അഞ്ച്​ എൻജിനീയറിങ്​ കോളജുകളിലെ പരീക്ഷ എസ്.എഫ്​.െഎ തടസപ്പെടുത്തി

03:50 pm 13/12/2016 തിരുവനന്തപുരം: സാ​േങ്കതിക സർവകലാശാലക്കു കീഴിലെ അഞ്ച്​ എൻജിനീയറിങ്​ കോളജുകളിലെ ബിടെക്​ ഒന്നാം സെമസ്​റ്റർ പരീക്ഷ എസ്​എഫ്​​െഎ തടസപ്പെടുത്തി. തിരുവനന്തപുരം സി.ഇ.ടി, ബാർട്ടൺഹിൽ എൻജിനീയറിങ്​ കോളജ്, പാപ്പനംകോട്​ എൻജിനീയറിങ്​ കോളജ്​, തൃശൂർ ഗവ എൻജിനീയറിങ്​ കോളജ്​, പാലക്കാട്​ എൻ.എസ്​.എസ്​ എൻജിനീയറിങ്​ കോളജ്​ എന്നിവടങ്ങിളിലെ പരീക്ഷയാണ്​ എസ്​ എഫ്​ ​െഎ പ്രവർത്തകർ തടസപ്പെടുത്തിയത്​. ബാക്കിയുള്ള കോളജുകളിൽ പരീക്ഷ തടസമില്ലാതെ നടക്കുന്നുണ്ട്​. ഉച്ചക്ക്​ 1.30നാണ്​ എസ്​എഫ്​​െഎ പരീക്ഷ തടസപ്പെടുത്തിയത്​. ചോദ്യപേപ്പർ ചോ​ർന്നെന്ന്​ എസ്​എഫ്​ ​െഎ ആരോപിച്ചു. അതേസമയം Read more about അഞ്ച്​ എൻജിനീയറിങ്​ കോളജുകളിലെ പരീക്ഷ എസ്.എഫ്​.െഎ തടസപ്പെടുത്തി[…]

ഐപിഎല്ലില്‍ റവ. ഷിബു ശാമുവേല്‍ സന്ദേശം നല്‍കുന്നു

03:46 pm 13/12/2016 – പി.പി. ചെറിയാന്‍ ടൊറന്റോ : സഭാ വ്യത്യാസമില്ലാതെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ഥനയ്ക്കായി എല്ലാ ചൊവ്വാഴ്ചയും ഒത്തു ചേരുന്ന ഇന്റര്‍ നാഷനല്‍ പ്രെയര്‍ ലൈനില്‍ ഡിസംബര്‍ 13ന് കനേഡിയന്‍ മാര്‍ത്തോമ ചര്‍ച്ച് ടൊറന്റോ വികാരിയും പ്രഗത്ഭ ദൈവവചന പണ്ഡിതനും സുവിശേഷ പ്രാസംഗീകനുമായ റവ. ഷിബു ശാമുവേല്‍ മുഖ്യസന്ദേശം നല്‍കും. ന്യുയോര്‍ക്ക് സമയം രാത്രി 9 മണിക്കാണ് പ്രാര്‍ഥന ആരംഭിക്കുന്നത്. പ്രത്യേക വിഷയങ്ങള്‍ക്ക് പ്രാര്‍ഥന ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രെയര്‍ Read more about ഐപിഎല്ലില്‍ റവ. ഷിബു ശാമുവേല്‍ സന്ദേശം നല്‍കുന്നു[…]

ഇൗ വർഷത്തെ വലിയ അഴിമതിയാണ്‌ പി.ചിദംബരം

12:35 PM 13/12/2016 ന്യൂഡൽഹി: സർക്കാരിന്റെ നോട്ട്​ പിൻവലിക്കൽ തീരുമാനം ഇൗ വർഷത്തെ വലിയ അഴിമതികളിലൊന്നാ​െണന്ന്​ മുൻ ധനമന്ത്രി പി.ചിദംബരം . നോട്ട്​ പിൻവലിക്കലിന്റെ ലക്ഷ്യം സർക്കാർ മാറ്റികൊണ്ടിരിക്കുകയാണ്​. ഇപ്പോൾ കള്ളപണം തടയുക എന്നതിൽ നിന്ന്​ മാറി പണരഹിത സമ്പദ്​വ്യവസ്​ഥ എന്ന ലക്ഷ്യമാണ്​ സർക്കാർ ഇപ്പോൾ മുന്നോട്ട്​ വെക്കുന്നത്​. തീരുമാനം നിലവിൽ വന്നതിന്​ ശേഷം രാജ്യത്താകമാനം പണം പിടിച്ചെടുക്കുന്ന സംഭവങ്ങൾ തീരുമാനത്തി​െൻറ പ്രയോജനത്തെക്കുറിച്ച്​ സംശയങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക്​ ഇത്​ വരെയായിട്ടും പുതിയ 2000 ​രൂപ നോട്ടുകൾ Read more about ഇൗ വർഷത്തെ വലിയ അഴിമതിയാണ്‌ പി.ചിദംബരം[…]

സെൻസെക്​സ്​ 232 പോയിൻറ്​ നഷ്​ടത്തിൽ ​ക്ലോസ്​ ചെയ്​തു

11:12 am 12/12/2016 മുംംബെ: ​ക്രൂഡോയിൽ വില ഉയർന്നതും, ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ ഉയർത്താനുള്ള സാധ്യതയും, ജി.എസ്​.ടി ബില്ല്​ സംബന്ധിച്ച്​ ആശങ്കകളും ഇന്നും ഒാഹരി വിപണിയെ ബാധിച്ചു. ബോംബൈ സൂചിക സെൻസെക്​സ്​ 231.94 പോയിൻറ്​ താഴ്​ന്ന്​ 26,515.24 ക്ലോസ്​ ചെയ്​തു. ദേശീയ സൂചിക നിഫ്​റ്റി 90.95 പോയിൻറ്​ താഴ്​ന്ന്​ 8,170.80തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ഒ.എൻ.ജി.സി,ടി.സി.എസ്​, എൻ.ടി.പി.സി, സൺഫാർമ, പവർഗ്രിഡ്​ എന്നീ ഒാഹരികൾ നേട്ടമുണ്ടാക്കി​യപ്പോൾ ഏഷ്യൻ പെയിൻറ്​, ആക്​സിസ്​ ബാങ്ക്​, ബജാജ്​ ഒാ​േട്ടാ, ഹീറോ മോ​േട്ടാ കോർപ്പ്​ Read more about സെൻസെക്​സ്​ 232 പോയിൻറ്​ നഷ്​ടത്തിൽ ​ക്ലോസ്​ ചെയ്​തു[…]

വർദ ചുഴലിക്കാറ്റ് കർണാടക, ഗോവ തീരങ്ങളിലേക്ക് നീങ്ങുന്നു.

11:05 AM 13/12/2016 ചെന്നൈ: തമിഴ്നാട്ടിൽ കനത്ത നാശനഷ്ടം വിതച്ച വർദ ചുഴലിക്കാറ്റ് കർണാടക, ഗോവ തീരങ്ങളിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ചൊവ്വാഴ്ച കർണാടകയിൽ എത്തുമെന്നും ബുധനാഴ്ച ദക്ഷിണ ഗോവയിലൂടെ കടന്നുപോകുമെന്നുമെന്നാണ് നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് കർണാടക, ഗോവ സർക്കാരുകൾ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരമാവധി കുറക്കാനുള്ള മുൻകരുതൽ നടപടികൾ എടുത്തുതുടങ്ങി. സംസ്ഥാനങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകി. മത്സ്യബന്ധന തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഗോവയിലെ അന്തരീക്ഷ താപനില ഉയരുമെന്നും Read more about വർദ ചുഴലിക്കാറ്റ് കർണാടക, ഗോവ തീരങ്ങളിലേക്ക് നീങ്ങുന്നു.[…]

ഒളിവിലായിരുന്ന മരട്​ മുനിസിപ്പൽ വൈസ്​ ചെയർമാൻ ആൻറണി ആശാൻപറമ്പിൽ കീഴടങ്ങി.

മരട്​ ക്വട്ടേഷൻ കേസ്​: ആൻറണി ആശാൻപറമ്പിൽ കീഴടങ്ങി 11:01 AM 13/12/2016 കൊച്ചി: ക്വട്ടേഷൻ കേസിൽ ഒളിവിലായിരുന്ന മരട്​ മുനിസിപ്പൽ വൈസ്​ ചെയർമാൻ ആൻറണി ആശാൻപറമ്പിൽ കീഴടങ്ങി. കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി പൊലീസിൽ കീഴടങ്ങാൻ നിർദേശിക്കുകയായിരുന്നു. ആൻറണിയുടെ കൂട്ടു പ്രതിയും മരട് നഗരസഭാ കൗൺസിലറുമായ ജിംസൺ പീറ്ററും കീഴടങ്ങി. ചൊവ്വാഴ്​ച രാവിലെ എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി ഇവർ കീഴടങ്ങുകയായിരുന്നു. ഐ.എൻ.ടി.യു.സി പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി മർദ്ദിച്ച കേസിലെ പ്രതിയാണ് ആൻറണി. കേസിനെ തുടർന്ന്​ ആൻറണിയെയും Read more about ഒളിവിലായിരുന്ന മരട്​ മുനിസിപ്പൽ വൈസ്​ ചെയർമാൻ ആൻറണി ആശാൻപറമ്പിൽ കീഴടങ്ങി.[…]

നാസിക്കില്‍ 18 കാരനെ തലയറുത്തു കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയിലായി.

11:00 am 14/12/2016 മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാസിക്കില്‍ 18 കാരനെ തലയറുത്തു കൊന്ന കേസില്‍മൂന്ന് പേര്‍പിടിയിലായി. പ്രതികളിലൊരാളുടെ സഹോദരിയെ കമന്റിടിച്ചെന്ന് ആരോപിച്ചാണ് യുവാവിന്റെ തലയറുത്തത്. നാസിക്കിലെ പഞ്ചവതിയില്‍വൈകുന്നേരം സുഹൃത്തുക്കളുമൊത്ത് നടക്കാനിറങ്ങിയ അക്ഷയ് ഗുലയാണ് കൊല്ലപ്പെട്ടത്. വഴിയില്‍വച്ച്‌ 20 വയസ്സുള്ള ആകാശ് ഖൈര്‍നര്‍, സാഗര്‍ അംബേദ്ക്കര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും ചേര്‍ന്ന് അക്ഷയിനെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ശ്രമിച്ചെങ്കിലും ഇവര്‍അക്ഷയിനെ പിന്തുര്‍ന്ന് കീഴ്പ്പെടുത്തി. അക്ഷയിനെ പിന്തുണച്ചുവെന്നാരോപിച്ച്‌ സുഹൃത്തുക്കളെയും മൂവര്‍സംഘം മര്‍ദ്ദിച്ചു. പിന്നീട് പ്രദേശത്തു കൂടി കടന്നു പോയ യാത്രക്കാരാണ് അക്ഷയുടെ Read more about നാസിക്കില്‍ 18 കാരനെ തലയറുത്തു കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയിലായി.[…]

ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണം : എകെ ബാലന്‍

10:59 am 13/12/2016 പാലക്കാട്: തീയറ്ററില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി. തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്ബോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ പ്രേക്ഷകര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്ന് സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതു മാനിക്കാത്തവരെ ബലപ്രയോഗത്തിലൂടെ അനുസരിപ്പിക്കാന്‍ സാധ്യമല്ല. ദേശസ്നേഹം കൃത്രിമമായി ഉണ്ടാകേണ്ടതല്ല, അതു മനസില്‍ നിന്നു വരേണ്ടതാണെന്നും എകെ ബാലന്‍ പറഞ്ഞു. നമ്മുടെ ദേശത്തിന്റെ വികാരം നമ്മള്‍ മനസിലാക്കിയില്ലെങ്കില്‍ Read more about ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണം : എകെ ബാലന്‍[…]

കൊച്ചി ബിനാലെക്ക് സ്ഥിരം വേദി പരിഗണനയില്‍– മുഖ്യമന്ത്രി

10:56 AM 13/12/2016 കൊച്ചി: കൊച്ചി മുസ്രിസ് ബിനാലേക്ക് ഫോര്‍ട്ട്കൊച്ചിയില്‍ സ്ഥിരം വേദി സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തര്‍ദേശീയ തലത്തില്‍ ഏറെ വിജയകരമായി മുന്നേറുന്ന വെനീസ് ബിനാലെക്ക് സമാനമായ രീതിയില്‍ സ്ഥിരം വേദിയുണ്ടാക്കുന്നതിന് പദ്ധതി തയാറാക്കും. കൊച്ചി ബിനാലെ മൂന്നാം പതിപ്പിന്‍െറ ഉദ്ഘാടനം ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിന് പുറമെ 16 ഭാഷകള്‍ അറിയാവുന്ന മുപ്പതില്‍പരം വ്യത്യസ്ത സമൂഹങ്ങള്‍ സാഹോദര്യത്തോടെ വസിക്കുന്ന കൊച്ചി ബിനാലെയുടെ വേദിയാകുന്നതുതന്നെയാണ് ഏറ്റവും അനുയോജ്യം. അനേകം ചരിത്രാധ്യായങ്ങള്‍ക്ക് Read more about കൊച്ചി ബിനാലെക്ക് സ്ഥിരം വേദി പരിഗണനയില്‍– മുഖ്യമന്ത്രി[…]

കര്‍ണാടകത്തില്‍ 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചു

10:55 am 13/12/2016 കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തൊണ്ണൂറ്റ് മൂന്ന് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. കമ്മീഷന്‍ വാങ്ങി പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കുന്ന സംഘത്തിലെ ഏഴ് ഇടനിലക്കാരേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നോട്ടുകള്‍ മാറി വാങ്ങാനുണ്ടെന്ന വ്യാജേന സമീപിച്ചാണ് ഈ‍‍ഡി ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ പിടികൂടിയത്.. ഇടനിലക്കാര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെ കുറിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.