ബോംബ് ഭീഷണി ലുഫ്താന്‍സ അടിയന്തരമായി നിലത്തിറക്കി

11:31 am 14/12/2016 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : 530 യാത്രക്കാരുമായി ഹൂസ്റ്റണില്‍ നിന്നും പറക്കുന്ന ലുഫ്താന്‍സാ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തിരമായി ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഡിസംബര്‍ 12ന് വൈകിട്ടാണ് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നുള്ള ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി വിമാനത്താവള അധികൃതര്‍ പറഞ്ഞു. വിവരം ലുഫ്താന്‍സ് കോര്‍പറേഷന്‍ ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജെ.എഫ്.കെയിലേക്ക് തിരിച്ചുവിടുന്നതിനുള്ള നിര്‍ദ്ദേശം ലഭിച്ചത്. വിമാനം നിലത്തിറങ്ങിയ ഉടനെ മുഴുവന്‍ യാത്രക്കാരേയും പുറത്തിറക്കി. Read more about ബോംബ് ഭീഷണി ലുഫ്താന്‍സ അടിയന്തരമായി നിലത്തിറക്കി[…]

വിസ്‌കോണ്‍സില്‍ വീണ്ടും വോട്ടെണ്ണല്‍ ട്രംപിന്റെ ഭൂരിപക്ഷം വര്‍ദ്ധിച്ചു

11:30 am 14/12/2016 പി.പി. ചെറിയാന്‍ വിസ്‌കോണ്‍സില്‍ : വിസ്‌കോണ്‍സില്‍ സംസ്ഥാനത്ത് വീണ്ടും വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് ട്രംപ് വര്‍ദ്ധിച്ച ഭൂരിപക്ഷത്തില്‍ ജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വീണ്ടും വോട്ടെണ്ണിയപ്പോള്‍ ട്രംപിന് 837ഉം ഹിലറിക്ക് 706 വോട്ടും കൂടുതല്‍ലഭിച്ചു. ഹിലറിയേക്കാള്‍ 131 വോട്ട് കൂടുതല്‍. ഇതോടെ ട്രംപിന്റെ ഭൂരിപക്ഷം 22308 വോട്ടായി വര്‍ദ്ധിച്ചു. ഡിസംബര്‍ 12നാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്. വോട്ടെടുപ്പില്‍ ക്രിതൃമം നടന്നുവെന്നും റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്നും ചൂണ്ടിക്കാട്ടി ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ Read more about വിസ്‌കോണ്‍സില്‍ വീണ്ടും വോട്ടെണ്ണല്‍ ട്രംപിന്റെ ഭൂരിപക്ഷം വര്‍ദ്ധിച്ചു[…]

പാര്‍ലമെന്‍റ് ഇന്ന് വീണ്ടും സമ്മേളിക്കും; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

11:29 am 14/12/2016 ദില്ലി: നാല് ദിവസത്തെ അവധിക്ക് ശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും തുടങ്ങും. നോട്ട് പ്രശ്‌നത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണെന്ന് പ്രതീപക്ഷത്തിന്റെ തീരുമാനം. അതേസമയം, കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജിജ്ജു ജലവൈദ്യുത പദ്ധതിയില്‍ ക്രമക്കേട് നടത്തിയ കരാറുകാരെ സഹായിച്ചു എന്ന ആരോപണം ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളത്തിനിടയാക്കും. മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മന്ത്രി ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് ഇന്നലെ ഊര്‍ജ്ജമന്ത്രാലയം വിശദീകരണം നല്കിയിരുന്നു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ഇന്നും ചര്‍ച്ച Read more about പാര്‍ലമെന്‍റ് ഇന്ന് വീണ്ടും സമ്മേളിക്കും; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം[…]

ലയോലപറമ്പ്​ മാത്യു കൊലക്കേസിൽ എട്ട്​ വർഷത്തിന്​ ശേഷം പ്രതിയെ കണ്ടെത്തി.

10:56 AM 14/12/2016 തലയോലപറമ്പ്​: തലയോലപറമ്പ്​ മാത്യു(48) കൊലക്കേസിൽ എട്ട്​ വർഷത്തിന്​ ശേഷം പ്രതിയെ കണ്ടെത്തി. വ്യാജ നോട്ട്​ കേസിൽ റിമാൻഡിലായിരുന്ന വൈക്കം ടി.വിപുരം ചെട്ടിയാംവീട്​ അനീഷാണ്​ (38)കൊല​ക്കേസിലെ പ്രതി. ​പൊലീസ്​ ഇപ്പോൾ പ്രതിയെ സംഭവ സ്​ഥലത്തെത്തിച്ച്​ തെളിവെടുക്കുകയാണ്​. അനീഷിന്റെ പിതാവിന്റെ വാസുവിന്റെ മൊഴിയാണ്​ സംഭവത്തിൽ നിർണായകമായത്​. അനീഷാണ്​ കൊല നടത്തിയതെന്ന്​ കൊല്ലപ്പെട്ട മാത്യുവിന്റെ മകൾ നൈസിയോട്​ ​ വാസു പറയുകയായിരുന്നു. വാസ​ുവി​െൻറ മൊഴി ഉൾക്കൊള്ളുന്ന ഒാഡിയോ തലയോലപറമ്പ്​ പൊലീസിന്​ നൈസി കൈമാറിയതോടെയാണ്​ എട്ട്​ വർഷം മുമ്പ്​ Read more about ലയോലപറമ്പ്​ മാത്യു കൊലക്കേസിൽ എട്ട്​ വർഷത്തിന്​ ശേഷം പ്രതിയെ കണ്ടെത്തി.[…]

നിയന്ത്രണം വിട്ട കാർ മറിഞ്ഞ്​ രണ്ട്​ ​ വിദ്യാർഥികൾ മരിച്ചു.

10:18 14/12/2016 പാലക്കാട്​: വാളയാറിനടുത്ത്​ അട്ടപ്പള്ളത്ത്​ നിയന്ത്രണം വിട്ട കാർ മറിഞ്ഞ്​ രണ്ട്​ എഞ്ചിനീയറിങ്ങ്​ കോളജ്​ വിദ്യാർഥികൾ മരിച്ചു. തമിഴ്​നാട്ടുകാരായ മഹേന്ദ്രൻ (24), ധനശേഖരൻ (22) എന്നിവരാണ്​ മരിച്ചത്​. രാവിലെ 8.45ഒാടെയാണ്​ സംഭവം. കൊച്ചിയിലേക്ക്​ വിനോദയാത്ര പോയി മടങ്ങിയ വിദ്യാർഥികളാണ്​ കാറിലുണ്ടായിരുന്നത്​. ഇവർ സഞ്ചരിച്ച കാർ ടയർ പൊട്ടി റോഡിൽ മറിയുകയായിരുന്നു. ഒമ്പതു പേർ വാഹനത്തിലുണ്ടായിരുന്നു. മൂന്നു പേരെ പരിക്കുകളോ​ടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിണ്ടിഗലിലെ എഞ്ചിനീയറിംഗ്​ കോളജ്​ വിദ്യാർഥികളാണ്

സൗദിയില്‍ പുതിയ നോട്ടുകള്‍ പ്രാബല്യത്തിലായി

10:17 am 14/12/2106 സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രത്തോടു കൂടിയ നോട്ടുകളാണ് പുതുതായി പ്രാബല്യത്തില്‍ വന്നത്. സൗദി റിയാലിന്റെ ആറാമത് പതിപ്പാണിത്. ആദ്യ സീരിയല്‍ നമ്ബരില്‍ ഉള്ള പുതിയ നോട്ടുകളും നാണയങ്ങളും കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവ് സ്വീകരിച്ചു. രണ്ടും മൂന്നും സീരിയല്‍ നമ്ബരുകളില്‍ ഉള്ളവ യഥാക്രമം കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനും രണ്ടാം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സ്വീകരിച്ചു. പുതിയ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ ലഭ്യമായിരിക്കുമെന്ന് സാമ അറിയിച്ചു. Read more about സൗദിയില്‍ പുതിയ നോട്ടുകള്‍ പ്രാബല്യത്തിലായി[…]

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

10:!4 am 14/12/2016 വാസുദേവ് പുളിക്കല്‍ നവംബര്‍ 9, 2016 മുതല്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് ഇന്‍ഡ്യക്ക് കള്ളപ്പണക്കാരില്‍ നിന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ച സ്വാതന്ത്ര്യം 1947 ആഗസ്റ്റ് പതിനഞ്ചിന് ഇന്‍ഡ്യക്ക് ലഭിച്ച സ്വാതന്ത്ര്യം പോലെ അപൂര്‍ണ്ണമാകുമോ? അത് മനസ്സിലാക്കുവാന്‍ ജനങ്ങള്‍ എത്രനാള്‍ കാത്തിരിക്കേണ്ടി വരും? സ്വാതന്ത്ര്യം കാംക്ഷിക്കാത്തവരായി ആരുമില്ല. ഇന്‍ഡ്യ വിദേശാധിപത്യത്തില്‍ നിന്നും മോചിതയായപ്പോള്‍ ജനലക്ഷങ്ങള്‍ സന്തോഷംകൊണ്ട് ആര്‍ത്തുവിളിച്ചു. എന്നാല്‍ മഹാകവി കുമാരനാശാന്‍ തുടര്‍ന്നും കേട്ടത് ഭാരതാംബികയുടെ ദയനീയമായ കരച്ചിലാണ്. “എന്തിനു ഭാരതധരേ കേഴുന്നു, Read more about സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍[…]

വര്‍ധയുടെ ശക്തി കുറഞ്ഞു; മരണം 18 ആയി

10:05 am 14/12/2016 ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്നുള്ള ദുരിതത്തിന് അറുതിയായതോടെ ചെന്നൈയില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണ്. ഇവിടങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കനത്ത് മഴയില്‍ ചെന്നൈയില്‍ മാത്രം മരണം 18 ആയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 60 ശതമാനത്തോളം വൈദ്യുതി ബന്ധം ഇപ്പോഴും പുനസ്ഥാപിക്കപ്പെട്ടില്ല. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. അടിയന്തര സഹായമായി തമിഴ്നാടിന് Read more about വര്‍ധയുടെ ശക്തി കുറഞ്ഞു; മരണം 18 ആയി[…]

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ മൂിന് നടുന്നു.

10:00 am 14/12/2016 ജോയിച്ചന്‍ പുതുക്കുളം ഡിട്രോയിറ്റ്: ഡിസംബര്‍ മൂിന് ശനിയാഴ്ച സൗത്ത് ഫീല്‍ഡിലുള്ള സാന്തോം ഓഡിറ്റോറിയത്തില്‍ വച്ചു ഗൃഹാതുരത്വ സ്മരണകളുണര്‍ത്തി ഡി.എം.എയുടെ ക്രിസ്മസ് ആഘോഷം നടു. പുതുമകള്‍കൊണ്ടും കലാമികവ് കൊണ്ടും, ജനപങ്കാളിത്തംകൊണ്ടും ഓര്‍മ്മയില്‍ എന്നു സൂക്ഷിക്കാവു ഒരു ആഘോഷമായിരുു ഇത്തവണത്തേത്. ഡി.എം.എ പ്രസിഡന്റ് സൈജന്‍ കണിയോടിക്കല്‍ ആശംസാ പ്രസംഗം നടത്തി. സെന്റ് തോമസ് സീറോ മലബാര്‍ പള്ളി വികാരി റോയി മൂലേച്ചാലില്‍ ക്രിസ്മസ് സന്ദേശം നല്‍കി. കലാപരിപാടികളുടെ അവതാരകരായി വര്‍ക്കി പെരിയപ്പുറവും, പ്രിസ്‌ക ഏബ്രഹാമും തിളങ്ങി. Read more about ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ മൂിന് നടുന്നു.[…]

ഒരു സ്ഥാനാര്‍ഥിരണ്ടു സീറ്റില്‍ മത്സരിക്കുന്നത് നിരോധിക്കാന്‍ കമീഷന്‍ ശിപാര്‍ശ

09:59 am 14/12/2016 ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ഥി രണ്ടു സീറ്റില്‍ മത്സരിക്കുന്നത് നിരോധിക്കാന്‍ നിയമ ഭേദഗതിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ഇതിന് ജനപ്രാതിനിധ്യ നിയമത്തിലെ 33(7) വകുപ്പ് ഭേദഗതി ചെയ്യണം. അത് സാധ്യമല്ളെങ്കില്‍ ജയിച്ചശേഷം ഒഴിവാകുന്ന സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ചെലവിലേക്ക് അനുയോജ്യമായ തുക സ്ഥാനാര്‍ഥിയില്‍നിന്ന് ഈടാക്കണമെന്നും കമീഷന്‍ നിയമമന്ത്രാലയത്തിന് സമര്‍പ്പിച്ച ശിപാര്‍ശയില്‍ നിര്‍ദേശിച്ചു. തുക എത്രയായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടില്ല. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒരാള്‍ക്ക് പരമാവധി രണ്ടു സീറ്റില്‍ മത്സരിക്കാം. രണ്ടിലും Read more about ഒരു സ്ഥാനാര്‍ഥിരണ്ടു സീറ്റില്‍ മത്സരിക്കുന്നത് നിരോധിക്കാന്‍ കമീഷന്‍ ശിപാര്‍ശ[…]