ഫൈസല്‍ വധക്കേസിലെ രണ്ടു പ്രതികൾ കൂടി അറസ്​റ്റിൽ.

11:0 am 07/12/2016 തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടു പ്രതികൾ കൂടി അറസ്​റ്റിൽ. വള്ളിക്കുന്ന്​ സ്വദേശി കുട്ടൂസ്​ എന്ന അപ്പു, തിരൂർ പുല്ലൂണി സ്വ​േദശി സുധീഷ്​ എന്നിവരാണ്​ അറ്​സറ്റിലായത്​. തിരൂര്‍ പുല്ലൂണി സ്വദേശിയും ആര്‍.എസ്.എസ് നേതാവുമായ ബാബുവിനെ അന്വേഷണസംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നുപേരെയും കോടതി റിമാൻറ്​ നവംബര്‍ 19ന് പുലര്‍ച്ചെ സംഘം കൊടിഞ്ഞിയില്‍ തമ്പടിച്ച് ക്വാര്‍ട്ടേഴ്സില്‍നിന്ന് ഫൈസല്‍ ഓട്ടോയില്‍ പോകുന്നത് നിരീക്ഷിച്ചാണ് കൊലക്ക് കളമൊരുക്കിയത്. ബാബുവാണ് ഫൈസലിനെ തലക്ക് വെട്ടിയത്. മറ്റൊരാള്‍ വയറ്റിലും പുറംഭാഗത്തും Read more about ഫൈസല്‍ വധക്കേസിലെ രണ്ടു പ്രതികൾ കൂടി അറസ്​റ്റിൽ.[…]

സിറിയയില്‍ ഒരാഴ്ചത്തെ വെടിനിര്‍ത്തലിനായി പ്രമേയം കൊണ്ടുവരാനുള്ള യു.എസിന്‍െറയും സഖ്യകക്ഷികളുടെയും ശ്രമം പാളി.

11:08 am 7/12/2016 ഡമസ്കസ്: സിറിയയില്‍ ഒരാഴ്ചത്തെ വെടിനിര്‍ത്തലിനായി പ്രമേയം കൊണ്ടുവരാനുള്ള യു.എസിന്‍െറയും സഖ്യകക്ഷികളുടെയും ശ്രമം പാളി. റഷ്യയും ചൈനയും പ്രമേയം വീറ്റോചെയ്തതോടെയാണ് രാജ്യത്ത് താല്‍ക്കാലിക യുദ്ധവിരാമമെന്ന പ്രതീക്ഷ അസ്ഥാനത്തായത്. യു.എന്‍ രക്ഷാസമിതിയില്‍ ഏഴു ദിവസത്തെ വെടിനിര്‍ത്തലിനായിരുന്നു പ്രമേയം അവതരിപ്പിച്ചത്. മാരകമായി പരിക്കേറ്റു കിടക്കുന്നവരെ ചികില്‍സിക്കാനും ഉപരോധത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള മാനുഷിക സഹായം എത്തിക്കാനുമായിരുന്നു യു.എസ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. വെടിനിര്‍ത്തല്‍ നടപ്പാക്കിയാല്‍ വിമതര്‍ അലപ്പോ തകര്‍ക്കുമെന്ന വാദമുന്നയിച്ചാണ് റഷ്യ പ്രമേയം വീറ്റോ ചെയ്തത്. 2011ല്‍ Read more about സിറിയയില്‍ ഒരാഴ്ചത്തെ വെടിനിര്‍ത്തലിനായി പ്രമേയം കൊണ്ടുവരാനുള്ള യു.എസിന്‍െറയും സഖ്യകക്ഷികളുടെയും ശ്രമം പാളി.[…]

കൊടുങ്ങല്ലൂരിൽ ബൈക്കും​ ബസും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

11:03 AM 07/12/2016 കൊടുങ്ങല്ലൂർ: ടി.കെ.എസ്​ പുരത്ത്​ ബൈക്ക്​ ബസിലിടിച്ച്​ യുവാവ്​ മരിച്ചു. കൊടുങ്ങല്ലൂർ ആനാംപുഴ വെണ്ണാറപ്പറമ്പിൽ മുരുകേശന്റെ മകൻ അഖിൽ (24) ആണ്​ മരിച്ചത്​. ​ േദശീയപാത 17ൽ രാവിലെ 7.30ഒ​െടയാണ്​ അപകടം. പറവൂർ കുഞ്ഞിത്തൈയിൽ വർക്​ഷോപ്പ്​ ജീവനക്കാരനാണ്​. ജോലി സ്​ഥലത്തേക്ക്​ പോകുന്നതിനിടെയാണ്​ അപകടം. അഖിൽ സംഭവ സ്​ഥലത്തു തന്നെ മരണ​െപ്പട്ടു. എറണാകുളത്തു നിന്ന്​ തൃശൂരിലേക്ക്​ പോകുന്ന സ്വകാര്യ ലിമിറ്റഡ്​ സ്​റ്റോപ്പ്​ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടയിലേക്ക്​ വീണ അഖിലിന്റെ തലയിലൂടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. Read more about കൊടുങ്ങല്ലൂരിൽ ബൈക്കും​ ബസും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു[…]

കാലിഫോര്‍ണിയയില്‍ വീയ്യപുരം ജോര്‍ജ് കുട്ടിയുടെ വചന പ്രഭാഷണം

11:00 am 7/12/2016 – പി. പി. ചെറിയാന്‍ സാന്റാക്ലാര(കാലിഫോര്‍ണിയ): സാന്റാക്ലാര ബെഥേല്‍ പെന്റകോസ്റ്റല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ വിന്‍ചെസ്റ്റര്‍ ബിലവഡിലുളള അസംബ്ലി ഹോളില്‍ ഡിസംബര്‍ 9 മുതല്‍ പതിനൊന്നുവരെ വചന പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡാലസില്‍ നിന്നുളള പ്രമുഖ വേദശാസ്ത്ര പണ്ഡിതനും സുവിശേഷ പ്രാസംഗികനുമായ പാസ്റ്റര്‍ ഡാനിയേല്‍ ശാമുവേല്‍ (വീയ്യപുരം ജോര്‍ജ്കുട്ടി) ആണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രത്യേക മീറ്റിങ്ങുകളില്‍ വചന പ്രഘോഷണം നടത്തുന്നത്. ഡിസംബര്‍ 9, 10, തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ ഗാനശുശ്രൂഷയോടെ ശുശ്രൂഷ ആരംഭിക്കും. Read more about കാലിഫോര്‍ണിയയില്‍ വീയ്യപുരം ജോര്‍ജ് കുട്ടിയുടെ വചന പ്രഭാഷണം[…]

അലിഗര്‍ അലുംമ്‌നി വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 10ന് ഹൂസ്റ്റണില്‍

10:56 am 7/12/2016 – പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍: അലിഗര്‍ മുസ്‌ലിം സര്‍വ്വ കലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ അലിഗര്‍ അലുംമ്‌നി അസോസിയേഷന്‍ ഓഫ് ടെക്‌സസ് വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 10ന് ഹൂസ്റ്റണില്‍ നടക്കുന്നു. ഹൂസ്റ്റണ്‍ സൗത്ത് വെസ്റ്റ് ഫ്രീവേ കംഫര്‍ട്ട് ഇന്നില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് പ്രസിഡന്റ് ഇര്‍ഫാന്‍ ജാഫ്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. തുടര്‍ന്ന് 2017- 2018 വര്‍ഷത്തേക്കുളള എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഉണ്ടായിരിക്കും. ടെക്‌സസിലുളള Read more about അലിഗര്‍ അലുംമ്‌നി വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 10ന് ഹൂസ്റ്റണില്‍[…]

ചോ രാമസ്വാമി അന്തരിച്ചു.

10:55 AM 07/12/2016 ചെന്നൈ: പ്രമുഖ രാഷ്​ട്രീയ നിരീക്ഷകനും സാഹിത്യകാരനും നടനും പത്രപ്രവർത്തകനുമായ ചോ രാമസ്വാമി അന്തരിച്ചു. ഇന്ന്​ പുലർച്ചെ 4.40 ഒാടെയാണ്​ മരണം. 82 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന്​ കഴിഞ്ഞ ആഴ്​ചയാണ്​ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ആശുപത്രിയിൽ വച്ചാണ്​ മരണം സംഭവിച്ചത്​. തമിഴ്​ മാഗസിനായ തുഗ്ലകി​െൻറ സ്​ഥാപക പത്രാധിപനാണ്​. രാഷ്​ട്രീയ നേതാക്കൾക്ക്​ നേരെയുള്ള പരിഹാസവും നിർഭയമായ വിമർശനവും മൂലം ​ശ്ര​േദ്ധയനാണ്​ ചോരാമസ്വാമി. ദീർഘകാലം ജയലളിതയുടെ രാഷ്​ട്രീയകാര്യ ഉപ​ദശകനായിരുന്നു. Read more about ചോ രാമസ്വാമി അന്തരിച്ചു.[…]

ഇന്തോനേഷ്യയിൽ ഭൂചലനം: 25 മരണം

10:54 AM 07/12/2016 ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ ശക്​തമായ ഭൂചലനത്തിൽ 25 മരണം. റിക്​ടർ സ്​കെയിലിൽ 6.4 രേഖ​െപ്പടുത്തിയ ഭൂചലനമാണ്​ ഇന്തോനേഷ്യൻ ടൗണായ ബന്ത അഷെയിൽ അനുഭവപ്പെട്ടത്​. 12ഒാളംതകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പിഡെ ജയ മേഖലയിൽ ജനം പ്രഭാതനമസ്കാരത്തിന് ഒരുങ്ങുമ്പോഴായിരുന്നു ഭൂചലനം. നിരവധിക്കെട്ടിടങ്ങൾ തകർന്നുവീണു. ഇതിനടയിൽ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുന്നു. യു.എസ്​ ജിയോളജിക്കൽ സർവേ പ്രകാരം അഷെയിലെ വടക്കുകിഴക്കൻ തീരപ്രദേശത്ത്​ 17കീ.മീ വ്യാപിക്കുന്ന ഭൂചലനമാണ്​ ഉണ്ടായത്​. സുനാമി ഭീഷണിയില്ലെന്നും അധികംതർ അറിയിച്ചു. 2004ൽ Read more about ഇന്തോനേഷ്യയിൽ ഭൂചലനം: 25 മരണം[…]

അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുനാള്‍ ആചരിക്കുന്നു

10:55 am 7/12/2016 ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന (1991- 2010) അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ നാലാം ഓര്‍മ്മപ്പെരുനാള്‍ 2016 ഡിസംബര്‍ 8, വ്യാഴാഴ്ച, ലോംഗ് ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് (110 School house Road, Levittown, N.Y. 11756 ) നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു. എട്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് 6 മണിç് സന്ധ്യാനമസ്ക്കാരം, ഏഴിനു വി. æര്‍ബ്ബാന (അഭി. സക്കറിയാ മാര്‍ Read more about അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുനാള്‍ ആചരിക്കുന്നു[…]

ഡൽഹിയിൽ മൂടൽ മഞ്ഞ്​; ട്രെയിൻ –വിമാന സർവീസ്​ തടസപ്പെട്ടു

10:52 AM 07/12/2016 ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ പെട്ട്​ ഡൽഹിയിൽ ട്രെയിൽ ഗതാഗതം താറുമാറായി. മഞ്ഞുമൂലം കാഴ്​ച തടസ​െപ്പട്ടതിനാൽ മൂന്നു ട്രെയിനുകൾ റദ്ദാക്കി. 81 ട്രെയിനുകൾ വൈകിയാണ്​ ഒാടുന്നത്​. 21 ട്രെയിനുകളുടെ സമയം മാറ്റി. എട്ട്​ അന്താകരാഷ്​ട്ര വിമാനങ്ങളും അഞ്ച്​ ആഭ്യന്തര വിമാനങ്ങളും വൈകിയാണ്​ സർവ്വീസ്​ നടത്തുന്നത്​. മൂന്നെണ്ണം വഴിതിരിച്ചു വിട്ടു.

ഷിക്കാഗോ എക്യൂമെനിക്കല്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി

10:55 am 7/12/2016 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ 33-മത് ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ മൂന്നാംതീയതി ശനിയാഴ്ച വൈകിട്ട് പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. എക്യൂമെനിക്കല്‍ ഗായകസംഘം ആലപിച്ച കരോള്‍ ഗാനങ്ങളുടെ അകമ്പടിയോടെ കൗണ്‍സില്‍ അംഗങ്ങളും, വൈദീകരും, വിശിഷ്ടാതിഥിയും ചേര്‍ന്ന് നടത്തിയ ഘോഷയാത്ര, തുടര്‍ന്ന് ആരാധന, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തപ്പെട്ടു. ക്രിസ്തുമസ് പ്രോഗ്രാം ചെയര്‍മാന്‍ വന്ദ്യ കോര്‍എപ്പിസ്‌കോപ്പ സ്കറിയ തെലാപ്പള്ളില്‍ ആരാധനയ്ക്ക് നേതൃത്വം Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി[…]