ഫൈനല്‍ കാണാന്‍ ഐ.എം വിജയന് കിട്ടിയത് തറ ടിക്കറ്റ്

05:22 pm 18/12/2016 ഐ.എസ്.എല്‍ ഫൈനല്‍ മത്സത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ ഐ.എം വിജയന് അവഗണന. കളി കാണാന്‍ താരത്തിന് കേരളത്തിന് ജനറല്‍ ടിക്കറ്റാണ് കേരളാ ഫുഡ്ബോള്‍ അസോസിയേഷന്‍ നല്‍കിയത്. തന്നെ അസോസിയേഷന്‍ അപമാനിച്ചുവെന്ന് ഐ.എം വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താവേളയില്‍ സംസാരിക്കവെ പറഞ്ഞു. ഇന്നലെയാണ് ഐ.എസ്.എല്‍ മത്സരം കാണാനുള്ള ടിക്കറ്റ് ആവശ്യപ്പെട്ട് ഐ.എം വിജയന്‍ കേരള ഫുഡ്‍ബോള്‍ ഫെഡറേഷനെ സമീപിച്ചത്. എന്നാല്‍ രണ്ട് ഓര്‍ഡിനറി ടിക്കറ്റാണ് അദ്ദേഹത്തിന് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ Read more about ഫൈനല്‍ കാണാന്‍ ഐ.എം വിജയന് കിട്ടിയത് തറ ടിക്കറ്റ്[…]

ഐ.എസ്.എല്‍ ഫൈനലിനായി കൊച്ചിയില്‍ കനത്ത സുരക്ഷ.

05:22 pm 18/12/2016 കൊച്ചി: ഐ.എസ്.എല്‍ ഫൈനലിനായി കൊച്ചിയില്‍ കനത്ത സുരക്ഷ. സ്‌റ്റേഡിയത്തിനു അകത്തും പുറത്തുമായി പൊലീസ് സന്നാഹം ശക്തമാക്കി. വൈകിട്ട് 3.30 മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ആറു മണിയോടെ പ്രവേശനം അവസാനിപ്പിക്കും. രാവിലെ തന്നെ നിരവധി പേരാണ് സ്റ്റേഡിയത്തിന്റെ പരിസരങ്ങളില്‍ എത്തിയിരിക്കുന്നത്. പ്രിയടീമിനെ പ്രോത്സാഹിപ്പിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ആരാധകരുടെ വരവ്. സ്‌റ്റേഡിയത്തിനകത്ത് പ്രവേശിച്ചാല്‍ മത്സരം അവസാനിക്കുന്നത് വരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ബാഗുകള്‍, ഹെല്‍മറ്റ്, വെള്ളക്കുപ്പികള്‍, വലിയ ഡ്രമ്മുകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, പടക്കം, തീപ്പെട്ടി തുടങ്ങിയവ Read more about ഐ.എസ്.എല്‍ ഫൈനലിനായി കൊച്ചിയില്‍ കനത്ത സുരക്ഷ.[…]

ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച്​ എഴുത്തുകാരനെ അറസ്​റ്റു ചെയ്​തു.

01:07 pm 18/12/2016 കോഴിക്കോട്​: ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച്​ എഴുത്തുകാരനെ അറസ്​റ്റു ചെയ്​തു. കമൽ സി ചവറയെയാണ്​ നടക്കാവ്​ പൊലീസ്​​ അറസ്റ്റ് ചെയ്യ​തത്​. കൊല്ലം കരുനാഗപ്പള്ളി പൊലീസ്​ രജിസ്​റ്റർ ​െചയ്​ത കേസിലാണ്​ അറസ്​റ്റ്​. ദേശീയഗാനത്തെ അപമാനിച്ചുവെന്ന്​ ആരോപിച്ച്​ യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ്​ അറസ്​റ്റ്​. ശ്​മശാനങ്ങളുടെ നോട്ടു പുസ്​​തകം എന്ന പുസ്​തകത്തിലും ഫേസ് ബുക്കിലും ദേശീയഗാനത്തെ അപമാനിച്ച തരത്തിലുള്ള പരാമർശങ്ങളുണ്ടെന്ന്​ ആരോപിച്ചാണ്​ കേസ്​ നൽകിയത്​.

വിമാനങ്ങളിൽ വൈകാതെ വൈ–ഫൈ സേവനം ലഭ്യമാകും.

01:04 pm 18/12/2016 ന്യൂഡൽഹി: രാജ്യത്ത്​ വിമാനങ്ങളിൽ വൈകാതെ വൈ–ഫൈ സേവനം ലഭ്യമാകും. ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്​ ഇത്​ സംബന്ധിച്ച ശുപാർശ ലഭിച്ചതായി കേന്ദ്ര മന്ത്രി ഗണപതി രാജു പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട്​ വിമാന കമ്പനികൾക്ക്​ നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഇന്ത്യയിൽ വിമാനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല. ഇൗ സംവിധാനം ലഭ്യമാക്കണമെങ്കിൽ 1885ലെ ടെലഗ്രാഫ്​ ആക്​ടിലും അതുമായി ബന്ധപ്പെട്ടുള്ള ടെലിഗ്രാഫ്​ നിയമത്തിലും മാറ്റം വരുത്തേണ്ടി വരും. ഇത്തരത്തിൽ വൈ–ഫൈ സേവനത്തോടൊപ്പം തന്നെ Read more about വിമാനങ്ങളിൽ വൈകാതെ വൈ–ഫൈ സേവനം ലഭ്യമാകും.[…]

ഇന്തോനേഷ്യൻ വ്യോമസേനാ വിമാനം തകർന്ന് 13 പേർ മരിച്ചു

01:03 pm 18/12/2016 ജക്കാർത്ത: ഇന്തോനേഷ്യൻ വ്യോമസേനാ വിമാനം തകർന്ന് 13 പേർ മരിച്ചു. ഹെർകുലീസ് സി-130 വിമാനമാണ് കിഴക്കൻ പാപ്പുവ പ്രവിശ്യയിലെ ഉൾപ്രദേശത്ത് തകർന്നുവീണത്. മൂന്ന് പൈലറ്റുമാരും 10 സൈനികരുമാണ് മരിച്ചതെന്ന് വ്യോമസേനാ മേധാവി ആഗസ് സുപ്രിയാത്ന അറിയിച്ചു. മോശം കാലാവസ്ഥയാണ് വിമാനം തകർന്നു വീഴാൻ കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. 5.35ന് തിമികയിൽ നിന്ന് പറന്നുയർന്ന വിമാനം 6.13ന് വമേനയിൽ ഇറങ്ങേണ്ടതായിരുന്നു. ഇറങ്ങാൻ അഞ്ച് മിനിട്ട് ഉള്ളപ്പോഴാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. മൃതശരീരങ്ങൾ Read more about ഇന്തോനേഷ്യൻ വ്യോമസേനാ വിമാനം തകർന്ന് 13 പേർ മരിച്ചു[…]

അമേരിക്കൻ ഡോക്​ടർ ഹെൻട്രി ഹെംലിച്ച്​ അന്തരിച്ചു

12:16 pm 18/12/2016 ന്യൂയോർക്ക്​: ശ്വാസനാളത്തിലെ തടസം മാറ്റുന്ന രീതി കണ്ടെത്തിയ അമേരിക്കൻ ഡോക്​ടർ ഹെൻട്രി ഹെംലിച്ച്​ (96) അന്തരിച്ചു. ശനിയാഴ്​ച പുലർച്ചെയാണ്​ മരണം. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്​ കഴിഞ്ഞ തിങ്കളാഴ്​ച അദ്ദേഹത്തെ ആശ​ുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്​ഥിതി മോശമായതിനെ തുടർന്ന്​ മരണം സംഭവിക്കുകയായിരുന്നെന്ന്​ കുടുംബാംഗങ്ങൾ വാർത്താ കുറിപ്പിൽ അറിയിച്ചു. ശ്വാസ തടസം നീക്കുന്ന രീതി (ഹെംലിച്ച്​ മെനോവർ) ഇദ്ദേഹത്തി​െൻറ പേരിലാണ്​ അറിയ പ്പെടുന്നത്​. ശ്വാസതടസമുള്ളവർക്ക്​ ഉപകരപ്രദമാകുന്ന ഹെംലിച്ച്​ മെനോവർ എന്ന രീതി 1974 ലാണ്​ അദ്ദേഹം കണ്ടെത്തിയത്​. ശ്വാസതടസമനുഭവപ്പെടുന്ന Read more about അമേരിക്കൻ ഡോക്​ടർ ഹെൻട്രി ഹെംലിച്ച്​ അന്തരിച്ചു[…]

വെനിസ്വേല നോട്ട്​ പിൻവലിക്കൽ തീരുമാനം മരവിപ്പിച്ചു.

12:00pm 18/12/2016 കാറക്കസ്​: ലാറ്റിൻ ​അമേരിക്കൻ രാജ്യമായ വെനിസ്വേല നോട്ട്​ പിൻവലിക്കൽ തീരുമാനം മരവിപ്പിച്ചു. ജനുവരി രണ്ട്​ വരെ തീരുമാനം നടപ്പിലാക്കി​െലന്നാണ്​ ഇപ്പോൾ പുറത്ത്​ വരുന്ന വാർത്തകൾ. ഇന്ത്യ നടപ്പിലാക്കിയ നോട്ട്​ പിൻവലിക്കൽ തീരുമാനത്തിന്​ സമാനമായി വെനിസ്വേല അവരുടെ 100 ബൊളിവർ നോട്ട്​ പിൻവലിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. രാഷ​്​ട്രത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുന്ന സമയത്ത്​ പ്രസിഡൻറ്​ നിക്കോളസ്​ മഡുറോ നോട്ട്​ പിൻവലിക്കൽ തീരുമാനം ​മരവിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്​​. അന്താരാഷ്​ട്ര ഗൂഢാലോചനയുടെ ഫലമായി പുതിയ 500 ബൊളിവറി​െൻറ നോട്ട്​ Read more about വെനിസ്വേല നോട്ട്​ പിൻവലിക്കൽ തീരുമാനം മരവിപ്പിച്ചു.[…]

ഹൃത്വിക് റോഷന്റെ നായികയായി നടന്‍ സെയ്ഫ് അലിഖാന്‍റെ മകള്‍

09:43 am 18/12/2016 ബോളിവുഡിലേക്ക് ഒരു താര പുത്രി കൂടി. ഹൃത്വിക് റോഷന്റെ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടന്‍ സെയ്ഫ് അലിഖാന്‍റെ മകള്‍ സാറ. സെയ്ഫ് അലിഖാന്‍റെ ആദ്യ ഭാര്യയിലുള്ള മകള്‍ സാറയുടെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും അരങ്ങേറ്റം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മിക്കുക കരണ്‍ paഹറാണ്. നേരത്തെ കരണ്‍ജോഹര്‍ ചിത്രത്തില്‍ സാറ അഭിനയിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും സാറയുടെ അമ്മയും കരണ്‍ ജോഹറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ Read more about ഹൃത്വിക് റോഷന്റെ നായികയായി നടന്‍ സെയ്ഫ് അലിഖാന്‍റെ മകള്‍[…]

ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കഴിഞ്ഞു.

09:05 am 18/12/2016 ശബരിമല: ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കഴിഞ്ഞു.അരവണ വിതരണ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 30 ദിവസം പിന്നിട്ടപ്പോള്‍ 107കോടി 25 ലക്ഷം രൂപയാണ് സന്നിധാനത്തെ ആകെ വരുമാനം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ വര്‍ദ്ധന. അരവണ വിറ്റുവരവ് ഇനത്തില്‍ 47 കോടി രൂപയാണ് ലഭിച്ചത്. കാണിക്ക ഇനത്തില്‍ 35 കോടി രൂപയും ലഭിച്ചു. പമ്പ ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം ഇതില്‍ ഉള്‍പ്പടുന്നില്ല. മണ്ഡല കാലത്തോട് Read more about ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കഴിഞ്ഞു.[…]

മോദിക്കെതിരായ അഴിമതിക്കേസ് കേള്‍ക്കുന്നതില്‍നിന്ന്ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ വിട്ടുനില്‍ക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടത് സുപ്രീംകോടതിയെ സുഖിപ്പിച്ചില്ലാ.

09:00 am 18/12/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അഴിമതിക്കേസ് കേള്‍ക്കുന്നതില്‍നിന്ന് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ വിട്ടുനില്‍ക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടത് സുപ്രീംകോടതിയെ ചൊടിപ്പിച്ചു. പ്രശാന്ത് ഭൂഷണ്‍ വിഷയമുന്നയിച്ചതില്‍ പ്രതിഷേധമറിയിച്ച ജസ്റ്റിസ് ഖേഹാര്‍ താന്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തയാറാണെന്ന് അറിയിച്ചു. ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര ഈ നടപടി കോടതിയലക്ഷ്യത്തിന് കാരണമാകുമെന്ന് ഓര്‍മിപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വലിയ വ്യവസായ ഗ്രൂപ്പില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ Read more about മോദിക്കെതിരായ അഴിമതിക്കേസ് കേള്‍ക്കുന്നതില്‍നിന്ന്ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ വിട്ടുനില്‍ക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടത് സുപ്രീംകോടതിയെ സുഖിപ്പിച്ചില്ലാ.[…]