എസ്.പി ത്യാഗിയെ ജയിലിലേക്കയച്ചു.

08:18 pm 17/12/2016 ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ മുൻ വ്യോമസേനാ തലവൻ എസ്.പി ത്യാഗിയെ ജയിലിലേക്കയച്ചു. ഡിസംബർ 30വരെയാണ് ഇദ്ദേഹത്തെ ജയിലിലേക്കയച്ചത്. 3,600 കോടിയുടെ അഴിമതിക്കേസിൽ ഈ മാസം 10നാണ് ത്യാഗി അറസ്റ്റിലായത്. കോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ ഇദ്ദേഹത്തെ അന്നുമുതൽ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ കാലം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് സി.ബി.ഐ ആവശ്യപ്പെടാത്തതിനെ തുടർന്നാണ് ത്യാഗിയെ ഡൽഹി കോടതി തിഹാർ ജയിലിലേക്കയച്ചത്. ത്യാഗിയോടൊപ്പം അറസ്റ്റിലായ മൂന്നുപേർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ അടുത്ത 21ന് പരിഗണിക്കുമെന്ന് Read more about എസ്.പി ത്യാഗിയെ ജയിലിലേക്കയച്ചു.[…]

കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന കേസിൽ രണ്ട്​ ആർ.ബി​ .ഐ ഉദ്യോഗസ്​ഥരെ സി.ബി .ഐഅറസ്​റ്റ്​ ചെയ്​തു

07:17 pm 17/12/2016 ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന കേസിൽ രണ്ട്​ ആർ.ബി​.ഐ ഉദ്യോഗസ്​ഥരെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തു. കാഷ്യർ വിഭാഗത്തി​ലെ സീനിയർ സ്​പെഷ്യൽ അസിസ്​റ്റ​ൻറ്​ ഒഫീസറും അസിസ്​റ്റൻറ്​ ഒഫീസറുമാണ്​ അറസ്​റ്റിലായത്​. കഴിഞ്ഞ വ്യാഴാഴ്​ചയും കളപ്പണം വെളുപ്പിച്ച കേസിൽ ആർ.ബി.​െഎ ഉദ്യോഗസ്​ഥനെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു.

കുമ്മനം രാജശേഖരൻ അടക്കം നാലു നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ .

07:12 pm 17/12/2016 കോഴിക്കോട് : ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അടക്കം നാലു നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയതായി സൂചന. കുമ്മനത്തിനു പുറമെ പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, കെ സുരേന്ദ്രൻ എന്നിവർക്കാണ് കേന്ദ്ര മന്ത്രിമാർക്ക് തുല്യമായ സുരക്ഷ ഏർപ്പെടുത്തുന്നത്. ഇവർക്ക് തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരിൽ നിന്നും ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. ജനുവരി മുതൽ Read more about കുമ്മനം രാജശേഖരൻ അടക്കം നാലു നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ .[…]

ന്യൂഗിനിയിൽ ഭൂചലനം ഉണ്ടായതിനെ തുടർന്ന് ഒട്ടേറെ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്.

07:10 pm 17/12/2016 സിഡ്നി: പാപ്വാ ന്യൂഗിനിയിൽ ഭൂചലനം ഉണ്ടായതിനെ തുടർന്ന് ഒട്ടേറെ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടർന്നാണ് യു.എസ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇൻഡോനേഷ്യ, പാപ്വാ ന്യൂഗിനി, സോളമൻ ദ്വീപുകൾ എന്നീ രാജ്യങ്ങളുടെ തീരങ്ങളിലാണ് സുനാമിക്ക് സാധ്യത കൽപിക്കപ്പെടുന്നത്. എന്നാൽ ന്യൂസിലാൻഡ് സർക്കാർ ഇതിനകം രാജ്യത്തിന്‍റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ്് നൽകിക്കഴിഞ്ഞു. ന്യൂ അയർലൻഡിൽ പ്രദേശിക സമയം 8.51നാണ് ഭൂചലനമുണ്ടായത്. 75 കിലോമീറ്റർ ചുറ്റളവിൽ Read more about ന്യൂഗിനിയിൽ ഭൂചലനം ഉണ്ടായതിനെ തുടർന്ന് ഒട്ടേറെ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്.[…]

പാമ്പോറിൽ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു

07:08 pm 17/12/2016 ശ്രീനഗർ: പാമ്പോറിൽ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഇന്നുച്ചയോടെ പുൽവാമ ജില്ലയിലെ പാമ്പോറിൽ ശ്രീനഗർ-ജമ്മു ദേശീയപാതയിൽ വെച്ചാണ് ആക്രമണമുണ്ടായത്. സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തും അടുത്തുള്ള താമസസ്ഥലങ്ങളിലും ഭീകരർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

അജിതയുടെ മൃതദേഹം വെസ്റ്റ്ഹില്ലിലെ കോര്‍പറേഷന്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.

02:55 pm 17/12/2016 കോഴിക്കോട്: നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് അജിതയുടെ മൃതദേഹം വെസ്റ്റ്ഹില്ലിലെ കോര്‍പറേഷന്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. കോടതിവിധിയുടെ പശ്​ചാത്തലത്തിൽ ശക്​തമായ പൊലീസ്​ നിയന്ത്രണത്തിലായിരുന്നു സംസ്​കാരം. മനുഷ്യാവകാശ പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ്​ ചടങ്ങുകൾ നടന്നത്​. എന്നാൽ രാവിലെ അജിതയുടെ മൃതദേഹം സുഹൃത്തിനും മനുഷ്യാവകാശ പ്രവർത്തകർക്കും വിട്ടു നൽകാൻ പൊലീസ്​ തയാറായില്ല. പൊതുദര്‍ശനത്തിനു വെക്കരുതെന്നും മുദ്രാവാക്യം വിളി അരുതെന്നും പൊലീസിന്‍െറ നിരീക്ഷണത്തില്‍ സംസ്കാരം നടത്തണമെന്നുമുള്ള നിബന്ധന ഹൈകോടതി മുന്നോട്ടു വെച്ചിരുന്നു. നവംബര്‍ 24ന് നിലമ്പൂരില്‍ Read more about അജിതയുടെ മൃതദേഹം വെസ്റ്റ്ഹില്ലിലെ കോര്‍പറേഷന്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.[…]

കരുണാനിധിയെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു.

02:55 pm 17/12/2016 ചെന്നൈ: ശ്വാസകോശ, കരള്‍ അണുബാധയെ തുടര്‍ന്ന് ചികിത്സ തേടിയ തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. രാവിലെ ചെന്നൈ കാവേരി ആശുപത്രിയിലെത്തിയാണ് രാഹുൽ രോഗവിവരങ്ങൾ ആരാഞ്ഞത്. കരുണാധിനി വളരെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരട്ടെ എന്ന് ആശംസിക്കുന്നതായി രാഹുൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വൈകാതെ തന്നെ കരുണാനിധി വീട്ടിലേക്ക് മടങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആശംസാ സന്ദേശവും കൈമാറിയതായും Read more about കരുണാനിധിയെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു.[…]

ട്രംപിന്റെ ഭരണത്തില്‍ പങ്കാളിത്തം : അപേക്ഷ സ്വീകരിക്കുന്നു –

02:53 pm 17/12/2016 പി.പി. ചെറിയാന്‍ വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണള്‍ഡ് ട്രംപിന്റെ അഡ്മിനിസ്‌ട്രേഷനില്‍ ജോലി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ നിന്നും വിശദ വിവരങ്ങള്‍ അടങ്ങിയ അപേക്ഷകള്‍ സ്വീകരിക്കുന്നതായി യൂണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഇന്ത്യ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. ഡിസംബര്‍ ഏഴിന് ഡൊണള്‍ഡ് ട്രംപ് ട്രാന്‍സിഷ്യന്‍ അംഗങ്ങള്‍ക്ക് ആക്ഷന്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നു വന്നത്. കൂടുതല്‍ ഇന്ത്യന്‍ വംശജരെ ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നതായി ട്രാന്‍സിഷ്യന്‍ ടീം അറിയിച്ചു. ഇതിനെക്കുറിച്ച് സജീവ Read more about ട്രംപിന്റെ ഭരണത്തില്‍ പങ്കാളിത്തം : അപേക്ഷ സ്വീകരിക്കുന്നു –[…]

സിറിയൻ ഭരണകൂടം സത്യത്തെ മൂടിവെക്കാൻ ശ്രമിക്കുകയാണ്​: ബറാക്​ ഒബാമ.

02:50 pm 17/12/2016 വാഷിങ്​ടൺ: അലപ്പോയിൽ ​ജനങ്ങൾക്കുനേരെ ആക്രമണം നടത്തുന്ന സിറിയയിലെ ബശ്ശാർ അൽ അസദിന്റെയും അവരെ സഹായിക്കുന്ന ഇറാന്റെയും റഷ്യയുടെയും കൈയിൽ ചോരക്കറ പുരണ്ടിരിക്കുകയാണെന്ന്​ യു.എസ്​ പ്രസിഡൻറ്​ ബറാക്​ ഒബാമ. സിറിയൻ ഭരണകൂടം സത്യത്തെ മൂടിവെക്കാൻ ശ്രമിക്കുകയാണ്​. ലോകത്തെ വിഡ്​ഢികളാക്കാൻ കഴിയില്ല. ഇൗ ക്രൂരത ലോകം മറക്കില്ലെന്നും ഒബാമ പറഞ്ഞു. വൈറ്റ്​ ഹൗസിൽ, സ്ഥാനമൊഴിയുന്നതിന്​ മുമ്പുള്ള ഇൗ വർഷത്തെ അവസാന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഒബാമ. സിറിയയിൽ സൈന്യത്തി​െൻറ ക്രൂരതക്കിരയാവുന്നവരെ സുരക്ഷിതമായ ഇടനാഴികളിലൂടെ ഒഴിപ്പിക്കുന്നത്​ ഏകോപിപ്പിക്കാൻ Read more about സിറിയൻ ഭരണകൂടം സത്യത്തെ മൂടിവെക്കാൻ ശ്രമിക്കുകയാണ്​: ബറാക്​ ഒബാമ.[…]

ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മറ്റി

02:49 pm 17/12/2016 ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മറ്റി. പെട്രോളിനും ഡീസലിനും വീണ്ടും വില വർധിപ്പിച്ച സാഹചര്യത്തിൽ ഇനിയും ഇതേ രീതിയിൽ മുന്നോട്ടുപോകാനാകില്ലെന്ന കാര്യം സർക്കാരിനെ അറിയിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. തിങ്കളാഴ്ച ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും. മൂന്ന് വർഷമായി ,സംസ്ഥാനത്ത് ബസ് ചാർജിൽ വില വർധന ഉണ്ടായിട്ടില്ലെന്നും ഈ കാലയളവിൽ ഡീസൽ വില ആറ് രൂപയിലധികം വർധിച്ചുവെന്നും സ്യകാര്യ ബസുടമകൾ Read more about ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മറ്റി[…]