എ.ടി.എമ്മില്‍ നിറക്കാനുള്ള 20 ലക്ഷവുമായി വാന്‍ ഡ്രൈവര്‍ മുങ്ങി

09:11 AM 19/12/2016 ബംഗളൂരു: നഗരത്തിലെ എ.ടി.എമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 20 ലക്ഷം രൂപയടങ്ങിയ വാനുമായി സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവര്‍ മുങ്ങി. മണിക്കൂറുകള്‍ക്കകം രണ്ടിടങ്ങളില്‍നിന്നായി വാനും നഷ്ടപ്പെട്ട പണവും പൊലീസ് കണ്ടെടുത്തു. ഡ്രൈവറെ കണ്ടത്തൊനായില്ല. ശനിയാഴ്ച വൈകീട്ട് വിന്‍ഡ് ടണല്‍ റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്‍െറ എ.ടി.എമ്മിനു മുന്നിലാണ് സംഭവം. കോറമംഗലയില്‍ വാടകക്ക് താമസിക്കുന്ന അസം സ്വദേശി സിബിന്‍ ഹുസൈനാണ് (26) രക്ഷപ്പെട്ടതെന്ന് പൊലീസ് വെളിപ്പെടുത്തി. നഗരത്തില്‍ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സമാനസംഭവം Read more about എ.ടി.എമ്മില്‍ നിറക്കാനുള്ള 20 ലക്ഷവുമായി വാന്‍ ഡ്രൈവര്‍ മുങ്ങി[…]

നാട്ടകം റാഗിംഗ്: അഞ്ചു വിദ്യാര്‍ഥികള്‍ കീഴടങ്ങി

09:09 AM 19/12/2016 കോട്ടയം: നാട്ടകം ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ നിധിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്‍, ജയപ്രകാശ് എന്നിവരാണ് ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ 12ന് രാത്രി 11നു ഹോസ്റ്റലില്‍നിന്നു ബലമായി ഇറക്കിക്കൊണ്ടുപോയി മറ്റൊരു മുറിയില്‍ റാഗ് ചെയ്‌തെന്നാണു കേസ്. വസ്ത്രങ്ങള്‍ അഴിച്ചുവയ്പ്പിച്ചു പലതരത്തിലുള്ള വ്യായാമം ചെയ്യിപ്പിച്ചു മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണു വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നത്. മെക്കാനിക്കല്‍ Read more about നാട്ടകം റാഗിംഗ്: അഞ്ചു വിദ്യാര്‍ഥികള്‍ കീഴടങ്ങി[…]

വരാപ്പുഴ അതിരൂപത മെത്രാനായി ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനമേറ്റു

09:07 am 19/12/2016 കൊച്ചി: വരാപ്പുഴ അതിരൂപത മെത്രാനായി ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനമേറ്റു. വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനമേറ്റു. ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍. ഭാരതത്തിന്റെ അപ്പസ്‌തോലിക നുണ്‍ഷ്യോയുടെ ചുമതലയുള്ള ഫസ്റ്റ് കൗണ്‍സിലര്‍ മോണ്‍. ഹെന്‍ഡ്രിക് ജഗോസിന്‍സ്‌കി മാര്‍പാപ്പയുടെ, ആര്‍ച്ച്ബിഷപ്പിന്റെ നിയമന ഉത്തരവ് ലത്തീന്‍ ഭാഷയില്‍ വായിച്ചു. അതിരൂപത ചാന്‍സലര്‍ ഫാ. വര്‍ഗീസ് വലിയപറമ്പില്‍ ഇതിന്റെ മലയാള പരിഭാഷയും വായിച്ചു. Read more about വരാപ്പുഴ അതിരൂപത മെത്രാനായി ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനമേറ്റു[…]

ഐ.എസ്.എല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തക്ക് വിജയം.

08:25 pm 18/12/2016 കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ്- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ.എസ്.എല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത വിജയിയായി. ഷൂട്ടൗട്ടിലൂടെ നാണ് വിജയം. കേരളത്തിനായി കിക്കെടുത്ത രണ്ടു പേര്‍ ലക്ഷ്യം നേടാനാകാതെ പോയി. ആദ്യം കിക്കെടുത്ത അന്റോണിയോ ജെര്‍മെന്‍ ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം കിക്കെടുത്ത കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിന്റെ കിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളി തടുത്തു. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം കിക്കെടുത്തെ ബെല്‍ഫോര്‍ട്ടും കിക്ക് കൃത്യമായി വലയിലെത്തിച്ചു. കൊല്‍ക്കത്തക്കായി സൗമിക് ഡ്യൂട്ടിയും ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് കിക്കെടുത്ത ബ്ലാസ്റ്റേഴ്‌സ് താരം എെേന്റയുടെ കിക്ക് Read more about ഐ.എസ്.എല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തക്ക് വിജയം.[…]

ഐ.എസ്.എല്‍ ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ കവാടം തകര്‍ത്തു; പോലീസ് ലാത്തി വീശി

07.16 PM 18/12/2016 കൊച്ചി: ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ കവാടം തകര്‍ത്ത് സറ്റേഡിയത്തിനുള്ളിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.55,000 ത്തോളം പേര്‍ക്കുള്ള സീറ്റിംഗ് കപ്പാസിറ്റിയേ സ്റ്റേഡിയത്തിനുളളുവെങ്കിലും ഒരു ലക്ഷത്തോളം ആരാധകരാണ് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലേക്ക് തങ്ങളുടെ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണയുമായി ഒഴുകിയെത്തിയത്. എന്നാല്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവരില്‍ പകുതിയിലധികം പേരും നിരാശരായി സ്റ്റേഡിയത്തിനു പുറത്ത് ആരവം തീര്‍ത്ത് തകര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രയിലും ഇന്നലെ പുലര്‍ച്ചെയും മുതലുമായി ടിക്കറ്റു Read more about ഐ.എസ്.എല്‍ ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ കവാടം തകര്‍ത്തു; പോലീസ് ലാത്തി വീശി[…]

ഹൈദ്രാബാദില്‍ വന്‍ സ്വര്‍ണ്ണവേട്ട, 2700 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു

06:22 pm 18/12/2016 ഹൈദ്രാബാദില്‍ നിന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് 2700 കോടി രൂപയുടെ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു. രാജ്യത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത ഒരു കോടി 93 ലക്ഷം രൂപ പിടിച്ചെടുത്തു. നോട്ട് അസാധുവാക്കിയതിന് ശേഷം ഹൈദ്രാബാദില്‍ നടത്തിയ സ്വര്‍ണ്ണബിസ്ക്കറ്റ് ഇറക്കുമതിയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് പിടികൂടിയത്. നവംബര്‍ എട്ടിനും 30നും ഇടയില്‍ 2700 കിലോ സ്വര്‍ണ്ണ ബിസ്ക്കറ്റ് ഹൈദ്രാബാദില്‍ ഇറക്കുമതി ചെയ്തുവെന്നാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്. അസാധുനോട്ടുകളായ 500,1000 രൂപ ഉപയോഗിച്ചാണ് 8000 കോടി രൂപയുടെ Read more about ഹൈദ്രാബാദില്‍ വന്‍ സ്വര്‍ണ്ണവേട്ട, 2700 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു[…]

സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ പുരസ്കാരം സെബാസ്റ്റ്യന്‍ വട്ടക്കുന്നേലിന്

05:31 pm 18/12/2016 – കെ.ജെ.ജോണ്‍ ദക്ഷിണാഫ്രിക്കയിലെ വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചു വരുന്ന സെബാസ്റ്റ്യന്‍ വട്ടക്കുന്നേലിനെ തേടി അംഗീകാരങ്ങളെത്തുന്നത് ഒരു പുതുമയുള്ള കാര്യമല്ല. ഏറ്റവുമധികം വിദ്യാര്‍ത്ഥികളെ, രാജ്യത്തെ സീനിയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ ( പന്ത്രണ്ടാം ക്ലാസ് ) തയ്യാറാക്കി 97- 98 ശതമാനങ്ങളുടെ തിളക്കമാര്‍ന്ന വിജയം വരിച്ചുവരുന്ന ഉംറ്റാറ്റയിലെ കന്നീസ്സ ഹൈസ്കൂളിന്റെ പ്രിന്‍സിപ്പാളും സര്‍വ്വോപരി എല്ലാമാണ് സെബാസ്റ്റ്യന്‍ വട്ടക്കുന്നേല്‍. കേവലം പാഠപുസ്തക പരിശീലനങ്ങളില്‍ മാത്രമൊതുങ്ങാതെ, കുട്ടികളെ സമൂഹത്തിനു Read more about സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ പുരസ്കാരം സെബാസ്റ്റ്യന്‍ വട്ടക്കുന്നേലിന്[…]

മറിയാമ്മ ജോണ്‍ നിര്യാതയായി

05:30 pm 18/12/2016 മാങ്ങാനം:കാലായില്‍ പുതുപ്പറമ്പില്‍ പരേതനായ കെ. യു. ജോണിന്റെ ഭാര്യ നിര്യാതയായ മറിയാമ്മയുടെ (91) മൃതദേഹം ഞായറാഴ്ച വൈകുന്നേരം അഞ്ചിനു മകന്‍ സാം ജോണിന്റെ (ന്യൂയോര്‍ക്ക്) വസതിയില്‍ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച 10നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കഞ്ഞിക്കുഴി ഐപിസി ഫിലദല്‍ഫിയ സഭാ സെമിത്തേരിയില്‍. കെ. ജെ. ഉതുപ്പ് (ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥന്‍), പാസ്റ്റര്‍ ജോണ്‍ സക്കറിയ (ഐപിസി ശാലോം ബഹ്‌റൈന്‍ സഭാ മുന്‍ ശുശ്രൂഷകന്‍), ജോണ്‍ ഏബ്രഹാം, കെ. ജെ. വര്‍ഗീസ്, ജോസഫ് ജോണ്‍ Read more about മറിയാമ്മ ജോണ്‍ നിര്യാതയായി[…]

കശ്‌മീരില്‍ മരിച്ച സൈനികരില്‍ മലയാളിയും.

05:29 pm 18/12/2016 ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച മൂന്നു സൈനികരില്‍ മലയാളിയും. കണ്ണൂര്‍ കൊടോളിപ്രത്തെ രതീഷ് ആണ് മരിച്ചത്. ചക്കോലക്കണ്ടിയിലെ സി ഓമനയുടെ ഏകമകനാണ് രതീഷ്. നാലു മാസം പ്രായമായ മകനുമുണ്ട്. ഈ മാസം ഒമ്പതിനാണ് അവധി കഴിഞ്ഞ് രതീഷ് കശ്മീരിലേക്ക് തിരികെ പോയത്. മൃതദേഹം നാളെ രാവിലെ കോഴിക്കോട്ട് എത്തിക്കുമെന്നാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്ന അറിയിപ്പ്.

മൂന്നുപേരുടെ സീനിയോറിറ്റി മറികടന്നാണ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ്.

05:27 pm 18/12/2016 ന്യൂഡൽഹി: മൂന്നുപേരുടെ സീനിയോറിറ്റി മറികടന്നാണ് കരസേനയുടെ പുതിയ മേധാവിയായി‌ ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. ‘ഞങ്ങൾ അദ്ദേഹത്തി​െൻറ കഴിവിനെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ എന്തുകൊണ്ടാണ്​ സീനിയോറിറ്റി മറികടന്നതെന്നാണ്​ ചോദ്യം’ തീവാരി വ്യക്​തമാക്കി. ഇതുപോലെയുള്ള സംഭവം ആദ്യമായല്ല നടക്കുന്നതെന്നും തീവാരി ആരോപിച്ചു. കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ പ്രവീണ്‍ ബക്ഷി, സതേണ്‍ കമാന്‍ഡ് മേധാവിയും മലയാളിയുമായ പി.എം. ഹാരിസ്, സെൻട്രല്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് Read more about മൂന്നുപേരുടെ സീനിയോറിറ്റി മറികടന്നാണ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ്.[…]