തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ചലച്ചിത്ര നടി ഗൗതമി
11:00 AM 09/12/2016 ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ചലച്ചിത്ര നടി ഗൗതമി. ജയലളിതയുടെ മരണത്തിലും ആശുപത്രി വാസത്തിലും സൂക്ഷിച്ച രഹസ്യാത്മകതയാണ് സംശയമുണ്ടാക്കുന്നതെന്നും ഇത് നീക്കണമെന്നും തന്റെ ഔദ്യോഗിക ബ്ലോഗിൽ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് ഗൗതമി ആവശ്യപ്പെട്ടിരിക്കുന്നത്. ജയയുടെ മരണത്തെക്കുറിച്ചു നിരവധി ചോദ്യങ്ങളും ‘ട്രാജഡി ആൻഡ് അൺആൻസ്വേർഡ് ക്വസ്റ്റ്യൻസ്’ എന്ന തലക്കെട്ടിൽ എഴുതിയ കത്തിൽ ഗൗതമി ഉയർത്തുന്നുണ്ട്. ചികിത്സയിലായിരുന്ന ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. പ്രമുഖരായ പലരും അവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിൽ Read more about തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ചലച്ചിത്ര നടി ഗൗതമി[…]










