ഭവന രഹിതര്‍ക്ക് അഭയം നല്‍കിയതിന് പള്ളിക്ക് 12,000 ഡോളര്‍ ഫൈന്‍.

11:10 am 8/12/2016 – പി.പി. ചെറിയാന് മേരിലാന്റ് : തലചായ്ക്കുവാന്‍ ഇടമില്ലാതെ അലഞ്ഞുനടന്ന ഭവന രഹിതര്‍ക്ക് അഭയം നല്‍കിയ പള്ളിക്ക് 12,000 ഡോളര്‍ മേരിലാന്റ് കൗണ്ടി അധികൃതര്‍ പിഴചുമത്തി. മേരിലാന്റ് പറ്റപ്‌സ്‌കോ യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച് വികാരി റെവ. കേറ്റി ഗ്രോവ് തലചായ്ക്കാന്‍ ഇടമില്ലാതെ പ്രതികൂല കാലാവസ്ഥയില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരു സംഘം ആളുകള്‍ക്ക് പള്ളിയില്‍ അഭയം നല്‍കുവാന്‍ തയ്യാറായതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പള്ളിയില്‍ താമസിച്ചവര്‍ അടുത്ത വീട്ടിലെ താമസക്കാര്‍ക്ക് തലവേദനയായി. ഇവരുടെ Read more about ഭവന രഹിതര്‍ക്ക് അഭയം നല്‍കിയതിന് പള്ളിക്ക് 12,000 ഡോളര്‍ ഫൈന്‍.[…]

ജോര്‍ജിയയിലെ ഒമ്പതാമത് വധശിക്ഷ നടപ്പാക്കി

11:09 am 8/12/2016 – പി.പി. ചെറിയാന്‍ ജാക്ക്‌സണ്‍ : ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന വില്യം സാലി (50)യുടെ വധശിക്ഷ രാത്രി 10.15ന് ജാക്‌സണ്‍ സ്‌റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി. ഈ വര്‍ഷം അമേരിക്കയിലെ ഏറ്റവും കൂടുതല്‍ വധശിക്ഷ(9) നടപ്പാക്കിയ സംസ്ഥാനമായി ജോര്‍ജിയ. 1990ല്‍ സൗത്ത് ജോര്‍ജിയയിലെ വീട്ടില്‍ വെച്ചായിരുന്നു 49 വയസ്സുള്ള ഭാര്യാ പിതാവിനെ വില്യം വെടിവെച്ചു കൊലപ്പെടുത്തിയത്. 1991ല്‍ വധശിക്ഷയ്ക്ക് വിധിച്ചു. രാത്രി 9.30 നാണ് സുപ്രീം കോടതി വധശിക്ഷ ഒഴിവാക്കണമെന്ന് Read more about ജോര്‍ജിയയിലെ ഒമ്പതാമത് വധശിക്ഷ നടപ്പാക്കി[…]

നോട്ട് അസാധുവാക്കിയിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു

11:06 am 8/12/2016 ദില്ലി: നോട്ട് അസാധുവാക്കിയിട്ട് ഇന്ന് ഒരു മാസം പിന്നിടുമ്ബോള്‍ കറന്‍സി ക്ഷാമം എടിഎമ്മുകളിലും ബാങ്കുകളിലും രൂക്ഷമാണ്. പഴയനോട്ടുകള്‍ അവശ്യസേവനത്തിന് ഉപയോഗിക്കുന്നതിനുള്ള സമയപരിധി ഈ മാസം 15വരെയാണ്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ ഈ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്ന് അറിയിച്ചിരുന്നു. ഈ തീരുമാനമുള്‍പ്പടെ പല നിര്‍ദ്ദേശങ്ങളും പിന്നീട് പല വട്ടം മാറ്റി. പണം ഇപ്പോള്‍ ആര്‍ബിഐ വഴി Read more about നോട്ട് അസാധുവാക്കിയിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു[…]

രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തിരിതെളിയും

11:00 am 08/12/2016 തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവത്തിന് ആതിഥ്യമരുളാന്‍ അനന്തപുരി ഒരുങ്ങി. രജിസ്റ്റര്‍ ചെയ്ത് പാസെടുത്ത പ്രതിനിധികളടക്കം 13,000 പേരാണ് ഇക്കുറി സിനിമ കാണാനത്തെുക. 13 തിയറ്ററുകളിലാണ് പ്രദര്‍ശനം. നിശാഗന്ധി ഓപണ്‍ ഓഡിറ്റോറിയത്തില്‍ 2,500 പേര്‍ക്ക് സിനിമ കാണാന്‍ സൗകര്യമുള്ള തിയറ്റര്‍ സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് 6, 8, 10 എന്നീ സമയങ്ങളിലാണ് പ്രദര്‍ശനങ്ങള്‍. ജൂറി അംഗങ്ങള്‍ക്കും അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ഇത്തവണ പ്രത്യേകം തിയറ്ററും സജ്ജമാക്കിയിട്ടുണ്ട്. 62 രാജ്യങ്ങളില്‍നിന്ന് 185 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. Read more about രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തിരിതെളിയും[…]

ആന്‍ഡമാനില്‍ 1400 വിദേശ വിനോദ സഞ്ചാരികള്‍ കുടുങ്ങിയതായി പുതിയ റിപ്പോര്‍ട്ട്.

10:55 am 08/12/2016 പോര്‍ട്ട്‌ബ്ലെയര്‍: കൊടുങ്കാറ്റും കനത്ത മഴയെയും തുടര്‍ന്ന് ആന്‍ഡമാനില്‍ 1400 വിദേശ വിനോദ സഞ്ചാരികള്‍ കുടുങ്ങിയതായി പുതിയ റിപ്പോര്‍ട്ട്. ആന്‍ഡമാനിലെ ഹാവ് ലോക് ഐലന്‍ഡിലാണ് വിനോദ സഞ്ചാരികള്‍ അകപ്പെട്ടത്. ആന്‍ഡമാന്‍ ഭരണകൂടം ഇവരെ കടത്തുബോട്ടുകളിലായി പോര്‍ട്ട്‌ബ്ലെയര്‍ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. അതേസമയം, വിദേശ വിനോദ സഞ്ചാരികള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെ അറിയിച്ചു. വിനോദ സഞ്ചാരികളുടെ ബന്ധുക്കള്‍ ആശങ്കപ്പെടേണ്ട. കൊടുങ്കാറ്റ് ശമിച്ചാലുടന്‍ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി നാവികസേന പോര്‍ട്ട്‌ബ്ലെയറില്‍ ക്യാമ്പ് Read more about ആന്‍ഡമാനില്‍ 1400 വിദേശ വിനോദ സഞ്ചാരികള്‍ കുടുങ്ങിയതായി പുതിയ റിപ്പോര്‍ട്ട്.[…]

ഒരുകോടിയുടെ 2000 രൂപ നോട്ടുകള്‍ പിടികൂടി

10:49 am 8/12/2016 പനാജി: ഗോവയില്‍ പോലീസ് റെയ്ഡില്‍ ഒരുകോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി. പോര്‍വൊരി, പോണ്ട എന്നിവിടങ്ങളില്‍നിന്നാണ് ഇത്രയധികം പണം പിടികൂടിയത്. പോര്‍വൊരിയില്‍ സ്‌കൂട്ടറില്‍ 70 ലക്ഷം രൂപ കടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെയാണ് ആദ്യം പോലീസ് പിടികൂടിയത്. രമേശ് നര്‍വേക്കര്‍, സിദ്ദു എന്നി രണ്ടു പേരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോണ്ടിയില്‍ നടന്ന റെയ്ഡില്‍ 35 ലക്ഷം രൂപയും പിടികൂടിയതായി പോലീസ് അറിയിച്ചു.

ജനാർദ്ദൻ റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ വൻതോതിൽ കള്ളപണം വെളുപ്പിച്ചു

10:20 am 8/12/2016 ബംഗളൂരു: മുന്‍ കര്‍ണാടക മന്ത്രിയും ഖനി വ്യവസായിയുമായ ഗലി ജനാര്‍ദന റെഡ്ഡി 100 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് കര്‍ണാടക അഡ്മിനിസ്ട്രേഷന്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍െറ ഡ്രൈവര്‍ ജീവനൊടുക്കി. സ്പെഷല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസര്‍ എല്‍. ഭീമ നായികിന്‍െറ ഡ്രൈവര്‍ കെ.സി. രമേശ് ഗൗഡ(30)യാണ് ചൊവ്വാഴ്ച രാത്രി ബംഗളൂരുവില്‍നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള മദ്ദൂരിലെ സ്വകാര്യ ലോഡ്ജില്‍ വിഷം കഴിച്ച് മരിച്ചത്. നായിക് വഴിയാണ് റെഡ്ഡി കള്ളപ്പണം വെളുപ്പിച്ചിരുന്നതെന്നും ഇതിന് 20 ശതമാനം കമീഷന്‍ നല്‍കിയിരുന്നെന്നും Read more about ജനാർദ്ദൻ റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ വൻതോതിൽ കള്ളപണം വെളുപ്പിച്ചു[…]

മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും ഡൽഹിയിൽ പൊതുഗതാഗതം തടസപ്പെട്ടു.

10:07 AM 08/12/2016 ന്യൂഡൽഹി: മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പൊതുഗതാഗതം തടസപ്പെട്ടു. 94 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. രണ്ട് സർവീസുകൾ റദ്ദാക്കുകയും 16 സർവീസുകൾ പുനർനിശ്ചയിക്കുകയും ചെയ്തതായി നോർത്തേൺ റെയിൽവേ അറിയിച്ചു. ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെയും മൂടൽമഞ്ഞ് പ്രതികൂലമായി ബാധിച്ചു. ഡൽഹിയിൽ നിന്നുള്ള ആറ് രാജ്യാന്തരവും ഏഴ് ആഭ്യന്തര വിമാനങ്ങൾ വൈകി പുറപ്പെട്ടു. ഒരു ആഭ്യന്തര സർവീസ് റദ്ദാക്കി. മൂടൽമഞ്ഞ് ഡൽഹി-ഗുഹാവത്തി റൂട്ടിലെ സർവീസുകളെ ബാധിച്ചതായും യാത്രക്കാർ പുതുക്കിയ Read more about മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും ഡൽഹിയിൽ പൊതുഗതാഗതം തടസപ്പെട്ടു.[…]

ജയലളിതയുടെ ആശുപത്രിവാസവും പിന്നീടുള്ള നിര്യാണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാകെ 77 പേർ മരിച്ചതായി എ.ഐ.ഡി.എം.കെ.

10:04 am 08/12/2016 ചെന്നൈ: മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ആശുപത്രിവാസവും പിന്നീടുള്ള നിര്യാണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാകെ 77 പേർ മരിച്ചതായി എ.ഐ.ഡി.എം.കെ. നേതാവിന്‍റെ വേർപാടിലുണ്ടായ നടുക്കവും വിഷാദവുമാണ് പ്രവർത്തകരുടെ മരണത്തിന് വഴിവെച്ചതെന്ന് അണ്ണാ ഡി.എം.കെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറ‍യുന്നു. മരണപ്പെട്ടവരുടെ ആശ്രിതർക്ക് പാർട്ടി മൂന്നു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ ആത്മഹൂതിക്ക് ശ്രമിച്ച പ്രവർത്തകനും വിരൽ ഛേദിച്ച പ്രവർത്തകനും 50,000 രൂപ വീതവും പാർട്ടി സഹായം നൽകും. കൂടാതെ ആത്മഹൂതിക്ക് ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന Read more about ജയലളിതയുടെ ആശുപത്രിവാസവും പിന്നീടുള്ള നിര്യാണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാകെ 77 പേർ മരിച്ചതായി എ.ഐ.ഡി.എം.കെ.[…]

1,000 കോടി ചെലവില്‍ വോട്ടു യന്ത്രം വാങ്ങുന്നു

10:00 am 8/12/2016 ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തേക്ക് 1,009 കോടി രൂപ ചെലവിട്ട് പുതിയ വോട്ടു യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പു കമീഷന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 2000-205 കാലയളവില്‍ വാങ്ങിയ വോട്ടു യന്ത്രങ്ങള്‍ മാറ്റി പുതിയത് ഉപയോഗിക്കാനാണ് പദ്ധതി. ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍നിന്നാണ് പുതിയ യന്ത്രങ്ങള്‍ വാങ്ങുന്നത്. 4.10 ലക്ഷം ബാലറ്റ് യൂനിറ്റുകളും 3.14 ലക്ഷം കണ്‍ട്രോള്‍ യൂനിറ്റുകളുമാണ് അടുത്ത സാമ്പത്തിക വര്‍ഷം വാങ്ങുന്നത്.