ഇരുനൂറോളം എസ്.ബി.ടി ശാഖകളുടെ പുനര്‍നാമകരണ നിര്‍ദേശവുമായി സര്‍ക്കുലര്‍.
08:59 am 18/12/2016 തിരുവനന്തപുരം: നോട്ടുപ്രതിസന്ധി കീറാമുട്ടിയായി തുടരുന്നതിനിടെ ലയനനീക്കത്തിന്‍െറ ഭാഗമായി ഇരുനൂറോളം എസ്.ബി.ടി ശാഖകളുടെ പുനര്‍നാമകരണ നിര്‍ദേശവുമായി സര്‍ക്കുലര്‍. നിലവില്‍ എസ്.ബി.ഐയും എസ്.ബി.ടിയും പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെ എസ്.ബി.ടി ശാഖകള്‍ക്ക് എസ്.ബി.ഐ-6 (എസ്.ബി.ഐ-സിക്സ്) എന്ന് പേര് മാറ്റാനാണ് തീരുമാനം. ഇതുസംബന്ധിച്ച എസ്.ബി.ഐ സര്‍ക്കുലര്‍ എസ്.ബി.ടി ഹെഡ് ഓഫിസ് വഴി സോണലുകളില്‍ കഴിഞ്ഞ ദിവസമത്തെിച്ചു. പേരിനൊപ്പമുള്ള ‘6’ എന്തിനെ സൂചിപ്പിക്കുന്നെന്ന് വ്യക്തമല്ല. ബോര്‍ഡ് മാറ്റുന്നതിന് കരാര്‍ നല്‍കാനും സോണലുകള്‍ക്ക് നിര്‍ദേശമുണ്ട്. ഏതൊക്കെ ഭാഷകളില്‍ പേര് എഴുതണമെന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കുലറിലുണ്ട്. Read more about ഇരുനൂറോളം എസ്.ബി.ടി ശാഖകളുടെ പുനര്‍നാമകരണ നിര്‍ദേശവുമായി സര്‍ക്കുലര്‍.[…]










