി. മോഹനന്‍ എന്നിവര്‍ ആയിരിക്കുമെന്ന് കാട്ടി ശ്രീകുമാരന്‍ തമ്പി സുധീരന് എഴുതിയ കത്ത് മലയാളം വാരികയാണ് പുറത്തുവിട്ടത്. ചട്ടമ്പിക്കല്യാണിയെന്ന Read more about ശ്രീകുമാരന്‍ തമ്പിയുടെ അക്കൗണ്ടില്‍ വി.എം. സുധീരന്‍ പണം നിക്ഷേപിച്ചു.[…]










