സീമെന്‍സ് മാത്ത്, സയന്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഉജ്ജ്വല പ്രകടനം

01:57 pm 9/12/2016 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഡിസംബര്‍ 6 ന് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന 2016 സീമെന്‍സ് മാത്ത്, സയന്‍സ്, ടെക്‌നോളജി ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉജ്ജ്വല വിജയം ദേശീയാടിസ്ഥാനത്തില്‍ 2000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരങ്ങളില്‍ നിന്നും 19 പേരാണ് ഫൈനലിലെത്തിയത്. വ്യക്തിഗത മത്സരങ്ങളില്‍ ഒറിഗണ്‍ പോര്‍ട്ട്‌ലാന്റില്‍ നിന്നുള്ള VINCENT EDUPUNGANTI യും, ടീം കാറ്റഗറിയില്‍ ടെക്‌സസ് പ്ലാനോയില്‍ നിന്നുള്ള ഇരട്ടകളായ ആദ്യ, ശ്രീയാ ബീസം (ADHYA, SHRIYA BEESAM) Read more about സീമെന്‍സ് മാത്ത്, സയന്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഉജ്ജ്വല പ്രകടനം[…]

മാവോവാദി നേതാവിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ അനുവദിക്കില്ലെന്ന് യുവമോർച്ച.

01:48 PM 09/12/2016 കോഴിക്കോട്: നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ അനുവദിക്കില്ലെന്ന് യുവമോർച്ച. മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍റെ ബന്ധുക്കള്‍ എത്തി മൃതദേഹം സ്വീകരിച്ചതിന് ശേഷം കോഴിക്കോട് വർഗീസ് സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് പൊതുദര്‍ശനത്തിനുവെച്ച് കോഴിക്കോടുതന്നെ സംസ്കരിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ പൊതുദർശനം അനുവദിക്കില്ലെന്ന ആവശ്യവുമായി യുവമോർച്ച, ബി.ജെ.പി, ശിവസേന പ്രവർത്തകർ പൊറ്റമ്മൽ-കുതിരവട്ടം റോഡിൽ കുത്തിയിരിക്കുകയാണ്. മൃതദേഹം വിട്ടുകൊടുക്കുന്നതിൽ തങ്ങൽക്ക് എതിർപ്പില്ല. എന്നാൽ ഒരു കാരണവശാലും പൊതുദർശനം അനുവദിക്കില്ലെന്നാണ് യുവമോർച്ച പ്രവർത്തതകരുടെ Read more about മാവോവാദി നേതാവിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ അനുവദിക്കില്ലെന്ന് യുവമോർച്ച.[…]

പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോള്‍ ബോംബേറ്

12:39 am 9/12/2016 പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോള്‍ ബോംബേറ്. വെള്ളിയാഴ്ച പുലര്‍ച്ചെ കാറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം സംസ്ഥാന സമിതി അംഗം എന്‍. എന്‍. കൃഷ്ണദാസിന്‍റെ കാറിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ആള്‍ട്ടോ കാറില്‍ എത്തിയ മുഖംമൂടി ധരിച്ചവരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ദൃസാക്ഷികളുടെ മൊഴി.

വരുന്നു ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയം

12:33 AM 09/12/2016 അഹമ്മദാബാദ്​: ഗുജറാത്ത്​ ക്രിക്കറ്റ്​ അസോസിയേഷന്റെ നേതൃത്വത്തിൽ അഹമ്മദാബാദിൽ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയം നിർമിക്കുന്നു. നിർമാണ കരാർ L&T(ലാർസൺ & ടർബോ) കമ്പനിക്ക്​ വ്യാഴാഴ്​ച കൈമാറി. 1,10,000 പേർക്ക്​ ഇരിക്കാൻ സാധിക്കുന്ന സ്​റ്റേഡിയമാണ്​ ​അഹമ്മദാബാദിലെ മൊ​േട്ടാറയിൽ നിർമിക്കുന്നത്​. 100,024 പേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന മെൽബൺ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിന്റെ റെക്കോർഡാണ്​ മൊ​േട്ടറ സ്​റ്റേഡിയം തകർക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്​ന പദ്ധതിയാണ്​ ഇത്​. ഇവിടെയുണ്ടായിരുന്ന പഴയ സ്​റ്റേഡിയത്തിന്​ 54,000 ഉൾക്കൊള്ളാനേ സാധിക്കൂ. അത്​ Read more about വരുന്നു ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയം[…]

ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം

12:31 pm 9/12/2016 കൊച്ചി: ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം. അഴിമതി കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വിജിലന്‍സ് വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. മൂന്നു പതിറ്റാണ്ട് പഴക്കമുളള കേസുകള്‍പോലും ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലവില്‍. അഴിമതി വിരുദ്ധ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുന്നതില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിസംഗതയാണ് കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണം. 1996 മുതലുളള അഴിമതികേസുകളാണ് ഇനിയും തീര്‍പ്പാകാതെ ഹൈക്കോടതിയുടെ പരിഗണനയിലുളളത്. വിജിലന്‍സ് കോടതിയുത്തരവുകളിന്‍മേലുളള സ്റ്റേ ഓര്‍ഡറുകളും,അപ്പീലുകളും ആണ് ഇവയിലേറെയും. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും Read more about ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം[…]

അന്വേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നത് ആരോപണ വിധേയരെ ക്രൂശിക്കാനെന്നു മുഖ്യമന്ത്രി.

12:30 pm 9/12/2016 തിരുവനന്തപുരം: അന്വേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നത് ആരോപണ വിധേയരെ ക്രൂശിക്കാനെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിക്കെതിരേ നീക്കം നടത്തുന്നവര്‍ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല, അവര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ സംശുദ്ധിയുള്ള ഉദ്യോഗസ്ഥര്‍ക്കും അന്വേഷണം നേരിടേണ്ടിവരും. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. എന്നാല്‍ അന്വേഷണം ആരംഭിക്കുമ്ബോള്‍തന്നെ അതിന് അമിത പ്രാധാന്യം നല്‍കുന്നതു നല്ലതല്ല. ഇത് ആരോപണവിധേയരെ ക്രൂശിക്കുന്നതിനു Read more about അന്വേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നത് ആരോപണ വിധേയരെ ക്രൂശിക്കാനെന്നു മുഖ്യമന്ത്രി.[…]

പാകിസ്ഥാന് വാഗ്ദാനം ചെയ്തിരുന്ന പത്ത് കോടി ഡോളറിന്‍റെ വായ്പ ലോക ബാങ്ക് റദ്ദ് ചെയ്തു.

12:26 pm 9/12/2016 വാഷിംങ്ടണ്‍: പാകിസ്ഥാന് വാഗ്ദാനം ചെയ്തിരുന്ന പത്ത് കോടി ഡോളറിന്‍റെ വായ്പ ലോക ബാങ്ക് റദ്ദ് ചെയ്തു. പാകിസ്താനിലെ പ്രകൃതിവാതകപദ്ധതികള്‍ക്കായി അനുവദിച്ച തുകയാണ് ലോക ബാങ്ക് റദ്ദ് ചെയ്തിരിക്കുന്നത്. പദ്ധതി ഏറ്റെടുത്ത സൂയി സതേണ്‍ കമ്ബനിയില്‍ നിന്നുള്ള നിസ്സഹകരണം മൂലമാണ് ലോകബാങ്ക് വായ്പ പിന്‍വലിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രകൃതി വാതക പദ്ധതിയുടെ വികസനത്തിന് കമ്ബനിയില്‍ നിന്ന് അനുകൂലമായ പ്രവര്‍ത്തനങ്ങളോ പദ്ധതി നടപ്പില്‍ വരുത്താന്‍ വേണ്ടത്ര മുന്നൊരുക്കമോ ഇല്ലാത്തതിനാലാണ് വായ്പ പിന്‍വലിക്കുകയാണെന്നാണ് ലോക Read more about പാകിസ്ഥാന് വാഗ്ദാനം ചെയ്തിരുന്ന പത്ത് കോടി ഡോളറിന്‍റെ വായ്പ ലോക ബാങ്ക് റദ്ദ് ചെയ്തു.[…]

90 കോടി രൂപ, 100 കിലോ സ്വർണം; റെയ്ഡിൽ കണ്ണുതള്ളി ഉദ്യോഗസ്ഥർ

12:20 pm 09/12/2016 ചെന്നൈ: പി.ഡബ്ളിയു.ഡി കോൺട്രാക്ടർമാരുടെ വീട് റെയ്ഡ് ചെയ്ത ഇൻകംടാക്സ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് 90 കോടി രൂപയും 100 കിലോ സ്വർണവും. ചെന്നൈയിൽ മണൽ മാഫിയയുമായി ബന്ധമുള്ള കോൺട്രാക്ടർമാരുടെ വീടുകൾ റെയ്ഡ് ചെയ്തപ്പോഴാണ് പണവും സ്വർണവും കണ്ടെത്തിയത്. റെയ്ഡിൽ പിടിച്ചെടുത്തതിൽ എട്ട് കോടി രൂപയുടെ പുതിയ നോട്ടുകളായിരുന്നു. 65 കോടി രൂപയുടെ പഴയ ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു കിലോ തൂക്കമുള്ള കട്ടികളായാണ് 100 കിലോസ്വർണം സൂക്ഷിച്ചിരുന്നത്. 28 കോടി Read more about 90 കോടി രൂപ, 100 കിലോ സ്വർണം; റെയ്ഡിൽ കണ്ണുതള്ളി ഉദ്യോഗസ്ഥർ[…]

അഞ്ചേരി ബേബി വധക്കേസ്: വിധി പറയുന്നത് കോടതി മാറ്റി

12:25 pm 09/12/2016 മുട്ടം (ഇടുക്കി): യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധിക്കപ്പെട്ട കേസിലെ പ്രതികൾ നൽകിയ വിടുതല്‍ ഹരജിയില്‍ വിധി പറയുന്നത് കോടതി മാറ്റി. തൊടുപുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഡിസംബർ 24ലേക്ക് മാറ്റിയത്. കോടതി നടപടികൾ ആരംഭിച്ച ഉടൻതന്നെ കേസ് വിധി പറയുന്നതു മാറ്റിവെക്കുന്നതായി ജഡ്ജി അറിയിച്ചു. വൈദ്യുതി മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ എം.എം. മണി കേസിലെ രണ്ടാം പ്രതി. പാമ്പുപാറ കുട്ടന്‍, ഒ.ജി. മദനന്‍ എന്നിവരാണ് ഒന്നും Read more about അഞ്ചേരി ബേബി വധക്കേസ്: വിധി പറയുന്നത് കോടതി മാറ്റി[…]

ശനിയാഴ്​ച മുതല്‍ മൂന്നുദിവസം ബാങ്കില്ല

11:04 AM 09/12/2016 തൃശൂര്‍: ബാങ്കുകളുടെ തുടര്‍ച്ചയായ അവധി ജനജീവിതത്തെ ബാധിക്കുന്ന മൂന്ന് ദിവസങ്ങളാണ് ശനിയാഴ്ച മുതല്‍. രണ്ടാം ശനി, ഞായര്‍, നബിദിനം എന്നീ അവധി ദിനങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ പണത്തിന് ജനത്തിന്‍െറ ഓട്ടം കൂടും. ഭൂരിഭാഗം എ.ടി.എമ്മുകളിലും പണമില്ലാത്തതും അത്തരത്തില്‍ പിന്‍വലിക്കുന്നതിലെ നിയന്ത്രണവും പ്രതിസന്ധി സൃഷ്ടിച്ചേക്കും. പണമുള്ള എ.ടി.എമ്മുകള്‍ മിക്കതും വെള്ളിയാഴ്ച രാത്രിയോടെ കാലിയാകാനാണ് സാധ്യത. നോട്ട് അസാധുവാക്കല്‍ ഒരു മാസം പിന്നിടുമ്പോള്‍ ബാങ്കുകളില്‍ പണക്ഷാമം രൂക്ഷമാകുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. 24,000 അനുവദിക്കുന്നത് ചുരുക്കം ചില Read more about ശനിയാഴ്​ച മുതല്‍ മൂന്നുദിവസം ബാങ്കില്ല[…]