ഇന്തോനേഷ്യയിലെ ഭൂചലനം; മരണം സംഖ്യ 100 ആയി

09:51 am 8/12/2016 ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്തോനേഷ്യന്‍ ആര്‍മി തലവന്നാണ് മരണ സംഖ്യ സ്ഥിരീകരിച്ചത്. 6.5 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. നിരവധിപ്പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. സുമാത്ര ദ്വീപിനു വടക്കു പടിഞ്ഞാറായി കടലിനടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. എന്നാല്‍, സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

വിലങ്ങുവെച്ചു കോടതിയില്‍ ഹാജരാക്കിയ വനിത രക്ഷപ്പെട്ടു

09:49 am 8/12/2016 – പി.പി. ചെറിയാന്‍ ഷിക്കാഗോ: വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയ വിവിയന്‍ മക്ക്‌ഗെ (31) പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. നവംബര്‍ 6 ചൊവ്വാഴ്ച 11.30ന് മോഷണകേസ്സില്‍ പിടിക്കപ്പെട്ട വിവിയനെ കോടതിയില്‍ ഹാജരാക്കാനായിരുന്നു കൊണ്ടുവന്നത്. കോര്‍ട്ട് റൂമിന്റെ പുറകിലേക്ക് മാറിയ പ്രതി കൈയ്യില്‍ നിന്നും വിലങ്ങ് ഉരിഞ്ഞു മാറ്റി താഴെവച്ചതിനുശേഷമാണ് അപ്രത്യക്ഷമായത്. വെള്ളിയാഴ്ചായിരുന്നു വിവിയനെ പിടികൂടി ജയിലില്‍ അടച്ചത്. കോടതിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിക്കു വേണ്ടി പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. വിവിയന്റെ കൈയില്‍ മാരകായുധങ്ങളോ Read more about വിലങ്ങുവെച്ചു കോടതിയില്‍ ഹാജരാക്കിയ വനിത രക്ഷപ്പെട്ടു[…]

പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുത്തില്ല; പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ പിരിഞ്ഞു

03:19 PM 07/12/2016 ന്യൂഡൽഹി: നോട്ട് മരവിപ്പിക്കൽ നടപടിയിൽ കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ജീവനക്കാർക്ക് ശമ്പളവും പെൻഷനും ലഭിക്കാത്ത സാഹചര്യത്തെകുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളംവെച്ചു. എന്നാൽ, ചർച്ചയിൽ നിന്ന് സർക്കാർ ഒളിച്ചോടുന്നില്ലെന്ന നിലപാടാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി രാജ്യസഭയിൽ സ്വീകരിച്ചത്. വിഷയം പ്രാധാന്യമുള്ളതും സഭയിൽ ചർച്ച ചെയ്യപ്പെടേണ്ടതും ആണെന്ന് ജെയ്റ്റ്ലി പറഞ്ഞു. പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുക്കണമന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം ഞങ്ങൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കാതെ ഒളിച്ചോടുകയാണെന്ന് ധനമന്ത്രി ആരോപിച്ചു. സമ്പന്നർക്ക് കള്ളപ്പണം Read more about പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുത്തില്ല; പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ പിരിഞ്ഞു[…]

ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രിയിൽ

12:38 PM 07/12/2016 മുംബൈ: ബോളിവുഡ് നടൻ ദിലീപ് കുമാറി (93)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽമുട്ടിനു വേദനയും നീരും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുബൈയിലെ ലീലാവതി ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഭാര്യ സൈറാ ഭാനുവിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രം താരം താരം തന്നെയാണ് ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത്. താൻ ആരോഗ്യവാനായി ഇരിക്കുകയാണെന്നും താരം തന്നെ ട്വീറ്റിലൂടെ അറിയിച്ചു. ഈ വർഷം ഇത് രണ്ടാം തവണയാണ് ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ശ്വാസകോശ സംബന്ധമായ Read more about ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രിയിൽ[…]

റിസോഴ്​സ്​ സാറ്റ്​–​2A ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

12:33 pm 07/12/2016 ചെന്നൈ: ഇന്ത്യയുടെ റിമോട്ട്​ സെൻസറിങ്ങ്​ ഉപഗ്രഹമായ റിസോഴ്​സ്​ സാറ്റ്​–​2A വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്​ ധവാൻ സ്​പേസ്​ സെൻററിൽ നിന്ന്​ പി.എസ്​.എൽ.വി–സി36 റോക്കറ്റാണ്​ രാവിലെ 10.25ന്​ 1235 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി കുതിച്ചത്​. 18 മിനുട്ടു കൊണ്ട്​ ഉപഗ്രഹം 817 കിലോമീറ്റർ ദൂരത്തുളള സൗരകേന്ദ്രീകൃതമായ ഭ്രമണപഥത്തിൽ എത്തി. 1994-2016 കാലഘട്ടത്തിൽ പി.എസ്​.എൽ.വി 121 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. അതിൽ 79 എണ്ണം വിദേശ ഉപ​ഗ്രഹങ്ങളും 42 എണ്ണം ഇന്ത്യയുടെതുമാണ്​.

കനത്ത മഴയെയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് ആന്‍ഡമാനില്‍ 800 ടൂറിസ്റ്റുകള്‍ കുടുങ്ങി

11:33 am 07/12/2016 പോര്‍ട്ട്‌ബ്ലെയര്‍: കൊടുങ്കാറ്റും കനത്ത മഴയെയും തുടര്‍ന്ന് ആന്‍ഡമാനില്‍ 800 വിദേശ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ആന്‍ഡമാനിലെ ഹാവ് ലോക് ഐലന്‍ഡിലാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ ഐലന്‍ഡില്‍ നിന്ന് കടത്തുബോട്ടുകളില്‍ പോര്‍ട്ട്‌ബ്ലെയറില്‍ എത്തിക്കാനുള്ള നടപടികള്‍ ആന്‍ഡമാന്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആന്‍ഡമാന്‍ ഭരണകൂടം നാവികസേനയുടെ സഹായം തേടി. അറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ നാവികസേനയുടെ ഐ.എന്‍.എസ് ബിത്ര, ഐ.എന്‍.എസ് ബംഗാരം, ഐ.എന്‍.എസ് കുംബിര്‍ യുദ്ധക്കപ്പലുകള്‍ പോര്‍ട്ട്‌ബ്ലെയറിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ടുണ്ട്. Read more about കനത്ത മഴയെയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് ആന്‍ഡമാനില്‍ 800 ടൂറിസ്റ്റുകള്‍ കുടുങ്ങി[…]

ഇറാനുവേണ്ടി ചാരപ്പണി: സൗദിയില്‍ 15 പേര്‍ക്കു വധശിക്ഷ

11:18 am 7/12/2016 റിയാദ്: ഇറാനു വേണ്ടി ചാരപ്പണിനടത്തിയതിന് സൗദിയില്‍ 15 പേര്‍ക്കു വധശിക്ഷ വിധിച്ചു.രാജ്യ സുരക്ഷയെ സംബന്ധിച്ച രഹസ്യങ്ങളാണ് സംഘം ചോര്‍ത്തി കൊടുത്തത്. ഇറാനു വേണ്ടി ചാരപ്പണി നടത്തിയ 15 പേര്‍ക്കു റിയാദിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചതു. 32 പേരടങ്ങുന്ന സംഘത്തിലെ 15 പേര്‍ക്കാണ് കോടതി വധ ശിക്ഷ വിധിച്ചിട്ടുള്ളത്. സംഘത്തില്‍പ്പെട്ട 30 പേരും സ്വദേശികളാണ്. ഒരാള്‍ ഇറാനിയും മറ്റൊരാള്‍ അഫ്ഗാനിയുമാണ്. സുരക്ഷാ വിഭാഗത്തില്‍ ജോലിചെയ്യുന്നവരായാരുന്നു പ്രതികളായ സ്വദേശികള്‍. രാജ്യ സുരക്ഷയെ സംബന്ധിച്ച രഹസ്യങ്ങളാണ് Read more about ഇറാനുവേണ്ടി ചാരപ്പണി: സൗദിയില്‍ 15 പേര്‍ക്കു വധശിക്ഷ[…]

റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകനം ഇന്ന്

11:14 am 7/12/2016 മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകനയോഗം ഇന്ന് ചേരും. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ പണം കുമിഞ്ഞു കൂടിയ സാഹചര്യത്തില്‍ പലിശ നിരക്കില്‍ കുറവു വരുത്താനാണ് സാധ്യത. കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച ശേഷം നടത്തുന്ന ആദ്യ വായ്പാ അവലോകന യോഗമാണ് ഇന്നത്തേത്. പുതിയ സാഹചര്യത്തില്‍ ഡിസംബര്‍ 30നകം രാജ്യത്തെ ബാങ്കുകളില്‍ നാലു ലക്ഷം കോടി രൂപയെങ്കിലും അധികം നിക്ഷേപമായി ലഭിക്കുമെന്നാണ് കണക്ക്. വായ്പ വിതരണം ഊര്‍ജ്ജിതമാക്കേണ്ട സാഹചര്യം ബാങ്കുകള്‍ക്ക് Read more about റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകനം ഇന്ന്[…]

സല്‍മാന്‍ രാജാവ് യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തറിലേക്ക് പുറപ്പെട്ടു.

11:11 AM 06/12/2016 ദുബൈ: യു.എ.ഇ സന്ദര്‍ശനത്തിനത്തെിയ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് മൂന്നു ദിവസത്തെ യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഖത്തറിലേക്ക് പുറപ്പെട്ടു. ഇന്നലെ ദുബൈയിലത്തെിയ സൗദി ഭരണാധികാരിക്ക് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.ആല്‍ മക്തൂം കുടുംബത്തിന്‍െറ തറവാട് വീടായ ചരിത്രമുറങ്ങുന്ന ശൈഖ് സഈദ് ആല്‍ മക്തൂം ഭവനത്തിലായിരുന്നു ഇരുവരുടെയൂം കൂടിക്കാഴ്ച. ഷിന്ദഗയിലാണ് 1896ല്‍ പണിത Read more about സല്‍മാന്‍ രാജാവ് യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തറിലേക്ക് പുറപ്പെട്ടു.[…]

വനിതാ പൊലിസ് ഓഫിസറെ ആക്ഷേപിച്ച പ്രതി അറസ്റ്റില്‍

11:09 am 7/12/2016 പി. പി. ചെറിയാന് ബ്രൂക്ക്‌ലിന്‍ (ന്യൂയോര്‍ക്ക്): ഓഫ് ഡ്യൂട്ടിയിലായിരുന്ന മുസ്‌ലിം വനിതാ പൊലിസ് ഓഫിസറേയും കൗമാര പ്രായക്കാരനായ മകനേയും പരസ്യമായി ആക്ഷേപിച്ച ക്രിസ്റ്റഫര്‍ നെല്‍സനെ(36) ന്യൂയോര്‍ക്ക് പൊലിസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് ബെ റിഡ്ജില്‍ വാഹനം പാര്‍ക്ക് ചെയ്ത കാറില്‍ ഇരിക്കുന്നതിനിടെ പതിനാറ് വയസുളള മകനെ ശല്യം ചെയ്യുന്നതു കണ്ട് പൊലിസ് ഓഫിസര്‍ പുറത്തിറിങ്ങി കാര്യം തിരക്കി. ഇതിനിടെ വനിതാ പൊലിസ് ഓഫിസറെ ഭീക്ഷണിപ്പെടുത്തുകയും വംശീയമായി അധിക്ഷേപിക്കുകയും Read more about വനിതാ പൊലിസ് ഓഫിസറെ ആക്ഷേപിച്ച പ്രതി അറസ്റ്റില്‍[…]