ഇല്ലിപ്പറമ്പില്‍ മേരിമ്മ ജോസഫ് നിര്യാതയായി

10:48 am 15/12/2016 – പോള്‍ ഡി. പനയ്ക്കല്‍ ന്യൂയോര്‍ക്ക്: കോതമംഗലം, ഇല്ലിപ്പറമ്പില്‍ പരേതനായ ഐ.കെ.ജോസഫിന്റെ സഹധര്‍മ്മിണി മേരിമ്മ ജോസഫ്(84)(വൈക്കം മണ്ണൂപറമ്പില്‍ കുടുംബാംഗം ന്യൂയോര്‍ക്കില്‍ നിര്യാതയായി. വെയ്ക് സര്‍വ്വീസ് ഡിസംബര്‍ 16ന് വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 9വരെ ന്യൂയോര്‍ക്ക് ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍. സംസ്ക്കാര ശുശ്രൂഷകള്‍ 17ന് ശനിയാഴ്ച രാവിലെ 9.45ന് മിനിയോള കോര്‍പ്പസ്സ് ക്രിസ്റ്റി റോമന്‍ കാത്തലിക് ചര്‍ച്ചില്‍ ആരംഭിക്കും. തുടര്‍ന്നു വെസ്റ്റ്ബറി ഹോളി റൂഡ് സിമിത്തേരിയില്‍ സംസ്ക്കാരം. മക്കള്‍: Read more about ഇല്ലിപ്പറമ്പില്‍ മേരിമ്മ ജോസഫ് നിര്യാതയായി[…]

ഫാ. ജോ പുല്ലോക്കാരന്‍ തൃശൂരില്‍ നിര്യാതനായി

10:48 am 15/12/2016 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: 1989 -1992 കാലയളവില്‍ ഫിലാഡല്‍ഫിയായിലെ ഇന്‍ഡ്യന്‍ കാത്തലിക് മിഷന്‍ (സീറോ മലബാര്‍), ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍ (ഐ.സി.എ) എിവയുടെ മുന്‍ സ്പിരിച്വല്‍ ഡയറക്ടറായിരുന്ന റവ. ഫാ. ജോ പുല്ലോക്കാരന്‍ സി. എം. ഐ. (66) ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഡിസംബര്‍ 11 ഞായറാഴ്ച്ച നിര്യാതനായി. സംസ്കാരം ഡിസംബര്‍ 15 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലുള്ള സാഗര്‍ ഭവന്‍ ആശ്രമത്തില്‍. സാഗര്‍ Read more about ഫാ. ജോ പുല്ലോക്കാരന്‍ തൃശൂരില്‍ നിര്യാതനായി[…]

ബാങ്കുകളില്‍ നോട്ട് ക്ഷാമം അതിരൂക്ഷം

10:44 am 15/12/2016 തിരുവനന്തപുരം: ബാങ്കുകളില്‍ നോട്ട് ക്ഷാമം അതിരൂക്ഷം. റിസര്‍വ് ബാങ്കില്‍നിന്ന് ആവശ്യത്തിന് പണം ബാങ്കുകള്‍ക്ക് കിട്ടാതായതോടെ ബാങ്ക് ശാഖകള്‍ കടുത്ത സമ്മര്‍ദത്തിലായി. തുടര്‍ച്ചയായ അവധിക്കുശേഷം ഇടപാടുകാര്‍ കൂട്ടത്തോടെ എത്തിയതോടെ പണം നല്‍കാന്‍ ബാങ്കുകള്‍ പാടുപെടുകയാണ്. വന്‍ തിരക്കാണ് ബാങ്കുകളില്‍.നഗരങ്ങളിലെ ബാങ്ക് ശാഖകള്‍ മാത്രമാണ് കടുത്ത പണക്ഷാമം നേരിടാത്തത്. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ സ്ഥിതി ഗുരുതരമാണ്. എ.ടി.എമ്മുകളില്‍ ഭൂരിഭാഗവും ഒഴിഞ്ഞിരിക്കുകയാണ്. ഉള്ളതിലാവട്ടെ, 2,000 രൂപയുടെ നോട്ടും. എസ്.ബി.ടി, എസ്.ബി.ഐ, കനറാ ബാങ്ക് തുടങ്ങിയവ കിട്ടുന്ന പണത്തില്‍നിന്ന് Read more about ബാങ്കുകളില്‍ നോട്ട് ക്ഷാമം അതിരൂക്ഷം[…]

സൈന നേഹ്വാൾ ചൈനീസ് ബ്രാൻഡ് ഫോണിനായി പരസ്യം ചെയ്തതിനെതിരെ ഒരു വിഭാഗം രംഗത്ത്

10:40 am 15/12/2016 ഹൈദരാബാദ്: ബാഡ്മിന്റൺ സൂപ്പർ താരം സൈന നേഹ്വാൾ ചൈനീസ് ബ്രാൻഡ് ഫോണിനായി പരസ്യം ചെയ്തതിനെതിരെ ഒരു വിഭാഗം രംഗത്ത്. ഹോണർ 8 എന്ന ഫോണുമായുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് സൈനക്കെതിരെ തിരിയാൻ ഇവരെ പ്രേരിപ്പിച്ചത്. സൈനയുടേത് ‘ദേശവിരുദ്ധ’ കുറ്റമാണെന്നും പെട്ടെന്നുതന്നെ ചൈനീസ് കമ്പനിയുമായുള്ള ധാരണ അവസാനിപ്പിക്കാനും സൈനയുടെ ടൈംലൈനിൽ അഭിപ്രായങ്ങൾ വന്നു. ദയവായി ചൈനീസ് ഉൽപ്പന്നം പ്രോത്സാഹിപ്പിക്കരുത്.. അതു നമ്മുടെ രാഷ്ട്രത്തെ അപകടകടപ്പെടുത്തുന്ന കാര്യമാണ് ഒരാൾ അഭിപ്രായമെഴുതി. “ഞാൻ നിങ്ങളുടെ ആരാധകനാണ്. എന്നാൽ Read more about സൈന നേഹ്വാൾ ചൈനീസ് ബ്രാൻഡ് ഫോണിനായി പരസ്യം ചെയ്തതിനെതിരെ ഒരു വിഭാഗം രംഗത്ത്[…]

പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

03:33 pm 14/12/2016 ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നരേ​ന്ദ്ര മോദി നേരിട്ട്​ അഴിമതി നടത്തിയതി​ന്റെതെളിവ്​ ത​െൻറ കൈവശമുണ്ടെന്ന്​ രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ അവകാശ​െപ്പട്ടു. അതുകൊണ്ടാണ്​ പാർലമെൻറിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തത്​. ഞാൻ സംസാരിക്കുന്നത്​ പ്രധാനമന്ത്രി ഭയപ്പെടുന്നു. ഞാൻ സംസാരിച്ചാൽ മോദിയെന്ന ബലൂണി​െൻറ കാറ്റു പോകുമെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നോട്ട്​ അസാധുവാക്കലി​െൻറ മുഴുവൻ ഉത്തരവാദിത്തവും മോദി ഏറ്റെടുക്കണം. നിബന്ധനകളില്ലാതെ സർക്കാർ ചർച്ചക്ക്​ തയാറാകണം. നോട്ട്​ അസാധുവാക്കൽ രാജ്യത്തെ Read more about പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.[…]

കമലിന്റെ വസതിയിലേക്ക്​ യുവമോർച്ച മാർച്ച്​

01:16 pm 14/12/2016 തൃശൂർ: അന്താരാഷ്​ട്ര ചലച്ചിത്രമേളയിൽ ദേശീയഗാനത്തോട്​ അനാദരവുകാണിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്​ യുവമോർച്ച പ്രവർത്തകർ അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ വസതിയിലേക്ക്​ മാർച്ച്​ നടത്തി. കൊടുങ്ങലൂർ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായ കമൽ ദേശീയ ഗാനം വിഷയത്തിൽ നിലപാട്​ വ്യക്തമാക്കണം. കമൽ അറിയാതെ കൊടുങ്ങലൂർ ഫിലിം സൊസൈറ്റിയുടെ പ്രസിഡൻറ്​ അനൂപ്​ കുമാർ ദേശീയഗാനം നിർബന്ധമാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന്​ യുവമോർച്ച ആരോപിച്ചു. അതിനാൽ ഇക്കാര്യത്തിൽ കമൽ നിലപാട്​ വ്യക്തമാക്കണമെന്നും ഫിലിം സൊസൈറ്റിയിൽ നിന്ന്​ രാജിവെക്കണമെന്നും ​ബി.ജെ.പി ആവശ്യപ്പെട്ടു. കമലിന്റെ വസതിക്ക്​ Read more about കമലിന്റെ വസതിയിലേക്ക്​ യുവമോർച്ച മാർച്ച്​[…]

മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയിൽ ഹരജി

01:14 pm 14/12/2016 ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയിൽ ഹരജി. ചെന്നൈയിലുള്ള സന്നദ്ധസംഘടനയാണ് ഹരജി സമർപ്പിച്ചത്. മരണത്തെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നുവരുന്നുണ്ട്. മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ട് വരാൻ ഒരു സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തേണ്ടതുണ്ട്. അതിനാൽ സി.ബി.ഐ തന്നെ അന്വേഷണം നടത്തണമെന്നും ഹരജിയിൽ പറയുന്നു. ജയലളിതയുടെ ആരോഗ്യ സ്‌ഥിതി സംബന്ധിച്ച റിപ്പോർട്ടുകൾ അപ്രത്യക്ഷമായിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടുകൾ മുഴുൻ പുറത്തുകൊണ്ടുവരണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഈ ഹരജി Read more about മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയിൽ ഹരജി[…]

ബിയറും വൈനും പാക്ക് ചെയ്ത് നൽകേണ്ടെന്ന് സുപ്രീംകോടതി.

01:11 PM 14/12/2016 ന്യൂഡൽഹി: ബാറുകളിൽ നിന്ന് ബിയറും വൈനും പാക്ക് ചെയ്ത് നൽകേണ്ടെന്ന് സുപ്രീംകോടതി. ബാറുകളിൽ നിന്ന് ബിയർ പൊതിഞ്ഞുകൊണ്ടുപോകാൻ ഉപഭോക്താക്കളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എലഗന്‍റ് ബാർ ഉടമ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ബിവറേജസ് ഔട്ട് ലെറ്റുകളിൽ തിരക്കായതിനാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഇതിനാൽ പാക്ക് ചെയ്ത് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമക്ക് വേണ്ടി കപിൽ സിബലാണ് കോടതിയിൽ ഹാജരായത്. എന്നാൽ ബാറുടമയുടെ വാദം തള്ളിക്കൊണ്ട് ഔട്ട് ലെറ്റുകളിൽ പോയി ബിയർ വാങ്ങിയാൽ മതിയെന്ന് കോടതി അഭിപ്രായപ്പെട്ടു. Read more about ബിയറും വൈനും പാക്ക് ചെയ്ത് നൽകേണ്ടെന്ന് സുപ്രീംകോടതി.[…]

ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചു.

01:10 pm 14/12/2016 കൊച്ചി: ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചു. തൃശൂർ അരിമ്പൂർ സ്വദേശി സന്തോഷാണ്​ വരൻ. വിജയലക്ഷ്​മിയുടെ വസതിയിൽവെച്ച്​ നടന്ന നിശ്ചയ ചടങ്ങിൽ മോതിരം മാറ്റം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്​ ചടങ്ങളിൽ പ​െങ്കടുത്തത്​. മാര്‍ച്ച് 29നാണ്​ വിവാഹം നടക്കുക. വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളാണ്​ വിജയലക്ഷ്​മി. സ്വതസിദ്ധമായ ആലാപന ശൈലികൊണ്ടും വ്യത്യസ്​തമായ ശബ്​ദംകൊണ്ടും ശ്രദ്ധനേടിയ ഗായികയാണവർ. മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാറി​െൻറ അവാർഡും നേടിയിട്ടുണ്ട്​.

എഴുപത്തിനാലാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായുള്ള നോമിഷേൻ പ്രഖ്യാപിച്ചു.

11:43 am 14/12/2016 എഴുപത്തിനാലാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായുള്ള നോമിഷേൻ പ്രഖ്യാപിച്ചു. സംഗീതത്തിനു പ്രാധാന്യം നൽകിയൊരുക്കിയ ഡാമിയൻ ചാസെല്ലെയുടെ ലാ ലാ ലാൻഡ് ആണ് ഏറ്റവുമധികം നോമിനേഷനുകൾ നേടിയത്. മികച്ച നടൻ,നടി, സംവിധായകൻ എന്നിവയടക്കം ഏഴു നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചത്. ആറു നോമിനേഷനുകളുമായി മൂൺലൈറ്റ് പിന്നിലുണ്ട്. അഞ്ച് നോമിനേഷനുകളാണ് മാഞ്ചസ്റ്റർ ബൈ ദ സീ ക്ക് കിട്ടിയത്. ലോസ് ആഞ്ചലസിൽ ജനുവരി എട്ടിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യം നൽകിയൊരുക്കിയ ലാ Read more about എഴുപത്തിനാലാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായുള്ള നോമിഷേൻ പ്രഖ്യാപിച്ചു.[…]